Cinema

കമൽ നിങ്ങളെന്തിനിങ്ങനെ ഭയപ്പെടുന്നു ?

ആരെയൊക്കെയൊ പേടിച്ച്...ആരെയും വെറുപ്പിക്കാതെ എടുത്ത ചിത്രം....കമലിനെ പോലുള്ള സംവിധായകന് ഇത്ര ഭയപ്പെടേണ്ട കാര്യമെന്ത് ?"

കമൽ നിങ്ങളെന്തിനിങ്ങനെ ഭയപ്പെടുന്നു ?

" ഒറ്റ സീനില് മാത്രം വരുന്ന ചങ്ങമ്പുഴ കൊലുന്നനെയുള്ള ബാലാമണിയമ്മ, സ്നേഹം പ്രകടിപ്പിക്കാത്ത മാധവദാസ്, കര്ക്കശക്കാരനായ വിഎം നായര്......ജീവൻ തുടിക്കുന്ന പോലെ ഇവരോരുത്തരും കണ്മുന്നിലെത്തിച്ചതാണ് ആദ്യ സീനുകളില് ആമിയുടെ വിജയം. ആ വിജയത്തിന് പൂര്ണത വരുത്താൻ കുഞ്ഞുന്നാളിലും...കൗമാരത്തിലുമെല്ലാം അതി മേക്കപ്പില്ലാത്ത ആമിയും വന്നു. താടിയുള്ള കൃഷ്ണന് സിനിമയില് വരാമെങ്കിൽ മഞ്ജു വാര്യർക്ക് മാധവിക്കുട്ടിയുമാകാം....പക്ഷെ.... പിന്നെയും മോടി കൂട്ടാൻ മഞ്ജു വാര്യർക്ക് ഓവർ മേക്കപ്പും നല്കി കോലം കെട്ടിച്ചതോടെ ആമി എന്ന ചിത്രം ഇടയ്ക്കിടെ അരോചകമായി മുന്നിലെത്തും. പ്രണയ സീനുകളിൽ പോലും ആ തീവ്രത വരുന്നുമില്ല. കമലാ സുരയ്യയുടെ അവസാനനാളുകളിലാണ് മഞ്ജു അസാമാന്യ കയ്യടക്കവുമായി സിനിമയോട് കൂടുതൽ ഇണങ്ങുന്നത്. ലോങ്ഷോട്ടുകളിലും മഞ്ജുവിന്റെ മാധവിക്കുട്ടി നന്നാവുന്നുമുണ്ട്. ക്ലോസപ് ഷോട്ടുകളിൽ ഓവർ മേക്കപ്പ് കുറച്ചിരുന്നെങ്കിൽ ചിത്രം എത്രയോ മികവുറ്റതാകുമായിരുന്നു.

നല്ല പശ്ചാത്തല സംഗീതം, മുരളീ ഗോപിയുടെ അഭിനയ മികവ് , ഓരോ സിനിമയിലും ഓരോ ഭാവത്തിൽ വരുന്ന അനില് നെടുമങ്ങാടിന്റെ വ്യത്യസ്തത...ബാലാമണിയമ്മയായി വിജയലക്ഷ്മി ബാലന്റെ ഇഴുകിച്ചേരൽ..രണ്ട് മൂന്ന് രംഗങ്ങളിൽ മാത്രമുണ്ടായിട്ടും മുൾമുനയിൽ നിർത്തിയ സന്തോഷ് കീഴാറ്റൂര്.....ഇനിയുമൊട്ടോറെയുണ്ട് ആമിയ്ക്ക് പറയാൻ്. അനൂപ് മേനോന്റെ അക്ബരർ അലിക്ക് മാത്രം കള്ളപ്പേരും നല്കി. ടൊവിനോയുടെ ക്രിഷ്ണന് താടിയുള്ളതു കൊണ്ടായിരിക്കണം ആമിയുടെ കാമുകന്മാരെല്ലാം താടിക്കാരാണ്. ആരെയൊക്കെയൊ പേടിച്ച്...ആരെയും വെറുപ്പിക്കാതെ എടുത്ത ചിത്രം....കമലിനെ പോലുള്ള സംവിധായകന് ഇത്ര ഭയപ്പെടേണ്ട കാര്യമെന്ത് ?"

#TAGS : aamy movie  

advertisment

News

Related News

    Super Leaderboard 970x90