'ചെറ്റ' വിളി നിർഭാഗ്യകരം..!

തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് തുടര്‍ച്ചയായി ജയചന്ദ്രന്‍ നായരെ അദ്ദേഹം ആക്ഷേപിച്ചു കണ്ടത്. മുമ്പ് തന്റെ കഥയ്ക്ക് പ്രതിഫലം കുറഞ്ഞു പോയതില്‍ പ്രതിഷേധിച്ച് എന്‍ എസ് മാധവന്‍ ജയചന്ദ്രന്‍ നായര്‍ക്ക് കത്തെഴുതിയതായും ആ ചെക്ക് എക്കാലത്തേക്കുമായി ചില്ലിട്ടു സൂക്ഷിക്കുന്നുവെന്ന് പരിഹസിച്ചു പറഞ്ഞതായും കേട്ടിട്ടുണ്ട്..

'ചെറ്റ' വിളി നിർഭാഗ്യകരം..!

എന്‍ എസ് മാധവന്‍ എനിക്ക് പ്രിയപ്പെട്ട കഥാകൃത്താണ്. പല കാര്യങ്ങളിലും ഏറെ അവബോധത്തോടെയും ഒരു തിരുത്തല്‍ ശക്തിപോലെയും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും അദ്ദേഹത്തിനു കഴിയാറുണ്ട്. പക്ഷേ അദ്ദേഹം കലാകൗമുദി-മലായളം മുന്‍ പത്രാധിപര്‍ എസ് ജയചന്ദ്രന്‍ നായരെ 'ചെറ്റ' എന്നു വിളിച്ച സാഹചര്യം ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല. മാധവനെ പോലെ ഒരാള്‍ ഏതു സാഹചര്യത്തിലായാലും ഇത്രയും മോശമായ ഒരു പരാമര്‍ശം നടത്തുന്നത് അവിശ്വസനീയം..! (ചെറ്റ എന്ന വിളിയിലെ ഫ്യൂ‍ഡല്‍ മനസ്സും വിമര്‍ശിക്കപ്പെടേണ്ട ഒന്നാകുന്നുണ്ടല്ലോ..)

'ചെറ്റ' വിളി നിർഭാഗ്യകരം..!

തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് തുടര്‍ച്ചയായി ജയചന്ദ്രന്‍ നായരെ അദ്ദേഹം ആക്ഷേപിച്ചു കണ്ടത്. മുമ്പ് തന്റെ കഥയ്ക്ക് പ്രതിഫലം കുറഞ്ഞു പോയതില്‍ പ്രതിഷേധിച്ച് എന്‍ എസ് മാധവന്‍ ജയചന്ദ്രന്‍ നായര്‍ക്ക് കത്തെഴുതിയതായും ആ ചെക്ക് എക്കാലത്തേക്കുമായി ചില്ലിട്ടു സൂക്ഷിക്കുന്നുവെന്ന് പരിഹസിച്ചു പറഞ്ഞതായും കേട്ടിട്ടുണ്ട്.. (കേട്ടറിവു മാത്രം).

'ചെറ്റ' വിളി നിർഭാഗ്യകരം..!

അത്തരം സംഭവങ്ങള്‍ ഉള്‍പ്പെടുന്ന തികച്ചും വ്യക്തിഗതമായ ഒരു തലമാണോ അതോ രാഷ്ട്രീയം മാത്രമാണോ അതല്ലെങ്കില്‍ രണ്ടും കൂടിയാണോ ഈ ഹീന ശകാരത്തിനു പിന്നില്‍ എന്ന സന്ദേഹങ്ങള്‍ സ്വാഭാവികമായി ഉണ്ടാകുന്നു.. ഏതായാലും ഏറെ നിര്‍ഭാഗ്യകരമായ ഒരു സന്ദര്‍ഭമായി മാത്രമേ ഇതിനെ കാണാന്‍ കഴിയുന്നുള്ളൂ എന്നു പറയട്ടെ.

advertisment

News

Related News

    Super Leaderboard 970x90