ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'ചിദംബര സ്മരണ' ഇരുപത്തഞ്ചാം പതിപ്പിൽ എത്തുമ്പോൾ, ആദ്യ പതിപ്പിന് രഘുനാഥൻ പറളി, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ വായനാക്കുറിപ്പ് വീണ്ടും വായിക്കാം

ആത്മരോഷത്തിന്റെയും പാപബോധത്തിന്റെയും കനലുകൾ ചുള്ളിക്കാടിലുണ്ട്. അദ്ദേഹത്തിന്റെ കവിതകളിലുള്ളതുപോലെ തന്നെ അവ ജീവിതത്തിലുമുണ്ട്. അഥവാ ചുള്ളിക്കാടിന്റെ കവനസത്തയും ജീവനസത്തയും കൂടുതലും രണ്ടായിട്ടല്ല ഒന്നായിത്തന്നെ നിലനില്കുകയാണെന്നർഥം. രചന എന്നത് കടൽത്തീരത്തെ കക്കവാരലല്ലെന്നും അത് അത് സംസാരസാഗരത്തിലെ തിമിംഗല വേട്ടയാണെന്നും മുൻപൊരിക്കൽ കവി പറഞ്ഞിട്ടുള്ളത് ഇവിടെ ഓർക്കാം..

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'ചിദംബര സ്മരണ' ഇരുപത്തഞ്ചാം പതിപ്പിൽ എത്തുമ്പോൾ, ആദ്യ പതിപ്പിന് രഘുനാഥൻ പറളി, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ വായനാക്കുറിപ്പ് വീണ്ടും വായിക്കാം

പ്രതിഭാശാലികളായ എഴുത്തുകാരുടെ ജീവിതം പലപ്പോഴും  ഇരട്ടവരയിലെ  കോപ്പിയെഴുത്തുപോലെ ചിട്ടയുള്ളതും സ്വച്ഛന്ദവും ആകാറില്ല. മറിച്ച് അത് ഹൃദയാഘാതം നേരിടുന്ന ഒരാളുടെ ഇ.സി.ജി.ഗ്രാം  പോലെ അത്യന്തം സങ്കീർണവും പ്രവചനാതീതവുമായിത്തീരുകയാണ് പതിവ്. (സാഹിത്യ രംഗത്ത് ഉദാഹരണങ്ങൾ എത്രവേണമെങ്കിലും ഉണ്ടെന്നോർക്കുക ) അതേസമയം, ഏറെ സങ്കീർണമായ തങ്ങളുടെ ജീവിതത്തെ അതേ തരംഗ ദൈഘ്യമുള്ള ഒരു ഭാഷയിൽ പുനഃരാവിഷ്കരിക്കുക എന്നതായിരിക്കും വലിയ എഴുത്തുകാർ സ്വന്തം സ്വർഗ്ഗജീവിതത്തിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും ആത്മസംഘർഷവും. ആ അർഥത്തിൽ, ഇത്തരമൊരു കഠിന പരീക്ഷയിൽ വിജയിച്ചുവെന്നതാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'ചിദംബരസ്മരണ' എന്ന ആത്മകഥാപരമായ രചനയുടെ ഏറ്റവും വലിയ സാഫല്യമെന്ന്  നിസ്സംശയം പറയാം. ഒരു  പക്ഷേ, കുഞ്ഞിരാമൻ നായരുടെ 'കാല്പാടുകൾ'ക്കുശേഷം (അതു പിന്തുടര്‍ന്നും)  മലയാളത്തിനും ലഭിക്കുന്ന ഒരു തീവ്രഗ്രന്ഥവുമാണിത്.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'ചിദംബര സ്മരണ' ഇരുപത്തഞ്ചാം പതിപ്പിൽ എത്തുമ്പോൾ, ആദ്യ പതിപ്പിന് രഘുനാഥൻ പറളി, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ വായനാക്കുറിപ്പ് വീണ്ടും വായിക്കാം

ആദ്യന്തം ഭീതിദവും ആപൽക്കരവുമായി ജീവിച്ച വലിയ ഫ്രഞ്ചുകവി ബോദ്‌ലെയറുടെ പാപബോധം  വേട്ടയാടുന്ന 'ഇന്റിമേറ്റ് ജേണൽസ് ' എന്ന രചനയിൽ  എലിയറ്റ് ദര്‍ശിച്ചത് ദൈവശാസ്ത്രപരമായ നിഷ്കളങ്കത' ആയിരുന്നു. പ്രതിഭാധനരായ എഴുത്തുകാർ ഇങ്ങനെ തന്നെത്തന്നെ ഇല്ലായ്മ ചെയ്യും വിധം സ്വന്തം ജീവിതത്തെ കുറിച്ച് എഴുതാൻ പാകപ്പെടുന്നത്, അവർ ഈ ദൈവശാസ്ത്രപരമായ   നിഷ്കളങ്കത നേടിയെടുക്കുമ്പോഴാണെന്ന് പറയാം. ദൈവമില്ലായിരിക്കാം  പക്ഷേ, ദൈവശാസ്ത്രപരമായ  നിഷ്കളങ്കതയുണ്ട് എന്ന ഒരു ആന്തരിക യുക്തികൂടിയാണത്.  'ചിദംബര സ്മരണ'യിലൂടെ ചുള്ളിക്കാടും ഈ ഒരു ദൗത്യം നേടിയെടുത്തുവെന്നു ചിന്തിക്കാൻ ഇതിലെ അനുഭവങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നു. ജീവിതത്തിന്റെ ഒരു ദുർബല സന്ധിയിൽ 'ഇത് ആരോടും പറയരുതേ'  എന്ന് കേഴുന്ന കവി തന്നെ പിന്നീട് ആ അനുഭവം ലോകത്തിനു മുന്നിൽ ഉന്മീലനം ചെയ്യുന്നത് അങ്ങനെയാണ്. സദാചാരത്തിന്റെ കാവൽക്കാരെ രോഷം കൊള്ളിക്കുക എന്ന ഒരു ധർമം കൂടി ഇതുപോലുള്ള ജീവിതങ്ങൾ എക്കാലത്തും നിറവേറ്റി വന്നിട്ടുണ്ടെന്ന കാര്യം ഇവിടെ അനുബന്ധമായി സൂചിപ്പിക്കട്ടെ.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'ചിദംബര സ്മരണ' ഇരുപത്തഞ്ചാം പതിപ്പിൽ എത്തുമ്പോൾ, ആദ്യ പതിപ്പിന് രഘുനാഥൻ പറളി, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ വായനാക്കുറിപ്പ് വീണ്ടും വായിക്കാം

ആത്മരോഷത്തിന്റെയും പാപബോധത്തിന്റെയും  കനലുകൾ ചുള്ളിക്കാടിലുണ്ട്.അദ്ദേഹത്തിന്റെ കവിതകളിലുള്ളതുപോലെ തന്നെ അവ ജീവിതത്തിലുമുണ്ട്. അഥവാ ചുള്ളിക്കാടിന്റെ കവനസത്തയും ജീവനസത്തയും കൂടുതലും രണ്ടായിട്ടല്ല ഒന്നായിത്തന്നെ നിലനില്കുകയാണെന്നർഥം. രചന എന്നത് കടൽത്തീരത്തെ കക്കവാരലല്ലെന്നും അത് സംസാരസാഗരത്തിലെ  തിമിംഗല വേട്ടയാണെന്നും മുൻപൊരിക്കൽ കവി പറഞ്ഞിട്ടുള്ളത് ഇവിടെ ഓർക്കാം. നന്മ/ തിന്മ സംഘർഷം തന്നെയാണ് അടിസ്ഥാനപരമായി 'ചിദംബരസ്മരണ'യെ ചൂഴ്ന്നുനിൽക്കുന്നത്. ഭാഷ അതിൻറെ വലിയ ആകാശങ്ങൾ തേടുന്ന ഒരു കൃതികൂടിയാണിത്. ചിലപ്പോൾ ഉരുകിയും ചിലപ്പോൾ ഉറച്ചും ചിലപ്പോൾ പ്രാർഥനയായും ചിലപ്പോൾ ആത്മനിന്ദയായും ചിലപ്പോൾ വെറുപ്പായും ചിലപ്പോൾ സ്നേഹമായും  ചിലപ്പോൾ കാമമായും ചിലപ്പോൾ മോഹമായുമെല്ലാം ഭാഷ ഇവിടെ രൂപാന്തരം പ്രാപിക്കുന്നു.

'ഭ്രൂണഹത്യ ' എന്ന ആദ്യ 'ജീവിതഖണ്ഡ'ത്തിൽ, തികച്ചും നിസ്സഹായനും  നിരാശ്രയിയുമായ കവി ഗർഭിണിയായ തന്റെ പ്രേയസിയെ ഭ്രൂണഹത്യയ്ക്ക് നിർബന്ധിക്കുന്ന കഠിന സന്ദർഭമാണുള്ളത്. ഈ അനുഭവം പക്ഷെ, നമ്മുടെ ഹൃദയത്തെ കൂടുതൽ ഉലയ്ക്കുന്നത് ഗർഭസ്ഥനായ ആ ശിശുവിന്റെ രോദനം (കവിക്കു തോന്നുന്നത് )  അദ്ദേഹം ഉപമകളില്ലാത്തവണ്ണം ഇങ്ങനെ എഴുതുമ്പോഴാണ്- " അച്ഛാ, എന്റെ പൊന്നച്ഛാ,എന്നെ കൊല്ലല്ലേ അച്ഛാ, സപ്താശ്വരഥത്തിൽ  എഴുന്നള്ളുന്ന ജപാകുസുമസങ്കാശനും സർവപാപഘ്നനും ആയ സൂര്യദേവന്‍റെ മഹാദ്യുതി ഞാനും ഒരിക്കലെങ്കിലും കണ്ടുകൊള്ളട്ടെ അച്ഛാ.  എന്നെ കൊല്ലരുതേ അച്ഛാ,സമുദ്രവസനയും രത്നഗർഭയുമായ ഭൂമിദേവിയെ ഒരിക്കലെങ്കിലും ഞാനും സ്പർശിച്ചുകൊള്ളട്ടെ അച്ഛാ. ഈരേഴു പതിനാലു ലോകങ്ങളിലും വെച്ച് ഏറ്റവും മാധുര്യമേറിയ അമൃതമായ മാതൃസ്തന്യം ഒരു തുള്ളി ഒരേയൊരു തുള്ളി ഒരിക്കലെങ്കിലും ഞാനും രുചിച്ചുകൊള്ളട്ടെ അച്ഛാ.  അച്ഛാ, എന്റെ പൊന്നച്ഛാ, എന്നെ കൊല്ലല്ലേ അച്ഛാ."  കവിയുടെ 'പിറക്കാത്ത മകന്'എന്ന പ്രശസ്തമായ കവിത പിറന്ന സന്ദർഭവും ഇതത്രേ. മറ്റനുഭവങ്ങളിലും  ഇതുപോലെ എടുത്തു ചേർക്കേണ്ട നിരവധി ഭാഷാനുഭവങ്ങളുണ്ട്. ഈ അനുഭവങ്ങൾ ചേതോമയമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'ചിദംബര സ്മരണ' ഇരുപത്തഞ്ചാം പതിപ്പിൽ എത്തുമ്പോൾ, ആദ്യ പതിപ്പിന് രഘുനാഥൻ പറളി, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ വായനാക്കുറിപ്പ് വീണ്ടും വായിക്കാം

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'ചിദംബര സ്മരണ' ഇരുപത്തഞ്ചാം പതിപ്പിൽ എത്തുമ്പോൾ, ആദ്യ പതിപ്പിന് രഘുനാഥൻ പറളി, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ വായനാക്കുറിപ്പ് വീണ്ടും വായിക്കാം

കഥകളെ അട്ടിമറിക്കുന്ന ജീവിതാനുഭവങ്ങളാണ് 'ചിദംബരസ്മരണയിൽ 'കൂടുതലും. ആലംബഹനീനനായി  നിൽക്കുന്ന കവിയുടെ മുന്നിലേയ്ക്ക് ഒരു ദൈവത്തെ പോലെ കടന്നുവരുന്ന 'ജോസപ്പേട്ട'നെ  അനുസ്മരിക്കുന്നതിലും (ഏതുനാടകമായിരുന്നു അത് ?) '78 ലെ ഓണത്തിന് ഭക്ഷണം ഇരുന്നുണ്ണേണ്ടിവന്നതിന്റെയും അവിടെ ഒരു പെൺകുട്ടി കവിയെ തിരിച്ചറിയുന്നതിന്റെയും  അനുഭവം പങ്കിടുന്നതിലും (ഇരുന്നുള്ള ഓണം)  രക്തദാനം നൽകാൻ പോയ ഒരു രൂക്ഷ സന്ദർഭം ഓർത്തെടുക്കുന്നതിലും  (ചോരയുടെ വില) 'മഹാനട'നായ ശിവാജിഗണേശനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കണ്ട അപൂർവാനുഭവം വിവരിക്കുന്നതിലും മാത്രമല്ല ഈ നാടകീയതയുള്ളത്. മറിച്ച് കൃതിയിലെ ഹൃദയസ്പർശിയോ ഹൃദയ ദ്രവീകരണക്ഷമമോ ആയ ഓരോ അധ്യായത്തിലും നിശ്ചയമായും ഈ നാടകീയത അവകാശപ്പെടാനാകും. മായ, ഭ്രാന്തൻ,വിഷകന്യക ,അഗ്നിക്കാവടി, പതനം, അമ്മിഞ്ഞ, ഇതും ഒരു കവി, പാതിരാപ്പാട്ട്, നീപ്പാതി, മഹാകവി, യാദൃശ്ചികം, ശിഷ്യ, ഒരു 'അമ്മ തുടങ്ങിയ അനുഭവങ്ങളും അനുവാചകഹൃത്തിൽ   പതുക്കെ നീറിപ്പിടിക്കുന്നത് അല്ലെങ്കിൽ പെട്ടെന്ന് ആഞ്ഞുപതിക്കുന്നത് ഇപ്രകാരമാണ്. 'ജീവിതം ഒരുമഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങൾക്കായി കാത്തുവെക്കുന്നു'എന്ന് ചുള്ളിക്കാട് കൃതിയുടെ ആരംഭത്തിൽ കുറിച്ചിട്ടുള്ളത് സ്വന്തം അനുഭവങ്ങളുടെ അപഗ്രഥനമായിക്കൂടിയാണ്.

വീടുവിട്ടതിനുശേഷം,പിതാവ് മരിക്കുമ്പോൾ മാത്രം തറവാട്ടിലെത്തുന്ന കവി സ്വന്തം പിതാവിന് മരണാന്തരക്രിയ നടത്തുന്ന 'അച്ഛൻ' എന്ന അനുഭവം കൃതിയിൽ ഒറ്റയ്ക്ക് നിന്നു കത്തുന്നു. കവിയുടെ വിദേശയാത്രകളും ഇതിലെ വിലപ്പെട്ട അനുഭവങ്ങൾക്കു  നിമിത്തമായിട്ടുണ്ട്.  'ചിദംബരസ്മരണ' എന്ന അധ്യായം അക്ഷരാർഥത്തിൽ ('ചിദംബര'ത്തിന്  ജ്ഞാനത്തിന്റെ ആകാശം എന്ന ഒരു അർഥം കൂടിയുണ്ട്) ആത്മജ്ഞാനം തേടുന്ന കനകാംബാളിനേയും  രംഗസ്വാമിയേയും   കുറിച്ചുള്ളതാണ്. അതേസമയം 'ചിദംബര സ്മരണ' എന്ന ഈ അനുഭവ സമാഹാരമാകട്ടെ തിരിച്ച് കവിയുടെ ആത്മാന്വേഷണം തന്നെയായി മാറുന്നു.

advertisment

News

Super Leaderboard 970x90