'ഇത് താങ്കളുടെ സ്ഥിരം മോഡല്‍ ദുരന്തമല്ല, രാഷ്ട്രീയ പ്രശ്‌നം തന്നെയാണ്...' കത്വ സംഭവത്തെ അരാഷ്ട്രീയവത്കരിച്ച മുരളി തുമ്മാരുകുടിക്ക് മറുപടിയുമായി ആര്‍.ജെ. സലീം

ശൂന്യതയില്‍ നിന്നുണ്ടാവുന്നതല്ല നമുക്ക് ചുറ്റുമുള്ള മനുഷ്യ നിര്‍മ്മിതമായ ഒരു ദുരന്തവും. ഭൂകമ്പം പോലെ മനുഷ്യന് തടയാന്‍ സാധിക്കാത്തൊരു പ്രകൃതി ദുരന്തവുമല്ല കത്വയില്‍ നടന്നത്. ഇങ്ങനെയൊക്കെ സ്ഥാപിച്ചെടുക്കുന്ന, ഇതിനു ചുറ്റുമുള്ള സകല പൊളിറ്റിക്കല്‍ കോണ്ടക്സ്റ്റുകളും അവഗണിക്കുന്ന മുഴുനീളെ അബദ്ധങ്ങള്‍ മാത്രം വിളമ്പുന്നൊരു പോസ്റ്റാണത്.

'ഇത് താങ്കളുടെ സ്ഥിരം മോഡല്‍ ദുരന്തമല്ല, രാഷ്ട്രീയ പ്രശ്‌നം തന്നെയാണ്...' കത്വ സംഭവത്തെ അരാഷ്ട്രീയവത്കരിച്ച മുരളി തുമ്മാരുകുടിക്ക് മറുപടിയുമായി ആര്‍.ജെ. സലീം

കത്വ, ഉന്നാവോ, ദീപക് വിഷയത്തില്‍ തുമ്മാരുകുടിയുടെ പ്രതികരണം കണ്ടതിന്റെ ഞെട്ടലിലാണ് ഇപ്പോഴും. ഒരു മനുഷ്യന് എത്രത്തോളം സാങ്കേതികതയില്‍ കുരുങ്ങിക്കിടന്നു രാഷ്ട്രീയാന്ധത കാണിക്കാനാകും എന്നതിന്റെ തെളിവാണ് ആ പോസ്റ്റ് മുഴുവന്‍. നാലായിരവും കഴിഞ്ഞു മുന്നേറുന്ന ആ പോസ്റ്റിലെ ലൈക്കുകളും നോക്കിയിരിക്കുന്ന തുമ്മാരുക്കുടിക്കു ഇപ്പോഴും പറഞ്ഞതിലെന്തെങ്കിലും അബദ്ധമുണ്ടെന്നു തോന്നിക്കാണാനും വഴിയില്ല. ബല്‍റാം സിന്‍ഡ്രോം അത്ര ശക്തമാണ് നമുക്കിടയില്‍.

ശൂന്യതയില്‍ നിന്നുണ്ടാവുന്നതല്ല നമുക്ക് ചുറ്റുമുള്ള മനുഷ്യ നിര്‍മ്മിതമായ ഒരു ദുരന്തവും. ഭൂകമ്പം പോലെ മനുഷ്യന് തടയാന്‍ സാധിക്കാത്തൊരു പ്രകൃതി ദുരന്തവുമല്ല കത്വയില്‍ നടന്നത്. ഇങ്ങനെയൊക്കെ സ്ഥാപിച്ചെടുക്കുന്ന, ഇതിനു ചുറ്റുമുള്ള സകല പൊളിറ്റിക്കല്‍ കോണ്ടക്സ്റ്റുകളും അവഗണിക്കുന്ന മുഴുനീളെ അബദ്ധങ്ങള്‍ മാത്രം വിളമ്പുന്നൊരു പോസ്റ്റാണത്. ഹാസ്യ സാഹിത്യത്തിന് അവാര്‍ഡ് കിട്ടിയെന്നു കരുതി ആ ലേബല്‍ ഇങ്ങനെയൊരു വിഷയത്തിലെ പ്രതികരണത്തിന് സഹായത്തിനെത്തുമെന്നു കരുതരുത്.

പുള്ളിയുടെ പോസ്റ്റിലെ തന്നെ വാചകങ്ങള്‍ തന്നെയാകും ഈ ദുരന്ത പോസ്റ്റിനോടുള്ള ഏറ്റവും നല്ല മറുപടിയെന്നു തോന്നുന്നു.

# കാളയോ പശുവോ പെറ്റു എന്ന് കേള്‍ക്കുമ്പോഴേ കയറെടുത്ത് ഫേസ്ബുക്കിലേക്ക് കയറരുത്. ഏതു വിഷയത്തിലും ആവശ്യത്തിനുള്ള വിവരങ്ങള്‍ ലഭിച്ചതിന് ശേഷം, വേണ്ടത്ര ചിന്തിച്ച്, അതി വികാരപരമല്ലാതെ വേണം എഴുതാന്‍. ഏറെ വൈകാരികമായി എഴുതാന്‍ തോന്നിയാല്‍ എഴുതിവെച്ചിട്ട് ഒരു രാത്രി ഉറങ്ങാന്‍ കിടക്കുക, രാവിലെ ഒന്നുകൂടി വായിച്ച് നോക്കിയിട്ട് പോസ്റ്റ് ചെയ്യുക. (ഇത് ജനീവയിലെ ആ വീട്ടില്‍ ചുവരില്‍ തൂക്കിയിടേണ്ട വാചകങ്ങളാണ്.)

# ഇപ്പോള്‍ കേരളത്തില്‍ ഫേസ്ബുക്കില്‍ എഴുതുന്ന ആരുടേയും എഴുത്തു കൊണ്ടൊന്നും ലോകം മാറുന്നില്ല. (ഇത് ടീ ഷര്‍ട്ടില്‍ പ്രിന്റ് ചെയ്തു താങ്കള്‍ക്ക് തന്നെ ധരിക്കാവുന്നതാണ് ) അപ്പോള്‍ പ്രതികരണം പന്ത്രണ്ടു മണിക്കൂര്‍ വൈകിയാലും ഒരു കുഴപ്പവും വരാനില്ല. (ഇത് അതെ ടീ ഷര്‍ട്ടിന്റെ പുറകില്‍ പ്രിന്റ് ചെയ്യുക )

# അതുപോലെതന്നെ നമുക്ക് പരിചയമില്ലാത്ത സംഘങ്ങളില്‍ നിന്നും വന്‍തോതില്‍ പിന്തുണ കിട്ടിയാല്‍ ഉറപ്പിക്കാം അത് നമ്മുടെ എഴുത്തിന്റെ മേന്മകൊണ്ടൊന്നുമല്ല (വളരെ കറക്ട് ), അവരുടെ ഏതോ സ്വകാര്യ അജണ്ട നടപ്പിലാക്കാന്‍ നമ്മുടെ എഴുത്ത് തല്‍ക്കാലം അവര്‍ക്ക് ഗുണകരമാണ് എന്ന്, അത്രേ ഉള്ളൂ. (ആ പോസ്റ്റിന്റെ കമന്റുകളില്‍ക്കൂടി നോക്കിയിട്ടു നിങ്ങളുടെ ഈ പോസ്റ്റ് ആര്‍ക്കാണ് ഉപകാരപ്പെട്ടതെന്നു കണ്ടുപിടിക്കുക. ഒരു ക്ലൂ തരാം. കാക്കി നിക്കര്‍, കുറുവടി, നിഷ്പക്ഷ ഊളകള്‍, മതം വെളുപ്പികലുകാര്‍ )

# നാളെ വേറെ ഏതെങ്കിലും വിഷയത്തില്‍ നമ്മുടെ എഴുത്ത് അവരുടെ അജണ്ടക്ക് എതിരായി വന്നാല്‍ നമ്മുടെ പൂര്‍വ്വികസ്മരണയുമായി പൊങ്കാലയ്ക്ക് വരുന്നത് ഇവര്‍ തന്നെ ആയിരിക്കും. (അവര്‍ക്കെതിരെ നിങ്ങളൊന്നും പറയാന്‍ സാധ്യതയില്ലാത്തതുകൊണ്ടു ഇതിനു ചാന്‍സില്ല.)
‘മക്കളെ കണ്ടും, മാമ്പൂ കണ്ടും, ഫേസ്ബുക്ക് ലൈക്ക് കണ്ടും മദിക്കരുത്’ എന്നതാണ് പുതിയ ചൊല്ല്. ( ദയവു ചെയ്തു ഈ വാചകങ്ങള്‍ കൈയ്യില്‍ ടാറ്റൂ ചെയ്തിടുക . പറ്റുമെങ്കില്‍ ഒരെണ്ണം സുഹൃത്ത് ബല്‍റാമിനും പിന്നെ മഷി ബാക്കിയുണ്ടെങ്കില്‍ കലക്റ്റര്‍ നായര്‍ക്കും കൂടി ഒരെണ്ണം ഒപ്പിച്ചു കൊടുക്കുക )

# ലോകത്ത് എവിടെയും താമസിക്കുന്ന അനവധി മലയാളികള്‍ കേരളത്തിലെ പൊതുരംഗത്തെ സംഭവങ്ങളെ വിശകലനം ചെയ്ത് അഭിപ്രായം പറയുന്നതിലൂടെ, മൈതാന പ്രസംഗവും അന്തി ചര്‍ച്ചകളും മാത്രം കേട്ട് പരിചയമുള്ള മലയാളികളുടെ ചിന്തയുടെ നിലവാരം ഉയര്‍ന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. (ഈ പോസ്റ്റിന്റെ ലൈകും കമന്‍സിലെ സപ്പോര്‍ട്ടും കണ്ട ആരും അങ്ങനെ പറയുമെന്ന് തോന്നുന്നില്ല )

# ഓരോ പ്രശ്‌നവും രാഷ്ട്രീയമായും മതപരമായും ആളിക്കത്തിച്ച് സമൂഹത്തെ വിഭജിക്കാന്‍ തക്കം നോക്കിയിരിക്കുന്നവര്‍. അവര്‍ക്കെതിരെ ആശയ തെളിമയുള്ള, കണക്കുകളുടെ പിന്തുണയുള്ള വാദങ്ങള്‍ ഉയര്‍ത്തി പുതിയ എഴുത്തുകാര്‍ നടത്തിയിരുന്ന പ്രതിരോധം ഇല്ലാതാകും. ( എന്തൊരു ഹിപ്പോക്രസിയാണ് സാര്‍ ഇത്. ഇങ്ങനെ ചെയ്‌തൊരാളെയാണ് സംഘം കൂട്ടമായി ആക്രമിച്ചു ഫേസ്ബുക്കിടം വിട്ടു അയാളുടെ സ്വകാര്യം ജീവിതം പോലും അപകടത്തിലാക്കിയത്. ആ ആളെയാണ് നിങ്ങള്‍ വെറും രാഷ്ട്രീയം പറഞ്ഞു വിഘടിപ്പിക്കുന്ന ആളെന്ന പറഞ്ഞു കുറ്റപ്പെടുത്തിയിരിക്കുന്നത്. )

പ്രിയപ്പെട്ട തുമ്മാരുകുടി സാര്‍, ഇത് താങ്കളുടെ സ്ഥിരം മോഡല്‍ ദുരന്തമല്ല. ഇതൊരു രാഷ്ട്രീയ പ്രശ്‌നം തന്നെയാണ്. അതുകൊണ്ടു തന്നെ രാഷ്ട്രീയ പരിഹാരം തന്നെയാണ് ഇത് ആവശ്യപ്പെടുന്നതും. നിങ്ങളെത്ര അരാഷ്ട്രീയ വല്‍ക്കരിക്കാന്‍ ശ്രമിച്ചാലും അതങ്ങനെ തന്നെയാണ്. അതുകൊണ്ടു ദയവു ചെയ്തു ഇതിനെ അരാഷ്ട്രീയമായി നിവാരണം ചെയ്യാനിറങ്ങി ദ്രോഹിക്കരുത് എന്ന് മാത്രം അപേക്ഷിക്കുന്നു.

advertisment

News

Related News

    Super Leaderboard 970x90