നാസിക്കിൽ നിന്നു പുറപ്പെട്ട ആ കുരിശിന്റെ വഴി 200 കിലോമീറ്റർ താണ്ടി ബോമ്പെ നഗരത്തിലെ ആസാദ് മൈതാനത്ത് അവസാനിച്ചു. മനുഷ്യ സഹനത്തിന്റെ ഏല്ലാ സീമകളെയും മറികടന്ന്, കരളലയിക്കുന്ന ഒരു പീഡാനുഭവ യാത്ര ആയിരുന്ന് അത്.

ജാഥയുടെ വീഢിയൊ ക്ലിപ്പുകൾ കാണണം. മനുഷ്യൻ മനുഷ്യനെ ഹൄദയം കൊണ്ട് തൊടുന്ന അനേകം മുഹൂർത്തങ്ങൾ ആ ജാഥയിൽ ഉടനീളം ഉണ്ടായിരുന്നു. മുമ്പൈ നഗരത്തിലേയ്ക്ക് ജാഥ പ്രവേശിച്ചപ്പോൾ നഗരവാസികൾ മുകളിലെ ബാൽക്കണിയിൽ നിന്ന് പുഷ്പ വൄഷ്ടി നടത്തുന്നു. ചെമ്പുകളിൽ ഭക്ഷണവുമായി ഓടി എത്തുന്നു. വെള്ളവും തോർത്തും നൽകുന്നു. ഒരു പറ്റം മനുഷ്യരുടെ വേദന ഏറ്റെടുക്കുകയായിരുന്നു അവർ.

നാസിക്കിൽ നിന്നു പുറപ്പെട്ട ആ കുരിശിന്റെ വഴി 200 കിലോമീറ്റർ താണ്ടി ബോമ്പെ നഗരത്തിലെ ആസാദ് മൈതാനത്ത് അവസാനിച്ചു. മനുഷ്യ സഹനത്തിന്റെ ഏല്ലാ സീമകളെയും മറികടന്ന്, കരളലയിക്കുന്ന ഒരു പീഡാനുഭവ യാത്ര ആയിരുന്ന് അത്.

ഇൻഡ്യ കണ്ട ഏറ്റവും വലിയ ഒരു അവകാശപ്പോരാട്ടത്തിന് തിരശ്ശീല വീണു. നാസിക്കിൽ നിന്നു പുറപ്പെട്ട ആ കുരിശിന്റെ വഴി 200 കിലോമീറ്റർ താണ്ടി ബോമ്പെ നഗരത്തിലെ ആസാദ് മൈതാനത്ത് അവസാനിച്ചു. മനുഷ്യ സഹനത്തിന്റെ ഏല്ലാ സീമകളെയും മറികടന്ന്, കരളലയിക്കുന്ന ഒരു പീഡാനുഭവ യാത്ര ആയിരുന്ന് അത്. ഒരു പക്ഷെ ഗാന്ധിജിയുടെ ദണ്ഢി യാത്രയ്ക്ക് സമാനമായൊരു പ്രകടനമായിരിക്കണം ഇത്. ആധുനിക ഇൻഡ്യ ഇത്തരം ഒരു സമരം ഇത് വരെ കണ്ടിരിക്കില്ല.

ജാഥയുടെ വീഢിയൊ ക്ലിപ്പുകൾ കാണണം. മനുഷ്യൻ മനുഷ്യനെ ഹൄദയം കൊണ്ട് തൊടുന്ന അനേകം മുഹൂർത്തങ്ങൾ ആ ജാഥയിൽ ഉടനീളം ഉണ്ടായിരുന്നു. മുമ്പൈ നഗരത്തിലേയ്ക്ക് ജാഥ പ്രവേശിച്ചപ്പോൾ നഗരവാസികൾ മുകളിലെ ബാൽക്കണിയിൽ നിന്ന് പുഷ്പ വൄഷ്ടി നടത്തുന്നു. ചെമ്പുകളിൽ ഭക്ഷണവുമായി ഓടി എത്തുന്നു. വെള്ളവും തോർത്തും നൽകുന്നു. ഒരു പറ്റം മനുഷ്യരുടെ വേദന ഏറ്റെടുക്കുകയായിരുന്നു അവർ. തങ്ങൾ ആർക്കെങ്കിലും ശല്യമാകാതിരിക്കാൻ പ്രകടനക്കാരും ശ്രദ്ധിച്ചു. പബ്ലിക് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രകടനം തടസ്സമാകുമെന്ന് ഭയന്ന് അവർ പ്രകടനത്തിന്റെ അവസാന ലാപ് നേരത്തെ ആക്കി.

ഇതിൽ ഒന്നും പെടാത്ത കുറേ ജീവികളും ഉണ്ടായിരുന്നു. ജാഥയിലെ കൊടിയുടെ കളറു കണ്ട് വിളറി പിടിച്ച ട്വിറ്ററിൽ ജീവിക്കുന്ന രണ്ട് കാലും മരത്തലയും ഉള്ള കുറേ ജീവികൾ. രാഷ്ട്രീയം എന്നത് കൊടിയുടെ നിറം മാത്രമാണെന്ന് വിചാരിക്കുന്നവർ. ഈ ചുട്ട് പൊള്ളുന്ന വെയിലിൽ 200 കിലോമീറ്റർ നടക്കും എന്ന് തീരുമാനിച്ച ആ മനുഷ്യരുടെ ഉള്ള് കാണാൻ കഴിയാത്തവർ. പൊരിവെയിലിൽ നടന്ന് ഉള്ളം കാല് തഴമ്പിച്ച് പൊട്ടിയത് കണ്ടിട്ടും ഹൄദയത്തിന്റെ കൊണിലെവിടെയും ഒരു തുള്ളി സഹതാപം പോലും തോന്നാത്തവർ.

ഇന്നത്തെ ഇൻഡ്യയെ പ്രതിനിധീകരിക്കുന്ന രണ്ട് വിഭാഗമാണിവർ. രണ്ട് ധ്രുവങ്ങളിലെ മനുഷ്യർ. ഈ അന്തരം എങ്ങനെ വന്നു എന്ന് തിരിച്ചറിഞ്ഞാൽ ഈ കർഷകരുടെ നടപ്പു സമരത്തിന്റെ കാരണവും മനസ്സിലാകും.

കൃഷി എന്നത് ഒരു സംരംഭമാണ്. ഓണ്ട്രപ്രണർഷിപ് ആണ്. എല്ലാ സംരംഭങ്ങളിലെയും പോലെ പ്രഥമമായ ആവശ്യം മൂലധനത്തിലേയ്ക്കുള്ള ആക്സസ്സ് ആണ്. നിരവ് മോഡിയെ പോലുള്ളവർക്ക് യാതൊരു ജാമ്യ വ്യവസ്ഥയില്ലാതെ ലഭിക്കുന്നതും, നാസിക്കിലെ ഒരു കർഷകന് അപ്രാപ്യവുമാണ് ഇത്. നാലാൾ ജാമ്യവും, വസ്തുവിന്റെ ആധാരവും കൊണ്ട് കൊടുത്താൽ പോലും ഒരു കർഷകന് ലോണ് കിട്ടണമെന്നില്ല. ഇതിനാണ് ക്രോണി ക്യാപ്പിറ്റലിസം എന്ന് പറയുന്നത്. രാജ്യത്തെ ഫിനാൻഷ്യൽ ടൂളുകൾ തങ്ങളുടെ ശിങ്കിടികൾക്ക് മാത്രം പ്രാപ്യമാക്കുന്ന രീതിയാണ് ക്രോണി ക്യാപ്പിറ്റലിസം.

ക്യാപ്പിറ്റലിസം എന്ന ധനകാര്യ വ്യവസ്ഥയിലെ ഏറ്റവും നീചമായ പ്രകടനമാണ് ക്രോണി ക്യാപ്പിറ്റലിസം. 1993 ൽ ലിബറലൈസേഷന് നടപ്പാക്കുമ്പോൾ അതിന്റെ ഗുണം ട്രിക്കിൾ ഡൌണ് ചെയ്ത് അടിസ്ഥാന വർഗ്ഗങ്ങളിലേയ്ക്കു വരെ എത്തുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ നടപ്പായത് ഉപരിപ്ലവമായ ക്രോണി ക്യാപ്പിറ്റലിസവും. അതിന്റെ അപ്പക്കഷ്ണങ്ങൾ 1990 കളിലെ ലോവർ മിഡിൽ ക്ലാസ് വരെ എത്തി. അവരൊക്കെ 25 കൊല്ലം കൊണ്ട് പതിയെ അപ്പർ മിഡിൽ ക്ലാസ്സുകളിലേയ്ക്ക് എടുത്തുയർത്തപ്പെട്ടു. പക്ഷെ വലിയൊരു വിഭാഗം അങ്ങ് താഴെകിടയിൽ തന്നെ നിന്ന് പോയി. അവർ നേരിടുന്നത് ലിബറലൈസേഷന്റെ തിക്താനുഭവങ്ങൾ മാത്രം. ലിബറലൈസേഷന്റെ ഗുണഫലങ്ങൾ അനുഭവിച്ചവർ, അവരുടെ മേൻമ കൊണ്ടൊ, കഠിനാദ്ധ്വാനം കൊണ്ടൊ അല്ല. They were at the right place at the right time. ജോലിക്കാരായ മാതാപിതാക്കളും, സ്ഥലമൊ, സ്വർണ്ണമൊ, കുടുംബ സ്വത്തൊ നീക്കിയിരുപ്പായി ഉണ്ടായിരുന്നവർക്ക് ലിബറലൈസേഷനിൽ പങ്ക് കൊള്ളാൻ സാധിച്ചു. അതില്ലായിരുന്നവർ അവിടെ തന്നെ നിന്നു പോയി. ലിബറലൈസേഷൻ വാഗ്ദാനം ചെയ്ത ധനകാര്യ സംവിധാനങ്ങളൊക്കെ താഴെത്തട്ടിലുള്ളവർക്ക് അപ്രാപ്യമായി നിന്നു.

ഈ അന്തരം പ്രകടമായി തുടങ്ങി എന്നതാണ് കിസാൻ സഭ നയിച്ച ഈ സമര ജാഥ വെളിവാക്കുന്നത്. പക്ഷെ ജനാധിപത്യത്തിലെ ഡിസന്റ് ആവശ്യപ്പെടുന്ന എല്ലാ മര്യാദകളോടെയുമാണ് അവർ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. ചരിത്രത്തിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടെങ്കിൽ ഒരു കാര്യം മനസ്സിലാക്കണം. സിസ്റ്റത്തിൽ നിന്ന് അകന്നു പോകുന്നവർ എല്ലാക്കാലത്തും ഇത്ര സമാധാനപരമായി പ്രതിഷേധിക്കണം എന്നില്ല. ഫ്രഞ്ച് റെവല്യൂഷൻ തൊട്ട് ചരിത്രത്തിൽ നീണ്ട് കിടക്കുന്ന ഉദാഹരണങ്ങൾ അനവധി ഉണ്ട്.

അത് കൊണ്ട്, ട്വിറ്ററിലിരുന്ന് കുരയ്ക്കുന്ന  മൃഗങ്ങൾ ഒരൽപം അടങ്ങു. നിങ്ങൾക്കുള്ള "അച്ചാദിൻ" 25 കൊല്ലം മുന്നെ തന്നെ നരസിംഹറാവു എത്തിച്ചു തന്നിട്ടുണ്ട്. കിട്ടാതെ പോയവർ ചോദിച്ചു വന്നതാണ് ഇപ്പോൾ നിങ്ങൾ കണ്ട് കൊണ്ടിരിക്കുന്നത്. മര്യദയുടെ ഭാഷയിലാണ് അവർ ചോദിക്കുന്നത്. അവരോട് മര്യാദകെട്ട ഭാഷ ഉപയോഗിച്ചാൽ ചിലപ്പോൾ ഇരിക്കുന്ന "അച്ചാദിൻ" അവർ മുറിച്ചെടുത്തങ്ങ് കൊണ്ട് പോകും. 200 കിലോമീറ്റർ നടന്നിട്ടും തളരാത്തവരാണവർ. അവരെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്...

advertisment

News

Related News

    Super Leaderboard 970x90