മൗനമാണ് ആത്മീയതയുടെ ഉന്നതമായ ശബ്ദം - രഘുനാഥൻ പറളി എഴുതുന്നു

അതീവ ഗൗരവമുളള ഒരു വിഷയം തന്നെയാണ് ഇത്. ആരാധനായലയങ്ങള്‍ ആളുകളെ സാര്‍ത്ഥകമായ ആത്മീയതയിലേക്കു നയിക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍, ശബ്ദപൂരിതമായ അന്തരീക്ഷത്തിനാണ് ആദ്യം അറുതി വരുത്തേണ്ടത്. കാരണം തേജോമയമായ ഒരു മൗനത്തില്‍ പ്രകൃതിയിലേക്കും തന്നിലേക്കുതന്നെയും മനുഷ്യന്‍ നടത്തുന്ന ചൈതന്യപൂര്‍ണ്ണമായ പ്രയാണമല്ലെങ്കില്‍ പിന്നെ മറ്റെന്താണ് ആത്മീയത?!

മൗനമാണ് ആത്മീയതയുടെ ഉന്നതമായ ശബ്ദം - രഘുനാഥൻ പറളി എഴുതുന്നു

ആത്മീയതയുടെ ഏറ്റവും വലിയ ശബ്ദം മൗനമല്ലേ..? ആണെന്നാണ് എന്റെ വിനീത വിശ്വാസം. രമണ മഹര്‍ഷിയേയും ശ്രീരാമകൃ‍ഷ്മ പരമഹംസരേയും നാരായണഗുരുവിനെയും അരബിന്ദോവിനെയും പോലുളള വലിയ മുനിമാര്‍ മൗനത്തില്‍ വിലയം പ്രാപിച്ചവര്‍കൂടി ആയിരുന്നുവല്ലോ. എല്ലാ മതങ്ങളിലും ദീപ്തമായി തിളങ്ങുന്നത് മൗനമാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുളളതും. ഇപ്പോള്‍ ഈ ചിന്ത ഒന്നുകൂടി കടന്നുവന്നത്, ആരാധനാലയങ്ങളുമാടി ബന്ധപ്പെട്ട് ഉണ്ടാകുന്ന കഠിനമായ ശബ്ദമലിനീകരണത്തെക്കുറിച്ച്, ശ്രീ കെ വി മോഹന്‍കുമാര്‍ ഐഎഎസ് (KV Mohan Kumar)തന്റെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാണിച്ച് തന്റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ്. ഇന്ന് അത് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്.


അതീവ ഗൗരവമുളള ഒരു വിഷയം തന്നെയാണ് ഇത്. ആരാധനായലയങ്ങള്‍ ആളുകളെ സാര്‍ത്ഥകമായ ആത്മീയതയിലേക്കു നയിക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍, ശബ്ദപൂരിതമായ അന്തരീക്ഷത്തിനാണ് ആദ്യം അറുതി വരുത്തേണ്ടത്. കാരണം തേജോമയമായ ഒരു മൗനത്തില്‍ പ്രകൃതിയിലേക്കും തന്നിലേക്കുതന്നെയും മനുഷ്യന്‍ നടത്തുന്ന ചൈതന്യപൂര്‍ണ്ണമായ പ്രയാണമല്ലെങ്കില്‍ പിന്നെ മറ്റെന്താണ് ആത്മീയത?! ആത്മീയതയുടെ ശബ്ദം മാത്രമല്ല അര്‍ത്ഥവും മൗനമാകുന്ന ആത്മസാക്ഷാത്കാരത്തിന്റെയും ആത്മബോധത്തിന്റെയും ഒരു സവിശേഷ ഘട്ടം കൂടിയാണല്ലോ അത്. അതുകൊണ്ടുതന്നെ, ഇത്രയും വലിയ ഒരു ലക്ഷ്യം സാമാന്യ ജനത്തിന്റെ സാമൂഹികവും വൈയക്തികവുമായ ജീവിതത്തിന് പ്രതിരോധം തീര്‍ക്കുന്ന വിധത്തില്‍ പ്രതിലോമകരമായി വളരുന്നത് തീര്‍ച്ചയായും വിരോധാഭാസമാണ്. മുമ്പ് പലതവണ ഉന്നയിക്കപ്പെട്ടിട്ടുളളതും, ഇപ്പോള്‍ ശ്രീ കെ വി മോഹന്‍കുമാര്‍ വീണ്ടും ഉന്നയിക്കുന്നതുമായ വിഷയം എല്ലാവരും, എല്ലാ മതസ്ഥരും ഹൃദയപൂര്‍വ്വം സ്വീകരിക്കട്ടെ എന്നു മാത്രമേ പറയാനുള്ളൂ.

advertisment

News

Super Leaderboard 970x90