പ്രമുഖ കന്നട എഴുത്തുകാരനായ വസുധേന്ദ്രയുെട 'മോഹനസ്വാമി' എന്ന കൃതിയെകുറിച്ച് രഘുനാഥൻ പറളി എഴുതിയത്

പരുഷവും 'പുരുഷവും' പച്ചയുമായ ഒരു ഭാഷയിലാണ് ഇതിന്റെ ആഖ്യാനം എന്നത് ചിലപ്പോഴെങ്കിലും വായനയില്‍ പ്രതിരോധമാകാമെങ്കിലും, എഴുത്തുകാരന്‍ തികച്ചും ഗ്രാമ്യമായ ഒരു ഭാഷ ഉപയോഗിക്കുന്നതിന്റെ പ്രതിഫലനമായി മാത്രമേ വിവര്‍ത്തനത്തിലെ, പച്ചമലയാളത്തേയും കാണാന്‍ കഴിയൂ. മുമ്പ് 'കമ്പി പുസ്തക'മെന്നോ അശ്ലീലപുസ്തകമെന്നോ അറിയപ്പെടുന്ന പാഠങ്ങളിലെ ഒരു ഭാഷയിലേക്ക് ഈ പുസ്തകത്തിന്റെ ഭാഷയും ചില സന്ദര്‍ഭങ്ങളിലെങ്കിലും പതിക്കുന്നത്, ഫലത്തില്‍ ഒരു ലൈംഗികാഘാത ചികിത്സയ്ക്കു സമാനമാകുന്നുണ്ടെന്നും പറയാം.

പ്രമുഖ കന്നട എഴുത്തുകാരനായ വസുധേന്ദ്രയുെട 'മോഹനസ്വാമി' എന്ന കൃതിയെകുറിച്ച് രഘുനാഥൻ പറളി എഴുതിയത്

ലൈംഗികതയിലെ 'പ്രകൃതിവിരുദ്ധത' എന്ന സങ്കല്പവും അതുണ്ടാക്കുന്ന ചോദ്യങ്ങളും സംഘര്‍ഷങ്ങളും ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്നത്, ഭിന്നലൈംഗികതയുളളവരായിരിക്കുമെന്നതില്‍ സംശയമില്ല. ലൈംഗികമായ ഒരു സ്വത്വം - 'മൂന്നാംലിംഗക്കാര്‍' എന്ന ഒരു സംജ്ഞ - സുപ്രീം കോടതി അംഗീകരിക്കുന്നതുതന്നെ 2014 ഏപ്രിലില്‍ മാത്രമാണെന്നത് ഇവിടെ ഓര്‍ക്കാം. ലിംഗബഹുത്വ രാഷട്രീയത്തെ പുനര്‍ നിര്‍വ്വചിക്കുന്ന ഒരു സന്ദര്‍ഭമായി തീര്‍ച്ചായായും ഇതിനെ എണ്ണാമെങ്കിലും, ഭിന്നലൈംഗികതയുളളവരുടെ ലൈംഗിക സംഘര്‍ഷങ്ങളും രതിയിലെ സങ്കീര്‍ണ്ണതകളും ഇപ്പോഴും എത്രമേല്‍ ശക്തമായി തുടരുന്നു എന്ന് ധീരമായും ആത്മകഥാപരമായും വിശദീകരിക്കുകായാണ് പ്രമുഖ കന്നട എഴുത്തുകാരനായ വസുധേന്ദ്രയുെട 'മോഹനസ്വാമി' എന്ന കൃതി. (സുഹൃത്ത് ആഷ് അഷിത മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത്, ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുളള ഈ പുസ്തകം, അഷിത അയച്ചുതന്നപ്പോളാണ്, ഒരു ഗൗരവ വായനയ്ക്കുളള സന്ദർഭം ഉണ്ടായതെന്നു തുറന്നു പറയട്ടെ.) 

സാഹിതീയമായ ഒരു മൂല്യനിര്‍ണ്ണയത്തില്‍ ഒരു പക്ഷേ വലിയ സാഹിത്യമൂല്യം അവകാശപ്പെടാന്‍ ഈ രചനയ്ക്കു കഴിഞ്ഞു എന്നു വരില്ല. എന്നാല്‍ പാരായണക്ഷമമായ ഒരു ഭാഷയില്‍, മോഹനസ്വാമി എന്ന തന്റെതന്നെ പ്രതിരൂപമായ കഥാപാത്രത്തിലൂടെ, സ്വയം പിന്നിട്ടതും അനുഭവിച്ചതും അതുവഴി രൂപപ്പെടുത്തിയതുമായ തന്നിലെ സ്വവര്‍ഗ ലൈംഗികതയെക്കുറിച്ചുളള ഉറച്ച ആത്മബോധം കൃത്യമായി പ്രകാശനം ചെയ്യാന്‍ ഈ രചനയിലൂടെ എഴുത്തുകാരനായ വസുധേന്ദ്രക്കു കഴിയുന്നു എന്നതാണ് ഏറെ പ്രസക്തമാകുന്ന കാര്യം. 

എഴുത്തുലോകത്തേക്കു വന്ന് പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മൂന്നോ നാലോ സമാഹാരങ്ങളുടെ പ്രസിദ്ധീകരമത്തിനു ശേഷം മാത്രമാണ് വസുധേന്ദ്രയ്ക്ക് മോഹനസ്വാമി എന്ന രചനയ്ക്കു സാധ്യമായുള്ളൂ എന്നതും ചേര്‍ത്തു വായിക്കേണ്ടതാണ്. ഭിന്നലൈെംഗികത എന്നത് ഒരിക്കലും ഒരു തിരഞ്ഞെടുപ്പല്ലെന്നും(Choice) മറിച്ച് അത് പ്രകൃതി ദത്തവും ജൈവികവുമായ ചോദനയാണെന്നും സമൂഹത്തോട് ഉറക്കെപ്പറയാന്‍ ഈ ക‍‍ൃതി സന്നദ്ധമാകുന്നുണ്ട്. ഒരു സ്വത്വപ്രതിസന്ധിയില്‍ ആരംഭിച്ച്, ഭിന്നലൈംഗികതയില്‍ അധിഷ്ഠിതമായിട്ടുളള ആന്തരികമായ രതി സങ്കീര്‍ണ്ണതകളെക്കൂടി അഭിസംബോധന ചെയ്യാന്‍, (ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍കൂടിയായ) എഴുത്തുകാരനു കഴിയുന്നു എന്നത് സുപ്രധാനമായ കാര്യമാണ്. എല്‍ജിബിടി എന്നോ (Lesbian Gay Bisexual Transgender) എന്നോ എല്‍ജിബി ടി ഐക്യു എന്നോ (Lesbian Gay Bisexual Transgender Intersex Queer) വിളിക്കപ്പെടുമ്പോള്‍ തന്നെ അതില്‍ തെളിയുന്ന ലൈംഗികതുയുടെ ബഹുതലങ്ങള്‍ അല്ലെങ്കില്‍ മാനങ്ങള്‍ സുവ്യക്തമാണ്.

പ്രമുഖ കന്നട എഴുത്തുകാരനായ വസുധേന്ദ്രയുെട 'മോഹനസ്വാമി' എന്ന കൃതിയെകുറിച്ച് രഘുനാഥൻ പറളി എഴുതിയത്

സമാഹാരത്തിലെ പത്തു കഥകളില്‍ ആദ്യത്തെ കഥയായ 'കടുങ്കെട്ട്' എന്ന രചന തന്നെ, ഈ ഗ്രന്ഥത്തിന്റെ ആകെ സ്വഭാവം വെളിപ്പെടുത്തുന്നതും ഏറെക്കുറെ സമഗ്രമായിത്തന്നെ സന്ദര്‍ഭത്തിന്റെ ഗഹനത വെളിപ്പെടുത്തുന്നതുമാണ്. ലൈംഗികതയുടെ സങ്കീര്‍ണ്ണസ്ഥലികളെ, ലൈംഗിക ദ്രവത്വത്തെ (Sexual Fluidity) എല്ലാം ഇതിലെ വ്യത്യസ്ത രചനകള്‍ വ്യത്യസ്ഥ മാനങ്ങളില്‍ നമ്മുടെ ശ്രദ്ധയിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. 

ഒരു വ്യക്തിയുടെ ലൈംഗികാഭിവിന്യാസം (Sexual Orientation) എന്നതുതന്നെ എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നല്ല എന്നിരിക്കെ 'മോഹനസ്വാമി' എന്ന കൃതി അതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ പരോക്ഷമായി ഉന്നയിക്കുന്നതു കാണാം. 'കടുങ്കെട്ടി'ല്‍ സ്വവര്‍ഗ പ്രണയത്തിന്റെയും, പ്രണയത്തകര്‍ച്ചയുടെയും തീവ്രമുഹൂര്‍ത്തത്തിനു ശേഷം മോഹനസ്വാമി മറ്റൊരു പങ്കാളിയെ തേടുമ്പോഴാണ്, രഘുരാമന്‍ എന്നയാളെ കണ്ടെത്തുമ്പോഴാണ്, ഇരുവരും തേടുന്നത് പൗരുഷമുളള ഒരു പങ്കാളിയെ ആണെന്ന് വെളിപ്പെടുന്നത്. ഇത് സ്വവര്‍ഗ പ്രണയത്തിലെ സംഘര്‍ഷാത്മകമായ മറ്റൊരു ഉള്‍പ്പിരിവ് ആയാണ് നമ്മള്‍ വായിക്കുന്നത്. കഥയെ വെല്ലുന്ന ഒരു ജീവിതാവസ്ഥ അങ്ങനെയാണ് 'കടുങ്കെട്ട്' അവതരിപ്പിക്കുന്നത്.ബാംഗ്ലൂരില്‍ ജോലി കിട്ടി അവധിക്ക് വീട്ടിലെത്തുന്ന മോഹനസ്വാമിയുടെ ലിംഗം ഉറക്കത്തില്‍ പരിശോധിക്കുകയും ആശ്വസിക്കുകയും ചെയ്യുന്ന സുഭദ്രാമ്മ എന്ന അമ്മയുണ്ട്, 'പറയാത്ത വാക്കുകള്‍ പിന്തുടര്‍ന്ന് വേട്ടയാടുമ്പോള്‍' എന്ന കഥയില്‍. ഭിന്നലൈംഗികതയുളളവര്‍ അനുഭവിക്കേണ്ടി വരുന്ന സാമൂഹിക നിരാസത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്, മോഹനസ്വാമിയുടെ (വസുധേന്ദ്രയുടെ) അമ്മയുടെ പൊള്ളുന്ന ഉത്കണ്ഠയില്‍ ഉളളത്. അച്ഛനും അമ്മയും മരിച്ചു കഴിഞ്ഞ് വസുധേന്ദ്രക്ക് നാല്പതു വയസ്സുളളപ്പോഴാണ് തന്റെ ലൈംഗകാവസ്ഥയെക്കുറിച്ച് മൂത്ത സഹോദരിയോട് വസുധേന്ദ്ര തുറന്നു സംസാരിക്കുന്നത് ഇതോടു ചേര്‍ന്നു കാണേണ്ട വസ്തുതയാണ്. 

സൈക്കിള്‍ പോയിട്ട് എയറോപ്ലെയ്ന്‍ ഓടിക്കാന്‍ പഠിച്ചാലും ഒരു ആണുമായി ബന്ധപ്പെടാനേ തനിക്കു തോന്നൂ എന്ന് 'സൈക്കിളോട്ട'ത്തില്‍ മോഹനസ്വാമി ചിന്തിക്കുമ്പോഴും, 'ഉയരങ്ങളില്‍ ആദ്യമായ്' എന്ന കഥയില്‍ വിമാനത്തില്‍ വെച്ച് പരിചയപ്പെടുന്ന രമേഷിനോട് തന്റെ സ്വവര്‍ഗപങ്കാളിയായ കാര്‍ത്തിക്കിനെ കാര്‍ത്തികയായി അവതരിപ്പിച്ചു പ്രണയകഥ പറയുമ്പോഴും എല്ലാം മോഹനസ്വാമിയില്‍ ഈ സംഘര്‍ഷം പ്രകടമാണ്.

'മൂട്ട' എന്ന കഥയില്‍ വീട്ടുകാര്‍ തന്നെ ഇല്ലായ്മ ചെയ്യുന്ന-കൊന്നു കെട്ടിത്തൂക്കി ആത്മഹത്യയാക്കുന്ന- ശങ്കര്‍ ഗൗഡ എന്ന ട്രാന്‍സ്ജെന്‍ഡര്‍ ആണുളളത്. താഴ്ന്ന ജാതിക്കാരനായ മദേശ എന്ന ദര്‍ശന്‍, മോഹനസ്വാമിയെ ആദ്യ ശാരീരിക ബന്ധത്തിനുശേഷം എന്നേക്കുമായി ഉപേക്ഷിക്കുന്നത്, മോഹനസ്വാമി ബ്രാഹ്മണനാണ് എന്നു തിരിച്ചറിയുമ്പോഴാണ്. 'കുറേ അധികം ശരീരങ്ങള്‍ രുചിച്ച മോഹനസ്വാമിക്ക് ദര്‍ശന്റെ ആക്രമണ വീര്യം പുതുമയുളളതായിപ്പോലും തോന്നിയിരുന്നു' തൊട്ടുമുമ്പുളള നിമിഷങ്ങളില്‍..! ബ്രാഹ്മണ അസ്തിത്വത്തിന് ഒട്ടും പരിഗണന മോഹനസ്വാമി നല്‍കുന്നില്ലെങ്കിലും, പക്ഷേ ദര്‍ശന് അഥവാ മദേശയ്ക്ക് അവന്റെതായ കാരണങ്ങള്‍ ഉണ്ടായിരുന്നു ആ ഉപേക്ഷിക്കലിന്. ഭിന്നലൈംഗികതയിലേക്ക്, ജാതീയവും വിശ്വാസപരവുമായ ചില ഘടകങ്ങള്‍ തലനീട്ടുന്ന ഒരു കലുഷസന്ദര്‍ഭം കൂടിയാണിത്.

പ്രമുഖ കന്നട എഴുത്തുകാരനായ വസുധേന്ദ്രയുെട 'മോഹനസ്വാമി' എന്ന കൃതിയെകുറിച്ച് രഘുനാഥൻ പറളി എഴുതിയത്

പരുഷവും 'പുരുഷവും' പച്ചയുമായ ഒരു ഭാഷയിലാണ് ഇതിന്റെ ആഖ്യാനം എന്നത് ചിലപ്പോഴെങ്കിലും വായനയില്‍ പ്രതിരോധമാകാമെങ്കിലും, എഴുത്തുകാരന്‍ തികച്ചും ഗ്രാമ്യമായ ഒരു ഭാഷ ഉപയോഗിക്കുന്നതിന്റെ പ്രതിഫലനമായി മാത്രമേ വിവര്‍ത്തനത്തിലെ, പച്ചമലയാളത്തേയും കാണാന്‍ കഴിയൂ. മുമ്പ് 'കമ്പി പുസ്തക'മെന്നോ അശ്ലീലപുസ്തകമെന്നോ അറിയപ്പെടുന്ന പാഠങ്ങളിലെ ഒരു ഭാഷയിലേക്ക് ഈ പുസ്തകത്തിന്റെ ഭാഷയും ചില സന്ദര്‍ഭങ്ങളിലെങ്കിലും പതിക്കുന്നത്, ഫലത്തില്‍ ഒരു ലൈംഗികാഘാത ചികിത്സയ്ക്കു സമാനമാകുന്നുണ്ടെന്നും പറയാം. എന്നാല്‍, ഭാഷയിലും സമൂഹത്തിലും നിലനില്‍ക്കുന്ന ഒരു പൊതു വരേണ്യബോധവും, വിശാലമായ കുപട സദാചാരബോധവും, ഇത്തരമൊരു ഭാഷകൂടിയുളള ഒരു രചനയുടെ യഥാര്‍ത്ഥ മെറിറ്റിന് (Merit) തീര്‍ച്ചയായും വിനയായിത്തീരാന്‍ സാധ്യതയുണ്ട്. അതേസമയം, ഇത്തരമൊരു രചനയുടെ വിവര്‍ത്തനം ഭയരഹിതമായി ഏറ്റെടുക്കുകയും, സ്ഫോടനാത്മകമായ ഗ്രാമ്യഭാഷ വിവര്‍ത്തനത്തില്‍ ഉപയോഗിക്കുയും ചെയ്ത പത്രപ്രവര്‍ത്തകയായ എഴുത്തുകാരി ആഷ് അഷിത, പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. വാസ്തവത്തില്‍ ഈ രചന എല്ലാ ഭാഷയിലും, ഇതുപോലെ എത്തേണ്ടതുമാണ്.

പ്രമുഖ കന്നട എഴുത്തുകാരനായ വസുധേന്ദ്രയുെട 'മോഹനസ്വാമി' എന്ന കൃതിയെകുറിച്ച് രഘുനാഥൻ പറളി എഴുതിയത്

ചുരുക്കത്തില്‍ ഈ കുറിപ്പിന്റെ ആരംഭത്തില്‍ സൂചിപ്പിച്ച ലിംഗബഹുത്വ രാഷ്ട്രീയത്തിന്റെ ഒരു സൂക്ഷ്മാന്വേഷണം ഈ കൃതി ആവശ്യപ്പെടുന്നുണ്ടെന്നു പറയാം. മോഹനസ്വാമി തന്റെ രണ്ടാം ജന്മമാണെന്ന് വസുധേന്ദ്ര പറയുമ്പോള്‍, തന്റെ യഥാര്‍ത്ഥ ഉണ്മ പൊതു സമൂഹത്തില്‍ വെളിപ്പെടുത്തിയതിനു ശേഷമുളള, തന്റെ പുതിയ സംഘര്‍ഷരഹിത ജീവിതത്തെക്കുറിച്ചുതന്നെയാണ് വസുധേന്ദ്ര പറയുന്നത്. 2009 ല്‍ ഡല്‍ഹി ഹൈക്കോടതി പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയത് എല്‍ജിബിടിക്യു സമൂഹത്തിന് വലിയ പ്രതീക്ഷനല്‍കിയിരുന്നുവെന്ന് വസുധേന്ദ്ര പറയുന്നുണ്ട്-അതിനുശേഷം മാത്രമാണ് മോഹനസ്വാമി എന്ന പുസ്തകം പുറത്തിറക്കാനുളള ധൈര്യം ഉണ്ടായത് എന്നും. എന്നാല്‍ സുപ്രീംകോടതി IPC 377 വകുപ്പ് വീണ്ടും പഴയപടി അംഗീകരിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്, പുസ്തകം പുറത്തിറങ്ങുന്ന ദിവസം തന്നെയായത് (ഡിസംബര്‍ 11, 2013)വലിയ ഒരു വൈരുധ്യമായി നിലനില്‍ക്കുവെന്ന് വസുധേന്ദ്ര ചൂണ്ടിക്കാണിക്കുന്നു.

1861ലെ( ബ്രീട്ടീഷ് കാലത്തെ) IPC പ്രകാരം - ജീവപര്യന്തം ശിക്ഷയ്കുളള വകുപ്പ് ഇപ്പോഴും നിലനില്‍ക്കുന്നു എന്നത്, (ഇംഗ്ലണ്ടില്‍പ്പോലും സ്വവര്‍ഗലൈംഗികതയ്ക്ക് നിയമപരിരക്ഷ എത്രയോ മുമ്പ് ലഭിച്ചുവെന്നിരിക്കെ) വലിയ വിരോധാഭാസം തന്നെയാകുന്നില്ലേ..?! ഏതായാലും ഇത്തരം നിരവധി സുപ്രധാനവും സൂക്ഷ്മവുമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഒരു കൃതി എന്ന നിലയില്‍, വസുധേന്ദ്രയുടെ ഈ ആത്മകഥാപരമായ രചന വലിയ സാമൂഹികരാഷ്ട്രീയ പഠനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് തര്‍ക്കരഹിതമായി പറയാം.

advertisment

Super Leaderboard 970x90