Kerala

"എന്റെ വരുമാനത്തില്‍നിന്ന് വാങ്ങാന്‍ കഴിയുന്ന വാച്ചാണ് എനിക്കു വേണ്ടത്.." മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മകന്റെ കുറിപ്പ്

അന്ന് മുഖ്യമന്ത്രിയുടെ ശമ്പളം ഏക്ദേശം ആയിരം രൂപ തികച്ചൂണ്ടോ എന്നു സംശയമാണ്. അദ്ദേഹം ക്ഷുഭിതനായി. എന്റെ വരുമാനത്തിൽനിന്ന് എനിക്കു വാങ്ങാൻ കഴിയുന്ന ഒരു വാച്ചാണ് എനിക്കു വേണ്ടത് എന്നുപറഞ്ഞ് അത് തിരിച്ചുകൊടുത്ത് നൂറുരൂപയുടെ ഒരു വാച്ച് വാങ്ങിച്ചു....

"എന്റെ വരുമാനത്തില്‍നിന്ന് വാങ്ങാന്‍ കഴിയുന്ന വാച്ചാണ് എനിക്കു വേണ്ടത്.." മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മകന്റെ കുറിപ്പ്

എന്റെ അച്ഛൻ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഒരിക്കൽ ഡെൽഹിയിൽ വച്ച് അദ്ദേഹത്തിന്റെ വാച്ച് കേടുവന്നു. നന്നാക്കാൻ സമയം ഇല്ലാതിരുന്നതുകൊണ്ട് പേഴ്സണൽ സ്റ്റാഫിനോട് ഒരു എച് എം ടി യുടെ വാച് വാങ്ങി വരാൻ പറഞ്ഞയച്ചു. വൈന്നേരം അദ്ദേഹം വന്നപ്പോൾ കണ്ടത് എച് എം ടി യുടെ ഏറ്റവും വിലപിടിപ്പുള്ള അഞ്ഞൂറു രൂപയുടെ വാച്ച്, സ്വർണനിറത്തിലുള്ള സ്റ്റ്രാപ്പോടുകൂടിയത്, വാങ്ങിവന്നിരുക്കുന്നതാണ്.

അന്ന് മുഖ്യമന്ത്രിയുടെ ശമ്പളം ഏക്ദേശം ആയിരം രൂപ തികച്ചൂണ്ടോ എന്നു സംശയമാണ്. അദ്ദേഹം ക്ഷുഭിതനായി. എന്റെ വരുമാനത്തിൽനിന്ന് എനിക്കു വാങ്ങാൻ കഴിയുന്ന ഒരു വാച്ചാണ് എനിക്കു വേണ്ടത് എന്നുപറഞ്ഞ് അത് തിരിച്ചുകൊടുത്ത് നൂറുരൂപയുടെ ഒരു വാച്ച് വാങ്ങിച്ചു.

പറഞ്ഞുവെന്നേ ഉള്ളൂ..

advertisment

News

Related News

    Super Leaderboard 970x90