Travel

കോടമഞ്ഞ് വീഴുന്ന കുടജാദ്രിയിലേക്ക് ഒരു യാത്ര

അഗസ്ത്യമുനി മുതൽ ശങ്കരൻ വരെയുള്ളവരുടെ പാദസ്പർശത്താൽ ധന്യമായ സ്ഥാനം...അറിവിന്റെ അന്വേഷണത്തിന്റെ അവസാന വാക്കാണ് ഇവിടം.

കോടമഞ്ഞ് വീഴുന്ന കുടജാദ്രിയിലേക്ക് ഒരു യാത്ര

ബ്രഹ്മം

വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം ...വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ .ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉല്പത്തി .ബ്രഹ്മം സ്വയം പരിജ്ഞാനമാകുന്നു .പ്രകാശമാകുന്നു.

കാഴ്ചപാടുകൾ

കൊടചാദ്രി എങ്ങനെ പ്രിയപെട്ടതാവുന്നു എത്രത്തോളം പ്രിയപെട്ടതാവുന്നു എന്ന് പറയുന്നതിന് മുമ്പ് ഇഷ്ട്ടയിടങ്ങളിൽ മുൻപന്തിയിലാണ് ഈ ശങ്കരന്റെ മണ്ണ് എന്ന സത്യാവസ്ഥ ഈ യാത്രയോടെ ഞാൻ മനസിലാക്കുന്നു.കൊടചാദ്രിക്ക് മുകളിൽ ഞാൻ ശങ്കരനാണ്.സന്യാസിയും ദാർശികനുമായ ആദി ശങ്കരൻ.ഈയൊരു കാഷായ വേഷത്തിലിരുന്നേ കൊടചാദ്രിയുടെ കഥകൾ പറയാനറിയൂ...ഞാനറിയാതെ എന്നിലേക്ക് വന്നതാണ് ഈ കാഷായവും ചിന്തകളും.ഇതാണ് ശങ്കരൻ താണ്ടിയ ഈ പ്രകൃതിയുടെ പ്രത്യേകതയും.ദേഷ്യം, സങ്കടം, സ്നേഹം, വെറുപ്പ്, സന്തോഷം, നിരാശയും എല്ലാം കൂടികലർന്ന സാധാരണ ജീവിതത്തിൽ നിന്നും സന്യാസത്തിലേക്കാണ് ഈ യാത്ര.ഓരോ ചുവടുകളും ഈ വികാരങ്ങളിൽ നിന്നുള്ള ഉയർത്തെഴുനേൽപ്പാണ്.

വികാരങ്ങൾ

ഈ യാത്ര തനിച്ചായിരുന്നില്ല.അവളുമുണ്ടായിരുന്നു..ജീവന്റെ പാതിയെന്ന് പറഞ്ഞു അവഹേളിക്കാൻ ഞാൻ തയാറല്ല.ഒരു ജീവിതത്തിന്റെ കർമ്മപഥത്തിൽ വന്നു പോവുന്ന സഞ്ചാരികളാണ് അവനും അവളും എന്ന് വേണ്ട ഓരോ ജീവനും.യാത്രികരാണ് നമ്മൾ ഓരോ വലയത്തിൽ സഞ്ചരിക്കുന്ന അപൂർണ്ണമായ ഈ ജീവിതത്തിലെ സഞ്ചാരികൾ.മനസ്സ് കൊണ്ട് സഞ്ചരിക്കുന്നവൾ എന്ന് പറയാനാണ് ഏറെ ഇഷ്ട്ടം.

മോഹങ്ങളാണ് കൊടചാദ്രി മലനിരകൾ.വികാര ശൂന്യമാണ് കൊടചാദ്രിയെങ്കിലും എല്ലാ വികാരങ്ങളുടെയും പ്രതിഫലനമാണ് ഈ യാത്ര, ദേഷ്യം, സങ്കടം, സ്നേഹം,വെറുപ്പ്,കാമം,സന്തോഷം,നിരാശ എന്ന വികാരങ്ങളുടെ പൂർണ്ണത.അതെ അതാണ് ഓരോ യാത്രികനും സർവജ്ഞപീഠം.സഹ്യപർവത നിരകളിലെ ഈ മഴക്കാടുകൾ.

കോടമഞ്ഞ് വീഴുന്ന കുടജാദ്രിയിലേക്ക് ഒരു യാത്ര

സഞ്ചാരം

കൊടചാദ്രിയിൽ എത്തി ചേരാൻ രണ്ടു വഴികൾ ഉണ്ട്.റോഡ് മാർഗവും വനപ്പാതയും.ഇതിൽ റോഡ് മാർഗ്ഗം നാല്പതു കിലോമീറ്ററോളം യാത്ര ചെയ്യണം. ജീപ്പാണ് പ്രധാന വാഹനം. 2800 രൂപയാണ് ഒരു യാത്രയ്ക്ക് ഈടാക്കുന്നത്.ജീപ്പിലുള്ളവരുടെ എണ്ണത്തിനനുസരിച്ചു തുല്യമായി വീതിക്കാം. പിന്നെയുള്ളത് വനപാതയാണ് കൊല്ലൂരിൽ നിന്നും ഷിമോഗയിലേക്കുള്ള വഴിയിൽ ഏകദേശം 8 കി.മി യാത്ര ചെയ്ത് മാരൻ ഗട്ടയിൽ നിന്നും വനത്തിലൂടെ യാത്ര തുടരാം. കാനന മധ്യത്തിൽ മാറി പാർത്ത മലയാളി കുടുംബങ്ങളുള്ള ചെറിയ ഗ്രാമമുണ്ട്.ഈ കാനനത്തിൽ ഒരേയൊരു വിശ്രമ കേന്ദ്രം തങ്കപ്പേട്ടന്റെ ചായക്കടയാണ്. പക്ഷെ ഇന്ന് തങ്കപ്പേട്ടനില്ല.മൂന്നു മാസങ്ങൾക്കു മുമ്പ് അദ്ധേഹം ഈ കൊടചാദ്രിയോട് യാത്ര പറഞ്ഞു. കാനന യാത്ര നടത്തിയവർക്കറിയാം ഈ ചായക്കടയുടെ സ്നേഹവും രുചിയും. വരും തലമുറയ്ക്കുവേണ്ടി തങ്കപ്പേട്ടന്റെ ആത്മാവിനു വേണ്ടി നിലകൊള്ളട്ടെ ഈയൊരു ആശ്രയം.കൊടചാദ്രി യാത്ര തിരഞ്ഞെടുക്കുമ്പോൾ കാനന യാത്ര ഇഷ്ടമുള്ളവർക്ക് അംബാവനം വഴിയും അല്ലാത്തവർക്ക് ജീപ്പ് യാത്രയും സ്വീകരിക്കാവുന്നതാണ്.

കോടമഞ്ഞ് വീഴുന്ന കുടജാദ്രിയിലേക്ക് ഒരു യാത്ര

തിരിച്ചറിവുകൾ

കൊടചാദ്രിയിൽ മഴയായിരുന്നു.കുത്തിയൊലിച്ചു പെയ്യുന്ന മഴ.കാർമേഘങ്ങൾ വന്ന് കൊടചാദ്രിയെ മറച്ചു.മഞ്ഞിനാൽ മൂടപ്പെട്ട അന്തരീക്ഷം.സർവജ്ഞപീഠം കയറണം.പ്രകൃതി ക്ഷോഭിച്ചിരിക്കുന്നു.എന്തെന്നില്ലാത്ത രൗദ്ര ഭാവം.വീശിയടിക്കുന്ന കാറ്റ്.കൊടചാദ്രിക്കു എന്റെ കണ്ണിൽ ഇതൊരു പുതിയരൂപം.സംവജ്ഞപീഠം താണ്ടണം.ശങ്കരന്റെ അറിവിലേക്കാണ് യാത്ര.ഇവിടെ മഴയും മഞ്ഞും കാറ്റും എല്ലാം അവനാണ്.ഈ പ്രകൃതിയെ അവനാണ് ആദി ശങ്കരൻ.

പ്രകൃതി കറക്കുന്നു..കാറ്റിന് ശക്തി കൂടി...കാറ്റിനൊപ്പം മഴയും,നൃത്തമാടുന്നു...മഞ്ഞു മൂടിപുതച്ച അന്തരീക്ഷം.മനസ്സിൽനിറയെ ശങ്കരനാണ്.അവന്റെ ചിന്തകളാണ്.താഴെ ഭദ്രകാളി ക്ഷേത്രത്തിൽ നിന്നും നടന്നുതുടങ്ങി അറിവിന്റെ കൊടുമുടികൾ കയറിയ സർവ്വജ്ഞപീഠത്തിലേക്ക്.രൗദ്ര ഭാവത്തിലുള്ള പ്രകൃതിയോടൊപ്പം.ആഞ്ഞു വീശുന്ന കാറ്റിലും മലവെള്ളത്തിലും ആർത്തിരമ്പുന്ന മഴയിലും കാലിടറാതെ മഞ്ഞു മൂടി കിടക്കുന്ന വഴിത്താരയിലൂടെ സർവജ്ഞപീഠത്തോടടുത്തു.ഒരു ചെറിയ നിഴൽ പോലെയായിരുന്നു സർവജ്ഞപീഠത്തിന്റെ ദൂരകാഴ്ച..മഞ്ഞു മുഴുവനായും സർവജ്ഞപീഠത്തെ വിഴുങ്ങിയിരുന്നു. ഒടുവിലിതാ എത്തി ചേർന്നിരിക്കുന്നു..സർവ്വജ്ഞപീഠത്തിൽ.. അഗസ്ത്യമുനി മുതൽ ശങ്കരൻ വരെയുള്ളവരുടെ പാദസ്പർശത്താൽ ധന്യമായ സ്ഥാനം...അറിവിന്റെ അന്വേഷണത്തിന്റെ അവസാന വാക്കാണ് ഇവിടം ...ആ മഞ്ഞിൽ അലിഞ്ഞു ആ മുറ്റത്തു ശങ്കരന്റെ മുന്നിൽ കുറച്ചു നേരം കണ്ണുകളടച്ചിരുന്നു.

"ഭൂമിയല്ല ഞാൻ, ജലമല്ല, അഗ്നിയല്ല,
വായുവല്ല, ആകാശമല്ല, ഇന്ദ്രിയങ്ങളോ 
മനസ്സോ അല്ല. യാതൊരു വിധ മാറ്റത്തിനും 
വിധേയമാകാത്ത,എല്ലാം നശിച്ചാലും
അവശേഷിക്കുന്ന, ലൗകിക 
ദു:ഖങ്ങൾക്കെല്ലാം അതീതമായ
മംഗളസ്വരൂപമാണു ഞാൻ”

advertisment

Related News

    Super Leaderboard 970x90