എ.കെ.ജി ക്ക് ഒരു പുനർജ്ജനനം നൽകുക എന്നതായിരുന്നോ വി.ടിയുടെ അവതാര ലക്ഷ്യം?

എ.കെ.ജി യും അമ്പേദ്കറുമായിരിക്കും ഒരു പക്ഷെ അധികം ചർച്ച ചെയ്യാതെ പോയ ഇൻഡ്യൻ രാഷ്ട്രീയത്തിലെ രണ്ട് വ്യക്തിതത്വങ്ങൾ. താങ്ക്സ് ടു സംഘ പരിവാർ, അമ്പേദ്കർ പുനർജ്ജനിച്ചു. ഇന്ന് എന്നത്തേക്കാളും അമ്പേദ്കറിന്റെ പ്രസക്തി വർദ്ധിച്ചിരിക്കുന്ന സമയമാണ്. കഴിഞ്ഞ മൂന്ന് കൊല്ലമായി അമ്പേദ്കർ പല തരത്തിൽ വായിക്കപ്പെടുന്നുണ്ട് എന്നത് സന്തോഷകരമാണ്. ഒരു പക്ഷെ എ.കെ.ജി ക്ക് ഒരു പുനർജ്ജനനം നൽകുക എന്നതായിരിക്കും വി.ടിയുടെ അവതാര ലക്ഷ്യം. അത് ഏതായാലും സാധിച്ചു....

എ.കെ.ജി ക്ക് ഒരു പുനർജ്ജനനം നൽകുക എന്നതായിരുന്നോ വി.ടിയുടെ അവതാര ലക്ഷ്യം?

Your english may be broken, but your ideas are not. !!

എ.കെ.ജി യെ കുറിച്ച് നെഹ്രു പറഞ്ഞ വാക്കുകളാണ്. ആശയങ്ങളുടെ ക്ലാരിറ്റി കൊണ്ട് നെഹറുവിനെ  പോലും അമ്പരപ്പിച്ച മനുഷ്യനെ കുറിച്ചാണ് വി.ടി ബൽറാം ഗീബൽസ്സിയൻ നുണ തട്ടി വിട്ടിരിക്കുന്നത്.

ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്. പാലക്കാട് കാർക്ക് അഭിമാനിക്കാവുന്ന മൂന്ന് രാഷ്ട്രീയക്കാരുണ്ട്. എം.ബി രാജേഷ്, ഷാഫി പറമ്പിൽ, വി.ടി ബൽറാം. വി.ടി പക്ഷെ തൃത്താലയാണ്. അതിനാൽ വി.ടിയുമായി നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. പക്ഷെ ഷാഫിയും രാജേഷുമായി ഇടപെടേണ്ടി വന്നിട്ടുണ്ട്. രണ്ട് പേരും പാർട്ടി ലൈനുകൾ മറികടന്ന് പാലക്കാടിനു വേണ്ടി ഒന്നിക്കുന്നത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. പക്ഷെ വി.ടി യെയും ഞാൻ എം.ബി രാജേഷിനെ പോലെ തന്നെയാണ് കണ്ടിരുന്നത്. ഒരു പക്ഷെ മന്ത്രി ആയാലും എം.ബി രാജേഷിനേക്കാൾ പ്രവർത്തനമികവു കാണിച്ചേക്കും എന്നും തോന്നിയ വ്യക്തിത്വമാണ് വി.ടി.

എ.കെ.ജി യും അമ്പേദ്കറുമായിരിക്കും ഒരു പക്ഷെ അധികം ചർച്ച ചെയ്യാതെ പോയ ഇൻഡ്യൻ രാഷ്ട്രീയത്തിലെ രണ്ട് വ്യക്തിതത്വങ്ങൾ. താങ്ക്സ് ടു സംഘ പരിവാർ, അമ്പേദ്കർ പുനർജ്ജനിച്ചു. ഇന്ന് എന്നത്തേക്കാളും അമ്പേദ്കറിന്റെ പ്രസക്തി വർദ്ധിച്ചിരിക്കുന്ന സമയമാണ്. കഴിഞ്ഞ മൂന്ന് കൊല്ലമായി അമ്പേദ്കർ പല തരത്തിൽ വായിക്കപ്പെടുന്നുണ്ട് എന്നത് സന്തോഷകരമാണ്. ഒരു പക്ഷെ എ.കെ.ജി ക്ക് ഒരു പുനർജ്ജനനം നൽകുക എന്നതായിരിക്കും വി.ടിയുടെ അവതാര ലക്ഷ്യം. അത് ഏതായാലും സാധിച്ചു.

വി.ടി തെറ്റു തിരുത്തും എന്ന് തന്നെയാണ് പ്രതീക്ഷ. കേരളത്തിന് ഒരു ഇടത്പക്ഷ മനസ്സുണ്ട്. നിലപാടുകൾ കൊണ്ട് വി.ടിക്ക് ഇടതുപക്ഷത്തും ആരാധകരുണ്ടായത് അതു കൊണ്ടാണ്. അവരൊന്നും വി.ടിക്ക് വോട്ട് ചെയ്യില്ലായിരിക്കും. പക്ഷെ ആ സപ്പോർട്ട് വി.ടി എന്ന രാഷ്ട്രീയക്കാരന് ആവശ്യമാണ്. വി.ടിയെ മറ്റ് കോണ്ഗ്രസ്സ് രാഷ്ട്രീയക്കാരിൽ നിന്ന് വിഭിന്നമാക്കുന്നതും പാർട്ടി ലൈനിന് അപ്പുറത്ത് നിന്ന് കിട്ടുന്ന ഈ സപ്പോർട്ടാണ്. ഇത് ബൽറാം എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്ന് സംശയമുണ്ട്. അത് മനസ്സിലാക്കാനുള്ള അവസരമാണ് വി.ടിക്ക് ഇത്. ബൽറാം മാപ്പു പറയും എന്ന് തന്നെയാണ് പ്രതീക്ഷ.

രഞ്ജിത് ആന്റണി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

advertisment

News

Super Leaderboard 970x90