പെട്രോളിൻറെയും ഡീസലിന്റെയും വില കുറയ്ക്കുന്നതിനെ പറ്റി മാത്രമല്ലേ നമ്മുടെ ചർച്ച..... ഉപഭോഗം കുറയ്ക്കുന്നതിനെ പറ്റിയല്ലല്ലോ......സജീവ് മോഹൻ എഴുതുന്ന ലേഖനം

ഓയിൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങൾ എണ്ണത്തിൽ കുറവായതിനാൽ ഉപഭോഗം കൂടുന്നതിനനുസൃതമായി അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ധനവില തുടർച്ചയായി വർദ്ധിക്കും. അതിനാൽ, ഇന്ത്യയിലെ എണ്ണ ഉപഭോഗം വർദ്ധിക്കുന്നതിന്റെ തോത് നിയന്ത്രിക്കത്തക്കവണ്ണം പൊതുഗതാഗതസംവിധാനം മെച്ചപ്പെടുത്തുകയും, ഉയർന്ന നികുതി ഈടാക്കി സ്വകാര്യവാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുകയും വേണം...

പെട്രോളിൻറെയും ഡീസലിന്റെയും വില കുറയ്ക്കുന്നതിനെ പറ്റി മാത്രമല്ലേ നമ്മുടെ ചർച്ച..... ഉപഭോഗം കുറയ്ക്കുന്നതിനെ പറ്റിയല്ലല്ലോ......സജീവ് മോഹൻ എഴുതുന്ന ലേഖനം

തൊന്നൂറ്റിയെട്ടിലാണോ തൊന്നൂറ്റൊൻപതിലാണോ ഇത് നടന്നതെന്ന് എന്ന് കൃത്യമായ ഓർമ്മയില്ല. വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നതോർമ്മയുണ്ട്. ഷാജി.എൻ കരുൺ സംവിധാനം ചെയ്ത ’വാനപ്രസ്ഥം’ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ വർഷമാണെന്നതു മോർമ്മയുണ്ട്. അതിനൊക്കെയുപരി രത്തൻ ടാറ്റ ഒരു ലക്ഷം രൂപയ്ക്ക് ഒരു കാർ എന്ന സ്വപ്നം നൽകി മധ്യവർഗത്തെ പുളകമണിയിച്ച വർഷമാണ് എന്നതും ഓർമ്മയുണ്ട്.

നാനോ കാർ എന്ന സ്വപ്നത്തോടൊപ്പം മറ്റൊരു പ്രഖ്യാപനം കൂടി രത്തൻ ടാറ്റ അന്നു നടത്തി. പ്രധാനമന്ത്രി പോലും അദ്ദേഹത്തെ അഭിനന്ദിച്ചു. മാധ്യമങ്ങളുടെ കാര്യം പറയാനുമില്ല. ടാറ്റായുടെ ഇൻഡിക്ക കാറുകളുടെ ഡീസൽ വേർഷൻ ഉടൻ പുറത്തിറങ്ങുമെന്നും കുടുംബ ബജറ്റിൽ ഗണ്യമായ കുറവു വരുത്താൻ ഇത് സഹായിക്കുമെന്നുമായിരുന്നു രത്തൻ ടാറ്റ പ്രഖ്യാപിച്ചത്. നാനോയുടെയും ഡീസൽ മോഡൽ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കാനും അദ്ദേഹം മറന്നില്ല!

മദ്ധ്യവർഗക്കാരന് ആനന്ദത്തോടാനന്ദം.!

തൊണ്ണൂറുകളുടെ തുടക്കത്തിൽ തന്നെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് അംബാസിഡർ കാറുകളുടെ ഡീസൽ വേർഷൻ പുറത്തിറക്കിയിരുന്നുവെങ്കിലും, ചെറുകാറുകളുടെ നിർമ്മാതാക്കളായ മാരുതിയും മറ്റും ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്ന കാറുകൾ അന്ന് പുറത്തിറക്കിയിരുന്നില്ല.

പെട്രോളിന്റെ ഏകദേശം പകുതി വിലയേ ആ സമയത്ത്ഡീസലിനുള്ളൂ.മാധ്യമങ്ങൾ വാഴ്ത്തുപാട്ടുകൾ പാടിയതിലും അത്ഭുതമൊന്നുമില്ല.ലേഖകരും മദ്ധ്യവർഗത്തിൽ പെടുന്നവർ തന്നെയാണല്ലോ.

എന്നാൽ, സ്വകാര്യ വാഹനങ്ങളായി ഉപയോഗിക്കപ്പെടാനിടയുള്ള വാഹനങ്ങളിൽ ഡീസൽ എഞ്ചിൻ ഘടിപ്പിക്കുന്നത് അനുവദിക്കരുത് എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന ഒരു ലേഖനം 'Down to earth’ മാഗസിനിൽ വന്നു. അന്ന്, Down to earth-ന്റെ ചീഫ് എഡിറ്ററായിരുന്ന ശ്രീ.അനിൽ അഗർവാളിന്റേതായിരുന്നു ആ ലേഖനം.

പെട്രോളിൻറെയും ഡീസലിന്റെയും വില കുറയ്ക്കുന്നതിനെ പറ്റി മാത്രമല്ലേ നമ്മുടെ ചർച്ച..... ഉപഭോഗം കുറയ്ക്കുന്നതിനെ പറ്റിയല്ലല്ലോ......സജീവ് മോഹൻ എഴുതുന്ന ലേഖനം

അദ്ദേഹം ആ ലേഖനത്തിൽ തന്റെ വാദത്തിന് ഉപോൽബലകമായി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഇവയാണ്.

1. ഡീസൽ വില കുറഞ്ഞു നിൽക്കുന്നത് നിർമ്മാണച്ചെലവിൽ വരുന്ന വ്യത്യാസം മൂലമല്ല. മറിച്ച് സർക്കാർ സബ്സിഡി നൽകുന്നതു മൂലമാണ്. കാർഷികാവശ്യങ്ങളെ മുൻനിർത്തി നൽകുന്ന സബ്സിഡിയുടെ ദുരുപയോഗത്തിന് ഇത്തരത്തിൽ അവസരം നൽകരുത്.

2. മറ്റു കമ്പനികളും ടാറ്റയുടെ പാത പിൻതുടരും. ഇതിന്റെ ഫലമായി സബ്സിഡി ഗവൺമെന്റിനു താങ്ങാൻ കഴിയുന്നതിലുമധികം ഉയരും. അപ്പോൾ, സബ്സിഡി വെട്ടിക്കുറയ്ക്കേണ്ടി വരികയും, തന്മൂലം ഡീസലിന്റെ വില വർദ്ധിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു കാരണമാവുകയും ചെയ്യും. ഏറ്റവും സാധാരണക്കാരന്റെ ജീവിതത്തെയായിരിക്കും ഇത് സാരമായി ബാധിക്കുക.

3. ഡീസൽ എഞ്ചിനുകൾ പുറത്തു വിടുന്ന പുകയിൽ PM10 (Particulate Matter 10) പാർട്ടിക്കിളുകൾ വളരെ കടുതലാണ്. പത്തു മൈക്രോണിൽ താഴെയുള്ള ഈ തരികൾ അരിച്ചു മാറ്റപ്പെടാതെ നേരിട്ട് ശ്വാസകോശത്തിലെത്തും. അർബുദ മടക്കമുള്ള ശ്വാസകോശ രോഗങ്ങൾക്ക് ഇതു കാരണമാകും എന്നതിനാൽ ചരക്കുഗതാഗതത്തിനൊഴികെയുള്ളസ്വകാര്യ ഡീസൽ വാഹനങ്ങളെ പൂർണ്ണമായും നിരോധിക്കുകയും പൊതുഗതാഗതത്തിനുള്ള വാഹനങ്ങൾ പൂർണ്ണമായും CNG (Compressed Natural Gas) യിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യണം.

4. ഓയിൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങൾ എണ്ണത്തിൽ കുറവായതിനാൽ ഉപഭോഗം കൂടുന്നതിനനുസൃതമായി അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ധനവില തുടർച്ചയായി വർദ്ധിക്കും. അതിനാൽ, ഇന്ത്യയിലെ എണ്ണ ഉപഭോഗം വർദ്ധിക്കുന്നതിന്റെ തോത് നിയന്ത്രിക്കത്തക്കവണ്ണം പൊതുഗതാഗതസംവിധാനം മെച്ചപ്പെടുത്തുകയും, ഉയർന്ന നികുതി ഈടാക്കി സ്വകാര്യവാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുകയും വേണം.

പക്ഷെ, ഒന്നുമുണ്ടായില്ല..!

ഈ ആവശ്യവുമായി അദ്ദേഹം കോടതിയിൽ പോയെങ്കിലും പരാജയമായിരുന്നു വിധി. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടുവാൻ കഴിയില്ലെന്നു വ്യക്തമാക്കിയ കോടതി, വർദ്ധിച്ചു വരുന്ന വായുമലിനീകരണം കണക്കിലെടുത്ത്, വാഹനങ്ങൾ ഉണ്ടാകുന്ന മലിനീകരണം പരിമിതപ്പെടുത്തുന്ന Standard നടപ്പിലാക്കണമെന്ന് ഗവൺമെന്റിനോട് നിർദ്ദേശിച്ച് കേസ് തീർപ്പാക്കി.

ഐ.ഐ.ടി കാൺപൂരിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടുകയും, വൻകിട കമ്പനികളിലെ ഉദ്യോഗം വേണ്ടെന്ന് വച്ച് പരിസ്ഥിതി പ്രവർത്തകനായി മാറുകയും ചെയ്ത അനിൽ അഗർവാൾ പ്രവചിച്ചത് ഇപ്പോൾ എത്ര കൃത്യമായിരിക്കുന്നു!

ഡീസലിനു മാത്രം സബ്സിഡി നൽകി വിലക്കയറ്റം പിടിച്ചു നിർത്താവുന്ന ഒരവസ്ഥ ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടാവും നരേന്ദ്ര മോഡിയെങ്കിലും!

2002-ൽ ശ്രീ.അനിൽ അഗർവാൾ അർബുദ ബാധയെ തുടർന്ന് മരിച്ചു. മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചെങ്കിലും മാറി മാറി വന്ന ഗവൺമെന്റുകൾക്കൊന്നും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മനസിലായിട്ടില്ല.

പെട്രോളിൻറെയും ഡീസലിന്റെയും വില കുറയ്ക്കുന്നതിനെ പറ്റി മാത്രമല്ലേ നമ്മുടെ ചർച്ച..... ഉപഭോഗം കുറയ്ക്കുന്നതിനെ പറ്റിയല്ലല്ലോ......സജീവ് മോഹൻ എഴുതുന്ന ലേഖനം

അദ്ദേഹം സ്ഥാപിച്ച CSE(Centre for Science and Environment) യും അദ്ദേഹം ആരംഭിച്ച Down to Earth മാഗസിനും, ഡോ.സുനിതാ നരേയ്നിന്റെ നേതൃത്വത്തിൽ അദ്ദേഹം തുടങ്ങി വച്ച പോരാട്ടങ്ങൾ മുമ്പോട്ടു കൊണ്ടു പോകുന്നു.

അദ്ദേഹത്തിന്റെ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ കൃത്യമായി ഓർക്കാൻ വ്യക്തിപരമായൊരു കാരണം കൂടിയുണ്ട്. ആ ലേഖനം വായിച്ചതിന്റെ തൊട്ടടുത്ത ദിവസം, ഇൻഡോറിൽ നിന്നും ഡെൽഹിയിലേക്ക് ഒദ്യോഗികാവശ്യത്തിനായി ചെല്ലേണ്ടതുണ്ടായിരുന്നു. അന്ന്, ശ്രീ.അനിൽ അഗർവാളിനെനേരിട്ടു കാണുകയും പരിചയപ്പെടുകയും ചെയ്തു.

അദ്ദേഹത്തിന്റെ അനുമതിയോടെ, അദ്ദേഹത്തിന്റെ ഒരിൻറർവ്യൂ സഹിതം, ആ ലേഖനത്തെ അവലംബിച്ച്‌ ഒരു ഫീച്ചർ തയ്യാറാക്കി ‘കലാകൗമുദി’യ്‌ക്ക് അയച്ചുകൊടുത്തു. വിളിച്ചു ചോദിച്ചപ്പോള്‍ അവരത് കവർ സ്റ്റോറിയായി ചെയ്യുന്നുവെന്നാണ് പറഞ്ഞത്. പക്ഷെ, പറഞ്ഞ ലക്കം പുറത്തു വന്നപ്പോൾ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചിരുന്നു.

ആ ലക്കവും അടുത്ത ലക്കവും ‘വാനപ്രസ്ഥ’വും മോഹൻലാലും കൊണ്ടുപോയി. ആ ഫീച്ചർ ചവറ്റുകൊട്ടയിലേക്കും പോയി.

അല്ലെങ്കിലും, നമ്മൾ മലയാളികൾ അങ്ങിനെയാണല്ലോ. എപ്പോഴും ആഘോഷിക്കാൻ എന്തെങ്കിലുമൊന്നു വേണം- അത്രേയുള്ളൂ. അതിന്, ഇത്തരം കാതലായ വിഷയങ്ങളേക്കാൾ നല്ലത് സിനിമയാണെന്ന് എഡിറ്റർക്ക് തോന്നിക്കാണും. ഇപ്പോഴും, പെട്രോളിന്റെ വില കുറയ്ക്കുന്നതിനെ പറ്റി മാത്രമല്ലേ നമ്മുടെ ചർച്ച. ഉപഭോഗം കുറയ്ക്കുന്നതിനെ പറ്റിയല്ലല്ലോ.!

advertisment

News

Related News

    Super Leaderboard 970x90