“ഭരിക്കുന്നത് ഇടതുപക്ഷമായതുകൊണ്ട് വിമര്‍ശനം ഒരുനുള്ള് മതി എന്ന രാഷ്ട്രീയ സമീപനം അപകടകരം” - അശ്വതി ജ്വാലയ്ക്കും ദീപക്ക് ശങ്കരനാരായണനുമെതിരെ കേസ് എടുത്ത പൊലീസ് നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

പോലീസിനെ ഉൾപ്പെടെ ആയുധബലമുള്ള അധികാര ശക്തികളെ നിയന്ത്രിച്ച് നിർത്താൻ കൂടിയാണ് ജനാധിപത്യത്തിൽ ഭരണകൂടത്തെ ജനങ്ങൾ തെരെഞ്ഞെടുക്കുന്നത്. അതല്ല പോലീസ് പോലീസിന്റെ ജോലി നോക്കിക്കോളും എന്നാണെങ്കിൽ ആഭ്യന്തരവകുപ്പിന്റെയും മന്ത്രിയുടെയും ഒന്നും ആവശ്യമില്ലല്ലോ.

“ഭരിക്കുന്നത് ഇടതുപക്ഷമായതുകൊണ്ട് വിമര്‍ശനം ഒരുനുള്ള് മതി എന്ന രാഷ്ട്രീയ സമീപനം അപകടകരം” - അശ്വതി ജ്വാലയ്ക്കും ദീപക്ക് ശങ്കരനാരായണനുമെതിരെ കേസ് എടുത്ത പൊലീസ് നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

ജനാധിപത്യ സമ്പ്രദായത്തിൽ പോലീസ് ഏകാധിപത്യപ്രവണതയുള്ള മർദ്ദനോപകരണമായിട്ടല്ല പ്രവർത്തിക്കണ്ടത്. നിയമം നിയമത്തിന്റെ വഴിനോക്കട്ടെ എന്ന നിർമമതയോടെയുള്ള രാഷ്ട്രീയ പ്രതികരണങ്ങൾ മർദ്ദനോപാധി എന്ന നിലയ്ക്കുള്ള നിയമത്തിന്റെ ദുരുപയോഗ സാധ്യതകളെ പൂർണമായും മനസിലാക്കാതെയുള്ളതാണ്.

അശ്വതി ജ്വാലക്കെതിരെയും ദീപക് ശങ്കരനാരായണനെതിരെയും ഉള്ള പോലീസ് കേസുകൾ നിയമം നിയമത്തിന്റെ വഴിനടക്കുന്നതാണെന്ന് ലാഘവ ബുദ്ധിയോടെ പറയുന്നവർ അത്താഴപ്പട്ടിണി കിടക്കുന്നവർ പോലീസ് സ്റ്റേഷനിൽ നിത്യവും ഫയൽ ചെയ്യുന്ന പരാതികളിന്മേൽ കേസ് രജിസ്‌ട്രേഷനും അന്വേഷണവും നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് നോക്കേണ്ടിയിരിക്കുന്നു.

പോലീസിനെ ഉൾപ്പെടെ ആയുധബലമുള്ള അധികാര ശക്തികളെ നിയന്ത്രിച്ച് നിർത്താൻ കൂടിയാണ് ജനാധിപത്യത്തിൽ ഭരണകൂടത്തെ ജനങ്ങൾ തെരെഞ്ഞെടുക്കുന്നത്. അതല്ല പോലീസ് പോലീസിന്റെ ജോലി നോക്കിക്കോളും എന്നാണെങ്കിൽ ആഭ്യന്തരവകുപ്പിന്റെയും മന്ത്രിയുടെയും ഒന്നും ആവശ്യമില്ലല്ലോ. ഭരിക്കുന്നത് ഇടത് പക്ഷമായതുകൊണ്ട് മാത്രം വിമർശനം ഒരുനുള്ള് മതി എന്ന രാഷ്ട്രീയ സമീപനം അപകടകരമാണ് എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ.

advertisment

News

Super Leaderboard 970x90