ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അപേക്ഷ ഒരു വലിയ ചർച്ചയ്ക്ക് തുടക്കമിടുന്നു - രഘുനാഥൻ പറളി എഴുതുന്നു

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അപേക്ഷ ഒരു വലിയ ചർച്ചയ്ക്ക് തുടക്കമിടുന്നു - രഘുനാഥൻ പറളി എഴുതുന്നു

ഇനി പഠന ഗവേഷണങ്ങള്‍ വേണ്ടെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

കേരള ജനതയ്ക്കും അധികാരികള്‍ക്കും മലയാളത്തിന്റെ പ്രിയ കവി ഒരു സുപ്രധാന അപേക്ഷ മുന്നോട്ടു വെച്ചിരിക്കുന്നു.. നമ്മുടെ സമൂഹം- ഉന്നത വിദ്യാഭ്യാസ രംഗം പ്രത്യേകിച്ചും, ഗൗരവമായും അടിയന്തിരമായും ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ കൂടി ആകുന്നില്ലേ ഈ വിമര്‍ശം..? ഇതുമായി ബന്ധപ്പെട്ടു ഫോണില്‍ സംസാരിക്കുമ്പോൾ, കുറെ തിക്താനുഭവങ്ങള്‍ ബാലേട്ടന്‍ (ചുളളിക്കാട്) പറയുകയുണ്ടായി. ഒപ്പം, ഈ അപേക്ഷ മാത്രമല്ല, ഒരു എം എ വിദ്യാര്‍ത്ഥിനി, ഒരു കോളേജില്‍ വെച്ചു തനിക്കു നല്‍കിയ കുറിപ്പുകൂടി അദ്ദേഹം വാട്ട്സാപ്പില്‍ നല്‍കുകയുമുണ്ടായി. ഇത്തരം ദയനീയാവസ്ഥയില്‍നിന്നും നമ്മുടെ ഭാഷ തീർച്ചയായും മോചിതമാകേണ്ടതുണ്ട്..! ചുള്ളിക്കാട് അക്ഷരാര്‍ത്ഥത്തില്‍ ഒരു ഭാഷാ ചര്‍ച്ചയ്ക്കു കൂടിയല്ലേ ഇതിലൂടെ തുടക്കമിടുന്നുത്-നമ്മള്‍ ഏറ്റെടുത്താലും ഇല്ലെങ്കിലും..!! (ഇന്നു കാലത്ത് എറണാകുളത്ത് പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിട്ടുള്ളത്. )

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അപേക്ഷ ഒരു വലിയ ചർച്ചയ്ക്ക് തുടക്കമിടുന്നു - രഘുനാഥൻ പറളി എഴുതുന്നു

 കേരളജനതയ്ക്കും അധികാരികൾക്കും സമർപ്പിക്കുന്ന അപേക്ഷ...

1) സ്കൂളുകളിലും കോളെജുകളിലും സർവകലാശാലകളിലും എൻറെ കവിത പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളിൽനിന്നും എൻറെ രചനകളെ ഒഴിവാക്കണം.

2) എൻറെ കവിതയിൽ ഗവേഷണം അനുവദിക്കരുത്.അക്കാദമിക് ആവശ്യങ്ങൾക്ക് എൻറെ കവിതയെ ദുർവിനിയോഗംചെയ്യരുത്.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അപേക്ഷ ഒരു വലിയ ചർച്ചയ്ക്ക് തുടക്കമിടുന്നു - രഘുനാഥൻ പറളി എഴുതുന്നു

കാരണങ്ങൾ....

1) അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാർക്കുകൊടുത്ത് വിദ്യാർത്ഥികെളെ വിജയിപ്പിക്കുകയും അവർക്ക് ഉന്നതബിരുദങ്ങൾ നൽകുകയും ചെയ്യുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അപേക്ഷ ഒരു വലിയ ചർച്ചയ്ക്ക് തുടക്കമിടുന്നു - രഘുനാഥൻ പറളി എഴുതുന്നു

2) മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാൻ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയസ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകരായി നിയമിക്കുന്നു.

3) അബദ്ധപ്പഞ്ചാം ഗങ്ങളായ മലയാളപ്രബന്ധങ്ങൾക്കുപോലും ഗവേഷണബിരുദം നൽകുന്നു.

advertisment

News

Super Leaderboard 970x90