ബാമിയൻ താഴ്വാരത്തിൽ നിന്നും ത്രിപുരയിലേക്കുള്ള ദൂരമാണ് താലിബാനിൽ നിന്നും സംഘപരിവാറിലേക്കുള്ള അടുപ്പം...!

ചരിത്രത്തെയും ചിഹ്നങ്ങളെയും നിർമ്മിതികളെയും മുദ്രാവാക്യങ്ങളെയെയും എന്തിനേറെ ഓർമ്മകൾജനിപ്പിക്കുന്ന എന്തിനേയും ഭയമാണ് ഈ ഭീരുക്കൾക്ക്. അത് ബുദ്ധന്റെ പ്രതിമയായാലും ലെനിന്റെ പ്രതിമയായാലും അംബേദ്‌കറിന്റെ പ്രതിമയായാലും. എന്തും ഏതും തകർക്കും അവർ. ജീവനുള്ള ഒരു വിഗ്രഹത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചല്ലേ അവർ തുടങ്ങിയത്.

ബാമിയൻ താഴ്വാരത്തിൽ നിന്നും ത്രിപുരയിലേക്കുള്ള ദൂരമാണ് താലിബാനിൽ നിന്നും സംഘപരിവാറിലേക്കുള്ള അടുപ്പം...!

2001 താലിബാന്റെ വരവറിയിച്ച കാലത്തെ അവരുടെ ആദ്യ പ്രവൃത്തികളിലൊന്നായിരുന്നു ബാമിയൻ താഴ്വരയിലെ ബുദ്ധ പ്രതിമകൾ തകർക്കാനുള്ള നീക്കം. എഡി നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ നിർമിച്ച അഫ്‌ഗാൻ തലസ്ഥാനമായ കാബുളിൽനിന്നും 250 കിലോമീറ്റർ അകലെയുള്ള ബാമിയൻ താഴ്വരയിലെ പടുകൂറ്റൻ പാറക്കെട്ടുകൾ തുരന്ന് അതിനുള്ളിൽ നിർമിച്ച 35ഉം 53ഉം മീറ്റർ ഉയരമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ നിൽക്കുന്ന ബുദ്ധപ്രതിമ പീരങ്കികൾ കൊണ്ട് തകരാതെ അവസാനം വെടിമരുന്നുനിറച്ചാണ് പൊട്ടിച്ചത്. അന്നത്തെ യു എൻ സെക്രട്ടറി ജനറൽ കോഫി അന്നന്റെ നേതൃത്വത്തിൽ ലോകമൊന്നാകെ അതിനെതിരെ വിലപിച്ചിട്ടും ഫലമുണ്ടായില്ല.

ചരിത്രത്തെയും ചിഹ്നങ്ങളെയും നിർമ്മിതികളെയും മുദ്രാവാക്യങ്ങളെയെയും എന്തിനേറെ ഓർമ്മകൾജനിപ്പിക്കുന്ന എന്തിനേയും ഭയമാണ് ഈ ഭീരുക്കൾക്ക്. അത് ബുദ്ധന്റെ പ്രതിമയായാലും ലെനിന്റെ പ്രതിമയായാലും അംബേദ്‌കറിന്റെ പ്രതിമയായാലും. എന്തും ഏതും തകർക്കും അവർ. ജീവനുള്ള ഒരു വിഗ്രഹത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചല്ലേ അവർ തുടങ്ങിയത്. ബാബറി പള്ളിയുടെ അസ്ഥിവാരം തോണ്ടിയല്ലേ അവർ ആദ്യമായധികാരം നുണഞ്ഞത്. ആദ്യം ലെനിനെ കൈവച്ചവർ ഇന്ന് അംബേദ്കറിനെ പിന്നെ പെരിയാറിനെയും ഒടുവിൽ ഗാന്ധിജിയെയും കൈവച്ചു നാളെ അവരുടെ കൈകൾ നിർജീവമായ പ്രതിമകൾ മാറി ജീവനുള്ള നമ്മളിലേക്ക് നീളും സംശയം വേണ്ട. ഒന്നോർമ്മിപ്പിച്ചേക്കാം, താൽക്കാലിക ലാഭത്തിനായി നിങ്ങൾ കൊളുത്തുന്ന ഈ അഗ്നി നിങ്ങളെയടക്കം ചാമ്പലാക്കും. എന്തും ഏതും വികാരപരമായി നേരിടുന്ന തമിഴന്റെ അസ്ഥിത്വത്തിൽ തൊട്ടു കളിക്കാൻ നിൽക്കണ്ട. അത് തൃപുര പോലെയോ UP പോലെയോ എന്തിന് കേരളം പോലെപ്പോലുമാകില്ല.

അധികാരം പിടിക്കാൻ ആരുമായും കൂട്ടുകൂടി ഏതറ്റംവരെപോകാനും മടിയില്ലെന്ന് അവർ വീണ്ടും തെളിയിച്ചു. വോട്ടിങ് മെഷീൻ കൃത്രിമം മുതൽ ഒരു സംസ്ഥാനത്തെ പാർട്ടിയ ഒന്നാകെ വിലയ്ക്കുവാങ്ങുന്നതുവരെ നാം കണ്ടു. ജമ്മുകശ്മീരിൽ എടുത്ത അതെ തന്ത്രം തൃപുരയിലും നാഗാലാൻഡിലും. ഭരിക്കാൻ അവസരം കിട്ടിയാൽ ഇവർ ISIS ഉം ആയി വരെ കൂട്ടുകൂടും. സംശയം വേണ്ട, രണ്ടും ഫലത്തിൽ ഒന്നുതന്നെ ആണല്ലോ.

ഭയപ്പെടാനല്ല, ഭയമില്ലെന്ന് ഉറക്കെപറയാനാണ് ഞാനിതുപറയുന്നത്. കാരണം ഇന്നും ഞാൻ വിശ്വസിക്കുന്നു ആറുപ്രാവശ്യം 'മാപ്പെഴുതി' കൊടുത്തവർക്ക് കേരളം ബാലികേറാമല തന്നെ ആകുമെന്ന്...ഒരു പൊട്ടുപോലെയുള്ള ഈ കൊച്ചുകേരളത്തെ നോക്കുമ്പോൾ എനിക്കുകാണാം നിങ്ങളുടെ കണ്ണിലെ ഭയം...!!!

advertisment

News

Super Leaderboard 970x90