Business

മലയാളികളുടെ പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റും സ്നാക്സുമൊക്കെ ബിസിനസാക്കിമാറ്റിയ വീട്ടമ്മ

ടേബിള്‍ ടോപ്പ് ഗ്രൈന്‍ഡറുമായി ചെറിയ രീതിയില്‍ തുടങ്ങിയ ബിസിനസ് ഇന്ന് മികച്ച ടേണ്‍ ഓവറുളള ചെറുകിട സംരംഭമാണ്. പല ഷിഫ്റ്റുകളായി 24 മണിക്കൂറും സജീവമാണ് ഈ അടുക്കള. മുപ്പതിലധികം സ്ത്രീകള്‍ക്ക് അവരുടെ കുടുംബത്തിലേക്ക് ഉറപ്പുള്ള വരുമാനമാര്‍ഗം കൂടിയാണ് റെനിതയുടെ സംരംഭം. ഫുഡ് മെയ്ക്കിംഗിലെ ഇന്ററസ്റ്റ് ബിസിനസും പാഷനുമാക്കി കൂടെക്കൂട്ടിയ റെനിത കേരളത്തിലെ സാധാരണ വീട്ടമ്മമാര്‍ക്ക് അനുകരിക്കാവുന്ന ബിസിനസ് മോഡലാണ്.

മലയാളികളുടെ പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റും സ്നാക്സുമൊക്കെ ബിസിനസാക്കിമാറ്റിയ വീട്ടമ്മ

ആശിച്ച് പണിത വീട് ആഗ്രഹിക്കാത്ത ചില ലയബിലിറ്റികള്‍ കൊണ്ടുവരും, ആ കടബാധ്യതയില്‍ നിന്ന് രക്ഷപെടാന്‍ ഡെയ്ലി 50 രൂപയെങ്കിലും വരുമാനം ലഭിക്കുന്ന ഒരു ജോലിക്ക് വേണ്ടിയുളള അന്വേഷണമാണ് റെനിത ഷാബു എന്ന ഒരു സാധാരണ വീട്ടമ്മയെ വിജയസോപാനം കയറിയ സംരംഭകയാക്കിയത്.

വീടിനടുത്തുളള ക്ലബ്ബില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികള്‍ക്ക് ഇഡ്ഡ്ലിയും ചട്നിയും ഉണ്ടാക്കി നല്‍കിയതില്‍ നിന്ന് റെഡി ടു ഈറ്റ് ഫുഡ്സിന്റെ ബിസിനസ് സാധ്യത റെനിത മനസിലാക്കിപ്പോഴേക്ക് ആ പഴയ കടം മാഞ്ഞ് ലാഭത്തിന്റെ കണക്കുകള്‍ വേഗം വളര്‍ന്നു. അങ്ങനെ മലയാളിയുടെ അടുക്കളയില്‍ പരിചിതമായ ബ്രേക്ക്ഫാസ്റ്റും സ്‌നാക്‌സുമൊക്കെ അങ്കമാലി കാരമറ്റത്തെ ഗോകുല്‍സണ്‍ ഫുഡ് പ്രൊസസിംഗ് യൂണിറ്റിന്റെ ഉല്‍പ്പന്നങ്ങളായി.

ടേബിള്‍ ടോപ്പ് ഗ്രൈന്‍ഡറുമായി ചെറിയ രീതിയില്‍ തുടങ്ങിയ ബിസിനസ് ഇന്ന് മികച്ച ടേണ്‍ ഓവറുളള ചെറുകിട സംരംഭമാണ്. പല ഷിഫ്റ്റുകളായി 24 മണിക്കൂറും സജീവമാണ് ഈ അടുക്കള. മുപ്പതിലധികം സ്ത്രീകള്‍ക്ക് അവരുടെ കുടുംബത്തിലേക്ക് ഉറപ്പുള്ള വരുമാനമാര്‍ഗം കൂടിയാണ് റെനിതയുടെ സംരംഭം. ഫുഡ് മെയ്ക്കിംഗിലെ ഇന്ററസ്റ്റ് ബിസിനസും പാഷനുമാക്കി കൂടെക്കൂട്ടിയ റെനിത കേരളത്തിലെ സാധാരണ വീട്ടമ്മമാര്‍ക്ക് അനുകരിക്കാവുന്ന ബിസിനസ് മോഡലാണ്.

സ്വന്തം വീട്ടിലെ ജോലി കഴിഞ്ഞ് ഫ്രീ ടൈമില്‍ ഇവിടെയെത്തി ജോലി ചെയ്യുന്നവരാണ് ഗോകുല്‍സണ്‍ ഫുഡ്സിന്റെ സ്റ്റാഫുകളില്‍ അധികവും. എത്ര മണിക്കൂര്‍ വേണമെങ്കിലും ജോലി ചെയ്യാം. അതനുസരിച്ചുളള വരുമാനവും ലഭിക്കും. പത്തോളം ഏജന്‍സികളുമായും കാറ്ററിംഗ് യൂണിറ്റുകളുമായും കാന്റീനുകളുമായും ടൈ അപ്പ് ഉണ്ട് ഇവര്‍ക്ക്. ഇത് കൂടാതെ ആരാധനാലയങ്ങളിലേക്കും മറ്റും വട്ടയപ്പം ഉള്‍പ്പെടെയുളളവയ്ക്ക് ബള്‍ക്ക് ഓര്‍ഡറുകളും ലഭിക്കും.

രുചിയറിഞ്ഞാണ് പല ഓര്‍ഡറുകളും തേടിയെത്തുന്നത്. സ്ഥാപനത്തിന് വേണ്ടി ഇതുവരെ ഒരു പരസ്യവും ചെയ്തിട്ടില്ലെന്ന് റെനിത പറയുമ്പോള്‍ ഒരു സംരംഭകയുടെ ആത്മവിശ്വാസം കൂടിയാണ് നിറയുന്നത്. റെനിതയുടെ ഭര്‍ത്താവ് കെ.കെ ഷാബുവും ഗോകുല്‍ ഫുഡ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടവുമായി ഒപ്പമുണ്ട്. ജീവിതാനുഭവങ്ങളില്‍ നിന്നുളള ചൂടുള്ള അറിവുകളാണ് ചൂടാറാത്ത ബിസിനസിലെ ഏറ്റവും വലിയ പ്രാക്ടിക്കല്‍ പാഠങ്ങള്‍. ആ പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതാണ് റെനിതയെപ്പോലൊരു വുമണ്‍ ഗ്രാമപ്രണറുടെ വിജയവും.

advertisment

Related News

    Super Leaderboard 970x90