Cinema

''ആത്മാവോ ആത്മപ്രതിഫലനമോ ?!''... കൂടെ എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ഈ സിനിമയിൽ സൂക്ഷ്മമായി പരിചരിക്കപ്പെടുന്നത് കുടുംബ ബന്ധവും, അതിൽത്തന്നെ സാഹോദര്യ ബന്ധവുമാണെന്നത് ശ്രദ്ധേയമാണ്. 'നിങ്ങൾ അന്വേഷിക്കുന്നത്, നിങ്ങളേയും അന്വേഷിക്കുന്നു ' ( What you seek is seeking you) എന്നത് ഒരർത്ഥത്തിൽ ഈ സിനിമയുടെ ഹൃദയവാക്യം പോലും ആകുന്നുണ്ടെന്ന് പറയാം

 ''ആത്മാവോ ആത്മപ്രതിഫലനമോ ?!''... കൂടെ എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

തന്റെ ഇതുവരെയുള്ള സിനിമകളിലൂടെയും (മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ് ) തിരക്കഥയിലൂടെയും (ഉസ്താദ് ഹോട്ടൽ ) ശ്രദ്ധേയമായ ഒരു ഇടം മലയാള സിനിമയിൽ അഞ്ജലി മേനോൻ സ്വന്തമാക്കിയിട്ടുണ്ട്. 'കൂടെ' എന്ന അവരുടെ പുതിയ ചിത്രവും ചില സവിശേഷ മാനങ്ങളുള്ളവയാണ് - ഒരു പക്ഷേ ബാംഗ്ലൂർ ഡേയ്സിന്റെ അത്രയും പുതുമയും ശക്തിയും പ്രസരിപ്പിക്കുന്നു എന്നു പറയാനാകില്ലെങ്കിലും. (2014ലെ മറാത്തി സിനിമ 'ഹാപ്പി ജേർണി'യിൽ നിന്നാണ് ഈ ചിത്രം എന്നു മനസ്സിലാക്കുന്നു.) കുഞ്ഞു കാര്യങ്ങൾ, ചെറുസന്ദർഭങ്ങൾ, ലോല വൈകാരിക സ്പന്ദങ്ങൾ എന്നിവയ്ക്കെല്ലാം ചിത്രത്തിൽ സൂക്ഷ്മമായ പരിഗണന നൽകുന്നത് അഞ്ജലി മേനോന്റെ പ്രത്യേകതയാണ്.

 ''ആത്മാവോ ആത്മപ്രതിഫലനമോ ?!''... കൂടെ എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ഈ സിനിമയിൽ സൂക്ഷ്മമായി പരിചരിക്കപ്പെടുന്നത് കുടുംബ ബന്ധവും, അതിൽത്തന്നെ സാഹോദര്യ ബന്ധവുമാണെന്നത് ശ്രദ്ധേയമാണ്. 'നിങ്ങൾ അന്വേഷിക്കുന്നത്, നിങ്ങളേയും അന്വേഷിക്കുന്നു ' ( What you seek is seeking you) എന്നത് ഒരർത്ഥത്തിൽ ഈ സിനിമയുടെ ഹൃദയവാക്യം പോലും ആകുന്നുണ്ടെന്ന് പറയാം. പതിനഞ്ചു വയസ്സിന് ഇളയവളായ അനുജത്തിയുടെ ജനനം ജോഷ്വായ്ക്ക് (പൃഥ്വിരാജ് ) വലിയ ആനന്ദം നൽകുന്നുണ്ടെങ്കിലും, കുഞ്ഞനുജത്തിയ്ക്ക് ആരോഗ്യ ക്ഷമത ഏറെ കുറവാണെന്ന വസ്തുത -ചെലവേറിയ മരുന്നുകളുടെ സ്ഥിര പിന്തുണ അവൾക്ക് അനിവാര്യമാണെന്ന യാഥാർത്ഥ്യം- അവന്റെയും കുടുംബത്തിന്റെയും ജീവിതാവസ്ഥയെ തന്നെ അട്ടിമറിക്കുന്നു. 

 ''ആത്മാവോ ആത്മപ്രതിഫലനമോ ?!''... കൂടെ എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

സ്കൂൾ, ഫുട്ബാൾ, കോളേജ് എല്ലാം ജോഷ്വായ്ക്ക് അന്യമാകുകയും അവൻ വിദേശത്തേക്ക്, കുടുംബത്തിന്റെ സാമ്പത്തിക സുസ്ഥിരതക്കായി ബന്ധുവിന്റെ സഹായത്തോടെ പോകുകയും ചെയ്യുകയാണ്. സിനിമയിൽ നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന നസ്രിയ നസീം, ജോഷ്വയുടെ സഹോദരി ജെനിഫറായി ചിത്രത്തിൽ നിറയുകയാണ് എന്നു പറയാം. സഹോദരിയുടെ മരണവാർത്തയറിഞ്ഞ് വിദേശത്തെ ജോലി സ്ഥലത്തു നിന്ന് ഊട്ടിയിലെത്തുന്ന, ഏറെക്കുറെ യാന്ത്രികമായ ഒരു മാനസികാവസ്ഥ മാത്രമുളള ജോഷ്വ, പളളിയിലെ ശവമടക്ക് കഴിഞ്ഞ് വീട്ടിലെത്തി രാത്രി അവളുടെ മുറിയിൽ താമസിക്കുന്നതോടെയാണ് കാര്യങ്ങൾ മാറിത്തുടങ്ങുന്നത്.

 ''ആത്മാവോ ആത്മപ്രതിഫലനമോ ?!''... കൂടെ എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

'ബോധം യാഥാർത്ഥ്യത്തെ സൃഷ്ടിക്കുന്നു' (Consciousness creates reality ) എന്ന ഒരു തലത്തിലാണ് പിന്നീട് കാര്യങ്ങൾ നീങ്ങുന്നത്. ജോഷ്വയ്ക്ക് -ജോഷ്വയ്ക്ക് മാത്രം, ഒരു വേള പ്രിയപ്പെട്ട അവരുടെ നായ ബ്രൗണിയ്ക്കും കൂടി-ജെനി, തുടർന്ന് ഒരു ജൈവിക സാന്നിധ്യമാകുന്നതാണ് നമ്മൾ കാണുന്നത്. ലൂയിസ് സായിപ്പിന്റെ വാനിൽ ഉള്ള അവരുടെ ഊട്ടിയാത്രകൾ, സിനിമാ ഫോട്ടോഗ്രാഫർ ലിറ്റിൽ സ്വയമ്പിന്റെ ക്യാമറ അതീവ ഹൃദ്യമായാണ് ആ വിഷ്കരിച്ചിരിക്കുന്നത്. ആത്മാവിന്റെ ഒരു അതിഭൗതിക പ്രശ്നം കടന്നു വരാത്ത വിധമാണ് ജെനിയുടെ സാന്നിധ്യം എന്നത് തീർച്ചയായും സംവിധായികയുടെ മികവു തന്നെയാണ്. 

 ''ആത്മാവോ ആത്മപ്രതിഫലനമോ ?!''... കൂടെ എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ജോഷ്വയുടെ ബാല്യകാല സഖി സോഫിയുമായി (പാർവ്വതി) ഒരു പുതു ജീവിതത്തിന് അവൻ മുതിരുന്നതിൽ പോലും ജെനിയുടെ തീവ്ര പ്രേരണയുണ്ട്. നസ്രിയ നിറഞ്ഞു നിൽക്കുന്ന ചിത്രമെന്നിലും, പാർവ്വതി തന്റെ വ്യക്തിത്വമുള്ള കഥാപാത്രത്തെ വളരെ ഭംഗിയാക്കുന്നു. പൃഥ്വിരാജ് എന്ന നടനെ കഥാപാത്രമായി മാത്രമേ നമ്മൾ ചിത്രത്തിൽ ഉടനീളം കാണുന്നുള്ളൂ. അതുപോലെ ജോഷ്വയുടെ അച്ഛനായി എത്തുന്ന സംവിധായകനും നടനുമായ രഞ്ജിത്ത് ഗംഭീര സാന്നിധ്യമാകുന്നു. ദേവൻ, പോളി വിൻസൺ, മാലാ പാർവതി, റോഷൻ മാത്യു, അതുൽ കുൽക്കർണി എന്നിവരും ചിത്രത്തെ തികവുറ്റതാക്കുന്നു. ഒപ്പം എം ജയചന്ദ്രനും രഘു ദീക്ഷിത്തും തയ്യാറാക്കിയിട്ടുള്ള സംഗീതവും നല്ല അനുഭവമാണ്.

ജനന മരണങ്ങളെ ലളിതമായും പ്രസാദാത്മകമായും 'പ്രശ്നവൽക്കരിച്ചു' കൊണ്ട് (ഒടുവിൽ ജെനി ജോഷ്വയെ വിട്ടു പോകുന്നതിനു ശേഷം, അവന് സോഫിയിൽ ജനിക്കുന്ന പെൺകുഞ്ഞിലൂടെ, ജെനിയെ വീണ്ടുമോർക്കാൻ സിനിമ നിർദ്ദേശിക്കുന്നുണ്ടല്ലോ! ) കുടുംബത്തിലെ സംഘർഷങ്ങൾ, വികാരങ്ങൾ, ബന്ധങ്ങൾ എന്നിവയെ ചിത്രം പുതുരീതിയിൽ പുനരന്വേഷിക്കാനും ഒരളവുവരെ പുനർനിർവചിക്കാനുമാണ് ശ്രമിക്കുന്നത്. അതു തന്നെയാണ്, മലയാളത്തിനു പരിചിതമല്ലാത്ത ഒരു ആഖ്യാന ശ്രമമാക്കി ഈ സിനിമയെ മാറ്റുന്നത് എന്നും പറയാം..!

advertisment

News

Super Leaderboard 970x90