അങ്കണം സാംസ്കാരിക വേദി ചെയർമാൻ ആയിരുന്ന ആർ ഐ ഷംസുദ്ദീനെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ ഓർമക്കുറിപ്പ്

സാഹിത്യ ലോകത്തേക്കുള്ള പുതിയ തലമുറയുടെ കാൽവെയ്പ്പ് തന്റെ അങ്കണത്തിലൂടെയാകണമെന്ന് എന്നും ഷംസുക്ക ആഗ്രഹിച്ചു. ഏറെക്കുറെ ആ ആഗ്രഹം സാക്ഷാത്കരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു എന്നത് അത്ഭുതകരമാണ്.

അങ്കണം സാംസ്കാരിക വേദി ചെയർമാൻ ആയിരുന്ന ആർ ഐ ഷംസുദ്ദീനെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ ഓർമക്കുറിപ്പ്

അങ്കണം സാംസ്കാരിക വേദി ചെയർമാൻ ആർ ഐ ഷംസുദ്ദീൻ എന്ന ഷംസുക്ക എനിക്ക് ചിരകാല ജ്യേഷ്ഠ സുഹൃത്ത് മാത്രമായിരുന്നില്ല. അത് കാൽ നൂറ്റാണ്ട് കാലത്തോളം വരുന്ന ഓർമ്മകളുടെ സാഹിത്യ ചരിത്രം കൂടിയായിരുന്നു. ഈവിധമൊരു ഒറ്റയാൾ സാഹിത്യ പ്രവർത്തനം ലോകത്ത് മറ്റെവിടെയെങ്കിലു ഉണ്ടായിട്ടുണ്ടാകുമോ എന്നത് കൗതുകം പകരുന്ന ഒരു ചോദ്യം പോലുമാണ്. അതുകൊണ്ടുകൂടിയാകണം, യാഥാർത്ഥ്യത്തിനുമപ്പുറമുള്ള ഫിക്ഷനിലേക്കു കൂടി 'അങ്കണം' നേരത്തേ തന്നെ കയറിപ്പോയത്. (എം മുകുന്ദന്റെ 'കേശവന്റെ വിലാപങ്ങളി'ൽ, അങ്കണം അവാർഡ് മലയാളി എഴുത്തുകാരന്റെ ജന്മാവകാശം പോലെ സ്വാഭാവികമായി കടന്നു വരുന്നത് ഓർത്തു പോകുന്നു..) സാഹിത്യ ലോകത്തേക്കുള്ള പുതിയ തലമുറയുടെ കാൽവെയ്പ്പ് തന്റെ അങ്കണത്തിലൂടെയാകണമെന്ന് എന്നും ഷംസുക്ക ആഗ്രഹിച്ചു. ഏറെക്കുറെ ആ ആഗ്രഹം സാക്ഷാത്കരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു എന്നത് അത്ഭുതകരമാണ്. 

അങ്കണം സാംസ്കാരിക വേദി ചെയർമാൻ ആയിരുന്ന ആർ ഐ ഷംസുദ്ദീനെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ ഓർമക്കുറിപ്പ്

തൃശൂരിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സംഘടിപ്പിക്കപ്പെട്ട അസംഖ്യം സാഹിത്യ ക്യാമ്പുകളിൽ ഞാൻ ക്യാമ്പ് ഡയറക്ടറും മോഡറേറ്ററുമെല്ലാം ആയി പങ്കെടുത്തു കൊണ്ടിരുന്നത്‌, ഷംസുക്കയുടെ സ്നേഹനിർബന്ധവും വിശ്വാസവും മൂലമായിരുന്നു. അത് അദ്ദേഹത്തിന്‍റെ മരണം വരെയും തുടര്‍ന്നു എന്നത് ആ നഷ്ടത്തിന്‍റെ മൂല്യം വലുതാക്കുന്നു. അയ്യന്തോൾ അപ്പൻ തമ്പുരാൻ സ്മാരക കേന്ദ്രത്തിലെ, സംവാദമുഖരിതമായ രാപ്പകലുകൾ എങ്ങനെയാണ് വിസ്മരിക്കാൻ കഴിയുക?! (സുനാമി ദുരന്ത വാർത്ത വരുന്ന വേളയിലും അവിടെ ഒരു സാഹിത്യ ക്യാമ്പ് നിയന്ത്രിക്കുകയായിരുന്നു എന്നത് പ്രത്യേകം ഓർമയിലുള്ള ഒരു കാര്യമാണ്) ഒരുവിധ സംഘാടനപ്പിഴവുകളുമില്ലാത്ത അങ്കണം സാഹിത്യ ക്യാമ്പുകളും സാഹിത്യ പരിപാടികളും, എല്ലാ സംഘടനകൾക്കും സാംസ്കാരിക പ്രവർത്തകർക്കും ഒരർത്ഥത്തിൽ ഗണനീയ മാതൃക പോലുമായിരുന്നു. 

അങ്കണം സാംസ്കാരിക വേദി ചെയർമാൻ ആയിരുന്ന ആർ ഐ ഷംസുദ്ദീനെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ ഓർമക്കുറിപ്പ്

ക്യാമ്പിലെത്തുന്ന കുട്ടികളെ സംബന്ധിച്ച് ഒരു മുഴുവൻ സമയ രക്ഷിതാവ് കൂടിയായിരുന്നു ഷംസുക്ക. വ്യക്തിജീവിതത്തിൽ, ഒരു രാഷ്ട്രീയ പ്രവർത്തകനിൽ നിന്ന് ഒരു സാംസ്കാരിക-സാഹിത്യ പ്രവർത്തകനായി പരിണമിച്ച ആർ ഐ ഷംസുദ്ദീൻ, തുടർന്ന് ആസൂത്രണം ചെയ്ത ക്യാമ്പുകളിലേക്കും പരിപാടികളിലേക്കും, വലിയ എഴുത്തുകാരും, കക്ഷി ഭേദമന്യേ ഭരണാധികാരികളായ ജനപ്രതിനിധികളും എത്തിയത് പലപ്പോഴും അനുസരണയുള്ള കുട്ടികളെപ്പോലെയായിരുന്നു. സാംസ്കാരിക രംഗത്തെ ഒരു സമാന്തര ഭരണകൂടമായിത്തന്നെ, ഗുണപരമായി നിലനിൽക്കാൻ 'അങ്കണ' ത്തിനു കഴിഞ്ഞിരുന്നു എന്നതാണ് ലളിതമായി പറഞ്ഞാൽ അതിന്റെ പ്രമുഖ കാരണം. ഒടുവിൽ, സമസ്തകേരള സാഹിത്യപരിഷത്ത് ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ച് പ്രവർത്തിക്കുമ്പോൾ, പരിഷത്ത് നവതിയാഘോഷങ്ങളുടെ ഭാഗമായി, 'അങ്കണം സാംസ്കാരിക വേദി' യുമായി ചേർന്ന് വിവിധ കലാലയങ്ങളിൽ, 'നവതി കലാലയ പ്രഭാഷണ പരമ്പര' നടത്തിയതും എന്നെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ട ഓർമയായി നില നിൽക്കുന്നു.

അങ്കണം സാംസ്കാരിക വേദി ചെയർമാൻ ആയിരുന്ന ആർ ഐ ഷംസുദ്ദീനെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ ഓർമക്കുറിപ്പ്

ഷംസുക്കയുടെ ഒരു അടുത്ത ബന്ധുവിൻ്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് സന്തോഷപൂർവ്വം പിരിഞ്ഞതിനു ശേഷം, ഏറെ വൈകാതെ തന്നെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ദർശിക്കാൻ പോകേണ്ടി വന്നു എന്നത് ഇന്നും മനസ്സ് പൂർണ്ണമായി ഉൾക്കൊണ്ടിട്ടില്ല എന്നതാണ് സത്യം. (ഈ രണ്ടു സന്ദർഭങ്ങളിലും എഴുത്തുകാരനായ സുഹൃത്ത് എൻ പ്രദീപ് കുമാർ ഒപ്പമുണ്ടായിരുന്നത് മറക്കുന്നില്ല) ഇപ്പോഴും, ഇവിടെയൊക്കെത്തന്നെ പുതിയ സാഹിത്യ പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ട്, ഇടയ്ക്കുള്ള ആ ഫോൺ വിളികൾ ആവർത്തിച്ചുകൊണ്ട് ഷംസുക്ക മനസ്സിൽ തുടരുകയാണ്..! വിരാമമില്ലാത്ത ഓർമ, സത്യത്തിൽ മരണമില്ലായ്മ കൂടിയാണല്ലോ!!

advertisment

News

Related News

    Super Leaderboard 970x90