'മൗനം എന്ന രാഷ്ട്രീയ രചന' എന്നപേരിൽ രഘുനാഥൻ പറളി എഴുതിയ ശക്തവും വ്യത്യസ്ഥവുമായ അനുസ്മരണ ലേഖനം വാർത്താ ജാലകത്തിൽ വായിക്കാം...

വിപ്ലവരാഷ്ട്രീയ സ്വപ്നങ്ങള്‍ പുലര്‍ത്തിയ ഒരു എഴുത്തുകാരന്‍, തന്‍റെ രചനയിലൂടെ ഉന്നയിച്ചക്രിയാത്മക വിമര്‍ശനങ്ങള്‍, ഒരിക്കലും ഒരു നിത്യവര്‍ത്തമാനമായി കാണാന്‍ ആഗ്രഹിച്ചിരിക്കില്ലതന്നെ. പക്ഷേ ആ ദയനീയ യാഥാര്‍ത്ഥ്യം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടും അംഗീകരിച്ചും തന്നെയാണ്, തന്‍റെ കൃതിയുടെഅനശ്വരതയില്‍ അതീവ ഖിന്നനായിത്തന്നെയാണ് എം സുകുമാരന്‍ വിട വാങ്ങിയിട്ടുണ്ടാകുക എന്നതാണ് ഏറ്റവും തിക്തവും, ദു:ഖപൂര്‍ണ്ണവുമായ സത്യം.

'മൗനം എന്ന രാഷ്ട്രീയ രചന' എന്നപേരിൽ രഘുനാഥൻ പറളി എഴുതിയ ശക്തവും വ്യത്യസ്ഥവുമായ അനുസ്മരണ ലേഖനം വാർത്താ ജാലകത്തിൽ വായിക്കാം...

എം സുകുമാരന്‍റെ മൗനം തികച്ചും രചനാത്മകമായിരുന്നു. അത് അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെയും നിലപാടിന്‍റെയും നിരന്തരവും നവീനവുമായ ഒരുڔപുനരെഴുത്തായി, എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു എന്നു പറയേണ്ടി വരുന്നു. അതുകൊണ്ടുകൂടിയാണ്, എം സുകുമാരന്‍റെ മൗനം എന്നത് ഒരു സാംസ്കാരിക വിനിമയമോ വിവക്ഷയോ ആയി അദ്ദേഹം മരിക്കുന്നതുവരെയും,നമുക്കിടയില്‍ എണ്ണപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതും എന്നര്‍ത്ഥം.എം സുകുമാരന്‍റെ മൗനം എന്നത് ഏതു ശബ്ദത്തേക്കളും അര്‍ത്ഥപൂര്‍ണ്ണവും അദ്ദേഹത്തിന്‍റെ പിന്‍വലിയല്‍ എന്നത് ഏത് പ്രത്യക്ഷമാകലിനേക്കാളും പ്രസക്തവുമായി നിലകൊള്ളുകയായിരുന്നുവല്ലോ ഒരര്‍ത്ഥത്തിൽ ! പൊതുവില്‍ ഒരു എഴുത്തുകാരനെ ഓര്‍മിക്കുമ്പോള്‍ നമ്മള്‍ അദ്ദേഹത്തിന്‍റെ എഴുത്തിനെയാണ് ഓര്‍മിക്കുകയും വിശകലനം ചെയ്യുകയും പതിവ്, അല്ലെങ്കില്‍ അതുതന്നെയാണ് ചെയ്യേണ്ടതും. ഇവിടെ, എം സുകുമാരന്‍റെ കാര്യത്തില്‍ പക്ഷേ അദ്ദേഹത്തിന്‍റെ മൗനവും പ്രത്യേകം പ്രസക്തമാകുന്നത്, അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെ പൂരിതപാഠം ആ മൗനത്തിലും കൂടി കിടക്കുന്നു എന്നതിനാലാണ്.

താന്‍ എഴുതിവെച്ച അക്ഷരങ്ങളെ, കാലത്തിന്‍റെ നീട്ടിവെക്കപ്പെട്ടതും നിര്‍ദ്ദയവും ബലിഷ്ഠവുമായ ഒരു വായനയ്ക്ക് എം സുകുമാരന് പൂര്‍ണ്ണസജ്ജമാക്കുക കൂടിയായിരുന്നു തന്‍റെ മൗനത്തിലൂടെ.തനിയാവര്‍ത്തനങ്ങളായിത്തീര്‍ന്ന് ചക്കുകാളയുടെ ദുര്‍വിധി എഴുത്തുകാരനുണ്ടാകരുതല്ലോ എന്ന ഉത്കണ്ഠ എഴുത്തുകാരന്‍ തന്‍റെ മൗനത്തിന് ഒരു കാരണമായി പറയുന്നുണ്ടെങ്കിലും,എഴുത്ത് എന്നത് ഒരു സാമൂഹികڔഭാഷണമായിരിക്കുന്നതിനൊപ്പംതന്നെ ശക്തമായ ഒരു ആത്മഭാഷണം കൂടിയായി മാറുമ്പോള്‍ സംഭവിക്കുന്നതാകണം അത്. ഈ സ്വയംഭാഷണത്തിന്‍റെ തീവ്രതയും സത്യസന്ധതയും വേരൂന്നുന്നത് പക്ഷേ എഴുത്തുകാരന്‍റെ കലര്‍പ്പില്ലാത്ത രാഷ്ട്രീയബോധത്തിലും ബോധ്യത്തിലും ആണെന്നതാണ് പക്ഷേ ഇവിടെ സ്ഫടികസമാനം തെളിഞ്ഞുകിടക്കുന്ന വസ്തുത. മൗനം എപ്പോഴും ഒരു കൂറ്റമായി ആരോപിക്കപ്പെടാറുളള നമ്മുടെ സമൂഹത്തില്‍, അതിനെ ഇത്രമേല്‍ ജ്വലനാത്മകവും ചലനാത്മകവുമാക്കി പ്രതിഷ്ഠിച്ചു എന്നതാണ് എഴുത്തുപോലെ തന്നെ വിലപ്പെട്ടതാകുന്ന അദ്ദേഹത്തിന്‍റെ ഇതര സംഭാവന.

ഏകദേശം നാലു പതിറ്റാണ്ടു മുമ്പെഴുതിയ (1979 ആഗസ്ററ്) ശേഷക്രിയ എന്ന കൃതി ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ അര്‍ത്ഥഗൗരവം കൈവരിക്കുമ്പോള്‍,അതിന്‍റെ സാമൂഹ്യ സാഹചര്യങ്ങള്‍ നമ്മള്‍ കൂടുതലായി തിരിച്ചറിയുന്നുമുണ്ട്. വിപ്ലവരാഷ്ട്രീയ സ്വപ്നങ്ങള്‍ പുലര്‍ത്തിയ ഒരു എഴുത്തുകാരന്‍, തന്‍റെ രചനയിലൂടെ ഉന്നയിച്ചക്രിയാത്മക വിമര്‍ശനങ്ങള്‍, ഒരിക്കലും ഒരു നിത്യവര്‍ത്തമാനമായി കാണാന്‍ ആഗ്രഹിച്ചിരിക്കില്ലതന്നെ. പക്ഷേ ആ ദയനീയ യാഥാര്‍ത്ഥ്യം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടും അംഗീകരിച്ചും തന്നെയാണ്, തന്‍റെ കൃതിയുടെഅനശ്വരതയില്‍ അതീവ ഖിന്നനായിത്തന്നെയാണ് എം സുകുമാരന്‍ വിട വാങ്ങിയിട്ടുണ്ടാകുക എന്നതാണ് ഏറ്റവും തിക്തവും, ദു:ഖപൂര്‍ണ്ണവുമായ സത്യം.

കത്തുന്ന പ്രായത്തില്‍, കൂട്ടായ്മക്കരുത്തില്‍ ശരിയെന്നു തോന്നിയ പലതും ചെ.യ്യാന്‍ ശ്രമിച്ചു. അക്കാലത്തെ കാഴ്ചച്ചില്ലുകള്‍ നല്‍കിയ വ്യക്തത ഇന്നു നഷ്ടപ്പെട്ടിരിക്കുന്നു. അപരാഹ്ന ജീവിതത്തിലെ കണക്കെടുപ്പില്‍ ദൃശ്യങ്ങള്‍ മങ്ങുകയും മാഞ്ഞുപോകുകയും ചെയ്യുന്നു. ഇമകളടച്ചു തുറക്കും മുമ്പെ അപ്രത്യക്ഷമാകുന്ന മൂല്യങ്ങള്‍, മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന രാഷട്രീയമായോപജീവികള്‍, ധനാധിപത്യത്തിന്‍റെ വര്‍ണ്ണപ്പൊലിമയില്‍ ആടിത്തിമര്‍ക്കുന്ന സൈദ്ധാന്തിക തെയ്യങ്ങള്‍ - ഒരു റൊമാന്‍റിക് റെവല്യൂഷണറിയുടെ സ്വപ്ന ജല്പനങ്ങളായി ഈ വാക്കുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടേക്കാം.

പോര്‍ക്കളത്തില്‍ കീഴടങ്ങുന്ന പോരാളികളുണ്ട്, ഒളിച്ചോടുന്നവരുണ്ട്, വീരമൃത്യു പ്രാപിക്കുന്നവരുമുണ്ട്. ഇവരില്‍ എനിക്കിണങ്ങുന്ന വേഷം ആരുടേതാണ്?എനിക്കറിഞ്ഞുകൂടാ. എന്ന് എം സുകുമാരന്‍ തന്‍റെ ഒരു പ്രസംഗപാഠത്തില്‍ കുറിച്ചത് (2007 ഫെബ്രൂവരി,ചുവന്ന ചിഹ്നങ്ങള്‍ എന്ന കൃതിയുടെ പ്രകാശന വേദി) ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. കാരണം അവസാനമില്ലാത്ത തന്‍റെ മാനസിക സംഘര്‍ഷങ്ങള്‍ മുഴുവന്‍, ഒരു പതിറ്റാണ്ടു മുമ്പെഴുതിയ ഈ കുറിപ്പിലും അദ്ദേഹം കൃത്യമായി വെളിപ്പെടുത്തുകയാണല്ലോ.താന്‍ പാര്‍ട്ടിയേയും പ്രസ്ഥാനത്തേയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും, അതിലെ രാഷ്ട്രീയ ജീര്‍ണ്ണതയോടുളള പ്രതികരണമാണ് ശേഷക്രിയ എന്ന നോവല്‍ എന്നും എം സുകുമാരന്‍ 2016 ലെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുളളത് ശ്രദ്ധേയമാണ്. തന്‍റെ വിമര്‍ശങ്ങള്‍ക്കുളള പ്രസക്തി ഇന്നും നിലനില്ക്കുന്നുവെന്ന ഉത്തമ ബോധ്യം (ആ പേരില്‍ തന്നെ ഒരു അഭിമുഖം-മാധ്യമം- വന്നിട്ടുളളതും ഓര്‍ക്കുന്നു) കഥാകൃത്തിന് ഉണ്ടായിരുന്നുതാനും.

'മൗനം എന്ന രാഷ്ട്രീയ രചന' എന്നപേരിൽ രഘുനാഥൻ പറളി എഴുതിയ ശക്തവും വ്യത്യസ്ഥവുമായ അനുസ്മരണ ലേഖനം വാർത്താ ജാലകത്തിൽ വായിക്കാം...

ആദ്യകാല, വ്യക്തിനിഷ്ഠ-ആത്മനിഷ്ഠ കഥകള്‍ക്കു ശേഷം, എല്ലാ നിലയിലും ഒരു രാഷ്ട്രീയ ആധുനികതയ്ക്കു പ്രാരംഭം കുറിച്ചു എന്നതാണല്ലോ എം സുകുമാരന്‍റെ പ്രമുഖ സംഭാവനയായി ഗണിക്കപ്പെടുന്നത്. എം സുകുമാരന്‍റെ വ്യക്തി സ്വത്വത്തെ ഇവിടെ രണ്ടായി കണ്ടാലും തെറ്റില്ലെന്നാണ് എന്‍റെ പക്ഷം. അതായത് എഴുത്തുകാരനായ സുകുമാരന്‍, സോഷ്യലിസ്റ്റ് സ്വപ്നങ്ങള്‍ പുലര്‍ത്തിയ(രാഷട്രീയ)സുകുമാരന്‍ എന്നിങ്ങനെ അദ്ദേഹത്തിന്‍റെ സ്വത്വപരമായ പിളര്‍പ്പ് കൂടുതല്‍ സ്പഷ്ടമാകുന്ന ഒരു ഘട്ടം കൂടിയാണത്.ജന്മനാടായ ചിറ്റൂരില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോഴും മനസ്സില്‍ എഴുത്തായിരുന്നുവെന്നും, എന്നാല്‍ തിരുവനന്തപുരത്ത് (ഏജീസ് ഓഫീസ്) എത്തിയതോടെ എഴുത്തില്‍ കൂടുതല്‍ രാഷ്ട്രീയാശയങ്ങള്‍ കടന്നുവന്നുവെന്നും എഴുത്തുകാരന്‍ പറയുന്നതില്‍ ഈ യാഥാര്‍ത്ഥ്യം നമുക്കു കാണാം. അഥവാ ആദ്യഘട്ടത്തില്‍ സുകുമാരനിലെ രാഷട്രീയം എഴുത്തിനെ പിന്തുടരുകയായിരുന്നുവെങ്കില്‍, അടുത്ത ഘട്ടത്തില്  അദ്ദേഹത്തിലെ എഴുത്ത്, ആ രാഷട്രീയ സ്വപ്നങ്ങള്‍ക്കു വേണ്ടിയായിത്തീരുകയാണ് ചെയ്യുന്നത്. ഇടതുപക്ഷ ആശയങ്ങളോടുളള ആഭിമുഖ്യത്തില്‍ ദൃഢമായി നിന്നുകൊണ്ടാണ്,അതിന്‍റെ അപചയങ്ങളും അടിസ്ഥാന ജീര്‍ണ്ണതകളും ശക്തിയുക്തം വിചാരണ ചെയ്യുന്ന കൃതികള്‍ എം സുകുമാരനെഴുതിയത്. തന്‍റെ രാഷ്ട്രീയ സ്വപ്നങ്ങള്‍, സ്വപ്നങ്ങള്‍ മാത്രമായി അവശേഷിക്കുന്നതിന്‍റെ ആഘാതം കൂടിയായിട്ടാണ് ഈ എഴുത്തുകാരന്‍റെ മൗനം സംഭവിക്കുന്നതെന്നു സാരം. എഴുത്തില്‍ നിന്നുളള അംഗീകാരങ്ങളൊന്നും ഈڔരചയിതാവിനെ ഒട്ടും ആനന്ദിപ്പിക്കാതിരുന്നത്, പരിപൂര്‍ത്തിയിലെത്താതെ പോകുന്ന തന്‍റെ രാഷ്ട്രീയ സ്വപ്നങ്ങളെക്കുറിച്ചുളള അടങ്ങാത്തڔദു:ഖം കൊണ്ടുകൂടിയാണ്.രാഷ്ട്രീയം എം സുകുമാരന് അഗാധമായ മനുഷ്യ സാഹചര്യമായിരുന്നു എന്ന് കെ പി അപ്പന്‍ എഴുതിയത, സുകുമാരനെ അത്രമേല്‍ ഉള്‍ക്കൊണ്ടായിരുന്നു.

ഏറെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയുമാണ് തന്‍റെ രാഷട്രീയ വിമര്‍ശനങ്ങളും സങ്കടങ്ങളും എഴുത്തുകാരന്‍ തന്‍റെ രചനാലോകത്തേക്കു കൊണ്ടു വന്നിട്ടുളളത് എന്നു പറയാം.അധികാരത്തിന്‍റേയും മേല്‍ക്കോയ്മയുടെയും വിധേയത്വത്തിന്‍റെയും ഒരു വിശ്വരൂപം എപ്പോഴും എഴുത്തുകാരനെ അലട്ടുകയും മഥിക്കുകയും ചെയ്യുന്നുണ്ട്. ചരിത്രഗാഥ(വിശ്വരൂപന്‍-പ്രിയഗുപ്തന്‍), സംഘഗാനം (ഗൗതമന്‍മാര്‍), മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ (ഗോപാലന്‍), തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക് (ഞാന്‍), വെള്ളെഴുത്ത്(ഞാന്‍)എന്നീ അന്യാപദേശ സ്വഭാവമുളള- പ്രതീകാത്മക സ്വഭാവമുളള കഥകളിലെല്ലാം തീവ്രമായ രാഷ്ട്രീയ സംവേദനവും വിചാരണയും എം സുകുമാരന്‍ സാധിച്ചിട്ടുളളതും അതിനാലാണ്. അടിസ്ഥാന വര്‍ഗമനുഷ്യന്‍റെ സ്വാതന്ത്ര്യം, സ്വപ്നം, ആഗ്രഹം എന്നിവയെയെല്ലാം ഇല്ലായ്മ ചെയ്യുന്നതാര് എന്ന വലിയ ചോദ്യം സുകുമാരന്‍റെ രചനകളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.സമത്വത്തിന്‍റെ സ്വപ്നവുമായി രംഗപ്രവേശം ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രപ്രസ്ഥാനമെങ്ങനെ അതിന്‍റെ അകത്തുതന്നെ വരേണ്യതയും സാമ്പത്തിക അസമത്വവും ചൂഷണവും സൃഷ്ടിക്കുന്നുവെന്ന നൈതികാന്വേഷണം കൂടിയത്രേ സുകുമാരന്‍റെ രാഷട്രീയ രചനകള്‍.

വര്‍ഗസമരം എന്ന സ്വപ്നത്തെ എപ്രകാരം ജാതീയതയും ധനാധിപത്യവും കലക്കിക്കളയുന്നു എന്ന ഉള്ളുപൊള്ളുന്ന വെളിപാടായിക്കൂടിയാണ് ശേഷക്രിയ എന്ന രചന നില്‍ക്കുന്നത്. ഒരുപക്ഷേ തീവ്രമായ ഒരു ദളിത്പക്ഷ സാഹിത്യവിചാരത്തിന് കൂടി ഈ കൃതി എപ്പോഴും സ്വയം സജ്ജമാകുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. ശേഷക്രിയയിലെ കുഞ്ഞയ്യപ്പന്‍ എന്ന ഹരിജന്‍ യുവാവ്, എഴുത്തുകാരന്‍റെ ആത്മകഥാംശം കൂടുതലായി ഉള്‍ക്കൊള്ളുന്ന ഒരു കഥാപാത്രമാണ്. ചെറിയതിനോടും ചെറിയവരോടുമുളള കലര്‍പ്പില്ലാത്തകരുതല്‍ തന്നെയാണ്, അരികുവല്‍ക്കരിക്കപ്പെടുന്ന മനുഷ്യരെ ചേര്‍ത്തുപിടിക്കാനുളള ആത്മാര്‍ത്ഥമായ വ്യഗ്രത തന്നെയാണ്, വലിയൊരളവ്, നോവലില്‍ കുഞ്ഞയ്യപ്പന്‍റെയും ജീവിതത്തില്‍ എം സുകുമാരന്‍റെയും നിത്യവ്യസസനമായിത്തീരുന്നതെന്നു കാണാം.കൊച്ചുനാണു എന്നാണ് മകനെ കുഞ്ഞയ്യപ്പന്‍ വിളിച്ചിരുന്നത്. ഭാര്യ കുഞ്ഞോമനയ്ക്ക് ഈ പേര് അത്ര ഇഷ്ടമായിരുന്നല്ല. കുഞ്ഞയ്യപ്പന്‍ ഇതിനൊരു വിശദീകരണം കൊടുത്തതിങ്ങനെയാണ്.

'മൗനം എന്ന രാഷ്ട്രീയ രചന' എന്നപേരിൽ രഘുനാഥൻ പറളി എഴുതിയ ശക്തവും വ്യത്യസ്ഥവുമായ അനുസ്മരണ ലേഖനം വാർത്താ ജാലകത്തിൽ വായിക്കാം...

നാമൊക്കെ ചെറിയ മനുഷ്യര്‍. നമ്മുടെ പേരുകള്‍ക്കു മുമ്പില്‍ ചെറുത് എന്നര്‍ത്ഥം ധ്വനിപ്പിക്കുന്ന വിശേഷണങ്ങള്‍ വേണം. ഇല്ലെങ്കില്‍ വലിയ മനുഷ്യര്‍ക്ക് അകമേ നമ്മോട് എതിര്‍പ്പായിരിക്കും എന്ന ഒരു സ്വയം പ്രഖ്യാപിത തത്വം കുഞ്ഞയ്യപ്പന്‍ പറയുന്നതു പോലുമുണ്ട്.കുറ്റപത്രത്തിനു മറുപടി എന്ന കഥയിലെ സത്യരൂപന്‍ എന്ന കഥാപാത്രത്തില്‍ കുഞ്ഞയ്യപ്പന്‍ തന്നെയല്ലേ ഉള്ളത് കൂഞ്ഞയ്യപ്പനെപ്പോലെ, നിരന്തരമായി തൊഴില്‍ നഷ്ടം അനുഭവിക്കുന്ന പട്ടിണി സഹിക്കുന്ന ആളാണ് സത്യരൂപനും.

പശ കാച്ചുന്ന മണവും അരക്ക് ഉരുക്കുമ്പോള്‍ ഉണ്ടാകുന്ന രൂക്ഷഗന്ധവും ഒരിക്കല്‍ക്കൂടി ശ്വസിക്കാനേ തൊഴില്‍ നഷ്ടപ്പെടുന്ന ആ ശിപായി ആഗ്രഹിക്കുന്നുള്ളൂ. ഇത്രയും ചെറിയ ഒരു സ്വപ്നം കാണുന്ന മനുഷ്യന്‍ മറ്റു മലയാള കഥകളിലൊന്നും കാണില്ലെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുളളതും അതിനാലാണ്.അപ്പോഴും, പാര്‍ട്ടിക്കു വേണ്ടി ആത്മസമര്‍പ്പണം ചെയ്ത ഒരു അംഗമായിട്ടും, കുഞ്ഞയ്യപ്പന്‍ പണാധിപത്യത്തിന്‍റെയും ജാതി മേല്‍ക്കോയ്മയുടെയും ഇരയായി തീരുന്നു. ചുരുക്കത്തില്‍, വര്‍ഗസമര സങ്കല്പങ്ങള്‍ ഹൃദയത്തിലേറ്റുന്ന ഒരു പ്രത്യയശാത്രം, പക്ഷേ ഇന്ത്യനവസ്ഥയില്‍ ജാതിയുടെ ഇടപെടലുകള്‍ പഠിക്കാതെ പോയതിന്‍റെ ദുരന്തചിത്രം കൂടി ശേഷക്രിയ പങ്കുവെക്കുകയാണ്.

 ആ അര്‍ത്ഥത്തില്‍ ഈ രചന അതിധീരമായ ഒരു രാഷട്രീയ വായന മാത്രമല്ല, ജൈവിക വായനകൂടിയായിത്തീരുന്നുണ്ട്.കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍,ഇവിടെ വര്‍ഗസമരം മാത്രമല്ല, ജാതിസമരവും അനിവാര്യമാകുന്നില്ലേ എന്ന അതിപ്രധാനമായ ചോദ്യം പരോക്ഷമായി എം സുകുമാരനെ ഭരിക്കുന്നുണ്ട്- അല്ലെങ്കില്‍ ആരും ജാതിവിട്ട് വര്‍ഗത്തിലേക്ക് എത്തുന്നില്ലല്ലോയെന്ന ദു:ഖപൂര്‍ണ്ണമയ അവബോധവുമാണത്. അതിലൂടെയാണ് യഥാര്‍ത്ഥത്തില്‍,ശേഷക്രിയയുടെ ചരിത്രപരമായ സ്ഥാനം നിര്‍ണ്ണയിക്കപ്പെടുന്നതും.

'മൗനം എന്ന രാഷ്ട്രീയ രചന' എന്നപേരിൽ രഘുനാഥൻ പറളി എഴുതിയ ശക്തവും വ്യത്യസ്ഥവുമായ അനുസ്മരണ ലേഖനം വാർത്താ ജാലകത്തിൽ വായിക്കാം...

കുഞ്ഞയ്യപ്പന്‍ ഉള്ളില്‍ ഓര്‍ത്തു ചിരിച്ചു. പാര്‍ട്ടികകത്തെ ഈഴവമേധാവിത്വത്തെ പൊളിക്കാന്‍ നായര്‍ സഖാക്കകള്‍: നായര്‍ പ്രമാണിത്തം ഒതുക്കാനായി ഇപ്പുറത്ത് ഈഴവ സഖാക്കള്‍. .യഥാര്‍ത്ഥ വര്‍ഗസമരം എന്ന് നോവലില്‍ കുഞ്ഞയ്യപ്പന്‍ ഏറെ ദൈന്യത്തോടെ ഉള്ളില്‍ ചിരിക്കുന്നുണ്ട്. ആത്മീയതയും വിപ്ലവാവബോധവും തമ്മിലുളള സംഘര്‍ഷമായിക്കൂടി വായിക്കാവുന്ന ജനിതകം എന്ന, വര്‍ഷങ്ങള്‍ക്കു ശേഷം എഴുതിയ നോവലിലും ഇത്തരമൊരു ഇച്ഛാഭംഗം നോവലിസ്റ്റ് ആവിഷ്കരിക്കുന്നതു കാണാം. കമ്മ്യൂണിസ്റ്റുകാരായ രക്ഷിതാക്കളായിട്ടും സുചിത്രയ്ക്ക് തന്‍റെ പ്രണയം അര്‍ദ്ധസമ്മതത്തിലെത്തിക്കാന്‍ അവള്‍ ഉപയോഗിക്കുന്നത് ജാതി കാര്‍ഡുതന്നെയാണ്.

ശേഷക്രിയയിലെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയുടെ ധനികനായ പത്രാധിപര്‍തന്നെ സ്ഥാനാര്‍ത്ഥിയാകുന്നതും, കുഞ്ഞയ്യപ്പന്‍റെ നേതൃത്വത്തില്‍ രൂപപ്പെടുത്തുന്ന പുതിയ ട്രേഡ് യൂണയന്‍ പ്രസിഡണ്ടായി പക്ഷേڔഗോപാലപിളളയെ കെട്ടിയിറക്കുന്നതും എല്ലാം ഈ വൈകല്യത്തുടര്‍ച്ചകളത്രേ.!ശേഷക്രിയയെ ഗ്രസിച്ചു നില്‍ക്കുന്ന കുഞ്ഞയ്യപ്പന്‍റെയും കുടുംബത്തിന്‍റെയും ദാരിദ്യം എന്ന അവസ്ഥ അത്രമേല്‍ കഠോരമായി നമ്മളിലെത്തുന്നത്, ഈ കൃതിയുടെ ആഖ്യാന ശേഷിയുടെ നിദര്‍ശനമത്രേ.നിത്യമായ ആമാശയശൂന്യതയില്‍ നിന്ന് ഒരു വലിയ ആശയശൂന്യതയിലേക്കുകൂടി എത്തിപ്പെടുന്നു എന്ന നില വരുമ്പോഴാണ് പക്ഷേ, കുഞ്ഞയ്യപ്പന്‍ പോളിറ്റ്ബ്യൂറോക്ക് ഹൃദയഭേദകമായ ആ കത്തെഴുതി ആത്മഹനനത്തിന് തയ്യാറെടുക്കുന്നത്.

'മൗനം എന്ന രാഷ്ട്രീയ രചന' എന്നപേരിൽ രഘുനാഥൻ പറളി എഴുതിയ ശക്തവും വ്യത്യസ്ഥവുമായ അനുസ്മരണ ലേഖനം വാർത്താ ജാലകത്തിൽ വായിക്കാം...

മകന്‍ കൊച്ചുനാണുവിന്‍റെ ഊഞ്ഞാല്‍ കയറില്‍ തൂങ്ങിമരിക്കുന്നതിനുമുമ്പായി എഴുതുന്ന കത്തിലെ യാഥാര്‍ത്ഥ ആര്‍ത്തനാദം ഈ വരികളിലാകും ഉണ്ടാവുക തന്‍റെ മരണശേഷം പാര്‍ട്ടി കുഞ്ഞയ്യപ്പന്‍ കുടുംബ സഹായഫണ്ട് പിരിച്ച് ഭാര്യയ്ക്കും കുട്ടിക്കും ഒരു വീടുവെച്ചു കൊടുക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം എന്നു പറയുന്ന വരികളില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശം കൊടുക്കണം. ആ വീടിന്‍റെ മട്ടുപ്പാവിലിരുന്നാല്‍ നാറുന്ന ചേരി പ്രദേശങ്ങളോ അഴുക്കു പുരണ്ട അഗതിമന്ദിരങ്ങളോ തൊഴിലാളികളുടെ ചെറ്റക്കുടിലുകളോ കാണരുത്. കൊച്ചു നാണു എന്‍റെ മകനാണ്. നിത്യദാരിദ്ര്യത്തിന്‍റെ പുകയാത്ത അടുപ്പുകള്‍ തേടി അവന്‍ ഇറങ്ങിപ്പോയെന്നു വരാം. അത് അവനെ ചിന്തിപ്പിക്കാനും ചിലതൊക്കെ പ്രവര്‍ത്തിപ്പിക്കാനും പ്രേരിപ്പിച്ചുകൂടായ്കയില്ല. അവന്‍ എന്നെപ്പോലെ ഒരു റൊമാന്‍റിക് റവല്യൂഷണറിയായിത്തീരാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം.

ചരിത്രം ആവര്‍ത്തിക്കരുതല്ലോ എന്നാണ് എം സുകുമാരന്‍ എഴുതുന്നത്. കുഞ്ഞയ്യപ്പനോട് പാര്‍ട്ടി നേതൃത്വം നിരന്തരം പറഞ്ഞ ആ അച്ചടക്കം തികഞ്ഞ ആത്മസംയമനത്തോടെ പാലിക്കാന്‍ അയാള്‍ കണ്ടെത്തുന്ന മാര്‍ഗമാണ് തന്‍റെ മരണം എന്നത്.പാര്‍ട്ടി വിരുദ്ധനാകുക എന്നു വെച്ചാല്‍ തന്നെ സംബന്ധിച്ചിടത്തോളം ഒരു ഭ്രാന്തനാകുക എന്നാണ് അര്‍ത്ഥം എന്ന് കുഞ്ഞയ്യപ്പന്‍ കത്തില്‍ പ്രത്യേകം പറയുന്നുമുണ്ട്. ആത്മഹത്യ എന്ന മൗനം കുഞ്ഞയ്യപ്പനില്‍ അച്ചടക്കമാകുന്നതുപോലെ, പിന്നീട് ഗാഢമൗനം എം സുകുമാരന്‍ എന്ന രാഷട്രീയ മനുഷ്യന്‍റെയും അച്ചടക്കമായിത്തീരുകയാണുണ്ടായത്. കാരണം കൂടുതല്‍ കൂടുതല്‍ എഴുതി ഒരു അരാജകവാദിയായിത്തീരാന്‍ എം സുകുമാരന് കഴിയുമായിരുന്നില്ല.സ്ഥിതി സമത്വചിന്തകള്‍ കാലഹരണപ്പെട്ടു

എന്നുച്ചരിക്കാന്‍ എനിക്കാവില്ല. സിദ്ധാന്തങ്ങള്‍ എപ്പോഴും വിജയിക്കുന്നു. പ്രയോഗം പലപ്പോഴും പരാജയപ്പെടുന്നു. എന്നിട്ടും സമത്വസുന്ദരമായ ഒരു നവലോക സങ്കല്‍പം എന്‍റെ മനസ്സില്‍ രക്തനക്ഷത്രമായി ഇന്നും നിലകൊള്ളുന്നു എന്ന് പറഞ്ഞുകൊണ്ട്( ആദ്യം സൂചിപ്പിച്ച ) തന്‍റെ പ്രസംഗക്കുറിപ്പ് അദ്ദേഹം അവസാനിപ്പിച്ചതും അതുകൊണ്ടാണ്..!

advertisment

News

Related News

    Super Leaderboard 970x90