Education

''എഞ്ചിനീയറിംഗ് അലോട്ട്മെന്റ്'' പരിഹരിക്കപ്പെടേണ്ട ചില പ്രശ്നങ്ങൾ....

അലോട്ട്മെന്റ് നടക്കുമ്പോൾ ഉണ്ടാകാവുന്ന ഒഴിവുകളുടെ സ്വഭാവം പരിശോധിക്കാതെ സംസ്ഥാന എൻട്രൻസ് കമ്മീഷണർ നടത്തിപ്പോരുന്ന അഡ്മിഷൻ രീതിയും മൂലം 2013 അഡ്മിഷൻ മുതൽ ഭൂരിഭാഗം കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഉണ്ടാവുന്ന ബുദ്ധിമുട്ട് ചെറുതല്ല. മാത്രമല്ല, ഇത് മൂലം അർഹതയുള്ള ഒട്ടേറെ കുട്ടികൾക്ക് തങ്ങൾ ആഗ്രഹിക്കുന്ന കോളേജുകളിൽ അഡ്മിഷൻ കിട്ടാതിരിക്കാനും ഇത് കാരണമാകുന്നുണ്ട്.

''എഞ്ചിനീയറിംഗ് അലോട്ട്മെന്റ്'' പരിഹരിക്കപ്പെടേണ്ട ചില പ്രശ്നങ്ങൾ....

2012 -ലെ പാർഷവനാഥ് ചാരിറ്റബിൾ ട്രസ്റ് കേസിലെ സുപ്രീം കോടതി വിധിയെത്തുടർന്ന് എ. ഐ.സി.ടി.ഇ യുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് അലോട്ട്മെന്റ് നടത്തുന്നതിലും ക്‌ളാസുകൾ ആരംഭിക്കുന്നതിനും കൃത്യമായ ഒരു കലണ്ടർ നിലവിൽ വന്നു. ഇത് ഒരർത്ഥത്തിൽ കുട്ടികൾക്ക് ഗുണകരമാകേണ്ടതാണ്, എന്നാൽ, ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങൾ ഈ വിധിക്കു പുറത്താണ് എന്ന വസ്തുതയും, ഇവിടങ്ങളിൽ അലോട്ട്മെന്റ് നടക്കുമ്പോൾ ഉണ്ടാകാവുന്ന ഒഴിവുകളുടെ സ്വഭാവം പരിശോധിക്കാതെ സംസ്ഥാന എൻട്രൻസ് കമ്മീഷണർ നടത്തിപ്പോരുന്ന അഡ്മിഷൻ രീതിയും മൂലം 2013 അഡ്മിഷൻ മുതൽ ഭൂരിഭാഗം കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഉണ്ടാവുന്ന ബുദ്ധിമുട്ട് ചെറുതല്ല. മാത്രമല്ല, ഇത് മൂലം അർഹതയുള്ള ഒട്ടേറെ കുട്ടികൾക്ക് തങ്ങൾ ആഗ്രഹിക്കുന്ന കോളേജുകളിൽ അഡ്മിഷൻ കിട്ടാതിരിക്കാനും ഇത് കാരണമാകുന്നുണ്ട്.

അലോട്ട്മെന്റ് പ്രോസസിൽ ചില ചെറിയ വ്യത്യാസങ്ങൾ വരുത്തിയാൽ ഒഴിവാക്കാവുന്നതാണ് ഈ പ്രശ്നങ്ങൾ. ഈ പ്രശ്നങ്ങൾക്കുള്ള ചില പരിഹാരനിർദേശങ്ങൾ മുൻവർഷങ്ങളിൽ എൻട്രൻസ് കമ്മീഷണർക്ക് കത്ത് മുഖാന്തരം സമർപ്പിച്ചിരുന്നുവെങ്കിലും അവ നടപ്പിലാക്കുകയുണ്ടായില്ല.

നിലവിൽ സംസ്ഥാന എൻട്രൻസ് കമ്മീഷണർ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളിലേക്കുമായി രണ്ട് റൗണ്ട് അലോട്ട്മെന്റുകളും, സർക്കാർ, സർക്കാർ- സ്വാശ്രയമേഖലയിലെ കോളേജുകളെ മാത്രം ഉൾപ്പെടുത്തി മൂന്നാമതൊരു അലോട്ട്മെന്റുമാണ്. നടത്തുന്നത്. അത് കഴിഞ്ഞുള്ള ഒഴിവുകൾ സ്പോട്ട് അലോട്ട്മെന്റ് വഴി കോളേജുകൾ നികത്തണം. രണ്ടാമത്തെ അലോട്ട്മെന്റ് സ്വകാര്യ സ്വാശ്രയ കോളേജുകളിലേക്കുള്ള അവസാനത്തെ അലോട്ട്മെന്റാണ്.

ആദ്യ റൗണ്ട് അലോട്ട്മെന്റ് കഴിയുമ്പോൾ തന്നെ ഫീസ് അടയ്ക്കണം. ഫീസ് ഒടുക്കാത്തവരെ ഒഴിവാക്കിയാണ് രണ്ടാമത്തെ അലോട്ട്മെന്റ്. ഈ അലോട്ട്മെന്റ് കഴിഞ്ഞാൽ കോളേജിൽ ഹാജരായി അഡ്മിഷൻ നേടണം. സ്വാശ്രയകോളേജുകളിലെ അലോട്ട്മെന്റ് ഇതോടെ പൂർത്തിയാകും. ഇതിനു ശേഷം ഗവൺമെന്റ്, എയിഡഡ് കോളേജുകളിൽ ഒഴിവ് വന്നാലും സ്വാശ്രയ കോളേജിലെ കുട്ടികൾക്ക് മാറി വരാനാകില്ല.

''എഞ്ചിനീയറിംഗ് അലോട്ട്മെന്റ്'' പരിഹരിക്കപ്പെടേണ്ട ചില പ്രശ്നങ്ങൾ....

ഇനി പ്രശ്നത്തിലേക്ക് വരാം.

സംസ്ഥാന എൻട്രൻസ് കമ്മീഷണറുടെ ഒന്നാം റൗണ്ട് അലോട്ട്മെന്റും ഫീസടയ്ക്കലും കഴിഞ്ഞാവും ഐ.ഐ.ടികളിലേക്കും എൻ.ഐ.റ്റികളിലേക്കുമുള്ള അലോട്ട്മെൻറ് വരുന്നത്. ഇത് മൂലം, ആദ്യ അലോട്ട്മെന്റ് കഴിഞ്ഞ് ഫീസ് അടച്ച അനവധി പേർ ഇവിടങ്ങളിൽ അഡ്മിഷൻ നേടും. ഒന്നാം റൗണ്ടിൽ തന്നെ അഡ്മിഷൻ ഉറപ്പിച്ച് ഫീസ് അടച്ചവർ ആയതിനാൽ ഇവർ രണ്ടാമത്തെ റൗണ്ട് അലോട്ട്മെന്റിൽ ഒഴിവാക്കപ്പെടുകയുമില്ല. ഇതിനു ശേഷം ഇവർ കോളേജിൽ അഡ്മിഷന് ഹാജരാകാതിരിക്കുമ്പോൾ മാത്രമേ ഇങ്ങനെയുണ്ടായ ഒഴിവുകൾ പറ്റി എൻട്രൻസ് കമ്മീഷണർക്ക് അറിയാൻ കഴിയൂ. ഈ ഒഴിവുകൾ വരുന്നത് സംസ്ഥാനത്തെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലാവും. കഴിഞ്ഞ വർഷവും തിരുവനന്തപുരം സി.ഇ.ടി യിൽ നൂറിലധികം ഒഴിവുകൾ ഇത്തരത്തിൽ ഉണ്ടായി. ഇത് മൂലം മൂന്നാം റൗണ്ട് അലോട്ട്മെന്റിൽ ചെയിൻ റിയാക്ഷൻ പോലെ കോളേജ് മാറ്റവും ബ്രാഞ്ച് മാറ്റവും ഉണ്ടാവും. പുതിയ ഒഴിവുകളിൽ സ്വാശ്രയ കോളേജുകളിൽ അഡ്മിഷൻ നേടിയവർ പരിഗണിക്കപ്പെടാതെ പോവുകയും ചെയ്യും

ഇത് ഒട്ടും നീതിപൂർവകമല്ല.

രണ്ട് വിധത്തിൽ ഈ പ്രശ്‍നം പരിഹരിക്കാം.

ഈ വർഷം, ജൂൺ 27 ആണ് ഐ.ഐ.ടികളിലേക്കും എൻ.ഐ.റ്റികളിലേക്കുമുള്ള ആദ്യറൗണ്ട് അലോട്ട്മെന്റ് നടക്കുക. രണ്ടാമത്തെ അലോട്ട്മെന്റ് ജൂലൈ 3-ന് നടക്കും. മൂന്നാം റൗണ്ട് അലോട്ട്മെന്റ് ജൂലൈ 6 നും നാലാം റൗണ്ട് ജൂലൈ 9 നും അഞ്ചാം റൗണ്ട് ജൂലൈ 12 നും നടക്കും. അതിനാൽ ജൂലൈ 12ന് ശേഷംമാത്രം സംസ്ഥാന എൻട്രൻസ് കമ്മീഷണർ അലോട്ട്മെന്റ് നടത്തിയാൽ കാര്യമായ ഒരു പ്രശ്നവുമില്ല. സുപ്രീം കോടതി അംഗീകരിച്ച കലണ്ടർ പ്രകാരം ജൂൺ 5 നു മുമ്പ് എൻട്രൻസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കണം. ഇക്കാര്യത്തിൽ സുപ്രീം കോടതി നിബന്ധന പാലിക്കാതിരിക്കാമെങ്കിൽ അലോട്ട്മെന്റിന്റെ കാര്യത്തിലും ഇതാവാമല്ലോ. കുട്ടികൾക്ക് സഹായകമായൊരു കാര്യത്തിന് ആരും കോർട്ടലക്ഷ്യത്തിന് കേസൊന്നും കൊടുക്കില്ല.

''എഞ്ചിനീയറിംഗ് അലോട്ട്മെന്റ്'' പരിഹരിക്കപ്പെടേണ്ട ചില പ്രശ്നങ്ങൾ....

ഇനി ഇക്കാര്യത്തിൽ സുപ്രീം കോടതി അംഗീകരിച്ച കലണ്ടർ പാലിച്ചെ പറ്റൂ എന്ന് നിർബന്ധമുള്ള പക്ഷം രണ്ടാമത്തെ വഴി നോക്കാം.

ആദ്യ റൗണ്ട് അലോട്ട്മെന്റിൽ അഡ്മിഷൻ കിട്ടുന്ന കോളേജിലേക്കുള്ള മുഴുവൻ ഫീസും അപ്പോൾ തന്നെ അടയ്ക്കുന്ന രീതി ഒഴിവാക്കുക എന്നതാണ് ഈ വഴി. . ആദ്യ റൗണ്ട് അലോട്ട്മെന്റ് കഴിയുമ്പോൾ അഡ്മിഷൻ പ്രോസസിൽ തുടരാനായി മാത്രം 1000 രൂപ അടയ്ക്കുക. ഫീസ് അടയ്ക്കുന്നതും ജൂലൈ ആദ്യവാരം മതി. രണ്ടാമത്തെ റൗണ്ട് അലോട്ട്മെന്റ്, സുപ്രീം കോടതി അംഗീകരിച്ച കലണ്ടറിൽ ഇതിനുള്ള അവസാന ദിനമായ ജൂലൈ 10 -നു നടത്തിയ ശേഷം മറ്റൊരു 1000 രൂപ കൂടി അടപ്പിയ്ക്കുക. ഇതടയ്ക്കാത്തവരെ ഒഴിവാക്കി ജൂലൈ 20 - ന് മൂന്നാം റൗണ്ട് അലോട്ട്മെന്റ് കൂടി നടത്തിയ ശേഷം മാത്രം കുട്ടികളോട് ബാക്കി ഫീസ് അടച്ച് കോളേജുകളിൽ അഡ്മിഷൻ നേടാൻ ആവശ്യപ്പെടുക. ഇത് എല്ലാ കോളേജുകൾക്കും ബാധകമാക്കണം.

സർക്കാർ കോളേജുകളിലും, സർക്കാർ സ്വാശ്രയ കോളേജുകളിലും ഇതിനു ശേഷവും ബാക്കി വരുന്ന ഒഴിവുകളിലേക്ക് ജൂലൈ 28 ന് മറ്റൊരു അലോട്ട്മെന്റ് കൂടി നടത്തിയാൽ കുട്ടികൾക്ക് വലിയ ബുദ്ധിമുട്ടില്ലാതെ അഡ്മിഷൻ പൂർത്തിയാക്കി ഓഗസ്ററ് 1-നു ക്‌ളാസുകൾ ആരംഭിക്കാൻ കഴിയും .

തുടർന്നുള്ള മെഡിക്കൽ അലോട്ട്മെന്റുകൾ മൂലം ഒഴിവുകൾ ഉണ്ടായാൽ അവയിൽ ഇന്റേണൽ സ്ലൈഡിംഗ് നടത്തിയ ശേഷം, ഏറ്റവും ഡിമാന്റ് കുറഞ്ഞ ബ്രാഞ്ചുകളിലേക്ക് ഓഗസ്റ് പത്തിന് ശേഷം സ്പോട്ട് അലോട്ട്മെന്റ് നടത്തുകയും ഓഗസ്റ് 15 ന് അഡ്മിഷൻ പൂർത്തിയാക്കുകയും ചെയ്യുന്നതാവും അഭികാമ്യം.

advertisment

News

Related News

    Super Leaderboard 970x90