Cinema

'പ്രണയം, പാചകം, പ്രകാശം - ഒരു പുതു ചിത്രക്കൂട്ട്'... എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

'We fall in love by chance, but stay in love by choice ' എന്നത് ബൈജുവിന്റെ സ്റ്റീഫൻ എന്ന കഥാപാത്രം പറയുന്ന ഒരു കേവല വാക്യം മാത്രമായിട്ടല്ല ചിത്രത്തിൽ നിലനിൽക്കുന്നത്. മറിച്ച് അത് ചിത്രത്തിന്റെ ആകെ അനുഭവസത്ത കൂടിയാക്കാൻ അനൂപ് മേനോൻ, മിയ ജോർജ് കൂട്ടുകെട്ടിന് (അഞ്ജലി എന്ന കഥാപാത്രം) നല്ലതുപോലെ കഴിയുന്നു എന്നു പറയാം.

'പ്രണയം, പാചകം, പ്രകാശം - ഒരു പുതു ചിത്രക്കൂട്ട്'... എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

പ്രണയത്തിന്റെയും പാചകത്തിന്റെയും പ്രകാശത്തിന്റെയും അനുഭൂതിദായകമായ ഒരു കറിക്കൂട്ട് സൃഷ്ടിക്കുന്നുണ്ട്  അനൂപ് മേനോന്റെ (തിരക്കഥ, സഞ്ജയ് എന്ന മുഖ്യ കഥാപാത്രം) 'എന്റെ മെഴുതിരി അത്താഴങ്ങൾ'  എന്ന പുതിയ ചിത്രം. 'ബ്യൂട്ടിഫുൾ'  ഉൾപ്പെടെയുളള പല വ്യത്യസ്ത ചിത്രങ്ങൾ മലയാളത്തിന് നൽകിയ അനൂപ് മേനോൻ നാലു വർഷങ്ങൾക്കു ശേഷം രചന നിർവ്വഹിക്കുന്ന ഈ ചിത്രം, സർഗാത്മകമായും ഊഷ്മളമായും ആവിഷ്കരിക്കാൻ സംവിധായകൻ സൂരജ് തോമസിന് കഴിഞ്ഞിട്ടുണ്ട്.

'പ്രണയം, പാചകം, പ്രകാശം - ഒരു പുതു ചിത്രക്കൂട്ട്'... എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

 'We fall in love by chance, but stay in love by choice ' എന്നത് ബൈജുവിന്റെ സ്റ്റീഫൻ എന്ന കഥാപാത്രം പറയുന്ന ഒരു കേവല വാക്യം മാത്രമായിട്ടല്ല ചിത്രത്തിൽ നിലനിൽക്കുന്നത്.  മറിച്ച് അത് ചിത്രത്തിന്റെ ആകെ അനുഭവസത്ത കൂടിയാക്കാൻ അനൂപ് മേനോൻ, മിയ ജോർജ് കൂട്ടുകെട്ടിന് (അഞ്ജലി എന്ന കഥാപാത്രം)  നല്ലതുപോലെ കഴിയുന്നു എന്നു പറയാം. ഈ പ്രണയ വീക്ഷണത്തിന്  സമാന്തരമായി നിൽക്കുന്ന ഒരു പാചക വീക്ഷണം, സഞ്ജയ് എന്ന ആ പ്രശസ്ത ഷെഫ് ഹൃദയത്തിലേക്കെടുക്കുന്നത്, ഊട്ടിയിൽ ഹോട്ടൽ നടത്തുന്ന നായരുടെ, കേൾവികേട്ട ബീഫിന്റെ പാചക വർത്തമാനത്തിൽ നിന്നാണ്.

'പ്രണയം, പാചകം, പ്രകാശം - ഒരു പുതു ചിത്രക്കൂട്ട്'... എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

മൂന്നു സാക്ഷാത്കാരങ്ങളാണ് - പ്രണയം, പാചകം, പ്രകാശം- പുതിയ രഹസ്യ കൂട്ടിനാൽ സിനിമയിൽ നമ്മെ പ്രലോഭിപ്പിക്കുന്നത്..! അഞ്ജലി മെഴുകുതിരി ഡിസൈനർ ആയാണ് ജോലി ചെയ്യുന്നത് എന്നത് അങ്ങനെയാണ് സവിശേഷം പ്രസക്തമാകുന്നത്. പ്രണയത്തിന്റെയും സഹൃദത്തിന്റെയും വിവിധ നിറമുള്ള മെഴുകുതിരികളിൽ നിന്ന് പാഷന്റെയും കാമത്തിന്റെയും ചുവന്ന മെഴുകുതിരിയിലേക്ക് ഉള്ള ചിത്രത്തിന്റെ മൃദുസഞ്ചാരം പോലെ പ്രധാനമാണ്, സഞ്ജയിന്റെ സവിശേഷ ചിക്കൻ ചേരുവയിലൂടെ  ഉണരുന്ന ദമ്പതികളുടെ രതികാമനകളും  എന്നത്, സ്റ്റീഫന്റെ ദാമ്പത്യം തന്നെയാണ് വെളിപ്പെടുത്തുന്നത്. 

'പ്രണയം, പാചകം, പ്രകാശം - ഒരു പുതു ചിത്രക്കൂട്ട്'... എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

പ്രമേയപരമായി, ക്ലീഷെയുടെ അഥവാ ആവർത്തനത്തിന്റെ പ്രശ്നം തീർച്ചയായും ഈ ചിത്രത്തിൽ ആരോപിക്കാമെങ്കിലും, ആഖ്യാനത്തിന്റെ ലോലവും ബൗദ്ധികവും വൈകാരികവുമായ ഒരു സന്തുലിത രസതന്ത്രം ചിത്രത്തെ അവിടെ നിന്നെല്ലാം മോചിപ്പിക്കുന്നുണ്ട് എന്നു കാണാൻ കഴിയും. സ്റ്റീഫൻ -ഗ്രേസി ദാമ്പത്യം മാത്രമല്ല, സഞ്ജയിന്റെ സ്കൂൾമേറ്റ് തുളസിയുടെ (നിസ) ദാമ്പത്യവും സിനിമയിൽ വിലപ്പെട്ട അനുഭവമാകുന്നതു കാണാം. അതുപോലെ,  ലൈംഗികതയെക്കറിച്ചുള്ള നിലപാട്, ആത്മപരിഹാസത്തിന്റെ ശക്തമായ തലം എന്നിവയെല്ലാം സിനിമയെ വ്യത്യസ്തമായ ചില മാനങ്ങളിലേക്ക് നയിക്കുന്നുണ്ട് - അലൻസിയർ അവതരിപ്പിക്കുന്ന മികച്ച കഥാപാത്രത്തിലും ഈ സ്വയം പരിഹാസത്തിന്റെ തലം സജീവമാണ് എന്നത്  ശ്രദ്ധേയമാണ്.

'പ്രണയം, പാചകം, പ്രകാശം - ഒരു പുതു ചിത്രക്കൂട്ട്'... എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന മലയാള സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ജിത്തു ദാമോദറിന്റെ ക്യാമറ, എം ജയചന്ദ്രൻ, രാഹുൽ രാജ് എന്നിവരുടെ പാട്ടും സംഗീതവും, ലാൽജോസ്, ദിലീഷ് പോത്തൻ തുടങ്ങിയവരുടെ അതിഥി സാന്നിധ്യം എന്നിവയെല്ലാം ചിത്ര ന്നിന് ഏറെ അനുഗുണമായി മാറുന്നു എന്നാണ് തോന്നിയത്. കഥാപാത്രങ്ങൾ ചിത്രത്തിൽ തേടിക്കൊണ്ടിരുന്ന ആ മാന്ത്രികക്കൂട്ട് പോലെ ഒന്ന്, വലിയ അവകാശവാദങ്ങളില്ലാതെ,  ഒട്ടും കടും രുചികളില്ലാത, തങ്ങളുടെ ചിത്രത്തിലും ചേർക്കാൻ അനൂപ് മേനോനും സംവിധായകൻ സൂരജ് തോമസിനും കഴിഞ്ഞിരിക്കുന്നു എന്ന ചിന്തയാണ്, ചുരുക്കത്തിൽ ഈ ചിത്രത്തിന്റെ കാഴ്ചയും അനുഭവവും എന്നിൽ ഉണ്ടാക്കിയത് എന്നു പറയട്ടെ.

advertisment

News

Super Leaderboard 970x90