Business

ഋതേഷ് അഗര്‍വാള്‍: വേറിട്ട വഴിയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ യുവസമൂഹത്തിന്റെ പ്രതീകം...!!

വീട്ടുകാരുടെ തണലില്‍ സുരക്ഷിതരായി കഴിയാന്‍ സമപ്രായക്കാര്‍ ആഗ്രഹിക്കുന്ന പതിനേഴാം വയസില്‍ സ്വന്തം കമ്പനിക്കായുളള പരിശ്രമത്തിലായിരുന്നു ഋതേഷ്. എന്‍ട്രപ്രണര്‍ സ്വപ്നവുമായി ഒഡീഷയില്‍ നിന്നും ഡല്‍ഹിയിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സിലെത്തിയ ഋതേഷ്, പഠനം ഉപേക്ഷിച്ച് പുതിയ ആശയം തേടിയിറങ്ങുകയായിരുന്നു.

ഋതേഷ് അഗര്‍വാള്‍: വേറിട്ട വഴിയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ യുവസമൂഹത്തിന്റെ പ്രതീകം...!!

ഋതേഷ് അഗര്‍വാള്‍ ഒരു പ്രതീകമാണ്. വേറിട്ട വഴിയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ യുവസമൂഹത്തിന്റെ പ്രതീകം. എന്‍ട്രപ്രണര്‍ഷിപ്പ് തലയ്ക്ക് പിടിച്ച് പാതിവഴിയില്‍ പഠനം പോലും ഉപേക്ഷിച്ച ഋതേഷ് ഇന്ന് ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് സഹായകമായ മികച്ച ബിസിനസ് മോഡല്‍ കെട്ടിപ്പടുത്ത എന്‍ട്രപ്രണറാണ്. പൊതുസമൂഹം നേരിട്ട ഒരു റിയല്‍ പ്രോബ്ലത്തിന്റെ സൊലൂഷ്യന്‍ ബിസിനസ് മോഡലാക്കി മാറ്റിയതിലായിരുന്നു ഋതേഷിന്റെ വിജയം. ഋതേഷ് തുടങ്ങിവെച്ച ബജറ്റ് ഹോട്ടലുകളുടെ ബ്രാന്‍ഡഡ് നെറ്റ് വര്‍ക്ക് ഓയോ റൂംസ് ഇന്ന് മലേഷ്യ, നേപ്പാള്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ പോലും സാന്നിധ്യമറിയിച്ചുകഴിഞ്ഞു.

വീട്ടുകാരുടെ തണലില്‍ സുരക്ഷിതരായി കഴിയാന്‍ സമപ്രായക്കാര്‍ ആഗ്രഹിക്കുന്ന പതിനേഴാം വയസില്‍ സ്വന്തം കമ്പനിക്കായുളള പരിശ്രമത്തിലായിരുന്നു ഋതേഷ്. എന്‍ട്രപ്രണര്‍ സ്വപ്നവുമായി ഒഡീഷയില്‍ നിന്നും ഡല്‍ഹിയിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സിലെത്തിയ ഋതേഷ്, പഠനം ഉപേക്ഷിച്ച് പുതിയ ആശയം തേടിയിറങ്ങുകയായിരുന്നു. ഓണ്‍ലൈന്‍ ഹോസ്പിറ്റാലിറ്റി സര്‍വ്വീസിനായി തുടങ്ങിയ ഒറാവല്‍ ട്രാവല്‍സ് ആയിരുന്നു ആദ്യ കമ്പനി. ബിസിനസ് ആവശ്യത്തിനായി ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് റൂമുകളില്‍ തുടര്‍ച്ചയായി താമസിക്കേണ്ടി വന്നപ്പോഴാണ് നല്ല സൗകര്യങ്ങള്‍ ഉളള ബജറ്റ് ഹോട്ടലുകളുടെ അഭാവം ഋതേഷ് മനസിലാക്കിയത്. ആറ് മാസത്തിനുളളില്‍ നൂറോളം ഇടങ്ങളില്‍ താമസിച്ച അനുഭവങ്ങളില്‍ നിന്നാണ് സ്റ്റാന്‍ഡേര്‍ഡ് ബജറ്റ് റൂംസ് എന്ന ആശയത്തിലേക്ക് ഋതേഷ് എത്തിയത്.

2013 ല്‍ കാര്യമായ ബിസിനസ് ഇല്ലാതിരുന്ന ഹോട്ടല്‍ നവീകരിച്ച് ചെറിയ രീതിയിലായിരുന്നു തുടക്കം. ഒന്നര വര്‍ഷത്തിനുളളില്‍ ഇന്ത്യയിലെ 125 നഗരങ്ങളിലായി 2500 ഹോട്ടലുകളില്‍ ഓയോ റൂംസ് സാന്നിധ്യം അറിയിച്ചു. ഇന്ന് 200 ലധികം നഗരങ്ങളിലായി 6500 ലധികം ഹോട്ടലുകളില്‍ 70,000 ത്തില്‍പരം റൂമുകള്‍ ഓയോ മാനേജ് ചെയ്യുന്നു. സമൂഹം നേരിടുന്ന റിയല്‍ പ്രോബ്ലത്തിനുളള സൊലൂഷന്‍ ബിസിനസ് മോഡലാക്കി അവതരിപ്പിച്ചാല്‍ ഇന്ത്യയില്‍ സാധ്യതകള്‍ ഏറെയാണെന്നതിന് തെളിവാണ് ഓയോയുടെ വിജയം. ഇതിനിടയിലും പൊതുസമൂഹത്തോടുളള ഉത്തരവാദിത്വം ഓയോ മറക്കുന്നില്ല. മുംബൈയിലെ കനത്ത മഴയിലും വെളളപ്പൊക്കത്തിലും ജനങ്ങള്‍ വലഞ്ഞപ്പോള്‍ സൗജന്യതാമസം ഓഫര്‍ ചെയ്താണ് ഓയോ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി വ്യക്തമാക്കിയത്. 850 മില്യന്‍ ഡോളര്‍ ആണ് ഓയോ റൂംസിന്റെ നിലവിലെ ആസ്തി.

ഇന്ത്യയിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 9 മില്യന്‍ ആണ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 12.5 ബില്യന്‍ വരും. എന്നാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്കും ജോലിക്കും ബിസിനസിനുമായി മറ്റിടങ്ങളില്‍ തങ്ങേണ്ടി വരുന്നവരും ഇന്ന് ഓയോ റൂംസിനെ ആശ്രയിക്കുന്നു. മുറികള്‍ മാസവാടകയ്ക്ക് നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ തുക സമ്പാദിക്കാന്‍ ഹോട്ടല്‍ ഉടമകള്‍ക്കും കഴിയുന്നുണ്ട്. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഏഷ്യയിലെ നമ്പര്‍ വണ്‍ നെറ്റ്വര്‍ക്കായി മാറുകയാണ് ഋതേഷിന്റെ ലക്ഷ്യം. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഉള്‍പ്പെടെ ഓയോ റൂംസില്‍ നടത്തിയ വമ്പന്‍ നിക്ഷേപം ഇതിനുളള ഊര്‍ജ്ജമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഋതേഷ്.

#TAGS : ritesh-agarwal  

advertisment

Related News

    Super Leaderboard 970x90