Kerala

"അഭിമന്യു"... ഫേസ്ബുക്ക് കുറിപ്പുകളില്‍ അവന്റെ രാഷ്ട്രീയജാഗ്രത കാണാം... ബോധ്യങ്ങളെ മാറ്റിപ്പണിയാനുള്ള സന്നദ്ധത കാണാം... എല്ലാറ്റിനുമുപരി അഭിമന്യു എന്ന യുവാവിനെ കാണാം...

മതന്യൂനപക്ഷങ്ങളുമായി, ദലിതരുമായി, പെണ്ണുങ്ങളുമായി ആവും വിധം ചേര്‍ന്നു നിന്ന അവന്‍റെ രാഷട്രീയത്തിന്‍റെ നെഞ്ചത്താണ് നെറികെട്ടവരെ, പോരാളികളായി സ്വയം നടിക്കുന്ന നീയൊക്കെ കത്തികയറ്റിയത്.

"അഭിമന്യു"... ഫേസ്ബുക്ക് കുറിപ്പുകളില്‍ അവന്റെ രാഷ്ട്രീയജാഗ്രത കാണാം... ബോധ്യങ്ങളെ മാറ്റിപ്പണിയാനുള്ള സന്നദ്ധത കാണാം... എല്ലാറ്റിനുമുപരി അഭിമന്യു എന്ന യുവാവിനെ കാണാം...

അവന്‍റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വെറുതെയൊന്ന് കണ്ണോടിച്ചതാണ്. അവന്‍റെ സംഘടനയുടെ നിലപാടുകളും മുദ്രാവാക്യങ്ങളും തന്നെയാണ് ഫീഡിലേറെയും. സംഘടനാ സമ്മേളനങ്ങള്‍. സഖാക്കള്‍, നാട്ടുകാര്‍,ക്യാംപസ്, ലോകകപ്പിലെ ഇഷ്ടടീമായ കൊളംബിയ - കടും ചുവപ്പിന് പ്രാമുഖ്യമുള്ള ആ ടൈം ലൈനില്‍ ഇരുപതുകാരനായ എസ് എഫ് ഐക്കാരനെ കാണാം.

ചില കുറിപ്പുകളില്‍ അതിനുമപ്പുറം പോകുന്ന അവന്റെ രാഷ്ട്രീയജാഗ്രത കാണാം.ബോധ്യങ്ങളെ മാറ്റിപ്പണിയാനുള്ള സന്നദ്ധത കാണാം. എല്ലാറ്റിനുമുപരി അഭിമന്യു എന്ന യുവാവിനെ കാണാം,- അക്രമാസക്തമായ ഒരു വാക്കോ വരിയോ പോലുമില്ല അവന്‍റേതായി.

കഴിഞ്ഞ മാസം ജാര്‍ഖണ്ഡില്‍ മുസ്ലിം പള്ളികള്‍ക്കു നേരെ നടന്ന സംഘപരിവാര്‍ ആക്രമണത്തെക്കുറിച്ച് കേരളത്തിലെ എത്ര വിദ്യാര്‍ത്ഥി നേതാക്കള്‍ അറിഞ്ഞിരുന്നു ? - അധികമൊന്നുമുണ്ടാവാനിടയില്ല. പക്ഷെ അഭിമന്യു അതിനെതിരെ പോസ്റ്റിട്ടിരുന്നു.

"അഭിമന്യു"... ഫേസ്ബുക്ക് കുറിപ്പുകളില്‍ അവന്റെ രാഷ്ട്രീയജാഗ്രത കാണാം... ബോധ്യങ്ങളെ മാറ്റിപ്പണിയാനുള്ള സന്നദ്ധത കാണാം... എല്ലാറ്റിനുമുപരി അഭിമന്യു എന്ന യുവാവിനെ കാണാം...

ഏപ്രില്‍ മാസത്തിലെ ദലിത് ഹര്‍ത്താലിനെ എത്ര വിദ്യാര്‍ത്ഥി നേതാക്കള്‍ പിന്തുണച്ചിരുന്നു? - ആര്‍ക്കറിയാം ! അഭിമന്യു അതിന് പിന്തുണ നല്‍കിയിരുന്നു.

ആര്‍ത്തവാസ്വാസ്ഥ്യങ്ങളില്‍ കൂട്ടുകാരികള്‍ക്ക് ആശ്വാസമാകുന്ന സാന്നിധ്യമാകാന്‍ എത്ര 
വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് കഴിയാറുണ്ട് ? - വിരലിലെണ്ണാം. അവനതിന് പറ്റിയിരുന്നു.

മതന്യൂനപക്ഷങ്ങളുമായി, ദലിതരുമായി, പെണ്ണുങ്ങളുമായി ആവും വിധം ചേര്‍ന്നു നിന്ന 
അവന്‍റെ രാഷട്രീയത്തിന്‍റെ നെഞ്ചത്താണ് 
നെറികെട്ടവരെ, പോരാളികളായി സ്വയം നടിക്കുന്ന നീയൊക്കെ കത്തികയറ്റിയത്.

advertisment

News

Related News

Super Leaderboard 970x90