Books

എച്ച്മുക്കുട്ടിയുടെ 'വേറിട്ട് മാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍' എന്ന പുസ്തകത്തെക്കുറിച്ച് സജിനി രാഗസുധ എഴുതിയ നിരൂപണം വായിക്കാം

ഓരോവരിയും ഓരോ അധ്യായവും ഉച്ചസ്ഥായിയിലാക്കുന്ന ശ്വാസോച്ഛാസങ്ങള്‍. ശാന്തമായ മനസ്സോടെ നമുക്ക് വായിച്ചുതീര്‍ക്കാന്‍ കഴിയാത്തതും എന്നാല്‍ ഒറ്റയിരുപ്പിന്‌ വായിച്ചുതീര്‍ക്കുന്നതുമായ ഒരു പുസ്തകം. ഒരുമനുഷ്യജീവിയെന്നനിലയില്‍ ഈര്‍ച്ചവാളാകുന്ന വായന. ആത്മനിന്ദയുടെ പാതാളത്തോളം നമ്മെ കൊണ്ടുപോകുന്നു രചയിതാവ്‌.

എച്ച്മുക്കുട്ടിയുടെ 'വേറിട്ട് മാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍' എന്ന പുസ്തകത്തെക്കുറിച്ച് സജിനി രാഗസുധ എഴുതിയ നിരൂപണം വായിക്കാം

നമുക്ക് കാര്യമായി ഒന്നുമറിയാത്ത,അറിയാന്‍ നാം ശ്രമിക്കാത്ത ഒരു ജനതയുടെ ജീവിതത്തിന്‍റെ നേരറിവുകളിലേക്ക് നമ്മെ കൊണ്ടുപോവുകയാണ്‌ 'വേറിട്ട് മാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍'. തീഷ്ണവര്‍ണ്ണങ്ങള്‍ ധരിച്ച്,ചുണ്ടുകളില്‍ കടുംചായംതേച്ച്,വലിയ സിന്ദൂരപൊട്ടും പൂക്കളുമണിഞ്ഞ് പെണ്‍മയെ തങ്ങളിലേക്കാവാഹിക്കാന്‍ ശ്രമിക്കുന്നവര്‍. ശക്‌തമായ പുരുഷശരീരത്തിനെ നിഷ്ക്കരുണം തള്ളിക്കളയാനാഗ്രഹിക്കുന്ന സ്ത്രീമനസ്സ്. നമുക്ക് മനസ്സിലാക്കാനാവാത്ത വൈകാരികസംഘട്ടനങ്ങള്‍. ജീവന്‍തന്നെ നഷ്‌ടപ്പെടാവുന്ന അവസ്ഥയില്‍പ്പോലും സഹജീവി എന്ന കാരുണ്യംപോലും കാണിക്കാതെ,ചികിത്സ നിഷേധിക്കുന്ന സംസ്ക്കാര-വിദ്യാസമ്പന്നരുടെ ഇടയില്‍ ജീവിച്ചു മരിക്കുന്നവര്‍.

എച്ച്മുക്കുട്ടിയുടെ 'വേറിട്ട് മാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍' എന്ന പുസ്തകത്തെക്കുറിച്ച് സജിനി രാഗസുധ എഴുതിയ നിരൂപണം വായിക്കാം

വായനയുടെ ഒരു ഘട്ടത്തില്‍ ശരീരത്തിലെ മുഴുവന്‍ ദ്രാവകങ്ങളും തൊണ്ടക്കുഴിയിലൂടെ പുറത്തേക്ക്  കുതിച്ചുചാടാനൊരുങ്ങും. മാനുഷീകമായ,സ്ത്രൈണപരമായ എല്ലാതൃഷ്ണകളും വെറുപ്പോടെ ശരീരം പരിത്യജിക്കാനൊരുങ്ങും. നമ്മെത്തന്നെ,നമ്മുടെ ജീവനെത്തന്നെ വഴുവഴുത്ത ദ്രാവകമായി ശര്‍ദ്ദിച്ചു കളയാന്‍ തോന്നും. ശരീരത്തിനും മനസ്സിനും ഉള്‍ക്കൊള്ളാനാവാത്ത ഒന്ന്-അന്തമില്ലാത്ത നിസ്സഹായതയാവാം,സഹജീവി സ്നേഹമാവാം.

ഓരോവരിയും ഓരോ അധ്യായവും ഉച്ചസ്ഥായിയിലാക്കുന്ന ശ്വാസോച്ഛാസങ്ങള്‍. ശാന്തമായ മനസ്സോടെ നമുക്ക് വായിച്ചുതീര്‍ക്കാന്‍ കഴിയാത്തതും എന്നാല്‍ ഒറ്റയിരുപ്പിന്‌ വായിച്ചുതീര്‍ക്കുന്നതുമായ ഒരു പുസ്തകം. ഒരുമനുഷ്യജീവിയെന്നനിലയില്‍ ഈര്‍ച്ചവാളാകുന്ന വായന. ആത്മനിന്ദയുടെ പാതാളത്തോളം നമ്മെ കൊണ്ടുപോകുന്നു രചയിതാവ്‌.

എച്ച്മുക്കുട്ടിയുടെ 'വേറിട്ട് മാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍' എന്ന പുസ്തകത്തെക്കുറിച്ച് സജിനി രാഗസുധ എഴുതിയ നിരൂപണം വായിക്കാം

നരകവേദനകള്‍ക്കിടയിലും അപാരമായ ആത്‌മനിയന്ത്രണമുള്ള,സ്നേഹസാന്ത്വനങ്ങളുടെ പ്രതിരൂപങ്ങളായ കഥാപാത്രങ്ങളേയും, അവരുടെ യാതനാപൂര്‍ണ്ണമായ ഭൂതകാലത്തേയും തന്മയത്വത്തോടെ അവതരിപ്പിക്കുന്നു എച്ച്മുക്കുട്ടി. ആരവങ്ങളൊടുങ്ങുമ്പോള്‍ നാം ബോധപൂര്‍വ്വം മറക്കുന്ന,ഒരിക്കലും വീണ്ടും തേടിചെല്ലാത്ത 'ഇര'കളുടെ വൈയക്തികവേദനകളേയും,തപ്തജീവിതശേഷിപ്പിനേയും വര്‍ണ്ണപ്പൊലിമയില്ലാതെ വരച്ചിരിക്കുന്നു കഥാകാരി. 

ട്രാന്‍സ്ജെന്‍ഡറിന്‍റെ ജീവിതം ഒരുസ്ത്രീ തൂലികയിലൂടെ അറിയുന്ന തീവ്രനിമിഷങ്ങള്‍ നിങ്ങള്‍ക്ക് വായിക്കണ്ടേ? വേറിട്ട് മാത്രം നാം കത്തിക്കുന്ന ചിലശരീരങ്ങളുടെ കഠിനനോവുകള്‍,കപടസദാചാരവാദികളായ നാം അറിയേണ്ടതുതന്നെ. ലോഗോസാണ്‌ പ്രസാധകര്‍. വായിക്കൂ.

advertisment

Related News

    Super Leaderboard 970x90