Cinema

ധൂമപാനവും 'നെഞ്ചിലെ തീ'യും... തീവണ്ടി എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

തന്റെ പ്രണയത്തിലും കുടുംബത്തിലും നാട്ടിലെ രാഷ്ട്രീയത്തിലും വരെ, സ്വന്തം പുകവലി ഒരു സിഗരറ്റു കുറ്റി പോലെ എരിഞ്ഞു തുടങ്ങുമ്പോൾ ബിനീഷിന് അഭിമുഖീകരിക്കേണ്ടി വരുന്ന നീറുന്ന സന്ദർഭങ്ങളാണ് സരസമായി സിനിമയിൽ ചിത്രീകരിക്കപ്പെടുന്നത്.

ധൂമപാനവും 'നെഞ്ചിലെ തീ'യും... തീവണ്ടി എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

നവാഗത സംവിധായകൻ ടി പി ഫെല്ലിനി 'തീവണ്ടി' എന്ന പുതിയ സിനിമയിൽ ഒരു ക്രോണിക്‌ സ്‌മോക്കറുടെ (കടും പുകവലിക്കാരൻ) ജീവിത സംഘർഷങ്ങൾ ഹാസ്യാത്മകമായി ആവിഷ്കരിക്കാനാണ് ശ്രമിക്കുന്നത്. മാർക് ട്വയിന്റെ തന്നെ നിരവധി പുകവലി ഫലിതങ്ങൾ അറിയാതെ ഇവിടെ ഓർത്തു പോകാം..! സ്വർഗത്തിൽ പുകവലി നിഷിദ്ധമെങ്കിൽ, താനൊരിക്കലും സ്വർഗത്തിലേക്കില്ല എന്നു പോലും അദ്ദേഹം കടത്തി പറഞ്ഞിട്ടുമുണ്ട്. 

ധൂമപാനവും 'നെഞ്ചിലെ തീ'യും... തീവണ്ടി എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

പരിപൂർണ്ണ ആനന്ദത്തിന്റെ പരിപൂർണ്ണ രൂപം സിഗററ്റ് ആണെന്നും അത് അനുപമസുന്ദരമായ അനുഭവമാകുന്നത്, അതെപ്പോഴും നിങ്ങളെ അസംതൃപ്തനാക്കി നിർത്തുന്നതിനാലാണെന്നും കൗതുകത്തോടെ പറഞ്ഞത് സാക്ഷാൽ ഓസ്കാർ വൈൽഡ് ആയിരുന്നു- സിനിമയിൽ അമ്മാവൻ റോളിൽ, സുധീഷ് ആണ് ഒരർത്ഥത്തിൽ മുഴുവനായി ആ പുകവലി ജീവിതം തുടരുന്നത് എന്നതും രസകരമായ കാര്യമാണ്. ഇത്രയും പറഞ്ഞത് - 'തീവണ്ടി'യുടെ അടിസ്ഥാന പ്രമേയം തന്നെ പുകവലിയായതുകൊണ്ടാണെന്ന് ആദ്യം സൂചിപ്പിച്ചുവല്ലോ. 

പുകവലി ഒരു 'ചങ്ങലവലി'യായി പരിണമിക്കുമ്പോൾ ബിനീഷ് ദാമോദരന്റെ (ടൊവിനോ തോമസ് ) ജീവിതത്തിൽ സൃഷ്ടമാകുന്ന സംഭവിക്കുന്ന സംഘർഷങ്ങളും സംഭവങ്ങളുമാണ് തീവണ്ടി എന്ന ചിത്രം. സിഗററ്റു പുക തന്നെ ജീവിത നിദാനമായിത്തീരുന്ന നവജാതാവസ്ഥയിൽ നിന്ന് കൗമാര പുകവലി പരീക്ഷണങ്ങൾക്കുമപ്പുറം നാട്ടുകാരും കൂട്ടുകാരും വിശേഷിപ്പിക്കുന്നതു പോലെ ഒരു 'തീവണ്ടി' തന്നെയായി 'വളരുക'യാണ് ബിനീഷ്. 

ധൂമപാനവും 'നെഞ്ചിലെ തീ'യും... തീവണ്ടി എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

തന്റെ പ്രണയത്തിലും കുടുംബത്തിലും നാട്ടിലെ രാഷ്ട്രീയത്തിലും വരെ, സ്വന്തം പുകവലി ഒരു സിഗരറ്റു കുറ്റി പോലെ എരിഞ്ഞു തുടങ്ങുമ്പോൾ ബിനീഷിന് അഭിമുഖീകരിക്കേണ്ടി വരുന്ന നീറുന്ന സന്ദർഭങ്ങളാണ് സരസമായി സിനിമയിൽ ചിത്രീകരിക്കപ്പെടുന്നത്.അല്ലെങ്കിൽ അപ്പോൾ മാത്രമാണ് ആ 'തീവണ്ടി'യുടെ നെഞ്ചിൽ തീ ഉണ്ടായിത്തുടങ്ങുന്നത്. ആ നിലയിൽ വിനി വിശാലിന്റെ തിരക്കഥ വിജയം വരിക്കുമ്പോഴും, പുള്ളിനാട് എന്ന സാങ്കല്പിക ഗ്രാമത്തിലെ രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും അത്യുക്തിയുള്ള അവതരണം ഒരു അസന്തുലനം സൃഷ്ടിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. വാസ്തവത്തിൽ അത് ഇടയ്ക്ക് സിനിമയിലെ സ്വഭാവിക ഹാസ്യത്തെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്.

ധൂമപാനവും 'നെഞ്ചിലെ തീ'യും... തീവണ്ടി എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

നായക പരിവേഷം ഇല്ലാത്ത നായകനായി ടൊവിനോ തന്റെ ഗ്രാഫ് ഇവിടെ ഒന്നുകൂടി ഉയർത്തുക തന്നെയാണ്. അതുപോലെ ബിനീഷിന്റെ കാമുകി ദേവിയെ സംയുക്ത മേനോൻ എന്ന പുതുമുഖ നായിക ഭംഗിയായി അവതരിപ്പിക്കുന്നു. സുധീഷിന്റെ വ്യത്യസ്ത സാന്നിധ്യത്തിനു പുറമെ സുരാജ് വെഞ്ഞാറമ്മൂട്, രാജേഷ് ശർമ്മ, സൈജു കുറുപ്പ്, സുരഭി, ഷമ്മി തിലകൻ, എസ് കെ മിനി എന്നിവർ ചിത്രത്തിൽ നല്ല സാന്നിധ്യമാകുന്നു. ബാക്ക് ഗ്രൗണ്ട് സംഗീതവും ഗാനങ്ങളും ചെയ്ത കൈലാസ് മേനോൻ വിശ്വലാൽ ടീം സിനിമയുടെ ഭാവം നിലനിർത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. പുകവലിപ്പരസ്യത്തെപ്പോലും കളിയാക്കുന്ന കഥാപാത്രത്തിലൂടെ, പതുക്കെ പുകവലി വിരുദ്ധ സന്ദേശം ക്രിയാത്മകമായി പ്രസരിപ്പിക്കാൻ ചിത്രത്തിന് കഴിയുന്നു എന്നത് ചിതരത്തിൻ്റെ മറ്റൊരു മികവായും അനുഭവപ്പെട്ടു.

advertisment

News

Super Leaderboard 970x90