Cinema

''ആവര്‍ത്തിത പ്രണയത്തിന്റെ വര്‍ത്തമാനം''... മൈ സ്റ്റോറി എന്ന സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

താര എന്ന പ്രമുഖ സിനിമാനടിയും (പാര്‍വ്വ‍തി) തന്റെ സിനിമാ സ്വപ്നങ്ങളുമായി ആദ്യ സിനിമയില്‍ നായകനായി എത്തുന്ന ജെയ് എന്ന യുവാവും (പൃഥ്വിരാജ്) തമ്മില്‍ യഥാര്‍ത്ഥത്തില്‍ രൂപപ്പെടുന്ന പ്രണയത്തിന്റെ തീവ്രാവിഷ്കാരത്തിനാണ് യഥാര്‍ത്ഥത്തില്‍ സിനിമ ശ്രമിക്കുന്നത്.

''ആവര്‍ത്തിത പ്രണയത്തിന്റെ വര്‍ത്തമാനം''... മൈ സ്റ്റോറി എന്ന സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

'എന്നു നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത തീര്‍ച്ചയായും 'മൈ സ്റ്റോറി' എന്ന ചിത്രത്തിനുണ്ട്. ഒപ്പം അഞ്ജലി മേനോന് ശേഷം മറ്റൊരു നവാഗത സംവിധായിക-രോഷ്നി ദിനകര്‍-മുഖ്യധാരാ മലയാള സിനിമയിലെത്തുന്നു എന്ന സവിശേഷതയും ഈ സിനിമക്കുണ്ട്. അതേസമയം, തന്റെ സാന്നിധ്യത്തെ അത്രമേല്‍ ശക്തിയുളള ഒരു സിനിമാനുഭവമാക്കി പ്രേക്ഷകരിലെത്തിക്കാന്‍ രോഷ്നിക്കു കഴിയുന്നില്ലെന്നത് ഒരു വസ്തുത മാത്രമാണ്. 

''ആവര്‍ത്തിത പ്രണയത്തിന്റെ വര്‍ത്തമാനം''... മൈ സ്റ്റോറി എന്ന സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

അതിനു പ്രധാന പരിമിതിയായിത്തീരുന്നത്, അനാദികാലം മുതലുളള പ്രണയകഥ, വലിയ മാറ്റങ്ങളൊന്നുമില്ലാതെ, ബോധ്യപ്പെടുത്തുന്ന ആഖ്യാന സവിശേഷതകളില്ലാതെ വീണ്ടും ഈ ചിത്രത്തിന്റെ പ്രമേയമായി പ്രത്യക്ഷപ്പെടുന്നു എന്നതുതന്നെയാണ്. മാത്രമല്ല, ശ്രദ്ധേയനായ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ പക്ഷേ ഈ സിനിമയെ ക്ലീഷെയുടെയും ആവര്‍ത്തനത്തിന്റെയും വലിയ ഒരു ഇടത്തിലാണ് ഉറപ്പിച്ചു നിര്‍ത്തുന്നത് എന്ന നിരാശാജനകമായ യാഥാര്‍ത്ഥ്യവും ഈ സിനിമയെ പിന്നോട്ടു നയിക്കുന്ന ഘടകമാണ്. രേഖീയമല്ലാത്ത ഒരു ആഖ്യാനത്തിലൂടെയാണ് നായികാനായകന്‍മാരുടെ ഇരുപതുവര്‍ഷത്തെ കഥ സിനിമ പറയാന്‍ ശ്രമിക്കുന്നത് എന്നത് നല്ല ശ്രമമായി തോന്നിയെങ്കിലും, അത് കാഴ്ചയുടെ ഒരു പ്രതിരോധമാകാതെ കൊണ്ടുപോകാന്‍ എല്ലായ്പ്പോഴും സംവിധായികയ്ക്കു കഴിയുന്നില്ല എന്ന വസ്തുത ബാക്കി നില്‍ക്കുന്നു.

''ആവര്‍ത്തിത പ്രണയത്തിന്റെ വര്‍ത്തമാനം''... മൈ സ്റ്റോറി എന്ന സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

താര എന്ന പ്രമുഖ സിനിമാനടിയും (പാര്‍വ്വ‍തി) തന്റെ സിനിമാ സ്വപ്നങ്ങളുമായി ആദ്യ സിനിമയില്‍ നായകനായി എത്തുന്ന ജെയ് എന്ന യുവാവും (പൃഥ്വിരാജ്) തമ്മില്‍ യഥാര്‍ത്ഥത്തില്‍ രൂപപ്പെടുന്ന പ്രണയത്തിന്റെ തീവ്രാവിഷ്കാരത്തിനാണ് യഥാര്‍ത്ഥത്തില്‍ സിനിമ ശ്രമിക്കുന്നത്. കഥയും സംഭാഷണവും പ്രതികൂല ഘടകങ്ങളായി നില്ക്കുമ്പോഴും ചിത്രം കണ്ടിരിക്കാവുന്ന അവസ്ഥ സൃഷ്ടിക്കുന്നത്, വാസ്തവത്തില്‍, പ്രൃഥ്വിരാജിന്റെയും പാര്‍വ്വതിയുടെയും അഭിനയസൂക്ഷ്മത മാത്രമാണെന്ന് പറയാന്‍ മടിക്കേണ്ടതില്ല. അതുപോലെ മലയാള സിനിമയ്ക്ക് തികച്ചും അന്യമായ പോര്‍ച്ചുഗല്‍-ലിസ്ബണ്‍, മാഡ്രിഡ് പ്രദേശങ്ങളിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് എന്നതും ഷാന്‍ റഹ്മാന്‍ (സംഗീതം) ‍ഡൂഡ്ലെ(സിനിമാട്ടോഗ്രാഫര്‍) ബിശ്വദീപ് ചാറ്റര്‍ജി (സൗണ്ട് ഡിസൈന്‍) തുടങ്ങി ഒരു പ്രമുഖ നിര ഒന്നിച്ചു പ്രത്യക്ഷപ്പെടുന്ന, ചിത്രമാണ് ഇതെന്നതും, സിനിമയിലെ ദൃശ്യ-ശ്രാവ്യാനുഭവത്തെ വ്യത്യസ്തമാക്കുന്നുണ്ട്. (ഇരുപതുകോടി ചെലവിലുളള ഒരു വന്‍ബഡ്ജറ്റ് ചിത്രം എന്നാണ് കേള്‍ക്കാനായത്!) 

''ആവര്‍ത്തിത പ്രണയത്തിന്റെ വര്‍ത്തമാനം''... മൈ സ്റ്റോറി എന്ന സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

വില്ലന്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന ഗണേഷ് വെങ്കട്ട് രാമന്‍, അധോലോക നായകനായ ബിസിനസ്മാന്‍ എന്നൊക്കെ പറയുമ്പോഴും ആ കഥാപാത്രം എന്തുകൊണ്ടോ ശക്തമായ ഒരു സാന്നിധ്യമാകുന്നതേയില്ല. അതേസമയം, പാര്‍വ്വതിയില്‍ എത്ര പാര്‍വ്വതിമാര്‍ എന്ന ഒരു കൗതുക ചോദ്യം സൃഷ്ടിക്കുംവിധം ഈ ചിത്രത്തിലും, താര എന്ന തിളക്കമുളള നടിയായും, ഹിമ എന്ന ടാറ്റൂ ഗേളായും തന്റെ വൈവിധ്യം ശക്തമായി തെളിയിക്കാന്‍ പാര്‍വ്വതി എന്ന നടിക്കു കഴിയുന്നു. പ്രമേയമപരമായും ആഖ്യാനപരമായും പരാജയപ്പെടുമ്പോഴും, മൈ സ്റ്റോറി വിജയിക്കുന്നത്, ഇങ്ങനെയെല്ലാമാണ് എന്ന് ഇവിടെ ചുരുക്കിപ്പറയാമെന്നു തോന്നുന്നു.

advertisment

News

Super Leaderboard 970x90