Education

യു.ജി.സിയ്ക്ക് പകരം ഹയർ എഡ്യൂക്കേഷൻ കമ്മിഷൻ നിലവിൽ വരുന്നു....ഇനി മുതൽ പരീക്ഷാ ഫലം കൃത്യമായി വരുമത്രെ....സജീവ് മോഹൻ എഴുതിയ കുറിപ്പ്

പരീക്ഷാ ഫലം വൈകാതിരിക്കണമെങ്കിൽ ആദ്യം വേണ്ടത്പരീക്ഷകൾ കൃത്യമായി നടത്തുകയാണ്. അതു നടക്കണമെങ്കിൽ എല്ലാ പരീക്ഷകളും തോറ്റവന്, എല്ലാ സപ്ലിമെന്ററി പരീക്ഷകളും എഴുതാൻ കഴിയത്തക്കവണ്ണം മാസങ്ങളോളം പരീക്ഷകൾ നടത്തുന്ന രീതി അവസാനിപ്പിക്കണം.

യു.ജി.സിയ്ക്ക് പകരം ഹയർ എഡ്യൂക്കേഷൻ കമ്മിഷൻ നിലവിൽ വരുന്നു....ഇനി മുതൽ പരീക്ഷാ ഫലം കൃത്യമായി വരുമത്രെ....സജീവ് മോഹൻ എഴുതിയ കുറിപ്പ്

യു.ജി.സിയ്ക്ക് പകരം ഹയർ എഡ്യൂക്കേഷൻ കമ്മിഷൻ നിലവിൽ വരുന്നതുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വരുന്ന വാർത്തകളിലും, കോളേജ് അദ്ധ്യാപകർക്കിട്ട് ഒരു താങ്ങു താങ്ങാൻ ലേഖകർ മറക്കുന്നില്ല. അദ്ധ്യാപകർക്ക് ഇപ്പോഴത്തേതു പോലെ മൂല്യനിർണ്ണയ ക്യാമ്പിൽ നിന്ന് മുങ്ങി നടക്കാനാവില്ല എന്ന കണ്ടുപിടിത്തം രണ്ടു പത്രങ്ങളിൽ കണ്ടു. അതിനാൽ ഇനി മുതൽപരീക്ഷാ ഫലം കൃത്യമായി വരുമത്രെ!

തീർച്ചയായും കോളേജ് അദ്ധ്യാപകരുടെ ഇടയിലും മൂല്യനിർണ്ണയ ക്യാമ്പിൽ ഹാജരാകാതെ മുങ്ങുന്നവരുണ്ട്. രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും സ്വാധീനമുള്ള ഇക്കൂട്ടർ ഇനി HEC അല്ല അതിന്റെ അപ്പുറത്തേത് വന്നാലും മുങ്ങുമെന്നതും ഉറപ്പ്! പിന്നെ, ഇത്തരക്കാർ കോളേജ് അദ്ധ്യാപകർക്കിടയിൽ മാത്രമല്ലല്ലോ ഉള്ളത്.

യു.ജി.സിയ്ക്ക് പകരം ഹയർ എഡ്യൂക്കേഷൻ കമ്മിഷൻ നിലവിൽ വരുന്നു....ഇനി മുതൽ പരീക്ഷാ ഫലം കൃത്യമായി വരുമത്രെ....സജീവ് മോഹൻ എഴുതിയ കുറിപ്പ്

ഇനി പരീക്ഷാ ഫലം വൈകുന്നതിന്റെ കാര്യം!

പരീക്ഷാ ഫലം വൈകാതിരിക്കണമെങ്കിൽ ആദ്യം വേണ്ടത്പരീക്ഷകൾ കൃത്യമായി നടത്തുകയാണ്. അതു നടക്കണമെങ്കിൽ എല്ലാ പരീക്ഷകളും തോറ്റവന്, എല്ലാ സപ്ലിമെന്ററി പരീക്ഷകളും എഴുതാൻ കഴിയത്തക്കവണ്ണം മാസങ്ങളോളം പരീക്ഷകൾ നടത്തുന്ന രീതി അവസാനിപ്പിക്കണം.

രണ്ടാമതായി പരീക്ഷകൾ കഴിയുന്ന മുറയ്ക്ക് മൂല്യനിർണ്ണയം ആരംഭിക്കുവാൻ യൂണിവേഴ്സിറ്റികൾക്ക് കഴിയണം. നാട്ടിലുള്ള സകലരെയും റെഗുലർ ആയും പ്രൈവറ്റായും രജിസ്റ്റർ ചെയ്യിച്ചിട്ട് ജാംബവാന്റെ കാലത്തുള്ള false numbering പോലുള്ള കലാപരിപാടികളുമായി മുന്നോട്ടു പോയാൽ സ്വാഭാവികമായും കാലതാമസമുണ്ടാകും.

മൂന്നാമതായി ചെയ്യുന്ന ജേലിയുടെ കൂലി കൃത്യമായി കൊടുക്കണം. മൂല്യനിർണ്ണയം അദ്ധ്യാപകരുടെ ജോലിയുടെ ഭാഗമാണെന്ന് വ്യാഖ്യാനിച്ച് മൂന്നു വർഷമായി കേരള സർവകലാശാല ഈയിനത്തിൽ തരാനുള്ള കാശു തന്നിട്ടില്ല. അതു തരണോ വേണ്ടയോ എന്ന കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടന്നുവരികയാണ് എന്നു പറയപ്പെടുന്നു.

എന്തായാലും, ജോലിയുടെ ഭാഗമായി 60-70 പേപ്പർ നോക്കേണ്ട സ്ഥാനത്ത് സ്വാശ്രയ കോളേജുകളിലെയും, മറ്റു സപ്ലിമെന്ററിക്കാരുടെയും മുന്നൂറും നാനൂറും പേപ്പറുകൾ നോക്കിയിരുന്ന നമ്മളൊക്കെ മണ്ടൻമാരായി!

അതും പോട്ടെ! യൂണിവേഴ്സിറ്റി ഇനിയും തരാത്ത കാശ്, 2006-ൽ യു.ജി.സി നടപ്പിലാക്കുകയും 2010-ൽ കേരളത്തിൽ നടപ്പിലാക്കുകയും ചെയ്ത ശമ്പള പരിഷ്കരണത്തിന്റെ ഫലമായി ലഭിക്കേണ്ട, 2017-ൽ മാത്രം arrear ആയി നൽകിയ തുകയിൽ നിന്നും 'തിരിച്ചു'പിടിക്കുകയും ചെയ്തു!

ഈ സാഹചര്യത്തിൽ ഇനി ആരെങ്കിലും പഠിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതൽ പേപ്പറുകൾ നോക്കുമോ?

യു.ജി.സിയ്ക്ക് പകരം ഹയർ എഡ്യൂക്കേഷൻ കമ്മിഷൻ നിലവിൽ വരുന്നു....ഇനി മുതൽ പരീക്ഷാ ഫലം കൃത്യമായി വരുമത്രെ....സജീവ് മോഹൻ എഴുതിയ കുറിപ്പ്

ഇനി പിള്ളേരുടെ ഭാവിയെ കരുതി സഹകരിക്കാമെന്നു വച്ചാലോ?

ഏപ്രിലിൽ നടന്ന കേരള യൂണിവേഴ്സിറ്റിയുടെ ഫസ്റ്റ് ഈയർ ബി.ടെക് സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയ ക്യാമ്പ്, KTU റെഗുലർ പരീക്ഷകളുടെ മൂല്യനിർണ്ണയം പൂർത്തിയായായാലുടൻ, ജൂൺ ആദ്യവാരം തന്നെ ആരംഭിക്കണമെന്നാവശ്യപ്പെട്ടിരുന്നതാണ്. ഇതു സംബന്ധിച്ച് രണ്ടു തവണ reminderസും അയച്ചു. ഒരനക്കവുമില്ല. ഇപ്പോൾ ജൂൺ തീർന്നു. ഒരു മാസം ചുമ്മാ പോയി. ആരുടെ കുറ്റം?

ജൂലൈയിൽ പ്രൈവറ്റ് കോളേജുകളിൽ ബ്രിഡ്ജ് കോഴ്സുകൾ ആരംഭിക്കും. സപ്ലിമെന്ററിയുടെ പേപ്പർ നോക്കാൻ ആളെ കിട്ടാതാകും. മൂല്യനിർണ്ണയം ഇഴഞ്ഞു നീങ്ങും. റിസൽട്ട് വരുന്നത് വൈകും. എല്ലാത്തിനും ആൾക്കാർ കുറ്റപ്പെടുത്തുന്നത് അദ്ധ്യാപകരെയാകും.

ഒന്നാലോചിച്ചു നോക്കൂ! പരീക്ഷയോടടുത്ത് അദ്ധ്യാപകരുടെ നിയന്ത്രണത്തിലുള്ള ഒരു താൽക്കാലിക സംവിധാനത്തിൽ കീഴിൽ മൂല്യനിർണ്ണയം നടക്കുന്ന SSLC, +2 പരീക്ഷകളുടെ ഫലം എത്ര കൃത്യമായാണ് വരുന്നത്. എന്തുകൊണ്ടാണിതെന്ന് ഒന്നു മനസിലാക്കാൻ ശ്രമിക്കൂ!
അപ്പോൾ മനസിലാകും പരീക്ഷാ നടത്തിപ്പിനും, മൂലം നിർണ്ണയത്തിനും നൂറുകണക്കിന് ജീവനക്കാരുള്ള യൂണിവേഴ്സിറ്റി എന്ന massive സംവിധാനത്തിന്റെ പിടിപ്പുകേട്.

advertisment

News

Super Leaderboard 970x90