എത്ര വലുതായാലും അച്ഛന് മകൾ 'മകൾ' തന്നെ - ആമിർഖാനെ ആക്രമിക്കുന്നവരോട്.....

ആമിറിൻ്റെ മകൾ ഇറ, അച്ഛൻ്റെ മേൽ കയറി ഇരിക്കുന്ന ചിത്രമാണ് ആളുകളെ ഏറ്റവും കൂടുതൽ വിറളിപിടിപ്പിക്കുന്നത്.പരമ്പരാഗത ഇന്ത്യൻ സദാചാരമൂല്യങ്ങളെ മുറുകെപ്പിടിക്കുന്നവർ ആ ഫോട്ടോ കാണുമ്പോൾ ദേഷ്യപ്പെട്ടില്ലെങ്കിൽ മാത്രമേ അതിശയമുള്ളൂ....

എത്ര വലുതായാലും അച്ഛന് മകൾ 'മകൾ' തന്നെ - ആമിർഖാനെ ആക്രമിക്കുന്നവരോട്.....

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് ഒന്ന് സന്ദർശിച്ചുനോക്കൂ.ചില കുടുംബചിത്രങ്ങൾ പങ്കുവെച്ചതിൻ്റെ പേരിൽ കഴിഞ്ഞ ദിവസം മുതൽ കക്ഷിയെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ് !

ആമിറിൻ്റെ മകൾ ഇറ, അച്ഛൻ്റെ മേൽ കയറി ഇരിക്കുന്ന ചിത്രമാണ് ആളുകളെ ഏറ്റവും കൂടുതൽ വിറളിപിടിപ്പിക്കുന്നത്.പരമ്പരാഗത ഇന്ത്യൻ സദാചാരമൂല്യങ്ങളെ മുറുകെപ്പിടിക്കുന്നവർ ആ ഫോട്ടോ കാണുമ്പോൾ ദേഷ്യപ്പെട്ടില്ലെങ്കിൽ മാത്രമേ അതിശയമുള്ളൂ.

പെണ്ണിന് അടക്കവും ഒതുക്കവും വേണം എന്നതാണല്ലോ നമ്മുടെ പൊതുബോധം.അപ്പോൾ ഒരു പെൺകുട്ടി ഇറക്കം കുറഞ്ഞ വസ്ത്രമൊക്കെ ധരിച്ച് പുരുഷൻ്റെ നെഞ്ചത്ത് കയറി ഇരിപ്പുറപ്പിച്ചാൽ പലർക്കും കുരുപൊട്ടും.ഇരിക്കു­ന്നത് സ്വന്തം അച്ഛൻ്റെ ദേഹത്തായാൽ പോലും !

ഭാരതസ്ത്രീയുടെ ഭാവശുദ്ധിയുടെ കാലമൊക്കെ പോയി എന്ന് മാത്രമേ അത്തരക്കാരോട് പറയാനുള്ളൂ.പെണ്ണായാലും ആണായാലും ഒരാൾ അയാൾക്കിഷ്ടമുള്ള വസ്ത്രം ധരിക്കും.നിങ്ങളുടെ വസ്ത്രധാരണം എങ്ങനെ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.നിങ്ങളുടെ മക്കളുടെ ഡ്രെസ്സിനെക്കുറിച്ച് നിങ്ങൾക്ക് അഭിപ്രായം പറയാം (അഭിപ്രായം മാത്രം.മക്കളും സ്വതന്ത്രവ്യക്തികളായ­തിനാൽ അടിച്ചേല്പിക്കാനാവില്ല !).പക്ഷേ അന്യരുടെ വസ്ത്രധാരണത്തിൽ ഇടപെടാൻ നിങ്ങൾക്ക് യാതൊരു അർഹതയുമില്ല.

എത്ര വലുതായാലും അച്ഛന് മകൾ 'മകൾ' തന്നെ - ആമിർഖാനെ ആക്രമിക്കുന്നവരോട്.....

ആഹാരവും വസ്ത്രവുമൊക്കെ ഒരാളുടെ ഇഷ്ടമാണ്.ബീഫ് കഴിച്ചതിൻ്റെ പേരിൽ തല്ലിക്കൊന്നാൽ നമ്മൾ എതിർക്കും.പക്ഷേ മറ്റുള്ളവർ അവർക്കിഷ്ടമുള്ള വേഷം ധരിച്ചാൽ പലർക്കും കുരുപൊട്ടും ! എന്താലേ !

''ഇതെല്ലാം അടച്ചിട്ട വാതിലിനകത്ത് മതി '' എന്ന ഉപദേശം ഒരു പമ്പരവിഡ്ഢി ആമിറിന് കൊടുത്തു.അച്ഛൻ്റെയും മകളുടെയും ചിത്രത്തിൽ വരെ ലൈംഗികത കണ്ടെത്തുന്നവൻമാരാണ് സ്വന്തം രക്തത്തിൽപ്പിറന്ന കുട്ടികളെപ്പോലും റേപ്പ് ചെയ്യാൻ മടിക്കാത്തത് !

റംസാൻ സമയത്ത് ഇതുപോലുള്ള വസ്ത്രം ധരിച്ചതും ഭക്ഷണം കഴിക്കുന്ന ഫോട്ടോസ് പോസ്റ്റ് ചെയ്തതും ശരിയായില്ലെന്നാണ് അടുത്ത വാദം.ഇവർ ആരെയാണ് മതം പഠിപ്പിക്കുന്നതെന്ന് നോക്കണേ !

ഹിന്ദുവായ കിരൺ റാവുവിൻ്റെ ഭർത്താവാണ് ആമിർ.അയാളുടെ സഹോദരിമാരും ഹിന്ദുക്കളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.ത­ൻ്റെ സന്താനങ്ങൾ പാതി ഹിന്ദുവും പാതി മുസ്ലീമും ആണെന്ന് ആമിർ പറയുന്നു.മതങ്ങളും ദൈവങ്ങളും യഥേഷ്ടം വിഹരിക്കുന്ന ഇന്ത്യാ രാജ്യത്തിൽ 'പികെ' പോലൊരു സിനിമ ഇറക്കാൻ ധൈര്യം കാണിച്ചവനാണ് ആമിർ.അയാളിൽ മതം അടിച്ചേല്പിക്കാൻ ശ്രമിച്ചിട്ടെന്ത് പ്രയോജനം? 
സമ്പൂർണ്ണ മതവിശ്വാസികൾക്കുമാത്രമല്ല ഇന്ത്യയിൽ ജീവിക്കാൻ അവകാശമുള്ളത് എന്നതും ഒാർക്കുക.

ഈ മതഭ്രാന്തൻമാർ കാരണം ഇപ്പോൾ ആമിറിൻ്റെ പേജ് നിറയെ ഇസ്ലാം വിരുദ്ധ കമൻ്റുകളാണ്.അവയ്ക്ക് വമ്പിച്ച പിന്തുണയും ലഭിക്കുന്നു.കേവലം മതവിദ്വേഷത്തിൻ്റെ മാത്രം ഫലമല്ല ആ ഇസ്ലാം വിരുദ്ധ മൊഴികൾ.അതിനെല്ലാം പുറകിൽ വ്യക്തമായൊരു രാഷ്ട്രീയമുണ്ട്.അത് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നിടത്താണ് ഇന്ത്യൻ സുഡാപ്പിയുടെ പരാജയം.

ഇക്കാര്യത്തിൽ നമ്മൾ മലയാളികൾ എന്തിന് വേവലാതിപ്പെടണം എന്ന് ചോദിക്കാം.അങ്ങനെ ആശ്വസിക്കാൻ വരട്ടെ.ഇവിടെയും സ്ഥിതി ഇതൊക്കെത്തന്നെയല്ലേ? മുസ്ലീം നാമധാരികളായ സകല സിനിമാനടികളെയും പൊങ്കാലയിടുന്ന സുഡാപ്പികൾ സത്യത്തിൽ ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നത്.

എത്ര വലുതായാലും അച്ഛന് മകൾ 'മകൾ' തന്നെ - ആമിർഖാനെ ആക്രമിക്കുന്നവരോട്.....

ഇന്ത്യയിൽ അസഹിഷ്ണുതയുണ്ടെന്നും രാജ്യം വിടാൻ ആലോചിക്കുന്നുവെന്നും രണ്ടു വർഷം മുമ്പ് ആമിർ പറഞ്ഞപ്പോൾ ഹിന്ദുമതത്തിലെ വർഗ്ഗീയവാദികൾ അയാളെ പൊങ്കാലയിട്ടിരുന്നു.ചുളുവിൽ ദേശസ്നേഹിപ്പട്ടം കിട്ടും എന്നതുകൊണ്ടാവാം,ചില മുസ്ലീങ്ങളും ഒപ്പം ചേർന്നു.പക്ഷേ ആമിറാണ് ശരി എന്ന് കാലം തെളിയിച്ചില്ലേ? ന്യൂനപക്ഷങ്ങൾക്ക് ഇൗ രാജ്യത്ത് സമാധാനത്തോടെ ജീവിക്കാൻ പറ്റുന്നുണ്ടോ ഇന്ന്? ആമിർ ഒരു ക്രാന്തദർശിയാണ്.

എനിക്കെന്നും അത്ഭുതമാണ് ആമിർ.1990കളിൽ ഒരു സാധാരണ നടൻ മാത്രമായിരുന്ന അയാൾ പിൽക്കാലത്ത് മറ്റൊരു തലത്തിലേക്ക് ഉയർന്നു.ഇപ്പോൾ ആമിർ അഭിനയിക്കുന്ന മിക്ക സിനിമകളും ക്ലാസിക്കുകളാണ്.സാമൂ­ഹികപ്രതിബദ്ധതയും വിനോദവും അയാളുടെ സിനിമകളിൽ സമഞ്ജസമായി സമ്മേളിക്കുന്നു.മിക്കവർക്കും ഇതിലേതെങ്കിലും ഒരെണ്ണമേ തരാൻ കഴിയാറുള്ളൂ.

ആമിർ എന്ന നടൻ്റെ പ്രാഗല്ഭ്യത്തെക്കുറിച്ച് പല അഭിപ്രായങ്ങളുണ്ടാവാം.പക്ഷേ അയാളുടെ സിനിമകളുടെ ക്വാളിറ്റിയിൽ ആർക്കും സംശയമില്ല.ആമിറിൻ്റെ ആയുസ്സ് പരമാവധി നീണ്ടുപോകണം എന്ന് ആഗ്രഹിക്കുന്നവനാണ് ഞാൻ.അപ്പോൾ നമുക്ക് കൂടുതൽ ക്ലാസിക്കുകൾ ലഭിക്കും.തെറി പറയേണ്ടവനല്ല ; സ്നേഹത്തോടെ ചേർത്തുനിർത്തേണ്ടവനാണ്.

ഒരാളുടെ വ്യക്തിസ്വാതന്ത്യത്തിൽ കൈകടത്തുന്നതല്ല ഭാരതീയ സംസ്കാരം.ഇനി അതുതന്നെയാണെങ്കിൽ ആ സംസ്കാരത്തിൽ എനിക്ക് വിശ്വാസമില്ല.

advertisment

News

Super Leaderboard 970x90