Kerala

പൊലീസ് നാട്ടുകാരെ കുനിച്ചു നിർത്തി കൂമ്പിനിടിക്കുന്നതും മാധ്യമ അജണ്ട തന്നെ .....റോയ് മാത്യു എഴുതുന്നു

മഫ്തിയിൽ പോലീസുകാർ സഞ്ചരിച്ച കാറ് ബൈക്കിൽ ഇടിച്ചത് ചോദ്യംചെയ്ത ഉസ്മാനെന്ന യുവാവിനെ പോലീസ് ക്രൂരമായി മർദിച്ച് ഇഞ്ച പരുവമാക്കി. ആലുവ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന്‍ ആണ് പൊലീസിന്‍റെ മര്‍ദനമേറ്റത്.

പൊലീസ് നാട്ടുകാരെ കുനിച്ചു നിർത്തി കൂമ്പിനിടിക്കുന്നതും മാധ്യമ അജണ്ട തന്നെ .....റോയ് മാത്യു എഴുതുന്നു

യുഡിഎഫ് ഭരണകാലത്ത് പോലീസിൽ അരാജകത്വമായി രൂന്നു - അത്തരക്കാരെ ശരിയാക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് കൊടിയേരി ബാലകൃഷ്ണൻ. രണ്ട് കൊല്ലമായി അവർത്തിക്കുന്ന സ്ഥിരം പല്ലവിയാണിത്. പൊലീസിനെ പേടിച്ച് വീട്ടിൽ കിടന്നുറങ്ങാനോ , പ്രേമിക്കാനോ പറ്റാത്ത അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ലെന്ന്  അലുവയിൽ നടന്ന ഏറ്റവും ഒടുവിലത്തെ "ഒറ്റപ്പെട്ട സംഭവം" തെളിയിക്കുന്നു.
ഒറ്റപ്പെട്ട സംഭവം, ജാഗ്രതക്കുറവ് എന്നീ വാക്കുകളില്ലായിരുന്നെങ്കിൽ സർക്കാരും പോലീസ് മേധാവിയും കൂഴപ്പത്തിലായേനെ -

മഫ്തിയിൽ പോലീസുകാർ സഞ്ചരിച്ച കാറ് ബൈക്കിൽ ഇടിച്ചത് ചോദ്യംചെയ്ത ഉസ്മാനെന്ന യുവാവിനെ പോലീസ് ക്രൂരമായി മർദിച്ച് ഇഞ്ച പരുവമാക്കി. ആലുവ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന്‍ ആണ് പൊലീസിന്‍റെ മര്‍ദനമേറ്റത്.ഇന്നലെ എടത്തല ഗവൺമെന്റ് സ്‌കൂൾ ഗേറ്റിനു മുന്നിൽ വെച്ച് ഉസ്മാന്‍ സഞ്ചരിച്ച കാറില്‍ പോലീസുകാരുടെ കാർ ഇടിക്കുകയായിരുന്നു.

പൊലീസ് നാട്ടുകാരെ കുനിച്ചു നിർത്തി കൂമ്പിനിടിക്കുന്നതും മാധ്യമ അജണ്ട തന്നെ .....റോയ് മാത്യു എഴുതുന്നു

മഫ്തിയിലായിരുന്നതിനാൽ പോലീസുകാരുടെ കാറാണെന്ന് ഉസ്മാന് മനസ്സിലായില്ല. ഇരുകൂട്ടരും തമ്മില്‍ തുടങ്ങിയയ വാക് തര്‍ക്കം രൂക്ഷമായപ്പോൾ കാറിലുണ്ടായിരുന്നവർ ഉസ്മാനെ മർദിച്ചശേഷം കാറിൽ കയറ്റിക്കൊണ്ടു പോയി. കാറിലും സ്റ്റേഷനിലെത്തിച്ച് അവിടെ വെച്ചും മർദിച്ചതായി ബന്ധുക്കൾ ആരോപിച്ചു. 

പോലീസുകാരെ ന്യായീകരിച്ചില്ലെങ്കിൽ അവരുടെ മനോവീര്യം തകരുമെന്ന സ്ഥിരം സിദ്ധാന്തം മാറ്റി വെച്ച് ഈ കൊലയാളികളെ എത്രയും പെട്ടെന്ന് സർവ്വീസിൽ നിന്ന് പിരിച്ചുവിടണം. സസ്പെൻഷൻ, ഇൻക്രിമെന്റ് ബാർ, തരംതാഴ്ത്തൽ തുടങ്ങിയ കലാപരിപാടികൾ നടത്താതെ കൊലക്കുറ്റം ചുമത്തി പറഞ്ഞു വിടണം - 
ബഹ്റയും ശ്രീവാസ്തവയും പിണറായിയുടെ മുജ്ജന്മ ശത്രുക്കളാണോ എന്നൊരു സംശയം -മുടക്കമില്ലാതെ പോലീസ് പിണറായിക്ക് പണി കൊടുക്കുന്നുണ്ടല്ലോ - 
പൊലീസ് നാട്ടുകാരെ കുനിച്ചു നിർത്തി കൂമ്പിനിടിക്കുന്നതും മാധ്യമ അജണ്ടയാണെന്ന് വിലയിരുത്തിയാൽ നന്നായിരുന്നു.

advertisment

News

Super Leaderboard 970x90