രഘുനാഥൻ പറളിയുടെ 'സി പി രാമചന്ദ്രന്‍ - സംഭാഷണം സ്മരണ ലേഖനം' എന്ന പുസ്തകത്തെക്കുറിച്ച് 'രജിത് ലീല രവീന്ദ്രൻ' എഴുതിയ കുറിപ്പ്

സി പി രാമചന്ദ്രൻ എന്ന അധികമൊന്നും അനാവരണം ചെയ്യപ്പെടാത്ത വ്യക്തിയുടെ രാഷ്ട്രീയ, കലാ സാംസ്‌കാരിക നിലപാടുകളും, ഇന്ത്യൻ കമ്മ്യൂണിസത്തോടുള്ള അടുപ്പവും, അകൽച്ചയും, വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളും എല്ലാം; ലേഖനങ്ങളും, അഭിമുഖങ്ങളും, ഓർമകുറിപ്പുകളും ഇടകലർന്നെഴുതിയിരിക്കുന്ന ഈ ചെറിയ പുസ്തകത്തിൽ വന്നു പോകുന്നുണ്ട്.

രഘുനാഥൻ പറളിയുടെ 'സി പി രാമചന്ദ്രന്‍ - സംഭാഷണം സ്മരണ ലേഖനം' എന്ന പുസ്തകത്തെക്കുറിച്ച് 'രജിത് ലീല രവീന്ദ്രൻ' എഴുതിയ കുറിപ്പ്

ഡൽഹിയിലെ സംഭവ ബഹുലമായ പത്രപ്രവർത്തന ജീവിതം അവസാനിപ്പിച്ചു, എല്ലാംഅവിടെ ഉപേക്ഷിച്ചു പാലക്കാടെ കൊച്ചു ഗ്രാമമായ പറളിയിൽ താമസിച്ചു മരിച്ച പത്രപ്രവർത്തകൻ സി പി രാമചന്ദ്രനെക്കുറിച്ചു രാഘുനാഥൻ പറളി എഡിറ്റ് ചെയ്തു കേരള പ്രസ് അക്കാദമി പുറത്തിറക്കിയ പുസ്തകമാണ് 'സി പി രാമചന്ദ്രൻ സംഭാഷണം,സ്മരണ, ലേഖനം'.

സി പി യെക്കുറിച്ചുള്ള എൻ്റെ ആദ്യ വായന സിപിയുടെ സഹോദരിയും പവനൻ്റെ ഭാര്യയുമായ പാർവതി പവനൻ എഴുതിയ 'പവന പർവ്വം'എന്ന പുസ്തകത്തിൽ നിന്നാണ്. കമ്മ്യൂണിസ്റ്റുകാരനായി ജയിലിൽ കിടന്നു, എ കെ ജി യോടൊപ്പം പ്രവർത്തിച്ചു, കുറഞ്ഞ കാലങ്ങളിൽ നേവിയിലും ആർമിയിലും ജോലിചെയ്തു ഒടുവിൽ ഡൽഹിയിൽ 'ലിങ്കിലൂടെ' , 'ന്യൂ ഏജ്' വഴി ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിൽ ജോലി ചെയ്ത പത്രപ്രവർത്തകൻ.

രഘുനാഥൻ പറളിയുടെ 'സി പി രാമചന്ദ്രന്‍ - സംഭാഷണം സ്മരണ ലേഖനം' എന്ന പുസ്തകത്തെക്കുറിച്ച് 'രജിത് ലീല രവീന്ദ്രൻ' എഴുതിയ കുറിപ്പ്

ഡൽഹിയിലെ പത്രപ്രവർത്തകർക്കിടയിലെ ശക്തമായ സാന്നിധ്യവും വി കെ കൃഷ്ണമേനോൻ ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധവുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. സി പി യുടെ ജീവിതം കുൽദീപ് നയ്യാറും, ഖുശ്വന്ത്‌ സിങ്ങും, ബി ജി വർഗീസും, എടത്തട്ട നാരായണനും , കാർട്ടൂണിസ്റ് ശങ്കറും പത്രപ്രവർത്തനം നടത്തിയ കാലത്തിൻ്റെ ഓർമ്മക്കുറിപ്പ് കൂടിയാണ്.

ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിൽ ജോലി ചെയ്യുമ്പോൾ ഉടമകളുമായ ബിർളയുമായി കേസ് നടത്തുകയും അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട് സി പി. ആദർശാത്മകമായ പത്രപ്രവർത്തനം എങ്ങനെ സാധ്യമാകുമെന്നും അതിനു പലപ്പോളും നൽകേണ്ടുന്ന വിലയെക്കുറിച്ചുമുള്ള ഉൾക്കാഴ്ചകൾ ഈ പുസ്തകത്തിൽ അങ്ങോളമിങ്ങോളമുണ്ട് .ആ കാലഘട്ടത്തിലെ ഡൽഹിയുടെ രാഷ്ട്രീയത്തിൻറെ മിടിപ്പുകൾ, വ്യക്തി ജീവിതങ്ങൾ എന്നിവ ചിതറി തെറിച്ച ഓർമകളായും പുസ്തകത്തിൽ കാണാം.

രഘുനാഥൻ പറളിയുടെ 'സി പി രാമചന്ദ്രന്‍ - സംഭാഷണം സ്മരണ ലേഖനം' എന്ന പുസ്തകത്തെക്കുറിച്ച് 'രജിത് ലീല രവീന്ദ്രൻ' എഴുതിയ കുറിപ്പ്

ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ഹാരി കോളിൻസ് 1949 ൽ ഇന്ത്യയിൽ വന്നു ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തപ്പോൾ അത് കേൾക്കാൻ പതിനായിരത്തിലധികം പേരുണ്ടായിരുന്നതിനെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട് . അമേരിക്കൻ സി ഐ എയും, സോവിയറ്റ് കെ ജി ബിയും പണം കൊടുത്തു കൂടെ നിർത്തിയ ഇന്ത്യൻ രാഷ്ട്രീയ ക്കാരെയും, പത്രപ്രവർത്തകരെയും പറ്റിയുള്ള ചെറിയ സൂചനകളും അങ്ങിങ്ങായുണ്ട് .ഇരുപതിൽ പരം ജ്യോതിഷികളുമായി ഇന്ത്യൻ പ്രധാനമന്ത്രിപദം ഏറ്റെടുക്കാൻ വന്ന ലാൽ ബഹാദൂർ ശാസ്ത്രിയെ പറ്റിയും, ഗ്രഹങ്ങളുടെ സ്ഥാനചലനങ്ങളെ ഭയന്ന് യാത്ര പോലും മാറ്റിവെക്കുന്ന ഇന്ദിര ഗാന്ധിയെയും കുറിച്ചും പരാമർശങ്ങളുണ്ട് .

രഘുനാഥൻ പറളിയുടെ 'സി പി രാമചന്ദ്രന്‍ - സംഭാഷണം സ്മരണ ലേഖനം' എന്ന പുസ്തകത്തെക്കുറിച്ച് 'രജിത് ലീല രവീന്ദ്രൻ' എഴുതിയ കുറിപ്പ്

ഓ വി വിജയൻറെ ഗുരുസാഗരത്തിലെ കുഞ്ഞുണ്ണി സി പി യുടെ പകർപ്പാണെന്നാണ് പലരും വിശ്വസിക്കുന്നത് . വിജയനുമായി അടുത്ത ബന്ധവുമാണ് സി പി ക്കുണ്ടായിരുന്നത്. സി പി രാമചന്ദ്രൻ എന്ന അധികമൊന്നും അനാവരണം ചെയ്യപ്പെടാത്ത വ്യക്തിയുടെ രാഷ്ട്രീയ, കലാ സാംസ്‌കാരിക നിലപാടുകളും, ഇന്ത്യൻ കമ്മ്യൂണിസത്തോടുള്ള അടുപ്പവും, അകൽച്ചയും, വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളും എല്ലാം; ലേഖനങ്ങളും, അഭിമുഖങ്ങളും, ഓർമകുറിപ്പുകളും ഇടകലർന്നെഴുതിയിരിക്കുന്ന ഈ ചെറിയ പുസ്തകത്തിൽ വന്നു പോകുന്നുണ്ട്.

രഘുനാഥൻ പറളിയുടെ 'സി പി രാമചന്ദ്രന്‍ - സംഭാഷണം സ്മരണ ലേഖനം' എന്ന പുസ്തകത്തെക്കുറിച്ച് 'രജിത് ലീല രവീന്ദ്രൻ' എഴുതിയ കുറിപ്പ്

ഇന്ത്യൻ പത്ര പ്രവർത്തന രംഗത്തെ കുലപതിയായിരുന്ന ചലപതിറാവു ഡൽഹിയിൽ ആരാലും തിരിച്ചറിയപ്പെടാതെ അനാഥനായി മരിച്ചു കിടന്ന കാഴ്ചയാണ് സി പിയെ ഡൽഹിയിൽ നിന്നും നാട്ടിലേക്കെത്തിച്ചത്. സഹോദരിയുടെ പറളിയിലെ വീട്ടിൽ ഒരു ദശാബ്ദം ജീവിച്ചതിനു ശേഷമാണ് അദ്ദേഹം മരണത്തിനു കീഴടങ്ങുന്നത്. അതുവരെ വല്ലപ്പോളും തന്നെ കാണാൻ വരുന്ന ആളുകളെ കണ്ട് കയ്യിലെ മദ്യ ഗ്ലാസ്സുമായി അവരോടു സംസാരിച്ചു തിരക്കുകളേതുമില്ലാതെ അയാൾ കടന്നു പോയി.

സി പി രാമചന്ദ്രൻ മരണപ്പെട്ടപ്പോൾ വിജു വി നായർ കലാകൗമുദിയിൽ എഴുതിയ അനുസ്മരണ കുറിപ്പ് ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട് . ആ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്.

"പത്രപ്രവർത്തനം പണിയായിട്ടല്ലാതെ മിഷനായിട്ടെടുത്തവരുടെ കാലഘട്ടത്തെയാണ് സി പി രാമചന്ദ്രൻ പ്രതിനിധീകരിക്കുന്നത് .അവർക്ക് പത്രം കച്ചവടമായിരുന്നില്ല , ജീവനോപാധി പോലുമായിരുന്നില്ല-ജീവിതമായിരുന്നു. അച്ചും ,അച്ചു കൂടവും, അമ്പത്തിയാറു അക്ഷര വുമുണ്ടെങ്കിൽ ഏതു മരങ്ങോടനും കച്ചവടം നടത്താം.പക്ഷെ അത് പത്രമാവുകയില്ല. ഈ ദർശനം അസ്തമിച്ചുകൊണ്ടിരിക്കുന്ന കാല യളവിലാണ് സി പി മരിക്കുന്നത്. സാർത്ഥകമായ വിട ചൊല്ലൽ. നേരും ഉശിരുമുള്ള ഒരു കാലയളവിൻ്റെ മരണ പ്രതീകം."

advertisment

News

Super Leaderboard 970x90