ദൈവവും ദേവനുമില്ലെന്ന് പറഞ്ഞു നടന്ന വരെല്ലാം രക്ഷയുടെ മാർഗത്തിലേക്ക് തിരിയുന്നു...കയ്യിൽ കിട്ടിയ മന്ത്രി സ്ഥാനമെന്ന കനകം നഷ്ടപ്പെട്ട ഏതൊരാളും ഇ പി യെ പ്പോലെ ദൈവത്തെ തിരിച്ചറിഞ്ഞു പോകും...!! റോയ് മാത്യു

സിപിഎം കേന്ദ്ര കമ്മറ്റിയംഗം ഇ.പി. ജയരാജൻ ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളിൽ ആത്മീയ വശമുണ്ടെന്ന് അരുളിചെയ്തു. ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങൾ നന്മയുണ്ടാക്കും എന്നൊക്കെയാണ് തട്ടിവിടുന്നത്. ഗുരുവായൂരമ്പലത്തിൽ തൊഴാൻ പോയ ദേവസ്വം മന്ത്രിയെ ചുരുട്ടി മടക്കി ജാഗ്രതക്കുറവിനെ ക്കുറിച്ച് ഓർമ്മിപ്പിച്ചതും ഈ പാർടി ആണെന്നറിയുമ്പോൾ രോമാഞ്ചം ഉണ്ടാകും. കയ്യിൽ കിട്ടിയ മന്ത്രി സ്ഥാനമെന്ന കനകം നഷ്ടപ്പെട്ട ഏതൊരാളും ഇ പി യെ പ്പോലെ ദൈവത്തെ തിരിച്ചറിഞ്ഞു പോകും. ഇടക്കിടെ ശത്രുസംഹാര പൂജയും പൂമൂടലും നടത്തുന്നത് പാർടി പരിപാടിയായി മാറുമ്പോൾ ഇതൊന്നും ഒരു തെറ്റല്ല, ജാഗ്രതക്കുറവുമല്ല....

ദൈവവും ദേവനുമില്ലെന്ന് പറഞ്ഞു നടന്ന വരെല്ലാം രക്ഷയുടെ മാർഗത്തിലേക്ക് തിരിയുന്നു...കയ്യിൽ കിട്ടിയ മന്ത്രി സ്ഥാനമെന്ന കനകം നഷ്ടപ്പെട്ട ഏതൊരാളും ഇ പി യെ പ്പോലെ ദൈവത്തെ തിരിച്ചറിഞ്ഞു പോകും...!! റോയ് മാത്യു

ഈശ്വര ചിന്തയിലൊന്നേ.......

ദൈവവും ദേവനുമില്ലെന്ന് പറഞ്ഞു നടന്ന വരെല്ലാം രക്ഷയുടെ മാർഗത്തിലേക്ക് തിരിയുന്നു. ഇപ്പോഴാകുന്നു സുപ്രസാദ കാലം, ഇപ്പോഴാകുന്നു രക്ഷാ ദിവസം എന്ന ബൈബിൾ വാക്യം പാർട്ടി സമ്മേളന കാലത്ത് നിവർത്തിയാകുന്നു.പെന്തക്കോസ്ത് കാര് പറയും പോലെ 'രക്ഷിക്കപ്പെട്ട കൂഞ്ഞാടുകൾ ' ഇതാ ദൈവ സന്നിധിയിലേക്ക് കടന്നു വരുന്നു.ഈയിടെയായി സഖാക്കളു മൊത്തത്തിൽ ആത്മീയ പാതയിലാണ്. 2006 ൽ ദൈവനാമത്തിൽ എം എൽ എ മാരായി സത്യപ്രതിജ്ഞ ചെയ്ത ഐഷാ പോറ്റി, എം എം മോനായി എന്നിവരെ അന്നത്തെ പാർടി സെക്രട്ടറി ശാസിച്ചതൊക്കെ നമുക്ക് മറക്കാം പൊറുക്കാം.

സിപിഎം കേന്ദ്ര കമ്മറ്റിയംഗം ഇ.പി. ജയരാജൻ ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളിൽ ആത്മീയ വശമുണ്ടെന്ന് അരുളിചെയ്തു. ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങൾ നന്മയുണ്ടാക്കും എന്നൊക്കെയാണ് തട്ടിവിടുന്നത്. ഗുരുവായൂരമ്പലത്തിൽ തൊഴാൻ പോയ ദേവസ്വം മന്ത്രിയെ ചുരുട്ടി മടക്കി ജാഗ്രതക്കുറവിനെ ക്കുറിച്ച് ഓർമ്മിപ്പിച്ചതും ഈ പാർടി ആണെന്നറിയുമ്പോൾ രോമാഞ്ചം ഉണ്ടാകും. കയ്യിൽ കിട്ടിയ മന്ത്രി സ്ഥാനമെന്ന കനകം നഷ്ടപ്പെട്ട ഏതൊരാളും ഇ പി യെ പ്പോലെ ദൈവത്തെ തിരിച്ചറിഞ്ഞു പോകും. ഇടക്കിടെ ശത്രുസംഹാര പൂജയും പൂമൂടലും നടത്തുന്നത് പാർടി പരിപാടിയായി മാറുമ്പോൾ ഇതൊന്നും ഒരു തെറ്റല്ല, ജാഗ്രതക്കുറവുമല്ല.

" കുടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തും
മത്സരിക്കുന്നതെന്തിന് നാം വൃഥാ "
( ജ്ഞാനപ്പാന )
എന്നൊക്കെ ഇപി പാടി നടക്കുന്നതിൽ ഒരു തെറ്റുമില്ല.

കേന്ദ്ര കമ്മറ്റി അംഗത്തിന്റെ ദൈവ വിചാരം ഇങ്ങനെ മുന്നേറുന്നതിനിടയിൽ പിബി അംഗമായ എം എ ബേബി സഖാവ് ആത്യന്തികമായി ദൈവത്തിൽ നിന്ന് ആശ്വാസം കിട്ടുന്നവർ അതനുഭവിക്കട്ടെ എന്ന് നമ്മെ ഉദ് ബോധിപ്പിക്കുന്നു. പഴയ അൾത്താര ബാലനായ അലക്സാണ്ടർ ബേബിയുടെ ദൈവത്തെ കുറിച്ചുള്ള ന്യായീകരണങ്ങൾ ഇങ്ങനെ യൊക്കെയാണ്

" ഞാൻ ഇപ്പോഴും യുക്തി വാദിയാണ്. ദൈവത്തിൽ വിശ്വസിക്കാൻ താല്പര്യമുള്ളവർക്ക് വിശ്വസിക്കാം എന്ന് പറഞ്ഞ് പാർടി സർക്കുലർ അയച്ചാലും ഞാൻ ദൈവത്തിൽ വിശ്വസിക്കാൻ തയ്യാറല്ല. ലോകത്ത് സ്ഫോടനങ്ങളിൽ മരിക്കുന്ന മനുഷ്യർ, വർഗീയ ലഹളകൾ, മതത്തിന്റെ പേരിലുള്ള ഹിംസകൾ, ഇതെല്ലാം എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. മനുഷ്യന്റെ എല്ലാ കാര്യങ്ങളും പരിഹരിച്ചില്ലെങ്കിലും ഇത്തരം കാര്യങ്ങളിലെങ്കിലും ദൈവം ഇടപെടേണ്ടതല്ല? നാളിതുവരെയുള്ള എന്റെ അനുഭവത്തിൽ നിന്ന് ഒരു ദൈവ വിശ്വാസിയാകണമെന്ന പ്രേരണ എനിക്കുണ്ടായിട്ടില്ല. എന്നാൽ ഇതിനൊരു മറുവശമുണ്ട്. മുൻ കാലങ്ങളിൽ ലഭിക്കുന്ന അവസരങ്ങളിലെല്ലാം ഞാൻ ദൈവ നിഷേധം പറയുമായിരുന്നു. ആ മാർഗത്തിലേക്ക് വരാൻ ആളുകളിൽ പ്രേരണ ചെലുത്തുമായിരുന്നു. എന്നാൽ ഇപ്പോഴതു ചെയ്യില്ല.

ദൈവമില്ലെന്ന എന്റെ വിശ്വാസത്തിൽ ഞാൻ അതിശക്തമായി ഉറച്ചു നിൽക്കുന്ന പോലെ, മറ്റൊരാൾക്ക് സാഹചര്യങ്ങളുടെ സമ്മർദ്ദത്താലോ മനസിന്റെയും ചിന്തയുടേയും നിലവാരമനുസരിച്ചോ ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. ഒരു വിശ്വാസം കാത്തുസൂക്ഷിക്കാൻ ഏതൊരാൾക്കും സ്വാതന്ത്ര്യമുള്ള സാമൂഹിക പരിസരം നില നിർത്തേണ്ടത് ജനാധിപത്യത്തിൽ അനി വാര്യമാണെന്നു കരുതുന്ന ആളാണ് ഞാൻ ( എങ്കിൽ പിന്നെ അമ്പലത്തിൽ തൊഴുതിന്റെ പേരിൽ മന്ത്രി കടകം പള്ളിയെ എന്തിനാണ് സി പി എം ശാസിച്ചത് ?- ഈ ചോദ്യം പോസ്റ്റിട്ട എന്റേതാണ്)

ബേബി തുടരുന്നു - " കൃത്രിമമായി ദൈവ വിശ്വാസം അദിനയിച്ചു നടക്കുന്ന തട്ടിപ്പുകാരുണ്ടാകും. ആത്മാർത്ഥമായി ദൈവമുണ്ടെന്ന് വിശ്വസിച്ചു അതിൽ നിന്ന് ആശ്വാസം ലഭിക്കുന്ന മനുഷ്യരും ഉണ്ട്. ഒരു പിടിവള്ളിയും ഇല്ലാതിരിക്കുമ്പോഴും ദൈവമേ നീയെന്നെ രക്ഷിക്കേണമേ എന്ന് പറയുമ്പോൾ എവിടെയോ ഇരുന്ന് ദൈവം രക്ഷിക്കും എന്ന് മോഹിക്കുന്നവന്റെ പ്രതീക്ഷയുടെ പിടിവള്ളി ഞാനെന്തിനാണ് നശിപ്പിക്കുന്നത്. ദൈവ വിശ്വാസം കൊണ്ട് കുറെയേറെ ആളുകൾക്ക് പ്രയോജനം ഉണ്ടാകുന്നുണ്ടെന്ന കാര്യം ഞാനിപ്പോൾ തിരിച്ചറിയുന്നു. ഒരു പാട് പേർ ദൈവത്തിന്റെ പേരിൽ രക്ഷപെട്ടു പോകുന്നുണ്ട്.

ഞാൻ ജനങ്ങളെ രക്ഷിക്കുമെന്ന് പൂർണ വിശ്വാസ മുണ്ടെങ്കിൽ ആളുകൾ മറ്റൊരാളെ ആശ്രയിക്കില്ല - പാർടി രക്ഷിക്കുമെന്ന് പൂർണ ബോധ്യ മുണ്ടെങ്കിൽ ആളുകൾ ദൈവത്തിന്റെ പിന്നാലെ പോകില്ല. പാർടിയും എംഎ ബേബിയും രക്ഷിക്കുമെന്ന് കരുതുമ്പോൾ തന്നെ, അതു മാത്രം പോരാ, ദൈവവും കൂടി രക്ഷിക്കട്ടെ എന്ന് കരുതി ദൈവ വിശ്വാസികളാകുന്നവരുണ്ട്. സർവശക്തനായ ഒരു ദൈവം കൂടിയുള്ളത് പ്രതിസന്ധികളിൽ നല്ലെതാണെന്ന് കരുതിയാണ് ദൈവത്തെ ഒരു സംരക്ഷണ കവചമായി ആളുകൾ സ്വീകരിക്കുന്നത്. ആ സംരക്ഷണ കവചം നമ്മൾ പൊളിച്ചു കളയും മുൻപ് അവർക്ക് വിശ്വാസമുള്ള മറ്റൊരു സംരക്ഷണ കവചം കൊടുക്കാൻ കഴിയണം. വെറുതെ നമ്മൾ പൊളിച്ചു കളഞ്ഞുകൂടാ. പിടിച്ചു നിൽക്കാനുള്ള ഒരേയൊരു ആശയമാണത്. ഇക്കാര്യത്തിലുള്ള നമ്മുടെ സമീപനം വൈരുദ്ധ്യാത്മകമാണ്. യാന്തികമല്ല"

പാർടി അംഗങ്ങൾ മതവുമായി വേർപെട്ട് ജീവിക്കണം എന്ന നിലപാട് ഇന്നില്ല എന്ന എം എ ബേബിയുടെ അഭിമുഖത്തിൽ നിന്ന്: -...തൻമ മാസിക ജനുവരി ലക്കം 2018." എന്റെ ദൈവം മഹത്വത്തിൽ ആർദ്രവനായി ജീവിക്കുമ്പോൾ സാധു ഞാനി ക്ഷോണി തന്നിൽ ക്ലേശിപ്പാൻ - ഏതും കാര്യമില്ലെന്നെന്റെ ഉള്ളം ചൊല്ലുന്നു "

സാധു കൊച്ചു കുഞ്ഞ് ഉപദേശി എഴുതിയ ഈ പാട്ടും പാടി സുവിശേഷ യോഗങ്ങളിൽ ബേബി സഖാവ് പ്രസംഗിക്കുന്ന കാലം അതി വിദൂരത്തല്ല. പാർടി സമ്മേളനം നടക്കുന്ന ഇക്കാലയളവിൽ ഒരു ജില്ലയിൽ പോലും പരമ സാധുവായ ഈ പിബി അംഗത്തെ പ്രവേശിപ്പിച്ചില്ല. അപ്പോ പിന്നെ പരമകാരുണ്യവാനായ ദൈവത്തിൽ ആശ്രയിക്കാതെ വേറെ വഴിയില്ല. അതൊരു തെറ്റല്ലല്ലോ?

ആയിരങ്ങളെ പറഞ്ഞ് പറ്റിക്കുകയും പറഞ്ഞ് നടന്ന തൊക്കെ വിഴുങ്ങേണ്ടിയും വരുന്ന സാധുക്കളുടെ വിലാപങ്ങളാണ് ഇ പി യും ബേബിയും തുറന്ന് പറയുന്നത്.

advertisment

News

Super Leaderboard 970x90