മധുവിനെ കൊന്നത് നമ്മളൊക്കെ തന്നെയാണ്...

കറുപ്പിനോടും ആദിവാസികളോടും ഭയവും പരിഹാസവും നിറച്ചത് നമ്മൾ വളർത്തി എടുത്ത ഇത്തരം പൊതുബോധങ്ങൾ തന്നെയല്ലേ?കറുത്തവരെ അപഹസിക്കാൻ കരിങ്കുറവൻ, കാട്ടാളൻ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുമ്പോഴും, തിന്മയെ സൂചിപ്പിക്കാൻ "ഇതിനു പിന്നിൽ പ്രവർത്തിച്ച കറുത്ത കരങ്ങൾ " എന്ന് പ്രയോഗിക്കുമ്പോഴുമെല്ലാം വളരുന്നത് ഇത്തരം കീഴാള വിരുദ്ധ പൊതുബോധങ്ങൾ തന്നെയല്ലേ?

 മധുവിനെ കൊന്നത് നമ്മളൊക്കെ തന്നെയാണ്...

മധു എന്ന ആദിവാസി യുവാവിനെ കൊന്നത് ആരാണ്?

അപ്പക്കാളയെ തല്ലാൻ ഓടിച്ച് നേരം പോക്കുന്ന നായകൻ, (തേന്മാവിൻ കൊമ്പത്ത് )
"പഴനിയിൽ പോയി മുടി മുറിക്കതുക്ക് കാസ് തരുമോ തമ്പ്രാ " എന്ന് ചോദിക്കുന്ന പരിഹാസ കഥാപാത്രമായ ആദിവാസി, ( ചിത്രം)
"ഈ കാട്ടുജാതിക്കാർക്കൊക്കെ പാടാൻ പറ്റിയ പാട്ടേതാ?"
എന്ന് സുഹൃത്തായ കറുത്തവനെ കളിയാക്കുന്ന നായകൻ ( ഫ്രണ്ട്സ്)
യുദ്ധത്തിനെത്തുന്ന ദുഷ്ടശക്തികളായ കറുത്തവർ (ബാഹുബലി )
മുളയാടികൾ എന്ന വിഭാഗത്തെ " ബാംബൂ ബോയ്സ്" എന്ന് ആംഗലേയവൽക്കരിച്ച് നാട്ടിലിറങ്ങുന്ന അപരിഷ്കൃതരായ പരിഹാസ കഥാപാത്രങ്ങളായുള്ള ചിത്രീകരണങ്ങൾ....
കറുപ്പിനോടും ആദിവാസികളോടും ഭയവും പരിഹാസവും നിറച്ചത് നമ്മൾ വളർത്തി എടുത്ത ഇത്തരം പൊതുബോധങ്ങൾ തന്നെയല്ലേ?
കറുത്തവരെ അപഹസിക്കാൻ കരിങ്കുറവൻ, കാട്ടാളൻ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുമ്പോഴും, തിന്മയെ സൂചിപ്പിക്കാൻ "ഇതിനു പിന്നിൽ പ്രവർത്തിച്ച കറുത്ത കരങ്ങൾ " എന്ന് പ്രയോഗിക്കുമ്പോഴുമെല്ലാം വളരുന്നത് ഇത്തരം കീഴാള വിരുദ്ധ പൊതുബോധങ്ങൾ തന്നെയല്ലേ?
മുഖ്യമന്ത്രിയുടെ എഴുത്തിൽ പോലും " കാടൻ നിയമങ്ങൾ " എന്ന പ്രയോഗം വരുന്നു...

ഇങ്ങനെ നോക്കിയാൽ മധുവിനെ കൊന്നത് നമ്മൾ നട്ടുവളർത്തിയ പൊതുബോധങ്ങൾ തന്നെയാണ്... നമ്മളൊക്കെ തന്നെയാണ്...

Rahul Humble Sanal ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

#TAGS : madhu muder  

advertisment

News

Super Leaderboard 970x90