Thozhil

ജോലി പോകുന്ന ഇവര്‍ക്ക് പുതിയ ജോലികള്‍ കണ്ടെത്താന്‍ നമുക്ക് സാധിക്കുമോ?

വിവിധ മേഖലകളില്‍ ഇപ്പോള്‍ തന്നെ റോബോട്ടുകളുടെ വരവ് ദൃശ്യമായി തുടങ്ങി. അടുത്തിടെയാണ് ദുബായ് പൊലീസ് ഡ്യൂട്ടിക്കായി റോബോകോപ്പിനെ ഇറക്കിയത്. ഇതുപോലെ കണ്‍സ്ട്രക്ഷന്‍ മേഖലയിലും ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യാനുമെല്ലാം റോബോട്ടുകളെ നിയോഗിക്കുന്ന പ്രവണത കൂടാനാണ് സാധ്യത.

ജോലി പോകുന്ന ഇവര്‍ക്ക് പുതിയ ജോലികള്‍ കണ്ടെത്താന്‍ നമുക്ക് സാധിക്കുമോ?

കൃത്രിമബുദ്ധിയുടെ വരവില്‍ ജോലി പോകുമോയെന്ന ഭയത്തിലാണ് വിവിധ മേഖലകളിലുള്ളവര്‍. കേവലം 10 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനില്‍ മാത്രം നാല് ദശലക്ഷം പേരുടെ ജോലി റോബോട്ടുകള്‍ കൊണ്ടുപോകുമെന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ പറയുന്നത്.

ബ്രിട്ടനിലെ സ്വകാര്യ മേഖലയിലെ തൊഴില്‍ശക്തിയുടെ 15 ശതമാനം വരുമിത്. ഫിനാന്‍സ്, എക്കൗണ്ടിംഗ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഡിസ്ട്രിബ്യൂഷന്‍ തുടങ്ങി വിവധ മേഖലകളിലുളളവരുടെ തൊഴിലുകള്‍ ഓട്ടോമേഷനിലൂടെ പോകും.

വിവിധ മേഖലകളില്‍ ഇപ്പോള്‍ തന്നെ റോബോട്ടുകളുടെ വരവ് ദൃശ്യമായി തുടങ്ങി. അടുത്തിടെയാണ് ദുബായ് പൊലീസ് ഡ്യൂട്ടിക്കായി റോബോകോപ്പിനെ ഇറക്കിയത്. ഇതുപോലെ കണ്‍സ്ട്രക്ഷന്‍ മേഖലയിലും ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യാനുമെല്ലാം റോബോട്ടുകളെ നിയോഗിക്കുന്ന പ്രവണത കൂടാനാണ് സാധ്യത. ജോലി പോകുന്നവരുടെ എണ്ണം സ്വാഭാവികമായും കൂടും.ഇവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ നമുക്ക് സാധിക്കുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

advertisment

News

Related News

    Super Leaderboard 970x90