Kerala

ഈ ഹർത്താലിനും ജനാധിപത്യപരമായ ഇടമുണ്ട് - രഘുനാഥൻ പറളി

ഹര്‍ത്താല്‍ നിത്യ സമരരീതിയായ ഒരു നാട്ടില്‍, ദളിത് സംഘടനകള്‍ക്കും മറ്റാരെപ്പോലെയും, ഒരു പക്ഷേ ആരെക്കാളും ഒരു ഹര്‍ത്താലിന് ആഹ്വാനം ചെയ്യാനുളള ജനാധിപത്യപരമായ ഇടം ഉണ്ടെന്ന് വ്യക്തിഗതമായി ഞാന്‍ വിശ്വസിക്കുന്നു. ഹര്‍ത്താലിന്റെ തോല്‍വിയോ വിജയമോ ഇതില്‍ വിഷയമാകുന്നേ ഇല്ലതന്നെ....

ഈ ഹർത്താലിനും ജനാധിപത്യപരമായ ഇടമുണ്ട് - രഘുനാഥൻ പറളി

അംബേദ്കര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ കൂടുതല്‍ തെളിയുന്ന ഒരു സത്യമായി ഇപ്പോള്‍ മാറുന്നതു നമ്മള്‍ കാണുന്നുണ്ട്. മാത്രമല്ല രോഹിത് വെമുലയുടെ ആത്മഹത്യയിലൂടെ അംബേദ്കര്‍ പുനര്‍വായനകളും പുന:സന്ദര്‍ശനങ്ങളും ശക്തിപ്രാപിച്ചിട്ടുണ്ടെന്നും തോന്നിയിട്ടുണ്ട്. ഒരുപക്ഷേ കാര്യങ്ങളെ ഇത്രമേല്‍ ദീര്‍ഘദര്‍ശനം ചെയ്ത ഒരു രാഷട്രതന്ത്ര‍ജ്ഞനെ നമ്മള്‍ ഇന്ത്യയില്‍ അധികം കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

1920 ല്‍ 'മൂകനായക് ' എന്ന പത്രവും 1927 ല്‍ 'ബഹിഷ്കൃത് ഭാരത്' എന്ന പത്രവും അംബേദ്കര്‍ ആരംഭിച്ചത്-എഡിറ്റ് ചെയ്തത്, ദളിത് ശബ്ദം കേള്‍പ്പിക്കുക- അവര്‍ക്കു ശബ്ദമുണ്ടാക്കുക- എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു. ഇപ്പോള്‍, സ്വാതന്ത്ര്യാനന്തരം ഏഴു പതിറ്റാണ്ടു പിന്നിടുമ്പോള്‍ 'എസ് സി/എസ് ടി പീഡന നിരോധന നിയമം പുന:സ്ഥാപിക്കാന്‍ പാര്‍ലിമെന്റ് ഇടപെടുക' എന്ന മുദ്രാവാക്യവുമായി മുപ്പതോളം ദളിത് സംഘടനകള്‍ ഹര്‍ത്താലിലേക്കു നീങ്ങുന്നു. ഭരണഘടനാപരമായ സാധ്യതകള്‍ എല്ലാം അവസാനിക്കുമ്പോള്‍ മാത്രമേ മറ്റു വഴികളിലേക്കു പോകാവൂ എന്ന് ആദ്യം പറഞ്ഞിട്ടുളളതും സാക്ഷാല്‍ അംബേദ്കറാണ്, അല്ലെങ്കില്‍ അത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും.

അപ്പോഴും, ഹര്‍ത്താല്‍ നിത്യ സമരരീതിയായ ഒരു നാട്ടില്‍, ദളിത് സംഘടനകള്‍ക്കും മറ്റാരെപ്പോലെയും, ഒരു പക്ഷേ ആരെക്കാളും ഒരു ഹര്‍ത്താലിന് ആഹ്വാനം ചെയ്യാനുളള ജനാധിപത്യപരമായ ഇടം ഉണ്ടെന്ന് വ്യക്തിഗതമായി ഞാന്‍ വിശ്വസിക്കുന്നു. ഹര്‍ത്താലിന്റെ തോല്‍വിയോ വിജയമോ ഇതില്‍ വിഷയമാകുന്നേ ഇല്ലതന്നെ. അവരുടെ നാളത്തെ ഹര്‍ത്താല്‍ ആഹ്വാനം പലകോണുകളില്‍ നിന്ന് വലിയ തോതില്‍ അപഹസിക്കപ്പെടുന്നതു കണ്ടപ്പോള്‍ ഉണ്ടായ ചിന്ത കുറിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. ഒപ്പം ആക്രമങ്ങളും കലാപങ്ങളും കൊലപാതകങ്ങളും ഒന്നും ഒരിടത്തും, ഒരു സമരത്തിലും ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ എന്നും ആഗ്രഹിക്കുന്നു.

advertisment

News

Related News

    Super Leaderboard 970x90