Travel

ധനുഷ്കൊടി - പ്രേതങ്ങളുടെ നഗരത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര

ഏകദേശം 16 കിലോമീറ്റർ ദൂരമേ, ശ്രീലങ്കക്ക് ഇവിടെ നിന്നും ഉള്ളത്. ധനുഷ് കൊടിയിൽ നിന്നപ്പോൾ, ശ്രീലങ്കൻ മെബൈൽ നെറ്റ് വർക്കിന്റെ welcome മെസേജ് എന്റെ മൊബൈലിൽ വന്നു എന്ന് പറയുമ്പോൾ, ശ്രീലങ്കയുമായുള്ള ദൂരം നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. രാത്രി കാലങ്ങളിൽ ശ്രീലങ്കയിൽ നിന്നുള്ള lighls ഇവിടെ കാണാറുണ്ട് എന്ന് സമീപവാസികൾ പറഞ്ഞു. പണ്ട് കാലത്ത്, ശീലങ്കയിൽ നിന്നും സ്വർണ്ണക്കടത്ത് നടത്തിയിരുന്ന ഒരു പ്രധാന ഇടനാഴി ഈ ധനുഷ് കൊടിയായിരുന്നു എന്ന് എവിടെയോ വായിച്ചത് ഓർമ വന്നു.1964ലെ കൊടുങ്കാറ്റിൽ തകർന്ന ക്രിസ്ത്യൻ പള്ളിയുടെയും പാസ്പോർട്ട് ഓഫീസിന്റെയും റെയിൽവേ സ്റ്റേഷന്റെയും സ്കൂൾ, ആശുപത്രി എന്നിവയുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ നിലനിൽക്കുന്നു, നഷ്ടപ്രതാപത്തിന്റെ സ്മാരകങ്ങളായി....

ധനുഷ്കൊടി - പ്രേതങ്ങളുടെ നഗരത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര

വളരെ നാളത്തെ ആഗ്രഹമായിരുന്നു, ധനുഷ്കൊടിയിലേക്കൊരു ബുള്ളറ്റ് യാത്ര. പലപ്പോഴും പ്ലാൻ ചെയ്തിരുന്നെങ്കിലും നടന്നില്ല.വളരെ ജോലിത്തിരക്കേറിയ ഒരാഴ്ച, അതിൽ നിന്നെല്ലാം ഒരു Break എന്ന നിലയിൽ പെട്ടെന്ന് തീരുമാനിച്ചതാണ് ഈ യാത്ര. ഒരു വ്യാഴാഴിച്ച തീരുമാനിക്കുന്നു, വെള്ളിയാഴ്ച അതിരാവിലെ പുറപ്പെടുന്നു !!! യാത്രയുടെ വിവരണങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് ഒരു ചെറിയ ചരിത്രം.

ധനുഷ്കൊടി - പ്രേതങ്ങളുടെ നഗരത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര

ധനുഷ്ക്കോടി ഇന്ത്യയിലെ തമിഴ്നാട്ടിലെ പാംമ്പൻ ദ്വീപിലെ തെക്ക് കിഴക്കൻ അറ്റം എന്ന ഗ്രാമത്തിലാണുള്ളത്. പമ്പാനിലെ തെക്ക്-കിഴക്ക് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കയിലെ തലൈമന്നാർക്ക് ഏകദേശം 29 കിലോമീറ്റർ പടിഞ്ഞാറ്. 1964 ൽ രാമേശ്വരത്ത് ഉണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് ഈ നഗരം നശിച്ചുപോയി.

ധനുഷ്കൊടി - പ്രേതങ്ങളുടെ നഗരത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര

1964- Dhanashkodi Cyclone:

 1964 ഡിസംബർ 17 ന് തെക്കൻ ആൻഡമാൻ കടലിൽ depression രൂപപ്പെടുകയും, അത് ഡിസംബർ 19 ന്, അത് ഒരു ചുഴലിക്കാറ്റ് കൊടുങ്കാറ്റിലേക്ക് ഉയർന്നു.
ഡിസംബർ 22 ന് ശ്രീലങ്കയിലെ വുവൂനിയ കടന്ന് 1964 ഡിസംബർ 22 നും 22 നും രാത്രിയിൽ ധനുഷ്കോടിയിൽ മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയിൽ കൊടുങ്കാറ്റടിച്ചു. ഡിസംബർ 22 ന് പമ്പൻ-ധനുഷ്കോടി പാസഞ്ചർ ട്രെയിനിൽ 115 യാത്രക്കാർ ഉൾപ്പെടെയുള്ള ചുഴലിക്കാറ്റുകളിൽ 1,800 പേർ മരിക്കുകയും ഏകദേശം 3.5 കിലോമീറ്ററോളം ധനുഷ്കൊടി വെള്ളത്തിൽ മുങ്ങിപോവുകയും ചെയ്തു. ധനുഷ്കോടിയിൽ മാത്രം കുറഞ്ഞത് 800 പേർ കൊല്ലപ്പെട്ടു.
2004 ലെ സുനാമി ഇന്ത്യൻ തീരങ്ങളിൽ അടിക്കുന്നതിന് മുൻപ് തീരത്തു നിന്ന് 500 മീറ്റർ (1,600 അടി)  ധനുഷ്കോടി കടൽ പിൻവലിഞ്ഞപ്പോൾ, പഴയ നഗരത്തിന്റെ കുറച്ചു ഭാഗം കാണാൻ സാധിച്ചിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.

ചുഴലിക്കൊടുങ്കാറ്റിന് മുൻപ് ഒരു റെയിൽവേ സ്റ്റേഷൻ, ഒരു കസ്റ്റംസ് ഓഫീസ്, പോസ്റ്റ്, ടെലിഗ്രാഫ് ഓഫീസ്, രണ്ട് മെഡിക്കൽ സ്ഥാപനങ്ങൾ, ഒരു റെയിൽവേ ഹോസ്പിറ്റൽ, ഒരു പഞ്ചായത്ത് യൂണിയൻ ഡിസ്പെൻസറി, ഒരു പ്രാഥമിക വിദ്യാലയവും തുറമുഖ ഓഫീസുകളും മറ്റുമുണ്ടായിരുന്ന ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു ധനുഷ്കൊടി. 1914 മാർച്ച് 1 മുതൽ ഒരു തുറമുഖം പ്രവർത്തിക്കുന്നു.

 പാമ്പൻ പാലം:

രാമേശ്വരം, പാമ്പൻ ദ്വീപ്, ബന്ധിപ്പിക്കുന്ന, 2 കിലോമീറ്റർ ദൂരമുള്ള റെയിൽവേ പാലമാണ് പമ്പൻ ബ്രിഡ്ജ്. 1914 ഫെബ്രുവരി 24 ന് തുറന്ന ഈ പാലം, ഇന്ത്യയുടെ ആദ്യത്തെ കടൽ പാലമായിരുന്നു.  2010 ൽ ബാന്ദ്ര-വോർലി സീ ലിങ്ക് കടൽ പാലം തുടരുന്നതുവരെ  ഇന്ത്യയിലെ ഏറ്റവും വലിയ കടൽ പാലം പാമ്പൻ പാലമായിരുന്നു. സമുദ്രനിരപ്പിൽ നിന്നും 12.5 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ റെയിൽ പാലം 143 പില്ലറുകളിലാണ് നിർമ്മിച്ചിരിക്കുന്നത്.
1988ൽ പാമ്പൻ റെയിൽ പാലത്തിന് സമാന്തരമായി ഒരു റോഡ് പാലം നിർമിച്ചു.

തകർന്ന പമ്പൻ ബ്രിഡ്ജിന്റെ പുനർനിർമ്മാണം ഒരു മുൻഗണനയായി കണക്കാക്കപ്പെടുകയും തുടക്കത്തിൽ ആറു മാസമെടുക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ ഇ.ശ്രീധരന്റെ നേതൃത്വത്തിൽ വെറും 45 ദിവസംകൊണ്ട് റെയിൽവേ പാലം പുന:സ്ഥാപിച്ചു.

റൂട്ട്:

ധനുഷ്കൊടി - പ്രേതങ്ങളുടെ നഗരത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര

 കൊച്ചി-തൊടുപുഴ-ഇടുക്കി- കട്ടപ്പന - കമ്പം-തേനി - മധുര - രാമേശ്വരം - ധനുഷ്കൊടി

 യാത്രയിലൂടെ:

 രാവിലെ 3.30ക്ക് കൊച്ചിയിൽ നിന്നും ആരംഭിച്ച യാത്ര, കൂടെ വരുന്ന സുഹൃത്തിനോടൊത്ത് (Melbin Mathew) 5.20ന് തൊടുപഴയിൽ നിന്നും പുനരാരംഭിച്ചു. വളരെ സുന്ദരമായ തണുപ്പുള്ള പ്രഭാതത്തിലെ ഹൈറേഞ്ചിലൂടെയുള്ള RIDE വളരെ ആസ്വാദകരമായിരുന്നു. കട്ടപ്പനയിൽ പ്രഭാത ഭക്ഷണം. പിന്നെ കമ്പം-തേനി റോഡിലൂടെയുള്ള മനോഹരമായ പ്രഭാത കാഴ്ചകൾ കണ്ടുകൊണ്ടുള്ള യാത്ര. രാവിലെ 10 മണിയോടുകൂടി  തേനിയിലെത്തിയ ഞങ്ങൾ ബുള്ളറ്റിനെ ചെറിയ ഒരു പണിക്കായി ഒരു മണിക്കൂർ സർവീസ് സ്റ്റേഷനിൽ ചിലവിട്ടു. അതിനു ശേഷം നേരെ മധുര ലക്ഷ്യമാക്കിയുള്ള യാത്ര.

കത്തി നിൽക്കുന്ന സൂര്യന്റെ ശക്തി ശരിക്കും അറിഞ്ഞു കൊണ്ടുള്ള പിന്നീടുള്ള യാത്രക്ക്, പക്ഷേ ഞങ്ങളുടെ സ്പിരിറ്റിനെ കുറക്കാൻ തെല്ലും സാധിച്ചില്ല എന്ന് തന്നെ പറയാം. ഒരു റൈഡറിന്റെ ക്ഷമയെ ശരിക്കും പരീക്ഷിക്കുന്ന യാത്രയാണ് തേനി - മധുര, മധുര - രാമേശ്വരം. വണ്ടി ഓടിക്കുന്നതിന് അനുസരിച്ച് ദൂരം വീണ്ടും കൂടുന്ന ഒരു ഫീൽ. ഈ റൈഡിന്റെ ക്ഷീണം മറികടക്കാൻ ചെയ്യേണ്ടത്‌, പരമാവധി വെള്ളം കുടിക്കുക എന്നത് മാത്രമാണ്.

പാമ്പൻ പാലം:

ധനുഷ്കൊടി - പ്രേതങ്ങളുടെ നഗരത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര

വൈകിട്ട് 5.30 യോടെ രാമേശ്വരം പാമ്പൻ പാലത്തിലെത്തി. റോഡ് പാലത്തിൽ നിന്നും താഴെ കടലിന്റെ നടുക്കുകൂടിയുള്ള റെയിൽപാതയിലൂടെ Train പോകുന്ന കാഴ്ച ഒരു സംഭവം തന്നെയാണ്.

ധനുഷ്കൊടി - പ്രേതങ്ങളുടെ നഗരത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര

ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ  മ്യൂസിയം:

ധനുഷ്കൊടി - പ്രേതങ്ങളുടെ നഗരത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര

ഇനി പാമ്പൻ ദ്വീപിലേക്കുള്ള യാത്രയിലാണ്, നമ്മുടെ ആദരണീയനായ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ഭൗതിക ശരീരം മറവു ചെയ്തിട്ടുള്ള മ്യൂസിയം. ജീവനോടുള്ളപ്പോൾ  ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു മഹത് വ്യക്തിയായിരുന്നു അദ്ദേഹം. മ്യൂസിയം ചുറ്റിക്കറങ്ങി കണ്ടതിനു ശേഷം, അദ്ദേഹത്തിന്റെ ശവകുടീരത്തിനു മുമ്പിൽ രണ്ട് മിനിറ്റ് മൗനമായി നിന്ന് ആദരവ് പ്രകടിപ്പിച്ചതിന് ശേഷം ഞങ്ങൾ വീണ്ടും യാത്രയായി.

രാമനാഥസ്വാമീക്ഷേത്രം:

സന്ധ്യയോടുകൂടി ഞങ്ങൾ പാമ്പൻ ടൗണിൽ എത്തി. കിടക്കാൻ ഒരു റും തപ്പിയെടുത്ത്, കുളിച്ച് ഫ്രഷായി, അര മണിക്കൂറോളം റെസ്റ്റടുത്ത് വീണ്ടും പുറത്തിറങ്ങി.

ധനുഷ്കൊടി - പ്രേതങ്ങളുടെ നഗരത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര

രാമനാഥസ്വാമീക്ഷേത്രത്തിന് വളരെ സമീപത്തായിരുന്നു, ഞങ്ങൾ എടുത്ത റൂം. ആയതിനാൽ ഇന്നുതന്നെ ക്ഷേത്രവും കാണാൻ ഞങ്ങൾ തീരുമാനിച്ചു.

ക്ഷേത്രത്തിലൂടെയുള്ള നടത്തം, പണ്ടുകാലത്തെ കൽപണിക്കാരുടെയും കഴിവും അവരുടെ കണക്കുകൂട്ടലുകളുടെ കൃത്യതയെക്കുറിച്ചും അത്ഭുതമുളവാക്കി. ഒരു യന്ത്രസാമഗരികൾ ഒന്നും തന്നെ ഇല്ലാതാക്കുന്ന സമയത്തും വളരെ ശാസ്ത്രീയമായ രീതിയിൽ തന്നെ, വലിയ കരിങ്കൽ പാറകളിൽ കൊത്തുപണികളോട് കൂടി, ഇത്രയും വലിയ ക്ഷേത്രം നിർമിക്കുക എന്നത്‌, എത്ര ശ്രമകരമായിരിക്കാം !!!

രാത്രി ഭക്ഷണത്തിനു ശേഷം, ഉറങ്ങാൻ റൂമിലേക്ക്....

ധനുഷ്കൊടി:

ക്ഷീണത്താലുള്ള സുഖകരമായ ഉറക്കത്തിനുശേഷം, രാവിലെ 5.00 മണിക്ക് എഴുന്നേറ്റ് ധനുഷ്കൊടിയിലേക്ക് യാത്ര തിരിച്ചു. 

ധനുഷ്കൊടി - പ്രേതങ്ങളുടെ നഗരത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര

ഏകദേശം 25 കിലോമീറ്ററോളം ദുരമുണ്ട് ധനുഷ്കൊടിയിലേക്ക്. ആ യാത്ര ശരിക്കും ഏതൊരു റൈഡറെയും കൊതിപ്പിക്കുന്ന ഒന്ന് തന്നെയാണ്. രണ്ട്സൈഡും കടലിനാൽ ചുറ്റപ്പെട്ട റോഡിലൂടെയുള്ള drive ശരിക്കും ആസ്വദിച്ചു.

ധനുഷ്കൊടി - പ്രേതങ്ങളുടെ നഗരത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര

 ഞങ്ങൾ ധനുഷ് കൊടിയിൽ എത്തിയപ്പോൾ തന്നെ കുറച്ചാളുകൾ വന്നിരുന്നു, തീർത്ഥാടകരായും ടൂറിസ്റ്റുകളായും. ഹിന്ദു മത വിശ്വാസമനുസരിച്ച് വളരെ വിശിഷ്ടമായ സ്ഥലമാണ് ധനുഷ്കൊടി. രാമനും സീതയും സ്വന്തം കൈ കൊണ്ട് ഈ കടൽത്തീരത്തിരുന്ന് ശിവലിംഗമുണ്ടാക്കി എന്നാണ് വിശ്വാസം. അതു കൊണ്ട്, ഇവിടെ പൂജ ചെയ്യുന്നതും ബലി ദർപ്പണം നടത്തുന്നതും ഹിന്ദുകളെ സംവന്ധിച്ച് പുണ്യമാണ്.

ഏകദേശം 16 കിലോമീറ്റർ ദൂരമേ, ശ്രീലങ്കക്ക് ഇവിടെ നിന്നും ഉള്ളത്. ധനുഷ് കൊടിയിൽ നിന്നപ്പോൾ, ശ്രീലങ്കൻ മെബൈൽ നെറ്റ് വർക്കിന്റെ welcome മെസേജ് എന്റെ മൊബൈലിൽ വന്നു എന്ന് പറയുമ്പോൾ, ശ്രീലങ്കയുമായുള്ള ദൂരം നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. രാത്രി കാലങ്ങളിൽ ശ്രീലങ്കയിൽ നിന്നുള്ള lighls ഇവിടെ കാണാറുണ്ട് എന്ന് സമീപവാസികൾ പറഞ്ഞു. പണ്ട് കാലത്ത്, ശീലങ്കയിൽ നിന്നും സ്വർണ്ണക്കടത്ത്  നടത്തിയിരുന്ന ഒരു പ്രധാന ഇടനാഴി ഈ ധനുഷ് കൊടിയായിരുന്നു എന്ന് എവിടെയോ വായിച്ചത് ഓർമ വന്നു.

1964ലെ കൊടുങ്കാറ്റിൽ തകർന്ന ക്രിസ്ത്യൻ പള്ളിയുടെയും പാസ്പോർട്ട് ഓഫീസിന്റെയും റെയിൽവേ സ്റ്റേഷന്റെയും സ്കൂൾ, ആശുപത്രി എന്നിവയുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ നിലനിൽക്കുന്നു, നഷ്ടപ്രതാപത്തിന്റെ സ്മാരകങ്ങളായി.

ധനുഷ്കൊടി - പ്രേതങ്ങളുടെ നഗരത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര

ധനുഷ്കൊടി - പ്രേതങ്ങളുടെ നഗരത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര

ധനുഷ്കൊടി - പ്രേതങ്ങളുടെ നഗരത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര

ഏകദേശം 4 മണിക്കുർ അവിടെ ചിലവഴിച്ച്, വീണ്ടും തിരികെ രാമേശ്വരത്തേക്ക്.

ധനുഷ്കൊടി - പ്രേതങ്ങളുടെ നഗരത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര

അവിടെ ഞങ്ങൾ കണ്ട കാഴ്ചകൾച്ചവടെ കൊടുക്കുന്നു.

ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ വീട്:

ധനുഷ്കൊടി - പ്രേതങ്ങളുടെ നഗരത്തിലേക്ക് ഒരു ബുള്ളറ്റ് യാത്ര

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ല്.
രാമ ലക്ഷ്മണ സീതാ തീർത്ഥങ്ങൾ
ഫിഷ് അക്വേറിയ മ്യൂസിയം....

എഴുതിയത്  -  Anish Panthalani

#TAGS : dhanushkodi   trip  

advertisment

Super Leaderboard 970x90