Automobile

കിണറ്റിൽ വെള്ളമുണ്ടെങ്കിൽ ഇനി ബൈക്ക് ഓടിക്കാം.. 1 ലിറ്റർ വെള്ളം ഉപയോഗിച്ച് ഓടിച്ചത് 500 കിലോ മീറ്റർ..!!

ഒരു സിംഗിള്‍ എക്‌സ്റ്റേണല്‍ കാര്‍ ബാറ്ററിയുടെയും വെള്ളത്തിന്റെയും സമ്മിശ്ര ശൃഖലയുടെ സഹായത്താലാണ് വാഹനം ഓടുക. ജലത്തില്‍ നിന്നും ഇന്ധനമായ ഹൈഡ്രജന്‍ മോളിക്യൂളുകളെ വേര്‍തിരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്.

കിണറ്റിൽ വെള്ളമുണ്ടെങ്കിൽ ഇനി ബൈക്ക് ഓടിക്കാം.. 1 ലിറ്റർ വെള്ളം ഉപയോഗിച്ച് ഓടിച്ചത് 500 കിലോ മീറ്റർ..!!

 പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചു കയറുന്ന ഈ സാഹചര്യത്തിൽ വണ്ടി ഓടിക്കുന്നതിനായി മറ്റെന്തെങ്കിലും പ്രതിവിധി തേടി കൊണ്ടിരിക്കുകയാണ് മനുഷ്യർ.മാത്രവുമല്ല പെട്രോളും ഡീസലും ഉപയോഗിച്ചുണ്ടാക്കുന്ന വായു മലിനീകരണവും ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു വിഷയം ആണ്.ഇവ രണ്ടും തന്നെ പുനഃനിർമിക്കാനാവാത്ത ഊർജങ്ങൾ ആയതിനാൽ ഇവയുടെ ഉപയോഗം ക്രമാതീതമായി കുറയ്‌ക്കേണ്ടതുണ്ട്.ഇല്ലെങ്കിൽ ഭാവി തലമുറയ്ക്ക് അനുഭവിക്കാൻ ആയി ഒന്നും തന്നെ ബാക്കി ഉണ്ടാവില്ല.ഈ ഒരു അവസരത്തിൽ ആണ് വെള്ളം ഉപയോഗിച്ച് വണ്ടി ഓടിക്കാവുന്ന ഒരു കണ്ടു പിടിത്തം വന്നിരിക്കുന്നത്.

ഒരു ലിറ്റർ വെള്ളം ഉപയോഗിച്ച് 500 കിലോമീറ്റർ വണ്ടി ഓടിക്കാൻ സാധിച്ചാൽ പിന്നെ പെട്രോളിന്റെ വില നമുക്ക് വിഷയമേ ആവില്ല.വീട്ടിലെ കിണറ്റിൽ വെള്ളമുണ്ടായാൽ മാത്രം മതി ഇനി ബൈക്ക് ഓടിക്കാൻ എന്നത് ഏവരെയും സന്തോഷിപ്പിക്കുന്ന ഒരു വാർത്ത തന്നെ.റിക്കാര്‍ഡോ അസ്വേഡോ എന്ന ബ്രസീലുകാരൻ ആണ് അത്ഭുതമായ ഈ കണ്ടു പിടിത്തം നടത്തിയിരിക്കുന്നത്.വെറും പൊള്ളയായ വാഗ്ദാനങ്ങൾ അല്ല റിക്കാർഡോയുടെത് .നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി ഒരു ലിറ്റർ വെള്ളം ഉപയോഗിച്ച് 500 കിലോമീറ്റർ യാത്ര നടത്തി റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്.രണ്ടു വര്ഷം മുമ്പാണ് ഇദ്ദേഹം ഈ പുതിയ സാങ്കേതിക വിദ്യ ലോകത്തിനോട് പരിചയപ്പെടുത്തിയത് .

കിണറ്റിൽ വെള്ളമുണ്ടെങ്കിൽ ഇനി ബൈക്ക് ഓടിക്കാം.. 1 ലിറ്റർ വെള്ളം ഉപയോഗിച്ച് ഓടിച്ചത് 500 കിലോ മീറ്റർ..!!

ടി പവര്‍ H20 എന്ന പേരില്‍ നിര്‍മ്മിച്ച മോട്ടോര്‍സൈക്കളില്‍ അസ്വേഡോ ഒരു ലിറ്റർ വെള്ളമൊഴിച്ച് സാവോപോളോയിലെ നീണ്ട വഴികളിലൂടെ 500 കിലോമീറ്റര്‍ ചുറ്റുകയായിരുന്നു.മലിന ജലം കൊണ്ടും വണ്ടി ഓടിക്കാവുന്നതിനാൽ ഇരട്ടി ഗുണം ആണ് ഈ കണ്ടുപിടിത്തം സമ്മാനിക്കുന്നത് .ഒരു സിംഗിള്‍ എക്‌സ്റ്റേണല്‍ കാര്‍ ബാറ്ററിയുടെയും വെള്ളത്തിന്റെയും സമ്മിശ്ര ശൃഖലയുടെ സഹായത്താലാണ് വാഹനം ഓടുക. ജലത്തില്‍ നിന്നും ഇന്ധനമായ ഹൈഡ്രജന്‍ മോളിക്യൂളുകളെ വേര്‍തിരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്.നീരാവി മാത്രം പുറം തള്ളപ്പെടുന്ന ഈ വാഹനം ഒരിക്കലും തന്നെ പ്രകൃതിക്ക് ദോഷം ചെയ്യില്ല.

#TAGS : bike   water fuel  

advertisment

Related News

    Super Leaderboard 970x90