ബെന്യാമിന്‍ എന്ന എഴുത്തുകാരന്റെ കലര്‍പ്പില്ലാത്ത വായനാബോധവും സത്യസന്ധതയും....രഘുനാഥൻ പറളി എഴുതിയ കുറിപ്പ്

വിജയകോടിയില്‍ നില്‍ക്കുന്ന ഒരു സര്‍ഗസാഹിത്യകാരന്‍, തന്റെ തലമുറയിലെ ഒരു ചെറുനിരൂപകനെ, അതും തന്നെക്കുറിച്ച് ഇന്നുവരെ ഒരു വാക്കുപോലുമെഴുതാത്ത ഒരു നിരൂപകനെ ഈ വിധം പുണരുന്നത് മലയാള സാഹിത്യ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ അനുഭവമായിരിക്കും എന്നാണ് എന്റെ വിനീതമായ തോന്നല്‍..!

ബെന്യാമിന്‍ എന്ന എഴുത്തുകാരന്റെ കലര്‍പ്പില്ലാത്ത വായനാബോധവും സത്യസന്ധതയും....രഘുനാഥൻ പറളി എഴുതിയ കുറിപ്പ്

എന്റെ 'ഭാവിനിയുടെ ഭാവന' എന്ന നിരൂപണകൃതിയെ 'ഭാവിയുടെ വായന' എന്ന് വായിച്ചത്, തന്റെ ആദ്യ ലേഖന സമാഹാരത്തില്‍, ആ പേരില്‍ തന്നെ പ്രസ്തുത കൃതിയെക്കുറിച്ച് -നിരൂപണത്തെക്കുറിച്ച് -ഒരു അധ്യായം ചേര്‍ത്തത്, ശ്രീ ബെന്യാമിന്‍ ആണ്. (ഗ്രീന്‍ സോണിനു വെളിയില്‍നിന്ന് എഴുതുമ്പോള്‍-മാതൃഭൂമി ബുക്സ്-2015) വിജയകോടിയില്‍ നില്‍ക്കുന്ന ഒരു സര്‍ഗസാഹിത്യകാരന്‍, തന്റെ തലമുറയിലെ ഒരു ചെറുനിരൂപകനെ, അതും തന്നെക്കുറിച്ച് ഇന്നുവരെ ഒരു വാക്കുപോലുമെഴുതാത്ത ഒരു നിരൂപകനെ ഈ വിധം പുണരുന്നത് മലയാള സാഹിത്യ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ അനുഭവമായിരിക്കും എന്നാണ് എന്റെ വിനീതമായ തോന്നല്‍..!

ബെന്യാമിന്‍ എന്ന എഴുത്തുകാരന്റെ കലര്‍പ്പില്ലാത്ത വായനാബോധവും സത്യസന്ധതയും....രഘുനാഥൻ പറളി എഴുതിയ കുറിപ്പ്

ബെന്യാമിനെ സത്യത്തില്‍ അടുത്തുകാണുകയും ഒപ്പമിരിക്കുകയും ചെയ്യുന്നത്, ഇന്നലെ മാത്രമാണ് എന്നതാണ് അതിനേക്കാള്‍ രസകമായ വസ്തുത..!! തസ്രാക്കിലെ 'മധുരംഗായതി' വേദിയാണ് ഇന്നലെ എനിക്ക് ഈ വ്യക്തിഗതമായ സന്തോഷത്തിന് നിമിത്തമായത്. മാത്രമല്ല, ബെന്യാമിന്‍ എത്ര യാഥാര്‍ത്ഥ്യബോധത്തോടെ സംസാരിക്കുന്നു എന്നത്, മലയാള നോവല്‍ ചരിത്രത്തില്‍ 'ആടുജീവിതം' ഉണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്നു പോലും ആര്‍‍ജ്ജവത്തോടെ പറയാന്‍ കഴിയുന്നുവെന്നത്,ഈ എഴുത്തുകാരന്റെ കലര്‍പ്പില്ലാത്ത വായനാബോധത്തേയും സത്യസന്ധതയേയും കുറിച്ചു സഹര്‍ഷം ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. (മുമ്പ് തന്റെ 'ചെമ്മീന്‍' മലയാളത്തില്‍ അമ്പതു വര്‍ഷത്തില്‍ കൂടുതല്‍ വായിക്കപ്പെടില്ലെന്ന്, പറഞ്ഞത് സാക്ഷാല്‍ തകഴിയായിരുന്നു എന്നും അനുബന്ധമായി ഓര്‍ത്തുപോയി.) ഇതേയാഥാര്‍ത്ഥ്യബോധത്തിലൂടെ തന്നെയാണ്, ബെന്യാമിന്‍ തന്റെ ഇടം നമ്മുടെ സാഹിത്യത്തില്‍, പക്ഷേ ഇളക്കമില്ലാതെ ഉറപ്പിക്കുന്നത് എന്നത് മറ്റൊരു ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്..! :)

advertisment

Super Leaderboard 970x90