Sports

പ്രിയ അർജൻ്റീനാ,, കാത്തിരിപ്പ് നീളുകയാണ്.....തോറ്റാലും നിങ്ങളെ ചങ്കുപറിച്ച് സ്നേഹിക്കാൻ ഇവിടെ ഒട്ടേറെപ്പേരുണ്ടാവും.....സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

ലോകത്തെമ്പാടുമുള്ള അർജൻ്റീനാ ആരാധകരും ചിന്തിക്കുന്നത് ഹൃദയം കൊണ്ടാണ്.മെക്സിക്കോയിലെ ഗ്ലോറിയ്ക്ക് ശേഷം ആ ജനത കാത്തിരിക്കുകയാണ്.കാൽനൂറ്റാണ്ടായി സീനിയർ തലത്തിൽ എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നുമില്ല.എന്നിട്ടും അർജൻ്റീനയുടെ ആരാധകപിൻബലം കുറയുന്നില്ല.ഒാരോ പ്രധാന ടൂർണ്ണമെൻ്റ് വരുമ്പോഴും അർജൻ്റീന ചാമ്പ്യൻമാരാവുമെന്ന് ആരാധകർ വിശ്വസിക്കുന്നു.

പ്രിയ അർജൻ്റീനാ,, കാത്തിരിപ്പ് നീളുകയാണ്.....തോറ്റാലും നിങ്ങളെ ചങ്കുപറിച്ച് സ്നേഹിക്കാൻ ഇവിടെ ഒട്ടേറെപ്പേരുണ്ടാവും.....സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

നമ്മുടെ ഇന്ത്യയിലെ വെസ്റ്റ് ബംഗാളിൽ ഒരു ഭവനമുണ്ട്.സപ്ന എന്ന സ്ത്രീയുടെ വീട്.1986ൽ ഡീഗോ മാറഡോണ അർജൻ്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതുമുതൽ കടുത്ത അർജൻ്റീന ആരാധകരാണ് ആ കുടുംബം.അവരുടെ വീടിനും അതിനുള്ളിലെ വസ്തുക്കൾക്കുമെല്ലാം അർജൻ്റീനയുടെ നിറമാണ്-നീലയും വെള്ളയും ! ഇപ്പോൾ ആ കുടുംബത്തിൻ്റെ ഹീറോ ലയണൽ മെസ്സിയാണ്.

ഇത്തരം വ്യക്തികൾ ഒരാഗോളപ്രതിഭാസമാണ്.­അർജൻ്റീനയെന്നാൽ ഒരു വികാരമാണ് ! 2018 ലോകകപ്പിൻ്റെ പ്രീക്വാർട്ടറിൽ ഫ്രാൻസും അർജൻ്റീനയും മുഖാമുഖം വന്നപ്പോൾ ചെഗുവേരയുടെ നാട്ടുകാർക്ക് 'അണ്ടർഡോഗ്സ്' എന്ന വിശേഷണമായിരുന്നു.ഫ്രാൻസ് അതിശക്തരായിരുന്നു.എന്നിട്ടും മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ നായകൻ സുനിൽ ഛേത്രി പറഞ്ഞു-

''അർജൻ്റീന പെനൽറ്റി ഷൂട്ടൗട്ടിൽ ജയിക്കുമെന്നാണ് ഞാൻ കരുതുന്നത്....''

താൻ തലച്ചോറുകൊണ്ടല്ല,ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നതെന്ന് ഛേത്രി കൂട്ടിച്ചേർത്തിരുന്നു.ഛേത്രി മാത്രമല്ല,ലോകത്തെമ്പാടുമുള്ള അർജൻ്റീനാ ആരാധകരും ചിന്തിക്കുന്നത് ഹൃദയം കൊണ്ടാണ്.മെക്സിക്കോയിലെ ഗ്ലോറിയ്ക്ക് ശേഷം ആ ജനത കാത്തിരിക്കുകയാണ്.കാൽനൂറ്റാണ്ടായി സീനിയർ തലത്തിൽ എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നുമില്ല.എന്നിട്ടും അർജൻ്റീനയുടെ ആരാധകപിൻബലം കുറയുന്നില്ല.ഒാരോ പ്രധാന ടൂർണ്ണമെൻ്റ് വരുമ്പോഴും അർജൻ്റീന ചാമ്പ്യൻമാരാവുമെന്ന് ആരാധകർ വിശ്വസിക്കുന്നു.

തപ്പിത്തടഞ്ഞ് റൗണ്ട് ഒാഫ് സിക്സ്റ്റീനിലെത്തിയ അർജൻ്റീനയേക്കാൾ എന്തുകൊണ്ടും മികച്ച ഫോമിലായിരുന്നു രണ്ടു ജയവും ഒരു സമനിലയും നേടിയ ഫ്രാൻസ്.എന്നിട്ടും കൂടുതൽ ആളുകൾ പ്രാർത്ഥിച്ചത് അർജൻ്റീനയുടെ വിജയത്തിനുവേണ്ടിയാവും എന്നത് തീർച്ച.അത്രയുമാണ് ആ ടീമിൻ്റെ ജനപ്രീതി.പക്ഷേ പോപ്പുലർ ആയ ഫലം വന്നില്ല.ഫ്രാൻസ് 4-3ന് ജയിച്ചുകയറി.ഗ്രൗണ്ടിൽ വിഷണ്ണമായ മുഖത്തോടെ നിൽക്കുന്ന മെസ്സി ഹൃദയഭേദകമായ കാഴ്ച്ചയായി.ഫ്രാൻസ് താരങ്ങൾ വന്ന് ആശ്വസിപ്പിക്കുന്നത് കണ്ടു.പക്ഷേ അയാളുടെ മുറിവ് ഒരല്പം പോലും ഉണങ്ങിയിട്ടുണ്ടാവില്ല എന്നതിൽ സംശയമില്ല.

പ്രിയ അർജൻ്റീനാ,, കാത്തിരിപ്പ് നീളുകയാണ്.....തോറ്റാലും നിങ്ങളെ ചങ്കുപറിച്ച് സ്നേഹിക്കാൻ ഇവിടെ ഒട്ടേറെപ്പേരുണ്ടാവും.....സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

മെസ്സിയ്ക്ക് ഇപ്പോൾ വയസ്സ് 31.ഇനിയൊരു ലോകകപ്പ് വരുമ്പോൾ അയാൾക്ക് പ്രായം 35 ആകും.മെസ്സി തൻ്റെ പൂർണ്ണ പ്രസരിപ്പോടെ കളിച്ച അവസാനത്തെ വേൾഡ് കപ്പായിരുന്നു ഇതെന്ന് വ്യക്തം.ഇനിയൊരങ്കത്തിന് അയാൾക്ക് ബാല്യമുണ്ടോ എന്നറിയില്ല.അടുത്ത മാമാങ്കം വരെ അയാൾ കാത്തുനിൽക്കുമോ എന്നും വ്യക്തമല്ല.ഒരു ലോകകപ്പിൻ്റെ പൂർണ്ണതയില്ലാതെ അയാൾ തൻ്റെ ബൂട്ടുകൾ അഴിച്ചുവെയ്ക്കുകയാണോ?

പേരുകേട്ട വിമർശകർക്കുപോലും മെസ്സിയുടെ കഴിവിൽ സംശയമുണ്ടെന്ന് തോന്നുന്നില്ല.ചില അന്ധരായ ഫാൻസിൻ്റെ ചെയ്തികൾ കൊണ്ടുമാത്രമാണ് മെസ്സി ട്രോൾ ചെയ്യപ്പെടുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ആ വലിയ താരത്തെയും എളിമയുള്ള മനുഷ്യനെയും വെറുക്കാൻ ആർക്കാണ് സാധിക്കുക?

ഇടതുകാലിന് പ്രാമുഖ്യം കൊടുക്കുന്ന കളിക്കാരനാണ് മെസ്സി എന്ന് ആളുകൾ പറയും.പക്ഷേ ഒരുപാട് രീതികളിൽ സ്കോർ ചെയ്യുന്ന ജീനിയസ്.യേശുക്രിസ്തുവിൻ്റെ തലയുടെ സ്ഥാനത്ത് മെസ്സിയുടെ ശിരസ്സ് വെട്ടിയൊട്ടിക്കാൻ മാത്രം ആരാധനയുള്ള ജനകോടികൾ പുറകെ.കളിയ്ക്കുമുമ്പേ നടന്ന അഭിപ്രായവോട്ടെടുപ്പിൽ 80% പേരും മെസ്സി സ്കോർ ചെയ്യുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.അയാൾക്കുമേലുള്ള പ്രതീക്ഷകൾ അത്ര വലുതാണ്.

നാൽപ്പത്തിയെട്ടാമത്തെ മിനുട്ടിൽ അർജൻ്റീനയുടെ രണ്ടാമത്തെ ഗോളിന് വഴിയൊരുക്കിയപ്പോൾ കളി കൈപ്പിടിയിലായതായി മെസ്സി വിശ്വസിച്ചിട്ടുണ്ടാവണം.പത്താം നമ്പറുകാരൻ്റെ ഷോട്ടാണ് ഗബ്രിയേൽ മെർക്കാഡോയുടെ കാലിൽത്തട്ടി ഗോളായി പരിണമിച്ചത്.പക്ഷേ പവാർഡും എംബാപ്പെയും കളംനിറഞ്ഞപ്പോൾ അർജൻ്റീന വിസ്മൃതിയിലായി.മൂന്നാമത്തെ ഗോൾ മടക്കിയപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു.അനിവാര്യമായ തോൽവി വന്നെത്തി.

പ്രിയ അർജൻ്റീനാ,, കാത്തിരിപ്പ് നീളുകയാണ്.....തോറ്റാലും നിങ്ങളെ ചങ്കുപറിച്ച് സ്നേഹിക്കാൻ ഇവിടെ ഒട്ടേറെപ്പേരുണ്ടാവും.....സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

ഈ ടൂർണ്ണമെൻ്റിൽ മെസ്സിയിൽ നിന്ന് പരിശ്രമത്തിനു കുറവൊന്നുമുണ്ടായില്ല.ധാരാളം ശ്രമങ്ങൾ.കുറെയേറെ വിജയകരമായ ഡ്രിബിളുകൾ.പക്ഷേ ഗോൾ ഒന്നിലൊതുങ്ങി നിന്നു.രാജ്യത്തിനുവേണ്ടി ആത്മാർത്ഥമായി കളിക്കുന്നില്ല എന്ന വിമർശനം ഇനിയും മെസ്സിയെ പിന്തുടരും.അയാൾ അത് അർഹിക്കുന്നില്ല എന്ന് തോന്നുന്നു.മനുഷ്യനാണെന്ന് മെസ്സി ഒാർമ്മിപ്പിക്കുന്നുണ്ടെങ്കിലും അത് ബോധപൂർവ്വമല്ല.

ലോകകപ്പിൽ ടീനേജിലും ഇരുപതുകളിലും മുപ്പതുകളിലും ഗോൾ നേടിയ ഒരേയൊരു താരമാണ് മെസ്സി.കഴിഞ്ഞ കുറേക്കാലമായി അയാൾ നമ്മളോടൊപ്പം സഞ്ചരിക്കുന്നുണ്ട്.ഏത് മാനദണ്ഡം വെച്ച് അളന്നാലും മെസ്സിയില്ലാത്ത ലോകകപ്പ് ഒരു വേദന തന്നെയാണ്.നാലുവർഷങ്ങൾക്കപ്പുറം ഖത്തറിൽ നടക്കുന്ന ടൂർണ്ണമെൻ്റിലെ സമ്മാനവേദിയിൽ മെസ്സിയെ കാണാനാകട്ടെ എന്ന് മാത്രമേ ഇപ്പോൾ പറയാനാകുന്നുള്ളൂ.ഇവിടെ ഞാനും തലച്ചോറുകൊണ്ടല്ല ചിന്തിക്കുന്നത്...

മെസ്സിയ്ക്കൊപ്പം നോവിൻ്റെ ചിത്രങ്ങൾ ഇനിയുമേറെ ബാക്കി.ഗ്രൂപ്പ് ഘട്ടത്തിൽ നിറംമങ്ങിപ്പോയെങ്കിലും നിർണ്ണായക മാച്ചിൽ ലോങ്ങ് റേഞ്ചറിലൂടെ മുദ്രപതിപ്പിച്ച ഡിമരിയ,അവസാന നിമിഷം വരെ പൊരുതിയ അഗ്യൂറോ,അവസാന ലോകകപ്പ് കളിച്ചു എന്ന് തോന്നിപ്പിക്കുന്ന മഷറാനോ...അങ്ങനെ പലരും...

അഭിനന്ദനങ്ങൾ ഫ്രാൻസ്.പ്രിയ അർജൻ്റീനാ,കാത്തിരിപ്പ് നീളുകയാണ്.തോറ്റാലും നിങ്ങളെ ചങ്കുപറിച്ച് സ്നേഹിക്കാൻ ഇവിടെ ഒട്ടേറെപ്പേരുണ്ടാവും.എന്നാലും വിജയങ്ങളുടെ കുളിർമഴ അവരർഹിക്കുന്നു.ഇനിയെന്നാണ്...?

advertisment

News

Super Leaderboard 970x90