സംവാദവും നിയമവും... രഘുനാഥൻ പറളി എഴുതിയ കുറിപ്പ്

ഏതു വ്യക്തിയും പ്രസ്ഥാനവും തന്റെ വീക്ഷണങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോളാണ്, ഫാസിസം ആരംഭിക്കുന്നത് എന്നു കൂടിയാണ് എഴുത്തുകാരൻ പറയാൻ ശ്രമിച്ചത് എന്നാണ്, എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്.!!

സംവാദവും നിയമവും... രഘുനാഥൻ പറളി എഴുതിയ കുറിപ്പ്

ഒരു സാഹിത്യ സംവാദത്തിലെ വിമർശനങ്ങളെയും നിലപാടുകളേയും, സംവാദാത്മകമായിത്തന്നെ നേരിടുന്നതിനു പകരം, അതിനെ നിയമത്തിന്റെ വഴിയിലേക്ക് വലിച്ചിഴക്കുന്നത് അഭികാമ്യമോ ആരോഗ്യകരമോ അല്ല എന്നാണ് എന്റെ വക്തിഗതമായ ഉറച്ച അഭിപ്രായം! ഒരർത്ഥത്തിൽ, ശ്രീ നരേന്ദ്ര മോദിയുടെ ജനാധിപത്യപരമായ അവകാശത്തെക്കുറിച്ചും ശ്രീ സക്കറിയ സന്ദേഹമില്ലാതെ പറഞ്ഞ ഒരു വേദിയായിരുന്നുവല്ലോ തസ്രാക്ക്. ഏതു വ്യക്തിയും പ്രസ്ഥാനവും തന്റെ വീക്ഷണങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോളാണ്, ഫാസിസം ആരംഭിക്കുന്നത് എന്നു കൂടിയാണ് എഴുത്തുകാരൻ പറയാൻ ശ്രമിച്ചത് എന്നാണ്, എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്.!! (സക്കറിയയുടെ വിജയൻ വിമർശത്തിലെ ന്യൂനീകരണത്തോടുളള വിയോജിപ്പ്, പക്ഷേ ഈ വീക്ഷണത്തെ ഒട്ടും ബാധിക്കുന്നുമില്ല..!)

advertisment

Related News

    Super Leaderboard 970x90