National

ചരിത്രത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാഞ്ഞിട്ടും വിധിയെഴുത്തുകള്‍ക്ക് പഞ്ഞമില്ല.... ഐ.എസ്.ആര്‍.ഒ. ചാരക്കേസിനെക്കുറിച്ച് അന്ന് ദേശാഭിമാനി റിപ്പോർട്ടർ ആയിരുന്ന എസ്‌ ചന്ദ്രമോഹൻ എഴുതിയ കുറിപ്പ്

സകല മാധ്യമങ്ങളിലെയും ചീഫുമാരാണ് ഈ വാര്‍ത്തകള്‍ കൈകാര്യം ചെയ്തത്. ഓരോ ദിവസവും നുണപ്രവാഹം. ഞാനും ശ്രീകണ്ഠനുമൊക്കെ സൈഡില്‍ വായുംപൊളിച്ചു നിന്ന് കാഴ്ചക്കാരായി. അതിനാല്‍ ആധുനിക മാധ്യമനിരൂപകരേ; ആദ്യം വാര്‍ത്ത നല്‍കിയ മാധ്യമഭീകരക്കുരുന്നുകള്‍ കുറ്റക്കാരല്ല. പൊലീസ് തന്ന വാര്‍ത്ത അതേപടി എഴുതി.

ചരിത്രത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാഞ്ഞിട്ടും വിധിയെഴുത്തുകള്‍ക്ക് പഞ്ഞമില്ല.... ഐ.എസ്.ആര്‍.ഒ. ചാരക്കേസിനെക്കുറിച്ച് അന്ന് ദേശാഭിമാനി റിപ്പോർട്ടർ ആയിരുന്ന എസ്‌ ചന്ദ്രമോഹൻ എഴുതിയ കുറിപ്പ്

അന്ന് ദേശാഭിമാനി റിപ്പോർട്ടർ ആയിരുന്ന എസ്‌ ചന്ദ്രമോഹൻ എഴുതുന്നു:

ഐ.എസ്.ആര്‍.ഒ. ചാരക്കേസിനെക്കുറിച്ച് എഴുതുന്ന സുഹൃത്തക്കളോട്....  ചരിത്രത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാഞ്ഞിട്ടും വിധിയെഴുത്തുകള്‍ക്ക് പഞ്ഞമില്ല. സംഭവിച്ചതിനെ അടുത്തുനിന്ന് കണ്ടയാള്‍ എന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയാം.

1994 നവംബര്‍ 18-ന് രാവിലെ 11 മണിക്ക് ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലേക്ക് ഒരജ്ഞാതന്റെ ഫോണ്‍ വന്നു. റിപ്പോര്‍ട്ടര്‍ ശ്രീകണ്ഠനാണ് ഫോണ്‍ എടുത്തത്. വലിയമലയില്‍ ISRO കേന്ദ്രത്തില്‍ ചാരപ്രവര്‍ത്തനം നടത്തിയതിന് മാലിക്കാരി വനിതയെ പൊലീസ് അറസ്റ്റുചെയ്തു എന്നാണ് സന്ദേശം. കൂടുതല്‍ ചോദിക്കുംമുമ്പ് ഫോണ്‍ കട്ടായി. ഞാനും ശ്രീകണ്ഠനും അന്ന് ദേശാഭിമാനിയിലെ മാധ്യമക്കുരുന്നുകള്‍. പണിതുടങ്ങിയ കാലം എന്നര്‍ത്ഥം. ഇന്നത്തെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്ന മാധ്യമഭീകരനായി മുറ്റിയിട്ടില്ല.  ബ്യൂറൊയിലെ മറ്റ് ഭീകരന്‍മാരുമായി ആലോചിച്ചു. എനിക്ക് പൊലീസ് വാര്‍ത്തകള്‍ നോക്കുന്ന ജോലിയായതിനാല്‍ ഞാനും ശ്രീകണ്ഠനെ സഹായിക്കാന്‍ നിയോഗിതനായി.

ചരിത്രത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാഞ്ഞിട്ടും വിധിയെഴുത്തുകള്‍ക്ക് പഞ്ഞമില്ല.... ഐ.എസ്.ആര്‍.ഒ. ചാരക്കേസിനെക്കുറിച്ച് അന്ന് ദേശാഭിമാനി റിപ്പോർട്ടർ ആയിരുന്ന എസ്‌ ചന്ദ്രമോഹൻ എഴുതിയ കുറിപ്പ്

ജില്ലയിലെ ഏതാണ്ട് എല്ലാ പൊലീസ് സ്റ്റേഷനിലും അന്വേഷിച്ചു. ഇങ്ങനെയൊരു അറസ്റ്റിനെപ്പറ്റി ആര്‍ക്കും വിവരമില്ല. ഉച്ചകഴിഞ്ഞതോടെ വഴിമുട്ടിയെന്ന് ബോധ്യപ്പെട്ടു. ഇതിനിടയില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥനായ എന്റെ സുഹൃത്ത് സുരേഷിനെ വിളിച്ചു. ഏതു വിധേനയും വിവരം അറിഞ്ഞുതരണമെന്നഭ്യര്‍ത്ഥിച്ചു. മൂന്നുമണിയോടടുപ്പിച്ച് സുരേഷിന്റെ ഫോണ്‍ വന്നു. ''കമ്മീഷണര്‍ ഓഫീസിലേക്കുവാ; ആള്‍ ഇവിടെയുണ്ട്.'' സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. വിജയന്റെ ഓഫീസിനു മുന്നില്‍ ഗൗണ്‍പോലെ വേഷം ധരിച്ച് യുവതി നില്‍പ്പുണ്ടെന്ന് സുരേഷ് പറഞ്ഞു. ഫോട്ടോഗ്രാഫര്‍ രാജേന്ദ്രനുമായി അങ്ങോട്ടു പാഞ്ഞു.

(കഥയെഴുതാനുള്ള വ്യഗ്രതയല്ല. പെയ്‌സ് ന്യൂസ് ദാഹവുമല്ല. അന്നൊക്കെ അങ്ങനെയാണ്. വാര്‍ത്തയാണ് ജീവിതലക്ഷ്യമെന്ന അബദ്ധധാരണയില്‍ അഭിരമിച്ച കാലം). ഫോട്ടോഗ്രാഫര്‍ രാജേന്ദ്രന്‍ ചേട്ടനെ പൊലീസുകാര്‍ പാമ്പിനെപ്പോലെയാണ് കാണുന്നത്. ഏതു സംഘര്‍ഷത്തിലും അദ്ദേഹത്തെ തെരഞ്ഞുപിടിച്ചു തല്ലും. അതുകൊണ്ടുതന്നെ ഞങ്ങള്‍ സങ്കല്‍പ്പത്തിലെ സാഹസികദൗത്യക്കാരായി (ഏതാണ്ട് വിജയനും ദാസനുംപോലെ). ഞാന്‍ ബൈക്ക് ഓടിച്ചുകയറ്റി CI വിജയന്റെ ഓഫീസിനുമുന്നില്‍ നിര്‍ത്തും. സെക്കന്റുകള്‍ക്കകം പടമെടുത്തു മുങ്ങണം. ഇതാണ് പ്ലാന്‍.

ചരിത്രത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാഞ്ഞിട്ടും വിധിയെഴുത്തുകള്‍ക്ക് പഞ്ഞമില്ല.... ഐ.എസ്.ആര്‍.ഒ. ചാരക്കേസിനെക്കുറിച്ച് അന്ന് ദേശാഭിമാനി റിപ്പോർട്ടർ ആയിരുന്ന എസ്‌ ചന്ദ്രമോഹൻ എഴുതിയ കുറിപ്പ്

അതേപോലെ നടന്നു. തിരികെ രാജേന്ദ്രന്‍ ചേട്ടനെ ഓഫീസിലാക്കി തിരികെ ഒന്നുമറിയാത്തതുപോലെ സി.ഐ വിജയന്റെ മുന്നില്‍. ഹോട്ടല്‍ സാമ്രാട്ടില്‍ താമസിച്ച മറിയം റഷീദയെന്ന യുവതിയെ സാദാ പരിശോധനയ്ക്കിടയില്‍ കണ്ടെത്തിയെന്നും, ഇവര്‍ക്ക് ISRO ശാസ്ത്രജ്ഞരുമായി ഫോണ്‍ ബന്ധമുണ്ടെന്നും, ചാരപ്രവര്‍ത്തനം നടന്നതായ സംശയം തോന്നി അറസ്റ്റു ചെയ്‌തെന്നും വിജയന്‍ പറഞ്ഞു. ഈ വിവരങ്ങള്‍ ശ്രീകണ്ഠന് കൈമാറി. ശ്രീകണ്ഠന്‍ വാര്‍ത്ത തയ്യാറാക്കി. പിറ്റേന്ന് ഒന്നാം പേജില്‍ ഫോട്ടോ അടക്കം വാര്‍ത്ത. തലേന്ന് തനിനിറം പത്രത്തിലെ ജയചന്ദ്രനു CI വിജയന്‍ ഈ വാര്‍ത്ത നല്‍കിയിരുന്നു. തനിനിറത്തില്‍ തലേന്ന് വൈകിട്ട് വാര്‍ത്ത വന്നു. എന്നാല്‍ ഫോട്ടോ അടക്കം ഒന്നാം പേജില്‍ വന്ന ദേശാഭിമാനി വാര്‍ത്തയാണ് മാധ്യമലോകത്ത് സ്‌ഫോടനമായത്.

പിറ്റേന്നു മുതല്‍ സകല മാധ്യമങ്ങളിലെയും ചീഫുമാരാണ് ഈ വാര്‍ത്തകള്‍ കൈകാര്യം ചെയ്തത്. ഓരോ ദിവസവും നുണപ്രവാഹം. ഞാനും ശ്രീകണ്ഠനുമൊക്കെ സൈഡില്‍ വായുംപൊളിച്ചു നിന്ന് കാഴ്ചക്കാരായി. അതിനാല്‍ ആധുനിക മാധ്യമനിരൂപകരേ; ആദ്യം വാര്‍ത്ത നല്‍കിയ മാധ്യമഭീകരക്കുരുന്നുകള്‍ കുറ്റക്കാരല്ല. പൊലീസ് തന്ന വാര്‍ത്ത അതേപടി എഴുതി. പോലീസ് നല്‍കുന്ന വാര്‍ത്തകള്‍ ഒരിക്കലും വിശ്വസിക്കരുതെന്നും, താന്‍ കാര്യത്തിനായി എന്ത് അധമവാര്‍ത്തകളും സൃഷ്ടിക്കുന്നവരാണ് അവരെന്നുമൊക്കെ തിരിച്ചറിയാല്‍ ഏറെ വര്‍ഷമെടുത്തു എന്നത്, എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.

advertisment

News

Related News

    Super Leaderboard 970x90