Kerala

ആ അദ്ധ്യാപകൻ്റെ ക്ലാസിലിരിക്കുന്ന പെൺകുട്ടികളെക്കുറിച്ചോർത്ത് സങ്കടം മാത്രം... പെണ്ണിനെ സെക്സിനുള്ള ഉപകരണമാക്കാതെ, സഹജീവിയായി കാണാൻ ഇവരെല്ലാം എന്നാണ് പഠിക്കുക?

മുസ്ലിം നാമധാരിയായ ഒരു പെൺകുട്ടി തട്ടമിടാതെ ഒരു ഫോട്ടോ ഫെയ്സ്ബുക്കിലിട്ടാൽ അതിനു കീഴിൽ പോയി ''അനക്ക് മരിക്കണ്ടേ പെണ്ണേ'' എന്ന് ചോദിക്കും.ആസിഫ് അലിയുടെ ഭാര്യയെയും അൻസിബയേയും തട്ടം ഇടീക്കാൻ ഉൗണും ഉറക്കവും ഉപേക്ഷിച്ചിറങ്ങും.ഇർഫാൻ പത്താൻ്റെ ഭാര്യയുടെ നെയിൽ പോളിഷ് കാണുമ്പോൾ നിയന്ത്രണം പോകും.എയ്ഡ്സ് ബോധവത്കരണത്തിനു വേണ്ടി പെൺകുട്ടികൾ ഫ്ലാഷ്മോബ് നടത്തിയാൽ അവരുടെ അച്ഛനും അമ്മയ്ക്കും വിളിക്കും.മതഭ്രാന്തൻമാർക്ക് ഇതെല്ലാം മരണമാസ് ആവും.പക്ഷേ മനുഷ്യൻമാർക്ക് ഇതൊക്കെ മഹാദുരന്തമാണ്.

ആ അദ്ധ്യാപകൻ്റെ ക്ലാസിലിരിക്കുന്ന പെൺകുട്ടികളെക്കുറിച്ചോർത്ത് സങ്കടം മാത്രം... പെണ്ണിനെ സെക്സിനുള്ള ഉപകരണമാക്കാതെ, സഹജീവിയായി കാണാൻ ഇവരെല്ലാം എന്നാണ് പഠിക്കുക?

ഫാറൂഖ് കോളേജിലെ പെൺകുട്ടികൾ, ചൂഴ്ന്നെടുത്ത വത്തക്ക പോലെ മുലയും കാണിച്ച് നടക്കുകയാണെന്ന് ആ കോളേജിലെ ഒരു അദ്ധ്യാപകൻ പറഞ്ഞിരിക്കുന്നു.പെൺകുട്ടികൾ ലഗിൻസ് ധരിക്കുന്നത് മാഷിന് തീരെ ഇഷ്ടപ്പെടുന്നില്ല.ഇങ്ങനെ വസ്ത്രധാരണം നടത്തുന്ന പെൺകുട്ടികൾക്ക് സ്വർഗ്ഗം ലഭിക്കില്ലെന്നും അവരെ മാതാപിതാക്കൾ ഉപദേശിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.

സുഡാപ്പിസം ഒരു ആഗോള പ്രതിഭാസമാണ്.അതിൻ്റെ വക്താക്കൾ ഉപയോഗിക്കുന്ന വാചകങ്ങൾ ഞാൻ വളരെയധികം ശ്രദ്ധിക്കാറുണ്ട്.

കേരളത്തിലെ ടീമുകൾ പെണ്ണിനെ വാഴപ്പഴത്തോടാണ് ഉപമിക്കാറുള്ളത്.ഇന്ത്യൻ ഷുഡുവിന് അല്പം കൂടി സ്റ്റാൻഡേർഡ് കൂടുതലാണ്.അവർ പെണ്ണിനെ ലോലിപ്പോപ്പിനോട് താരതമ്യം ചെയ്യും.പഴത്തിൻ്റെ തൊലിയും മിഠായിയുടെ കവറും പോയാൽ അതിൽ ഉറുമ്പരിക്കും.ഇങ്ങനെ പറയുന്ന എത്രയോ പേരെ കണ്ടിരിക്കുന്നു.

ഇപ്പൊ ആ പട്ടികയിലേക്ക് ഒരെണ്ണം കൂടിയായി.വത്തയ്ക്ക(തണ്ണിമത്തൻ ആണെത്രേ സാധനം!).ഒരു കാര്യം തീർച്ച.പെണ്ണിനെ ഭോഗിക്കാനുള്ള ഒരു വസ്തുവായി മാത്രം കാണുന്ന നികൃഷ്ടമായ മനസ്സുകളിൽ നിന്ന് മാത്രമേ ഇത്തരം ഉപമകൾ ഉണ്ടാവുകയുള്ളൂ.

''പെൺകുട്ടികളെ രക്ഷിതാക്കൾ ഉപദേശിക്കണം''-ഇതാണ് ഹൈലൈറ്റ്.അല്ലെങ്കിലും ഉപദേശങ്ങളും ശാസനകളും ചീത്തകളും തെറികളും എല്ലാം പെണ്ണിനു മാത്രമാണല്ലോ ; എന്നും !

മുസ്ലിം നാമധാരിയായ ഒരു പെൺകുട്ടി തട്ടമിടാതെ ഒരു ഫോട്ടോ ഫെയ്സ്ബുക്കിലിട്ടാൽ അതിനു കീഴിൽ പോയി ''അനക്ക് മരിക്കണ്ടേ പെണ്ണേ'' എന്ന് ചോദിക്കും.

ആസിഫ് അലിയുടെ ഭാര്യയെയും അൻസിബയേയും തട്ടം ഇടീക്കാൻ ഉൗണും ഉറക്കവും ഉപേക്ഷിച്ചിറങ്ങും.ഇർഫാൻ പത്താൻ്റെ ഭാര്യയുടെ നെയിൽ പോളിഷ് കാണുമ്പോൾ നിയന്ത്രണം പോകും.എയ്ഡ്സ് ബോധവത്കരണത്തിനു വേണ്ടി പെൺകുട്ടികൾ ഫ്ലാഷ്മോബ് നടത്തിയാൽ അവരുടെ അച്ഛനും അമ്മയ്ക്കും വിളിക്കും.

മതഭ്രാന്തൻമാർക്ക് ഇതെല്ലാം മരണമാസ് ആവും.പക്ഷേ മനുഷ്യൻമാർക്ക് ഇതൊക്കെ മഹാദുരന്തമാണ്.

ഇന്ത്യൻ ഭരണഘടനയിൽ Freedom of conscience എന്നൊരു സംഗതിയുണ്ട്.അതായത് ഒരു മനുഷ്യന് ഏതു മതം വേണമെങ്കിലും സ്വീകരിക്കാം.അതുപോലെ മതമില്ലാതെയും ഇവിടെ ജീവിക്കാം.ഫ്രീഡം ഒാഫ് റിലീജിയൺ എന്നതിന് പരിമിതികളുമുണ്ട്.മതത്തിൻ്റെ പേരിൽ തോന്നിവാസം കാട്ടിയാൽ ഗവൺമെൻ്റിന് ഇടപെടാം.വിശ്വാസം എന്ന പേരിൽ സതി എന്ന ഊളത്തരം ഇന്നും തുടർന്നിരുന്നെങ്കിലോ?

ഒരാൾ അയാൾക്കിഷ്ടമുള്ള വസ്ത്രം ധരിക്കും.ഇഷ്ടമുള്ള വിശ്വാസങ്ങൾ പിന്തുടരും.അതിൽ കൈകടത്താൻ ഒരു മതത്തിനും അവകാശമില്ല.മതങ്ങളുടെ ചട്ടക്കൂടിനുള്ളിൽ നിൽക്കാൻ ഇഷ്ടപ്പെടുന്നവർ അങ്ങനെ ചെയ്യട്ടെ.അല്ലാത്തവർ പുറത്ത് വരട്ടെ.ഫോഴ്സ് ചെയ്യാൻ ഒരു മതപ്രചാരകർക്കും അവകാശമില്ല.

ചെറിയ കുട്ടികളെ ജാതിയും മതവും അടിച്ചേൽപ്പിക്കുന്ന പരിപാടി തന്നെ ആദ്യം അവസാനിപ്പിക്കണം.ഇതൊന്നുമില്ലാതെ അവരെ വളർത്തണം.വലുതാവുമ്പോൾ മതം വേണോ വേണ്ടയോ എന്ന് അവർ തീരുമാനിക്കട്ടെ.അതല്ലേ അതിൻ്റെ ശരി?

അങ്ങനെയാണെങ്കിൽ മതങ്ങൾ എങ്ങനെ ഇവിടെ നിലനിൽക്കും അല്ലേ? ചെറുപ്പത്തിലേ വിഷം കുത്തിവെച്ചാൽ അത് അവിടെ നിന്നോളും ജീവിതകാലം മുഴുവൻ.എത്ര അറിവുനേടിയാലും അത് മാറില്ല.അതാണ് മതങ്ങളുടെ വിജയവും.

ആ അദ്ധ്യാപകൻ്റെ ക്ലാസിലിരിക്കുന്ന പെൺകുട്ടികളെക്കുറിച്ചോർത്ത് സങ്കടം മാത്രം.പെണ്ണിനെ സെക്സിനുള്ള ഉപകരണമാക്കാതെ,സഹജീവിയായി കാണാൻ ഇവരെല്ലാം എന്നാണ് പഠിക്കുക?

advertisment

News

Related News

Super Leaderboard 970x90