Kerala

സിബിഎസ്ഇ സ്കൂൾ വളപ്പിനുള്ളിൽ എൻട്രൻസ് കോച്ചിംഗ് സെന്റർ നടത്തിയ സ്കൂളിന്റെ അംഗീകാരം റദ് ചെയ്യണമെന്ന് സിബിഎസ്ഇ റീജിയണൽ ഓഫീസർ ശുപാർശ ചെയ്തു

മാർത്തോമ്മ ചർച്ച് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള സെന്റ് തോമസ് സെൻട്രൽ സ്കൂൾ വളപ്പിലായിരുന്നു കോച്ചിംഗ് സെൻറർ പ്രവർത്തിച്ചിരുന്നത്. സ്കൂൾ വളപ്പിനുള്ളിൽ കോച്ചിംഗ് സെൻററുകൾ പാടില്ലെന്ന് സിബിഎസ്ഇ കർശനമായി നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക Cbse സ്കൂളുകളും കോച്ചിംഗ് കച്ചവടം നടത്തുന്നുണ്ട്.

സിബിഎസ്ഇ സ്കൂൾ വളപ്പിനുള്ളിൽ എൻട്രൻസ് കോച്ചിംഗ് സെന്റർ നടത്തിയ സ്കൂളിന്റെ അംഗീകാരം റദ് ചെയ്യണമെന്ന് സിബിഎസ്ഇ റീജിയണൽ ഓഫീസർ ശുപാർശ ചെയ്തു

സംസ്ഥാനത്ത് ഇതാദ്യമായി സിബിഎസ്ഇ സ്കൂൾ വളപ്പിനുള്ളിൽ എൻട്രൻസ് കോച്ചിംഗ് സെന്റർ നടത്തിയ സ്കൂളിന്റെ അംഗീകാരം റദ് ചെയ്യണമെന്ന് സിബിഎസ് ഇ റീജിയണൽ ഓഫീസർ ശുപാർശ ചെയ്തതായി ന്യൂ ഇന്ത്യൻ എക്സ് പ്രസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. 
മാർത്തോമ്മ ചർച്ച് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള സെന്റ് തോമസ് സെൻട്രൽ സ്കൂൾ വളപ്പിലായിരുന്നു കോച്ചിംഗ് സെൻറർ പ്രവർത്തിച്ചിരുന്നത്. സ്കൂൾ വളപ്പിനുള്ളിൽ കോച്ചിംഗ് സെൻററുകൾ പാടില്ലെന്ന് സിബിഎസ്ഇ കർശനമായി നിർദേശിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ ഒട്ടുമിക്ക Cbse സ്കൂളുകളും കോച്ചിംഗ് കച്ചവടം നടത്തുന്നുണ്ട്. അത്യാഗ്രഹം മൂത്ത് കോച്ചിംഗ് സെന്ററുകാർ രണ്ടാഴ്ച്ച മുമ്പ് മനോരമയിൽ പരസ്യവും ചെയ്തിരുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ രണ്ട് തരം കുട്ടികളെ സൃഷ്ടിക്കുന്ന പ്രവണത തടയാനാണ് കോച്ചിംഗ് കച്ചവടം Cbse നിരോധിച്ചിരുന്നത്.ഈ സ്കൂൾ മാർത്തോമ്മ സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള തല്ലെന്ന് പറയുമ്പോഴും സൊസൈറ്റിയുടെ പ്രസിഡന്റ് തിരുവനന്തപുരം ഭദ്രാസന ബിഷപ്പാണ്. 

സൊസൈറ്റിയുടെ പേട്രൻ മാർത്തോമ്മ മെത്രാപ്പോലീത്തയും -കോടികളാണ് എൻട്രൻസ് കോച്ചിംഗ് സെന്റർ മുഖാന്തിരം സ്കൂളുകൾ സമ്പാദിക്കുന്നത്. ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സൊസൈറ്റിയുടെ കീഴിലുള്ള സ്ഥാപനമാണ് ലാഭമുണ്ടാക്കുന്ന കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതെല്ലാം കർത്താവായ യേശു ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു വേണ്ടിയുള്ള മാർത്തോമ്മ ക്കാരുടെ എൻട്രൻസ് കോച്ചിംഗ് ആണെന്നോർക്കുമ്പോൾ ആശ്വാസം തോന്നുന്നുണ്ട്.

advertisment

News

Super Leaderboard 970x90