Sports

റഷ്യയുടെ ആകാശത്ത് ഇനി മുതൽ കാനറിപ്പക്ഷികളെ കാണാനാവില്ല... തല ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ തന്നെ ബ്രസീലും മടങ്ങുന്നു...

ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശയുണ്ടാക്കുന്ന കാര്യം തന്നെ.ഫാൻഫൈറ്റിൻ്റെ സമയത്ത് പലതും പറയുമെങ്കിലും ബ്രസീലും അർജൻ്റീനയും ഇല്ലാത്ത ഒരു ലോകകപ്പ് കാണാൻ ശരാശരി മലയാളിയ്ക്ക് അല്പം പ്രയാസമുണ്ട്.ഇനി വേറെ വഴിയില്ല.നമ്മുടെ പ്രിയപ്പെട്ട ടീമുകൾ രണ്ടും പുറത്തായിരിക്കുന്നു.

റഷ്യയുടെ ആകാശത്ത് ഇനി മുതൽ കാനറിപ്പക്ഷികളെ കാണാനാവില്ല... തല ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ തന്നെ ബ്രസീലും മടങ്ങുന്നു...

അങ്ങനെ ബ്രസീലും മടങ്ങുന്നു.ഈ ലോകകപ്പിൽ ഇനി മുതൽ മഞ്ഞപ്പടയില്ല.റഷ്യയുടെ ആകാശത്ത് ഇനി മുതൽ കാനറിപ്പക്ഷികളെ കാണാനാവില്ല.പറഞ്ഞും എഴുതിയും പെരുപ്പിക്കപ്പെട്ട സാംബ താളം ഈ ടൂർണ്ണമെൻ്റിൽ ഇനിയില്ല.

ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശയുണ്ടാക്കുന്ന കാര്യം തന്നെ.ഫാൻഫൈറ്റിൻ്റെ സമയത്ത് പലതും പറയുമെങ്കിലും ബ്രസീലും അർജൻ്റീനയും ഇല്ലാത്ത ഒരു ലോകകപ്പ് കാണാൻ ശരാശരി മലയാളിയ്ക്ക് അല്പം പ്രയാസമുണ്ട്.ഇനി വേറെ വഴിയില്ല.നമ്മുടെ പ്രിയപ്പെട്ട ടീമുകൾ രണ്ടും പുറത്തായിരിക്കുന്നു.

ടെന്നീസ് ടേബിളിൽ ഫുട്ബോൾ കളിക്കുന്ന ബ്രസീൽ ടീമിൻ്റെ ചിത്രങ്ങൾ പത്രങ്ങളിൽ കണ്ടിരുന്നു.ഒരർത്ഥത്തിൽ ആ ടീമിനെക്കുറിച്ച് പറയാനുള്ളതെല്ലാം ആ ചിത്രത്തിലുണ്ട്.ആ രാജ്യത്ത് ഫുട്ബോൾ എല്ലാമാണ്.

റഷ്യയുടെ ആകാശത്ത് ഇനി മുതൽ കാനറിപ്പക്ഷികളെ കാണാനാവില്ല... തല ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ തന്നെ ബ്രസീലും മടങ്ങുന്നു...

അഞ്ചുതവണ ലോകചാമ്പ്യൻമാർ.പെലെ,റൊണാൾഡോ,റൊണാൾഡീഞ്ഞോ,കാർലോസ് തുടങ്ങിയ മഹാരഥൻമാർ.ഒാരോ തവണ ലോകകപ്പിനെത്തുമ്പോഴും ബ്രസീലിൽ നിന്ന് കിരീടത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.ബ്രസീൽ ടീമിൻ്റെ പരിശീലനം കാണാൻ പോലും വൻ ജനാവലിയാണ് എത്താറുള്ളത്.ഭൂമിയിലെ ഏറ്റവും സക്സസ്ഫുൾ ആയ ഫുട്ബോൾ രാജ്യം.

ഈ ലോകകപ്പിന് ആദ്യമായി യോഗ്യത നേടിയ ടീമും ബ്രസീലായിരുന്നു.41 ഗോളുകളാണ് ആ പ്രക്രിയക്കിടെ അവർ അടിച്ചുകൂട്ടിയത്.

ക്വാർട്ടർഫൈനലിൽ ബെൽജിയം വളരെ മികച്ച ഫുട്ബോളാണ് കെട്ടഴിച്ചത്.പക്ഷേ ഫെർണാണ്ടീഞ്ഞോയുടെ സെൽഫ് ഗോളിൻ്റെ രൂപത്തിൽ നിർഭാഗ്യം ബ്രസീലിനെ പുൽകി.തിയാഗോ സിൽവയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിക്കുകയും ചെയ്തു.രണ്ടുഗോളുകൾക്ക് പുറകിലായപ്പോഴും മഞ്ഞപ്പട തോൽവി സമ്മതിച്ചിരുന്നില്ല.അവസാന നിമിഷം വരെ പൊരുതി.പകരക്കാരനായി ഇറങ്ങിയ അഗസ്റ്റോ എഴുപത്തിയാറാം മിനുട്ടിൽ വലകുലുക്കുകയും ചെയ്തു.പക്ഷേ....

റഷ്യയുടെ ആകാശത്ത് ഇനി മുതൽ കാനറിപ്പക്ഷികളെ കാണാനാവില്ല... തല ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ തന്നെ ബ്രസീലും മടങ്ങുന്നു...

സ്വിറ്റ്സർലൻ്റിനെതിരെ സമനില വഴങ്ങേണ്ടിവന്നതൊഴിച്ചാൽ ആധികാരികമായ മുന്നേറ്റം തന്നെയായിരുന്നു ബ്രസീലിൻ്റേത്.ആ കളിയിൽ പോലും കുട്ടീന്യോയുടെ ഒരു കിടിലൻ ഗോൾ ഉണ്ടായിരുന്നു.ആ കർലർ ടൂർണ്ണമെൻ്റിലെ തന്നെ മികച്ച ഗോളുകളിലൊന്നായി എണ്ണപ്പെട്ടിരുന്നു.

മെസ്സിയ്ക്കും ക്രിസ്റ്റ്യാനോയ്ക്കും പുറമേ മൂന്നാമത്തെ സൂപ്പർതാരം കൂടി മടങ്ങുകയാണ്.അതിഭാവുകത്വം കലർന്ന വീഴ്ച്ചകളിലൂടെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയെങ്കിലും നെയ്മറിനെ നമുക്കിഷ്ടമായിരുന്നു.പ്രീക്വാർട്ടറിൽ അയാൾ അവസരത്തിനൊത്തുയർന്നു.ബെൽജിയത്തിനെതിരെ അവസാന നിമിഷം നെയ്മർ തൊടുത്ത ആ ഷോട്ട്...കുർട്ടോയ്സിന് തൻ്റെ മികവ് മുഴുവൻ പുറത്തെടുക്കേണ്ടിവന്നു അത് തടയാൻ...

ഒട്ടും വിഷമിക്കേണ്ടതില്ല നെയ്മർ.കഴിവും ജനിച്ച രാജ്യവും പരിഗണിക്കുമ്പോൾ നിങ്ങൾ ലോകചാമ്പ്യൻ്റെ പൂർണ്ണതയോടെ മാത്രമേ വിരമിക്കൂ എന്നുറപ്പുണ്ട്.അഭിനന്ദനങ്ങൾ ബെൽജിയം.ഗുഡ്ബൈ ബ്രസീൽ...തല ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ തന്നെ നിങ്ങൾക്ക് മടങ്ങാം.പൊരുതിയാണ് തോറ്റത്...

advertisment

Super Leaderboard 970x90