'ഇമ്മാതിരി ഉഡായിപ്പുമായി വരുന്ന വട്ടായിമാരെ കേസെടുത്ത് അകത്തിടണം..' - റോയ് മാത്യു

വട്ടായിക്ക് രോഗശാന്തി നടത്താൻ അത്ര ശുഷ്കാന്തി ഉണ്ടെങ്കിൽ കേരളത്തിലെ ഏതെങ്കിലുമൊരു മെഡിക്കൽ കോളജ് ആശുപത്രിയിലോ പാലിയേറ്റീവ് കെയർ സെന്ററിലോ കാണിച്ചുകൂടേ?

'ഇമ്മാതിരി ഉഡായിപ്പുമായി വരുന്ന വട്ടായിമാരെ കേസെടുത്ത് അകത്തിടണം..' - റോയ് മാത്യു

ആറ് മാസമായി തളർന്ന് കിടന്ന ഒരു കൊച്ചു പയ്യൻ ഫാദർ സേവ്യർ ഖാൻ വട്ടായിയുടെ അത്ഭുത പ്രവർത്തിയാൽ എഴുന്നേറ്റ് നടന്നു എന്ന് പേരിൽ വീഡിയോ കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ സജീവമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. വട്ടായിലച്ചന്റെ ശിങ്കിടികളും ഫാൻസുകളും പെയിഡ് വിശ്വാസികളും ഈ കുട്ടി ആരാണെന്നോ, എവിടുത്തുകാരനാണെന്നോ എന്നൊന്നും വെളിപ്പെടുത്തിയിട്ടില്ല. എവിടെ വെച്ചാണ് മഹാനായ വട്ടായി ഈ അത്ഭുത രോഗ ശാന്തി നടത്തിയതെന്നും അങ്ങേരുടെ അനുയായികളോ ഫാൻസുകളോ പറയുന്നില്ല.

കുട്ടിയുടെ വിലാസം, പഠിക്കുന്ന സ്കൂൾ, മാതാപിതാക്കളുടെ പേര് വിവരങ്ങൾ, ഈ കുട്ടിയെ ചികിത്സിച്ച ഡോക്ടർ, ആശുപത്രി, എന്തായിരുന്നു അവന്റെ അസുഖം എന്നൊന്നും പുറത്തു വിടാൻ കുട്ടിയുടെ വീട്ടുകാരോ വട്ടായിയോ തയ്യാറായിട്ടില്ല.ഇത്തരമൊരു അത്ഭുത പ്രവർത്തി നടന്നുവെന്ന് ഒരു പറ്റം പേർ പ്രചരിപ്പിക്കുന്നതിന്റെ നിജസ്ഥിതി അന്വേഷിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ഇനിയും തയ്യാറായിട്ടില്ല. ഡോക്ട റന്മാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, യുക്തിവാദി സംഘടന, ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ സംഘടനകൾ ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്ന മൗനവും ഒഴിഞ്ഞു മാറലും ഒട്ടേറെ സംശയത്തിനിടയാക്കുന്നു.

ദൈവത്താൽ അസാധ്യമായി ഒന്നുമില്ലെന്നൊക്കെയുള്ള സ്ഥിരം തട്ടിപ്പ് ഡയലോഗുകളാണ് വിശ്വാസികളെന്ന ഉണ്ണാക്കന്മാർ തട്ടി വിടുന്നത്. വട്ടായിലച്ചൻ രോഗശാന്തി എന്ന കലാപരിപാടി നടത്തുന്നതിനിടയിലാണ് സീറോ മലബാർ സഭയുടെ പരമാധ്യക്ഷനായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഹൃദയ സംബന്ധമായ അസുഖത്തിന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സ തേടിയത്. അദ്ദേഹത്തിന് ആഞ്ചിയോ പ്ലാസ്റ്റി ചെയ്തത് പത്മശ്രീ ജേതാവായ ഡോ. ജോസ് ചാക്കോ പെരിയപുറം - വട്ടായിയുടെ കലാപരിപാടിയിൽ സഭയുടെ പരമാധ്യക്ഷന് വിശ്വാസമില്ലാത്തതു കൊണ്ടല്ലേ അദ്ദേഹം ഡോ. പെരിയ പുറത്തിന്റെ സേവനം തേടിയത്. വട്ടായിയുടെ എർത്തുകൾ ഇമ്മാതിരി ചോദ്യങ്ങൾക്ക് എന്ത് മറുപടിയാണ് പറയുന്നത്?, ഇനി വട്ടായിക്ക് രോഗശാന്തി നടത്താൻ അത്ര ശുഷ്കാന്തി ഉണ്ടെങ്കിൽ കേരളത്തിലെ ഏതെങ്കിലുമൊരു മെഡിക്കൽ കോളജ് ആശുപത്രിയിലോ പാലിയേറ്റീവ് കെയർ സെന്ററിലോ കാണിച്ചുകൂടേ? ഇവിടങ്ങൾ സന്ദർശിച്ച് രോഗശാന്തി നടത്താനുള്ള വട്ടായിയുടെ വട്ട ചെലവിനുള്ള കാശ് ഞാൻ മുടക്കാം -

സുവിശേഷകരെ സംബന്ധിച്ച് ഇപ്പോ രോഗ ശാന്തി സീസണാണ്. പ്രത്യേകിച്ച് തൃശുർ , എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ രോഗശാന്തി ഫ്രോഡുകളായ പെന്തക്കോസ്ത് പാസ്റ്റന്മാരും തരികിട അച്ചൻമാരും പൂന്ത് വിളയാടുകയാണ്. ഈ തട്ടിപ്പ് നടത്തുന്നതിനിടയിൽ സഭകളുടെ ആശുപത്രികൾ രോഗികളുടെ കഴുത്തറക്കുന്ന ബില്ലും വാങ്ങുകയാണ്. ഊക്കും ഉപദേശവും ഒന്നിച്ചു നടത്തുന്ന ഏർപ്പാർട് ക്രൈസ്തവ സഭകൾ നിർത്തണം . ഒന്നുകിൽ രോഗ ശാന്തി, അല്ലെങ്കി ആശുപത്രി കച്ചവടം - അസുഖം വന്നാൽ ഒരു മെത്രാനോ , അച്ചനോ, പാസ്റ്ററോ രോഗ ശാന്തി കച്ചവടം നടത്തുന്ന വട്ടായിയുടേയോ, പനക്കലച്ചന്റേയോ, ദേവസ്വ മുല്ലക്കരയുടെ യോ, എം. വൈ. യോഹന്നാന്റെയോ മറ്റേതെങ്കിലും അത്ഭുത രോഗശാന്തിക്കാരന്റേയോ അടുത്ത് പോയതായി അറിവില്ല. പൊതുജന ദ്രോഹത്തിന് ഇവന്മാർക്കെതിരെ കേസെടുക്കണം - അതിന് പോലീസിന് കഴിയുന്നില്ലെങ്കിൽ ജനം സംഘടിച്ച് ഇവരെ അടിച്ച് പഞ്ഞിക്കിടണം. ആധുനിക ആരോഗ്യ മേഖലയും ശാസ്ത്രവും വളർന്നിരിക്കുന്ന ഇക്കാലത്ത് ഇമ്മാതിരി ഉഡായിപ്പുമായി വരുന്ന ഏഭ്യന്മാരെ പിടിച്ച് അകത്തിടണം - വട്ടായിമാരെ നേരെ കുതിരവട്ടത്തോ ഊളമ്പാറയിലോ എത്തിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകണം.

നൂറ് ശതമാനം സാച്ചരത ഉണ്ടെന്ന് പറയുന്ന സ്റ്റേറ്റിലാണ് വട്ടായിയുടെ തട്ടിപ്പ് അരങ്ങേറുന്നത്. പരമ കഷ്ടം.

Credit - Roy Mathew

advertisment

News

Super Leaderboard 970x90