Cinema

''ലൈംഗികതയും സ്വത്വസംഘര്‍ഷവും''....''ഞാൻ മേരിക്കുട്ടി'' എന്ന സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

രഞ്ജിത് ശങ്കറുടെ 'ഞാൻ മേരിക്കുട്ടി' എന്ന പുതിയ സിനിമ 'സാധാരണമായി ചിത്രീകരിച്ചിട്ടുള്ള ഒരു അസാധാരണ' സിനിമയാണ് എന്നു പറയാം. ചിത്രത്തിന്റെ അസാധാരണത്വം എന്നത്, അത് ഭിന്നലൈംഗികത - ട്രാൻസ്ജെൻഡർ- എന്ന സങ്കീർണ്ണ പ്രശ്നത്തെ മുഖംധാരാ സിനിമയിൽ മുഖ്യ പ്രമേയമായി ധീരമായും ധനാത്മകമായും പ്രതിഷ്ഠിക്കുന്നു എന്നതിലാണ്.

''ലൈംഗികതയും സ്വത്വസംഘര്‍ഷവും''....''ഞാൻ മേരിക്കുട്ടി'' എന്ന സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

രഞ്ജിത് ശങ്കറുടെ 'ഞാൻ മേരിക്കുട്ടി' എന്ന പുതിയ സിനിമ 'സാധാരണമായി ചിത്രീകരിച്ചിട്ടുള്ള ഒരു അസാധാരണ' സിനിമയാണ് എന്നു പറയാം. ചിത്രത്തിന്റെ അസാധാരണത്വം എന്നത്, അത് ഭിന്നലൈംഗികത - ട്രാൻസ്ജെൻഡർ- എന്ന സങ്കീർണ്ണ പ്രശ്നത്തെ മുഖംധാരാ സിനിമയിൽ മുഖ്യ പ്രമേയമായി ധീരമായും ധനാത്മകമായും പ്രതിഷ്ഠിക്കുന്നു എന്നതിലാണ്. സ്വത്വ പ്രതിസന്ധിയുടെ കഠിന കാണ്ഡം താണ്ടുന്ന മേരിക്കുട്ടിയായി ജയസൂര്യ തന്റെ സ്ത്രൈണ വേഷത്തെ ചിത്രത്തിൽ സുഭദ്രമാക്കുന്നത് ശ്രദ്ധേയമാണ്-നടന്റെ കരിയറിലെ വേറിട്ട ഒരു ശ്രമവുമായിരിക്കും ഈ കഥാപാത്രം.

''ലൈംഗികതയും സ്വത്വസംഘര്‍ഷവും''....''ഞാൻ മേരിക്കുട്ടി'' എന്ന സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

തമിഴ്നാട് യൂണിഫോമ്ഡ് സർവ്വീസ് റിക്രൂട്ട്മെന്‍റ് ബോർഡിൽ, ഭിന്ന ലൈംഗികർക്കിടയിൽനിന്ന് - ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് - ആദ്യമായി ഒരാൾ സബ്ബ് ഇൻസപെക്ടറായി നിയമിതയായത്, 2017ൽ, കെ പ്രിതിക യാഷിനിക്ക് നിയമനം ലഭിക്കുമ്പേൾ മാത്രമായിരുന്നു. പ്രദീപ്കുമാര്‍ ആയിരുന്ന പ്രിതിക, ഒമ്പതാം ക്ലാസ്സില്‍ വെച്ചാണ് തന്റെ സമ്പൂര്‍ണ്ണ സ്ത്രീത്വം തിരിച്ചറിയുന്നത്. വീടിനോ സമൂഹത്തിനോ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയ ആ യാഥാര്‍ത്ഥ്യംമൂലം ഒടുവില്‍ വീടു ഉപേക്ഷിച്ച പ്രിതിക ചെന്നെയില്‍ ഒരു ഹോസ്റ്റല്‍ വര്‍ഡനായി ജോലിനോക്കുകയും പോലീസ് ഇന്‍സ്പെക്ടര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുകയുമായിരുന്നു. എന്നാല്‍ ആണ്‍-പെണ്‍ വിഭാഗത്തില്‍ പെടുന്നില്ല എന്നതിനാല്‍ അപേക്ഷ നിരസിക്കപ്പെടുകയും പിന്നീട് കോടതി ഉത്തരവിലൂടെ പ്രത്യേക പരീക്ഷ നടക്കുകയും ഒടുവില്‍ നിയമനം ലഭിക്കുകയുമായിരുന്നു. മൂന്നാം വിഭാഗക്കാര്‍ എന്ന് മ‍ഡ്രാസ് ഹൈക്കോടതി നിരീക്ഷിച്ച ഈ സംഭവം, മൂന്നാം ലിംഗക്കാര്‍ എന്ന 2014ലെ സുപ്രീംകോടതിയുടെ പ്രധാന വിധിയെ ആശ്രയിച്ചുകൂടി ആയിരുന്നു, സ്വാഭാവികമായും.

''ലൈംഗികതയും സ്വത്വസംഘര്‍ഷവും''....''ഞാൻ മേരിക്കുട്ടി'' എന്ന സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

വാസ്തവത്തില്‍ ഭിന്നലൈംഗികത എന്നത് ഒരു തിരഞ്ഞടുപ്പോ തട്ടിപ്പോ പ്രകൃതി വിരുദ്ധതയോ അല്ലെന്നും മറിച്ച്, അത് പ്രകൃതിദത്തമായ മറ്റൊരു നൈസര്‍ഗിക ജൈവിക ചോദനയാണെന്നും തിരിച്ചറിയാന്‍ സമൂഹത്തിനു കഴിയാതെ പോകുന്നു എന്നതാണ് വലിയ പ്രതിസന്ധിയാകുന്നത്. 'ചാന്തുപൊട്ട്' പോലുളള സിനിമകള്‍ക്ക ഈ വിഷയത്തില്‍ സംഭവിച്ച ഗുരുതരമായ വീഴ്ച ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. ആ സംഭവകഥയുടെ കൂടി പ്രചോദനം ഈ സിനിമയിൽ പ്രവർത്തിച്ചിരിക്കുമെന്ന് തീർച്ചയായും കരുതാം. 

യഥാർത്ഥത്തിൽ, അതീവ സങ്കീർണ്ണമായ ഒരു വിഷയത്തിന്റെ ചെറിയൊരു അംശത്തിൽ മാത്രമാണ് - സ്വത്വപ്രശ്നത്തിൽ മാത്രമാണ് - ഈ സിനിമ സ്പർശിക്കുന്നത് എന്നു കൂടി ഓര്‍ക്കേണ്ടതുണ്ട്. കാരണം ഭിന്നലൈംഗികതയുടെ ഉള്‍പ്പിരിവുകള്‍- എല്‍ജിബിടിക്യു (Lesbian Gay Bisexual Transgender Qeer)-എത്രമാത്രം സങ്കീര്‍ണ്ണമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് പ്രമുഖ കന്നട എഴുത്തുകാരനായ വസുധേന്ദ്രയുടെ 'മോഹനസ്വാമി' എന്ന ആത്മകഥാപരമായ കഥകള്‍ (ആഷ് അഷിത വിവിര്‍ത്തനം ചെയ്തത്)വായിച്ചപ്പോഴായിരുന്നു. 

''ലൈംഗികതയും സ്വത്വസംഘര്‍ഷവും''....''ഞാൻ മേരിക്കുട്ടി'' എന്ന സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ആ അര്‍ത്ഥത്തില്‍, അതിലെ ഒരംശം മാത്രമെങ്കിലും, അത് തികഞ്ഞ ഉത്തരവാദിത്തത്തോടെ അവതരിപ്പിക്കാന്‍ രഞ്ജിത് ശങ്കറിനു കഴിഞ്ഞിട്ടുണ്ട്. പരിഗണിക്കപ്പെടേണ്ട ഒരു വിദ്യാഭ്യാസമൂല്യം കൂടി ഈ സിനിമയ്ക്കുണ്ടെന്നു പറയുമ്പോള്‍, സമൂഹത്തിന്റെ പൊതുബോധത്തെയും കാഴ്ചയേയും അല്പമെങ്കിലും മാറ്റാന്‍ ചിത്രത്തിനു കഴിഞ്ഞേക്കാം എന്നു തന്നെയാണ് ഉദ്ദേശിക്കുന്നത്. 

ലൈെംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ, സിനിമാറ്റിക് ആയിത്തന്നെ അവതരിപ്പിക്കുമ്പോഴും, വിഷയത്തിന്റെ മെറിറ്റ് വലുതായി നഷ്ടപ്പെടുന്നില്ലെന്നത് പ്രധാന കാര്യമാണ്. ജോജു ജോർജ്ജും ഇന്നസെന്റും അജു വര്‍ഗീസും സുരാജ് വെഞ്ഞാറമൂടും തങ്ങളുടെ കഥാപാത്രങ്ങളെ മികവുളളതാക്കിയിട്ടുണ്ട്. ഒരു വാണിജ്യ സിനിമയില്‍ ഇത്തരം സാഹസിക ശ്രമങ്ങള്‍ എന്തുകൊണ്ടും വിലപ്പെട്ടതു തന്നെ എന്നു ചുരുക്കിപ്പറയാം

advertisment

News

Super Leaderboard 970x90