'പല അപകടങ്ങള്‍ക്കും കാരണം അശ്രദ്ധ മാത്രമല്ല.. അഹങ്കാരവും അറിവില്ലായ്മയും ആണ്...'

മറ്റ് ആളുകളെ കാണിക്കാനും കൂടെ ഇരിക്കുന്നവരെ ത്രില്‍ അടിപ്പിക്കാനും വേണ്ടി ഓവര്‍ സ്പീഡില്‍ പോകുമ്പോള്‍ ഓര്‍ക്കുക...നമ്മളെ കാത്ത് വീട്ടില്‍ അച്ഛനും അമ്മയും ഭാര്യയും മക്കളും ഒക്കെ ഇരിപ്പുണ്ടാകും...ഇതൊന്നും നിങ്ങള്‍ക്ക് പ്രശ്നം അല്ലെങ്കില്‍ എതിരെ വരുന്നവരെ വെറുതെ വിടുക...

'പല അപകടങ്ങള്‍ക്കും കാരണം അശ്രദ്ധ മാത്രമല്ല.. അഹങ്കാരവും അറിവില്ലായ്മയും ആണ്...'

ഇന്ന് രാവിലെ കണ്ട വാര്‍ത്തയാണ് പഴനിയിലെ വാഹനാപകടവും ഏഴ് മരണവും..ആ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരുന്നു..ഒന്ന് പറയട്ടെ.. പല അപകടങ്ങള്‍ക്കും കാരണം അശ്രദ്ധ മാത്രമല്ല.. അഹങ്കാരവും അറിവില്ലായ്മയും ആണ്..വാഹനം വേഗത്തില്‍ ഓടിക്കുന്നവനല്ല..

സുരക്ഷിതമായി ഓടിക്കുന്നവനാണ് ആണ് ഒരു മികച്ച ഡ്രൈവര്‍.. സ്റ്റീയറിംഗ് വീലിന് മുന്നില്‍ ഇരിക്കുമ്പോള്‍ ഒന്ന് ഓര്‍ക്കുക..നമ്മളെ വിശ്വസിച്ചാണ് ആ വാഹനത്തിലെ എല്ലാവരും ഇരിക്കുന്നത്..അവരെ ലക്ഷ്യ സ്ഥലത്ത് എത്തിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തം ആണ്..

ജോലിയുടെ ഭാഗം ആയി ഇടയ്ക്കിടെ കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ പോകേണ്ടതുണ്ട്..വഴിയില്‍ വണ്ടികള്‍ ഇടിച്ചും മറിഞ്ഞും ആളുകള്‍ ചോരയില്‍ കുളിച്ചും നില്‍ക്കുന്ന കാഴ്ചകള്‍ പല തവണ കാണേണ്ടി വന്നിട്ടുണ്ട്..നമ്മുടെ നാട്ടിലെ റോഡുകള്‍ പലതും അശാസ്ത്രീയമായി ഉള്ളതാണ്..ഹൈവേകളില്‍ പെട്ടെന്ന് വരുന്ന പോക്കറ്റ് റോഡുകള്‍, സിഗ്നലുകള്‍ ഇല്ലാത്ത ജങ്ക്ഷനുകള്‍..ഇവയെല്ലാം ഏതു നിമിഷവും നമ്മുടെ ജീവിതം അപകടത്തില്‍പ്പെടുത്താന്‍ പോന്നവയാണ്..

കുറെ അധികം എഴുതണം എന്നുണ്ട്...പക്ഷെ നിങ്ങളുടെ വിലപ്പെട്ട സമയം മാനിച്ച് കൊണ്ട് ചുരുക്കി പറയട്ടെ..

* വാഹനം ഓടിക്കുമ്പോള്‍ ഉറക്കം തോന്നിയാല്‍ അപ്പോള്‍ തന്നെ വണ്ടി ഒതുക്കി ഇട്ട് അല്‍പ നേരം കിടന്നുറങ്ങുക..ഉറക്കം തോന്നിയാല്‍ പലരും പറയാന്‍ മടിച്ച് മിണ്ടാതെ യാത്ര തുടരും...ഇത് വലിയ ദുരന്തങ്ങള്‍ക്ക് ഇടയാക്കും..രാത്രിയില്‍ കഴിവതും വാഹനത്തില്‍ ഡ്രൈവറെ കൂടാതെ ഒരാള്‍ (പറ്റുമെങ്കില്‍ ഡ്രൈവര്‍ക്ക് ഒപ്പം മുന്നില്‍ ഇരിക്കുന്ന വ്യക്തി ) ഉറങ്ങാതെ ഇരിക്കുക...ഇടയ്ക്ക് എന്തേലും സംഭാഷണം കൂടി ഉണ്ടെങ്കില്‍ ഡ്രൈവര്‍ക്ക് ഉറക്കം വരില്ല...

* എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കുക...അവിടെ നിങ്ങളുടെ ലൈറ്റിന്ടെ/ ബള്‍ബിന്ടെ പവറും വെട്ടവും കാണിച്ച് ഷോ കാണിക്കേണ്ട സന്ദര്‍ഭം അല്ല...എതിരെ വരുന്നവന് കണ്ണ് കാണാതെ ചിലപ്പോള്‍ നിങ്ങളെ തന്നെ വന്ന് ഇടിച്ചെന്നും വരാം...പ്രത്യേകിച്ച് പ്രായം ചെന്നവരോ ഓടിച്ച് പരിചയം കുറഞ്ഞവരോ ആണെങ്കില്‍..

* 70 - 80 സ്പീഡിനു മുകളില്‍ പോകാത്തതാണ് നല്ലത്...നമ്മുടെ റോഡുകള്‍ അതിന് അനുയോജ്യം ആയവയല്ല..എതിരെ വരുന്നവര്‍ അപകടം വരുത്താന്‍ ഇടവന്നാലും ചെറിയ സ്പീഡില്‍ ആണെങ്കില്‍ നമ്മള്‍ക്ക് വെട്ടിച്ച് മാറ്റാന്‍ എങ്കിലും കഴിയും..

* വാഹനത്തില്‍ പലരും പല കഥകളും തമാശകളും പറയുന്നുണ്ടാകും..മോണിറ്ററില്‍ നല്ല ഗാനങ്ങള്‍ ഉണ്ടാകും...പക്ഷേ നമ്മള്‍ ഡ്രൈവര്‍മാരുടെ കണ്ണ് റോഡില്‍ തന്നെ ആയിരിക്കണം...ഒരു നിമിഷം നമ്മള്‍ കണ്ണ് എടുത്താല്‍ ഈ ചിരിയും കളിയും ഒക്കെ കൂട്ട കരച്ചില്‍ ആയി മാറാം..

*രാത്രി യാത്ര പുറപ്പെട്ടാല്‍ തിരക്ക് ഇല്ലാത്തതിനാല്‍ പെട്ടെന്ന് സ്ഥലത്ത് എത്താം എന്നതിനാലാണ് പലരും ഇതിനു തുനിയുന്നത്...എന്നാല്‍ ഓര്‍ക്കുക..എതിരെ വരുന്നവന്‍ ചിലപ്പോള്‍ ഉറക്കം തൂങ്ങിയും അമിത വേഗതയിലും ഒക്കെ ആയിരിക്കും വരുന്നത്..രാത്രിയും പുലര്‍ച്ചയും ആണ് വലിയ അപകടങ്ങള്‍ പതിയിരിക്കുന്നത്‌ എന്ന് ഓര്‍ക്കുക..

* ദീര്‍ഘ ദൂരം വാഹനം ഓടിച്ച് പരിചയം ഇല്ലാത്തവര്‍ ട്രെയിനില്‍/ ബസ്സില്‍ ടിക്കറ്റ്‌ കിട്ടാത്തത് കൊണ്ട് അവസാന നിമിഷം കാര്‍ എടുത്തു കുടുംബ സമേതം യാത്ര തിരിച്ച് അപകടത്തില്‍പ്പെടാറുണ്ട്...ഓര്‍ക്കുക..ടൌണില്‍ നിങ്ങള്‍ സ്ഥിരം കാര്‍ ഓടിക്കുന്നവര്‍ ആകാം...പക്ഷെ ദീര്‍ഘദൂര യാത്രകള്‍ വ്യത്യസ്തമാണ്..സ്ഥിരം ലോങ്ങ്‌ ഡ്രൈവ് പോകുന്നവര്‍ക്കൊപ്പം കുറച്ചു തവണ കൂടെ പോയി ഇത് പരിചയിക്കാം..ചോദിക്കാന്‍ മടിക്കേണ്ട കാര്യം ഇല്ല..എല്ലാരും ഇങ്ങനെ ഒക്കെ തന്നെയാ പഠിക്കുന്നത്.

*നമ്മുടെ റോഡുകളില്‍ ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒന്നാണ് ഡിവൈടറുകള്‍ (Divider)...ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ മുന്നില്‍ ഡിവൈഡര്‍ ഇല്ലെന്ന് ഉറപ്പാക്കി മാത്രം ചെയ്യുക...ഏറ്റവും കൂടുതല്‍ വണ്ടി ഇടിച്ചു തല കീഴായി മറിയുന്നത് ഡിവൈഡറുകളില്‍ ഇടിച്ചാണ്..

* നൂറ് ശതമാനം കേറി പോകാം എന്നു ഉറപ്പുണ്ടെങ്കില്‍ മാത്രം ഓവര്‍ടേക്ക് ചെയ്യുക...വലിയ അപകടങ്ങള്‍ സംഭവിക്കുന്നത് ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മുഖാ മുഖം ഉള്ള ഇടിയാലാണ്... (head-on collision)..അത് വരെ ക്ഷമയോടെ മുന്നിലുള്ള വാഹനത്തിന് പിന്നില്‍ പോകുക..

മറ്റ് ആളുകളെ കാണിക്കാനും കൂടെ ഇരിക്കുന്നവരെ ത്രില്‍ അടിപ്പിക്കാനും വേണ്ടി ഓവര്‍ സ്പീഡില്‍ പോകുമ്പോള്‍ ഓര്‍ക്കുക...നമ്മളെ കാത്ത് വീട്ടില്‍ അച്ഛനും അമ്മയും ഭാര്യയും മക്കളും ഒക്കെ ഇരിപ്പുണ്ടാകും...ഇതൊന്നും നിങ്ങള്‍ക്ക് പ്രശ്നം അല്ലെങ്കില്‍ എതിരെ വരുന്നവരെ വെറുതെ വിടുക...അവര്‍ ജീവിതത്തിനും കൂടെ ഉള്ളവര്‍ക്കും വില കൊടുക്കുന്നവര്‍ ആയിരിക്കും...അവരുടെ സ്വപ്നങ്ങളെ തകര്‍ക്കാതെ നമുക്ക് മുന്നോട്ടു പോകാം....ചില ആളുകളുടെ അഹങ്കാരവും അശ്രദ്ധയും കാരണം എത്രയോ ജീവിതങ്ങളും കുടുംബങ്ങളും ഇലാതയത് പോലെ നമ്മളുടെ കൈ കൊണ്ട് ഒരു അപകടം സംഭവിക്കാതിരിക്കട്ടെ..നമ്മുടെ റോഡുകള്‍ നമ്മളെ സ്നേഹിക്കുന്നവരുടെ അടുത്തേക്ക് നമ്മെ എത്തിക്കാന്‍ ഉള്ള വീഥികള്‍ ആവട്ടെ....കാലപുരിയിലേക്കുള്ളത് ആകാതിരിക്കാന്‍ നമുക്ക് ഒന്നിച്ച് പരിശ്രമിക്കാം...

(ഞാന്‍ എന്റെ അറിവില്‍ ഉള്ള കാര്യങ്ങള്‍ മാത്രം ആണ് ഇവിടെ എഴുതിയത്..എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ / ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക )

advertisment

News

Related News

    Super Leaderboard 970x90