Kerala

വർക്കലയിൽ വിദ്യാർത്ഥി സംഘടനകൾ നടത്തിയ കയ്യാങ്കളി..

വർക്കലയിലെ ഒരു സ്കൂളിൽ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണത്രെ കത്തിക്കുത്തിലെത്തിയത്. കത്തേറ്റവർ എന്തായാലും സ്കൂൾ വിദ്യാർത്ഥികളല്ല. പത്രവാർത്തയനുസരിച്ച് 20 വയസാണ് അവരുടെ പ്രായം. കുത്തിയവരും സ്കൂൾ വിദ്യാർത്ഥികൾ ആവാനിടയില്ല.

വർക്കലയിൽ വിദ്യാർത്ഥി സംഘടനകൾ നടത്തിയ കയ്യാങ്കളി..

സ്കൂളുകൾ തുറന്ന് രണ്ടാഴ്ച പിന്നിടും മുമ്പ് വിദ്യാർത്ഥി സംഘടനകൾ നടത്തിയ കയ്യാങ്കളിയിൽ രണ്ടു പേർ കുത്തേറ്റു വീണു. ഭാഗ്യം കൊണ്ട് ജീവഹാനിയുണ്ടായില്ല

വർക്കലയിലെ ഒരു സ്കൂളിൽ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണത്രെ കത്തിക്കുത്തിലെത്തിയത്. കത്തേറ്റവർ എന്തായാലും സ്കൂൾ വിദ്യാർത്ഥികളല്ല. പത്രവാർത്തയനുസരിച്ച് 20 വയസാണ് അവരുടെ പ്രായം. കുത്തിയവരും സ്കൂൾ വിദ്യാർത്ഥികൾ ആവാനിടയില്ല.

സ്കൂളുകളിൽ രാഷ്ട്രീയം നിരോധിച്ചു കൊണ്ടുള്ള കോടതിയുത്തരവ് വന്നിട്ട് വർഷങ്ങളായി. 2008 - ലോ മറ്റോ രാഷ്ട്രീയാടിസ്ഥാനത്തിൽ കോളേജുകളിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് സുപ്രീം കോടതിയും നിരോധിച്ചു. ഇക്കഴിഞ്ഞ വർഷം പൊന്നാനി MES കോളേജിൽ നടന്ന സംഘർഷത്തോടനുബന്ധിച്ച കേസിൽ കലാലയ രാഷ്ട്രീയം നിരോധിച്ചു കൊണ്ട് തന്നെ ഹൈക്കോടതി ഉത്തരവിറക്കി. ഈ കോടതി വിധികളൊക്കെ ഒരു വഴിക്ക് കിടക്കുമ്പോൾ ക്യാമ്പസുകളിൽ രാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങൾ അതിന്റെ വഴിക്ക് തുടർച്ചയായി നടക്കുന്നുണ്ട്. കോടതി വിധികൾ നഗ്നമായി ലംഘിക്കപ്പെടുമ്പോഴും ഒരു നടപടികളും ഉണ്ടാകാറുമില്ല.

ഇത്തരം വിധികൾക്കെതിരെ കക്ഷിഭേദമില്ലാതെ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും വക്താക്കൾ ചാനലുകളിൽ വന്നിരുന്ന് വായ്ത്താരിയിട്ടതും നമ്മൾ കണ്ടതാണ്. പക്ഷെ, എന്തുകൊണ്ടാണ് ഇത്തരം വിധികൾ ഉണ്ടാകുന്നത് എന്ന് ഇവരാരും ചിന്തിക്കാറില്ല. രാഷ്ട്രീയം എന്നത് രാഷ്ട്രനന്മയ്ക്കാവണം എന്ന് മനസിലാക്കാറുമില്ല.

വിദ്യാർത്ഥി സംഘടനകൾ തമ്മിൽ മേൽക്കൈ നേടാനുള്ള മത്സരങ്ങളുടെ പരിണതിയായുണ്ടാകുന്ന അനാവശ്യമായ അക്രമങ്ങളും, അവയിൽ കലാലയത്തിനു പുറത്തുള്ളവരുടെ ഇടപെടലുകൾ മൂലം കലാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ക്രമസമാധാനം തന്നെ തകരാറിലാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഇത്തരം വിധികൾ ഉണ്ടായിട്ടുള്ളത്. മറ്റെന്തിനേക്കാളും ഒരു കലാലയത്തിൽ സംരക്ഷിക്കപ്പെടേണ്ടത് പഠിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശത്തെയാണെന്ന് കോടതി വിലയിരുത്തിയെങ്കിൽ അതിനെ കുറ്റം പറയാനാവില്ല.

വീട്ടിലൊരു നായയുള്ളത് നല്ല കാര്യമാണ്- മറ്റാരെങ്കിലും പുറത്തു നിന്നു വരുമ്പോൾ കുരച്ച് നമുക്ക് മുന്നറിയിപ്പു തരികയും, മറ്റു പട്ടികളിൽ നിന്നും കള്ളൻമാരിൽ നിന്നും സംരക്ഷണം തരാൻ അതിന് കഴിയുകയും ചെയ്താൽ..! ഇതൊന്നും ചെയ്തില്ലെങ്കിലും കുറഞ്ഞത് നമ്മളെത്തന്നെ കടിക്കാതിരിക്കുകയെങ്കിലും വേണം.

രാഷ്ട്രീയത്തിന്റെ കാര്യത്തിലും ഇതു തന്നെ ബാധകം.! പൊതു വിദ്യാലയങ്ങളിൽ ഈ വർഷം നല്ല ഉണർവ് കാണുന്നുണ്ട്. വകതിരിവില്ലാത്ത ചില വിദ്യാർത്ഥി നേതാക്കളുടെ പ്രവർത്തി ദോഷങ്ങൾ അത് ഇല്ലായ്മ ചെയ്യാതിരിക്കട്ടെ!

advertisment

News

Super Leaderboard 970x90