Life Style

മനുഷ്യന്‍ ആള്‍ക്കുരങ്ങുകളുമായാണ്‌ കൂടുതല്‍ ബന്ധം കാണിക്കുന്നത്‌... എന്തുകൊണ്ട്‌?

ചിമ്പാന്‍സിയും മനുഷ്യനും തമ്മിൽ ഇത്രയേറെ ജനിതക ബന്ധമുണ്ടാവാന്‍ കാരണം, ഒരേ പൊതുപൂർവികനില്‍ നിന്ന്‌ വേർപെട്ടു പോന്നതാണ്‌ എന്നതാണ്. ഒരേ പൊതുപൂർവികന്റെ ജീനുകള്‍ പരസ്‌പരം പങ്കുവെക്കുന്നു, എന്നതാണ്‌.

മനുഷ്യന്‍ ആള്‍ക്കുരങ്ങുകളുമായാണ്‌ കൂടുതല്‍ ബന്ധം കാണിക്കുന്നത്‌... എന്തുകൊണ്ട്‌?

***തൊട്ടടുത്ത ബന്ധു***

ചിമ്പാന്‍സിയെ മനുഷ്യന്റെ തൊട്ടടുത്ത ബന്ധു എന്ന്‌ പറയുന്നത്‌ എന്തുകൊണ്ട്‌??

അതിന്‌ കാരണം
ചിമ്പാന്‍സിയുടെ ജീനുകളും മനുഷ്യന്റെ ജീനുകളും 98.5 ശതമാനം സമാനമാണ്‌ എന്നതാണ്. ജനിതക തലത്തിലുള്ള ഈ വർദ്ധിതമായ സാമ്യം കാരണമാണ്‌ ചിമ്പാന്‍സിയെ മനുഷ്യന്റെ തൊട്ടടുത്ത ബന്ധു എന്ന പറയുന്നത്‌.

അപ്പോള്‍ മനുഷ്യനെ സൃഷ്‌ടിച്ചത്‌ ദൈവമല്ലേ??

അതങ്ങ്‌ പള്ളീല്‍ പറഞ്ഞാല്‍ മതി.

ദൈവം മനുഷ്യനെ സ്വന്തം ഛായയില്‍ സൃഷ്‌ടിച്ചു എന്നാണ്‌ മതങ്ങള്‍ പറയുന്നത്‌. അപ്പോള്‍, ദൈവത്തിന്‌ സ്വന്തമായ ഒരു ഡിസൈന്‍ ഉണ്ടായിരിക്കും. ആ ഡിസൈനിലാണ്‌ അങ്ങേര്‌ മനുഷ്യനെ പടച്ചത്‌.
മതം അവകാശപ്പെടുന്ന ഈ വാദം ശരിയാവണമെങ്കില്‍ മനുഷ്യന്‌, മറ്റു ജീവികളൊന്നുമായി ബന്ധമില്ലാത്ത, യുണീക്കായ, തനിമയുള്ള, സവിശേഷമായ ഒരു ജനിതകഘടന ഉണ്ടായിരിക്കണം.

പക്ഷേ അതങ്ങനെതന്നെയാണോ??

മനുഷ്യന്‍ മറ്റു ജീവികളുമായി ജനിതകമായി ബന്ധപ്പെട്ടുകിടക്കുന്നു. ചിമ്പാന്‍സിയും മനുഷ്യനും തമ്മിൽ ഇത്രയേറെ ജനിതക ബന്ധമുണ്ടാവാന്‍ കാരണം, ഒരേ പൊതുപൂർവികനില്‍ നിന്ന്‌ വേർപെട്ടു പോന്നതാണ്‌ എന്നതാണ്. ഒരേ പൊതുപൂർവികന്റെ ജീനുകള്‍ പരസ്‌പരം പങ്കുവെക്കുന്നു, എന്നതാണ്‌. രണ്ട്‌ ജീവികള്‍ തമ്മില്‍ ജനിതകമായി സാമ്യം കൂടുന്നുണ്ടെങ്കില്‍ അതിനർത്ഥം, ആ ജീവികള്‍ പൊതുപൂർവികനില്‍ നിന്ന്‌ വേർപെട്ടിട്ട്‌ അധിക കാലമായില്ല എന്നാണ്‌. അതേസമയം രണ്ട്‌ ജീവികള്‍ തമ്മില്‍ ജനിതക സാമ്യം കുറഞ്ഞാല്‍ അവർ പൊതുപൂർവികനില്‍ നിന്നും വേർപെട്ടിട്ട്‌ കൂടുതല്‍ കാലമായി എന്നുമാണ്‌ അർത്ഥം.

ഇനി നോക്കുക. മനുഷ്യന്‍ ആള്‍ക്കുരങ്ങുകളുമായാണ്‌ കൂടുതല്‍ ബന്ധം കാണിക്കുന്നത്‌.
ഗറില്ലയുമായി 97ശതമാനം!!
ഒറാങ്‌ഉട്ടാനുമായി 95 ശതമാനം!!
മനുഷ്യനെ രൂപപ്പെടുത്തിയ പ്രൈമേറ്റിലെ മറ്റ്‌ കുരങ്ങുകള്‍, ലീമർ, ടാർസിയർ തുടങ്ങിയവയുമായി 93 ശതമാനം, സസ്‌തനിയായ നായയുമായി 84 ശതമാനം; ഇങ്ങനെ ജനിതക ബന്ധങ്ങള്‍ നീണ്ടു നീണ്ടു പോകും. മനുഷ്യന്‍ ജനിതകമായി എല്ലാജീവികളുമായും ബന്ധപ്പെട്ടുകിടക്കുന്നു.

അതിനർത്ഥം എന്താണ്‌???

അതിനർത്ഥം ഒന്നേയുള്ളൂ. മനുഷ്യന്‍ ഉല്‍ഭവിച്ചത്‌ ഈ ജന്തുലോകത്തു നിന്ന്‌ തന്നെ!!
ചിമ്പാന്‍സിയില്‍ നിന്ന്‌ മനുഷ്യനെ വ്യത്യസ്‌തനാക്കുന്നത്‌ ബാക്കിയായ ആ ഒന്നര ശതമാനത്തില്‍ വരുന്ന ഒരു പിടി ജീനുകളാണ്‌. അവയാണെങ്കിലോ അതിപ്രധാനവും. മസ്‌തിഷ്‌കത്തെ വികസിപ്പിച്ചതും സംസാരശേഷി ലഭ്യമാക്കിയതുമായ ജീനുകള്‍ അവയില്‍ പ്രധാനമാണ്‌. ഇവയാണ്‌ മനുഷ്യനെ ജീവലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജീവിയായി മാറ്റിയത്‌.

അപ്പോള്‍ ദൈവം??!!

ഒലക്ക

എടുത്തു കളയൂ സുഹൃത്തേ നിന്റെ തലച്ചോറിൽ നിന്ന് ആ നാശത്തെ..! നാമാണ്‌, നമുക്ക്‌ പരിണാമത്തിലൂടെ ലഭ്യമായ വലിയ മസ്‌തിഷ്‌കമാണ്‌ ആ പണ്ടാറത്തെ സൃഷ്‌ടിച്ചത്‌! ഈ ധൂമകേതു തലച്ചോറിലുള്ളിടത്തോളം കാലം മനുഷ്യവംശത്തിന്‌ രക്ഷയില്ല..!!!

advertisment

News

Related News

    Super Leaderboard 970x90