രചനകളിലെ മനുഷ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കു എഴുത്തുകാരനെ ഉത്തരവാദിയായി കാണുന്നത് വായനയുടെ വൈകല്യം മാത്രമായിത്തീരും.

ഒരു രചനയുടെ ആത്യന്തിക മൂല്യനിർണ്ണയം കഥാപാത്രങ്ങൾക്ക് ഒരിക്കലും നടത്താൻ കഴിയില്ല എന്ന ഐറണിയും ഇതിൽ എപ്പോഴും ഉണ്ടെന്ന കാര്യം നമ്മൾ മറന്നു പോകരുത്.

രചനകളിലെ മനുഷ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കു എഴുത്തുകാരനെ ഉത്തരവാദിയായി കാണുന്നത് വായനയുടെ വൈകല്യം മാത്രമായിത്തീരും.

കലയുടെ- സാഹിത്യത്തിന്റെ നിയമവും വ്യവഹാരവും എപ്പോഴും വേറെയാണ്..! രചനകളിലെ മോഷണം, ബലാത്സംഗം, കൊലപാതകം, പീഡനം, വംശവെറി... തുടങ്ങി ഏതു മനുഷ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും എഴുത്തുകാരനെ-കലാകാരനെ- ഉത്തരവാദിയായി കാണുന്നത് വായനയുടെ വൈകല്യം മാത്രമായിത്തീരും. ചെറിയമ്മയെ പ്രാപിക്കുന്ന നായക കഥാപാത്രമുള്ള ഒ വി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' ഒരു ഘട്ടത്തിൽ തികച്ചും അരാജകവും പ്രതിലോമകരവുമായി പലരാലും ലേബൽ ചെയ്യപ്പെട്ടിട്ടു പോലും, അത് മലയാളത്തിലെ ഒരു കാലാതീത രചനയായിത്തീർന്നത്, അതിൻ്റെ ആകെ വായനയിൽ രൂപപ്പെടുന്ന, കലയുടെ ഈ വേറിട്ട നിയമം കൊണ്ടു മാത്രമാണ്.

രചനകളിലെ മനുഷ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കു എഴുത്തുകാരനെ ഉത്തരവാദിയായി കാണുന്നത് വായനയുടെ വൈകല്യം മാത്രമായിത്തീരും.

ലോക സാഹിത്യത്തിൽ എത്രയെങ്കിലും ഉദാഹരണങ്ങൾ ഇങ്ങനെ നമുക്ക് കാണാവുന്നതുമാണ്. കഥാപാത്രങ്ങളുടെ ചിന്തകളെക്കുറിച്ച് ബഹളമുണ്ടാക്കുമ്പോൾ വാസ്തവത്തിൽ, ബഹളമുണ്ടാക്കുന്നവരും സ്വയം കഥാപാത്രങ്ങളായി മാറുകയാണു ചെയ്യുന്നത്..! ഒരു രചനയുടെ ആത്യന്തിക മൂല്യനിർണ്ണയം കഥാപാത്രങ്ങൾക്ക് ഒരിക്കലും നടത്താൻ കഴിയില്ല എന്ന ഐറണിയും ഇതിൽ എപ്പോഴും ഉണ്ടെന്ന കാര്യം നമ്മൾ മറന്നു പോകരുത്..!! (അതുപോലെ കലാകാരൻമാരെ ക്രൂശിക്കുകയും നാടുകടത്തുകയും ചെയ്ത ലോകത്തിലെ എല്ലാ ഏകാധിപതികളും, ഭരണാധികാരികൾ മാത്രമല്ല കഥാപാത്രങ്ങൾ കൂടിയായിരുന്നുവെന്നും നമുക്ക് ശരിയായിത്തന്നെ മനസ്സിലാക്കേണ്ടി വരുന്നു..)

advertisment

News

Related News

    Super Leaderboard 970x90