Cinema

'മറഡോണ - കുതിപ്പും കിതപ്പും'... മറഡോണ എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

കൃഷ്ണമൂർത്തിയുടെ രചന തീർച്ചയായും നമ്മളെ ചിത്രത്തിലേക്ക് കൂടുതൽ നിമഗ്നരാക്കുന്നത്, ക്രൈമിന്റെ പശ്ചാത്തലത്തിൽ നിന്നു കൊണ്ടു തന്നെ, മാനവികതയുടെ ഒരു അനുഭവം പതുക്കെ വാറ്റിയെടുക്കാൻ അതിനു കഴിയുന്നതു കൊണ്ടാണ്.

'മറഡോണ - കുതിപ്പും കിതപ്പും'... മറഡോണ എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ടൊവിനോ തോമസ് എന്ന നടൻ ടൈപ്പ് കഥാപാത്രങ്ങളിൽ അകപ്പെടുന്നുണ്ടോ എന്ന ചോദ്യമാകും ആദ്യം 'മറഡോണ ' എന്ന പുതിയ ചിത്രം നമ്മളിൽ ഉണ്ടാക്കുക. കാരണം, ഭാവുകത്വപരമായി മലയാള സിനിമയിൽ ഒരു ആഘാതാനുഭവം തന്നെ സൃഷ്ടിച്ച ആഷിഖ് അബുവിൻ്റെ 'മായാനദി' യുടെ ഛായയിലേക്ക് ഈ പുതിയ ചിത്രം വന്നു പതിക്കുന്നുണ്ട് എന്നതു തന്നെയാണ് പ്രധാന കാരണം. (മറഡോണയിൽ വീഴുന്ന മാത്തന്റെ ഛായയും).

'മറഡോണ - കുതിപ്പും കിതപ്പും'... മറഡോണ എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

നവാഗതനായ വിഷ്ണു നാരായണന്റെ സംവിധാന ശ്രമത്തിന് തീർച്ചയായും ഒരു വ്യത്യസ്തത അനുഭവപ്പെടുന്നുണ്ടെങ്കിലും അത് രണ്ടാം പകുതി മുതൽ സംവിധായകനിൽ നിന്ന് വഴുതിപ്പോകുന്ന അവസ്ഥ കൃത്യമായി അനുഭവവേദ്യമാകുന്നു. കൃഷ്ണമൂർത്തിയുടെ രചന തീർച്ചയായും നമ്മളെ ചിത്രത്തിലേക്ക് കൂടുതൽ നിമഗ്നരാക്കുന്നത്, ക്രൈമിന്റെ പശ്ചാത്തലത്തിൽ നിന്നു കൊണ്ടു തന്നെ, മാനവികതയുടെ ഒരു അനുഭവം പതുക്കെ വാറ്റിയെടുക്കാൻ അതിനു കഴിയുന്നതു കൊണ്ടാണ്. മറഡോണയുടെ ആത്മമിത്രവും ക്രൈം - പാർട്ട്ണറുമായ സുധി ( ടിറ്റോ വിൽസൺ) മരണമുഖത്തു നിന്നു കൊണ്ട്, മറഡോണയോടു പറയുന്ന ഇരുണ്ട തമാശയുടെ ആഴവും ദുഃഖവും അതു വെളിപ്പെടുത്തുന്നുണ്ട്. അടിസ്ഥാനപരമായി ക്രിമിനലുകളായ രണ്ടു സുഹൃത്തുക്കളിൽ രൂപപ്പെടുന്ന ജീവിതാവബോധവും മാനസാന്തരവും സജീവമായി ആവിഷ്കരിക്കാൻ ഒരളവുവരെ സിനിമയ്ക്കു കഴിയുന്നത്, കൃഷ്ണമൂർത്തിയുടെ തിരക്കഥയുടെ ശക്തി കൊണ്ടുകൂടിയാണ്.

'മറഡോണ - കുതിപ്പും കിതപ്പും'... മറഡോണ എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ക്വട്ടേഷന്റെ ഭാഗമായുള്ള ഒരു ക്രൈമിൽ പരിക്കുപറ്റി, ബാംഗ്ലൂരിൽ സുഹൃത്തിന്റെ സഹോദരിയുടെ വീട്ടിൽ അഭയം പ്രാപിക്കുന്ന മറഡോണ, ഒരു രാഷ്ട്രീയ നേതാവിന്റെ മകനെ മൃതപ്രായനാക്കിയ പശ്ചാത്തലത്തിൽ, എതിരാളി സംഘത്തിന്റെ - ചെമ്പൻ വിനോദിന്റെ കഥാപാത്രം നയിക്കുന്ന സംഘം-നിരന്തരമായ വേട്ടയാടലിൽ ആണെന്നതു കൂടിയാണ് സിനിമയുടെ പ്രധാന പശ്ചാത്തലം. ചെമ്പൻ വിനോദിന്റെ മാർട്ടിനും തന്റെ ക്രൈമുകളിൽ നിന്ന് തിരിച്ചുവരാൻ ശ്രമിക്കുന്ന കഥാപാത്രമാണെന്ന വൈരുധ്യവും നമുക്കു കാണാം.

'മറഡോണ - കുതിപ്പും കിതപ്പും'... മറഡോണ എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

മറഡോണയുടെ പ്രണയിനി ആയി എത്തുന്ന ആശയെ അവതരിപ്പിക്കുന്ന ശരണ്യയുടെ നിഷ്കളങ്ക ഭാവം മറഡോണയിലെ സംഘർഷം കൂടിയാകുന്നത് നല്ല അനുഭവമാണ്. അതുപോലെ ബാംഗ്ലൂർ വീട്ടിൽ കുടുങ്ങിക്കിടക്കുന്ന അയാളുടെ ജീവിതവും..! ഒരു നല്ല എഡിറ്റിംഗിലൂടെ കുറെക്കൂടി ശക്തമാകുമായിരുന്ന ഒരു ചിത്രം, രണ്ടാം പകുതിയിൽ പലയിടത്തും ഉലഞ്ഞു പോകുന്നത് ഒഴിവായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി..! ദീപക് ഡി സോമന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവും ചിത്രത്തോട് ഏറെ ഇണങ്ങിപ്പോകുന്നുണ്ട്. ചുരുക്കത്തിൽ, ജീവിതത്തെ നായക പരിവേഷങ്ങളില്ലാതെ സമീപിക്കുകയാണ് ഈ ചിത്രവും എന്നതാണ്, അതിന്റെ പരിമിതികളിലും, സിനിമയുടെ ആന്തരിക ശക്തിയായി പ്രവർത്തിക്കുന്നത് എന്ന് പറയാം.

advertisment

News

Related News

    Super Leaderboard 970x90