Kerala

മഹത്വം തസ്തികയിലല്ലെന്നും മറിച്ചു ചെയ്യുന്ന ജോലിയോടുള്ള അർപ്പണ ബോധവും ആത്മാര്ഥതയുമാണ് ഒരാളെ മഹാനാക്കുന്നതെന്നും നമുക്ക് കാണിച്ചു തന്ന നമ്മുടെ പ്രിയങ്കരനായ ക്യാപ്റ്റൻ മാധവൻ സാബ്

war wound മെഡലിന്റെയും സേനാ മെഡലിന്റെയും അലവൻസുകളും അദ്ദേഹത്തിന് പെൻഷന്റെ കൂടെ പ്രത്യേകമായി ലഭിക്കുന്നുണ്ട്. പ്രതിമാസം അന്പത്തിനായിരത്തിൽ അധികം പെൻഷൻ ലഭിക്കുന്ന അദ്ദേഹം ഹോം ഗാർഡിൽ സേവനമനുഷ്ഠിക്കുന്നത് പണത്തിനു വേണ്ടി അല്ലെന്നു തീർച്ച.

മഹത്വം തസ്തികയിലല്ലെന്നും മറിച്ചു ചെയ്യുന്ന ജോലിയോടുള്ള അർപ്പണ ബോധവും ആത്മാര്ഥതയുമാണ് ഒരാളെ മഹാനാക്കുന്നതെന്നും നമുക്ക് കാണിച്ചു തന്ന നമ്മുടെ പ്രിയങ്കരനായ ക്യാപ്റ്റൻ മാധവൻ സാബ്

കുറച്ച് പീക്കിരിപ്പിള്ളേർ അഹംഭാവം കൊണ്ട് ഈ മനുഷ്യനെ നടുറോഡിൽ നിന്നും വെല്ലുവിളിക്കുമ്പോൾ ഒന്ന് ഓർമ്മിപ്പിക്കാൻ  വേണ്ടിയാണ് ഈ പോസ്റ്റ് ഇവിടെ ഇടുന്നത്

COMMANDO MADHAVAN SAB

അർപ്പണ ബോധവും പ്രായത്തെ വെല്ലുന്ന കായിക മികവും കൊണ്ട് കണ്ണൂരുകാരുടെ അഭിമാനമായി മാറിയ ഹോം ഗാർഡ് മാധവേട്ടന്റെ സംഭവ ബഹുലമായ പട്ടാള സേവന കാലഘട്ടങ്ങളെ അദ്ദേഹത്തോടൊപ്പം പട്ടാളത്തിൽ സേവനമനുഷ്ഠിക്കാൻ ഭാഗ്യമുണ്ടായ ഒരാളിൽനിന്നും അറിയുവാൻ നിങ്ങൾക്കു താല്പര്യമുണ്ടാകുമെന്നു കരുതുന്നു.

ഗ്ലൈസിയറിലെ ഇടിഞ്ഞു വീണ മഞ്ഞു മലകൾക്കടിയിൽ ആറു ദിവസങ്ങളോളം ജീവിച്ചിരുന്ന് വീരമൃത്യു വരിച്ച 19th Madras 'Regt ' ലെ ഹനുമന്തപ്പ ഉൾപ്പെടെ ഉള്ള പത്തു പട്ടാളക്കാരെ നിങ്ങൾ മറന്നു കാണില്ലല്ലോ. ഞങ്ങൾക്ക് സേവനമനുഷ്ഠിക്കാൻ യോഗമുണ്ടായതും അതെ മഹാൻ യൂനിറ്റിലാണെന്ന കാര്യവും ഇവിടെ അഭിമാനത്തോടെ പറയട്ടെ.

Hon Capt SM Bar Madhavan സാബ്.


കാശ്‌മീരിൽ തീവ്രവാദികളെ വധിക്കുന്നതിൽ അദ്ദേഹം കാണിച്ച അതി ധീരതക്കു രണ്ടു തവണ സേനാ മെഡൽ നൽകി ഇന്ത്യൻ സൈന്ന്യം Madhavan സാബിനെ ആദരിക്കുകയുണ്ടായി. ആദ്യത്തെ സേനാ മെഡൽ അദ്ദേഹത്തിന് ലഭിക്കുന്നത് കശ്മീരിലെ സുരാൻ കോട്ട് വെച്ചായിരുന്നു. പോസ്റ്റിനു താഴെ റോഡുപണിക്കു ഇറക്കിയിട്ട ടാർ വീപ്പകൾക്കിടയിൽ ഒളിച്ചിരുന്ന് പോസ്റ്റിനു നേരെ വെടിയുതിർത്ത ഭീകരനെ വധിക്കുവാൻ സൈന്ന്യം ബുദ്ധിമുട്ടിയപ്പോൾ മാധവൻ ആ ടാർ വീപ്പകൾക്കു തൊട്ടരികിൽ വരെ ഇഴഞ്ഞു ചെന്ന് നിങ്ങൾ സിനിമയിൽ ഒക്കെ കണ്ടിട്ടുള്ളപോലെ ഗ്രൈനേഡിന്റെ പിൻ ഊരി മൂന്നു സെക്കൻഡ് കയ്യിൽ വെച്ച ശേഷം ടാർ വീപ്പകൾക്കിടയിലേക്കു ഇട്ടുകൊണ്ട് അവന്റെ ഇടപാട് തീർത്തു. 

2005 ഇൽ കാശ്മീരിൽ വെച്ച് അദ്ദേഹം രണ്ടാമതും ധീരതയ്കുള്ള sena മെഡലിന് അർഹാനായതും സായുധരായ ഭീകരരെ വധിച്ചുകൊണ്ട് ആയിരുന്നു.ആ ഓപ്പറേഷനിൽ മാധവൻ സാബിനും പരിക്ക് പറ്റുകയുണ്ടായി. war wound മെഡലിന്റെയും സേനാ മെഡലിന്റെയും അലവൻസുകളും അദ്ദേഹത്തിന് പെൻഷന്റെ കൂടെ പ്രത്യേകമായി ലഭിക്കുന്നുണ്ട്. പ്രതിമാസം അന്പത്തിനായിരത്തിൽ അധികം പെൻഷൻ ലഭിക്കുന്ന അദ്ദേഹം ഹോം ഗാർഡിൽ സേവനമനുഷ്ഠിക്കുന്നത് പണത്തിനു വേണ്ടി അല്ലെന്നു തീർച്ച.

മഹത്വം തസ്തികയിലല്ലെന്നും മറിച്ചു ചെയ്യുന്ന ജോലിയോടുള്ള അർപ്പണ ബോധവും ആത്മാര്ഥതയുമാണ് ഒരാളെ മഹാനാക്കുന്നതെന്നും നമുക്ക് കാണിച്ചു തന്ന നമ്മുടെ പ്രിയങ്കരനായ ക്യാപ്റ്റൻ മാധവൻ സാബ്

1980 ഇൽ സൈന്യത്തിൽ ചേർന്ന അദ്ദേഹം ചെയ്തുകൂട്ടിയ Army course കളുടെ എണ്ണം കേട്ടാൽ പട്ടാളക്കാർ തന്നെ അമ്പരന്നു പോകും.

Courses 
--------
PT ,Commando , Mountain ,Winter , Para gliding ,Para jumping ,Weapon , Sniper , jungle warfare , അദ്ദേഹം 1984 ലെ Taekwondo black belt ആണെന്നും marathon services athlate ആണെന്നുമൊക്കെ അധികമാർക്കും അറിയില്ല. കൂടാതെ പല കഠിനമായ കോഴ്‌സുകളുടെയും instructor ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഹിമാലയത്തിലെ പല കൊടുമുടികളും കീഴടക്കിയ Army mountain expedition team അംഗമായിരുന്ന അദ്ദേഹം എന്നോടൊപ്പം സർവീസ് ചെയ്ത 18500 അടിയിൽ അധികം ഉയരമുള്ള റ്റിബത് ബോർഡറിലെ Dorji - La post യാക്കുകളെ പോലെ ഭാരവുംചുമന്നു അനായാസം നടന്നു കയറുന്നത് ആശ്ചര്യത്തോടെ നോക്കി നിന്നിട്ടുണ്ട്.

അദ്ദേഹത്തോടൊപ്പം ചെയ്യാൻ അവസരം ലഭിച്ച ഒരു task ഇവിടെ അനുസ്മരിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കട്ടെ. Sri lanka യിൽ വെച്ച് Unit മുഴുവനായും പങ്കെടുത്ത ഒരു വലിയ ദൗത്യത്തിന്റെ ആദ്യ രാത്രി ഒരു തടാകത്തിന്റെ നടുവിലുള്ള ചെറിയ ബണ്ടിലൂടെ സഞ്ചരിക്കവേ ഇരുട്ടിൽ ഞങ്ങൾ ആനക്കൂട്ടത്തിനു മുന്നിൽ ചെന്ന് പെട്ടു.ആനകളുടെ എണ്ണം കൂടുതലായിരുന്നതു കൊണ്ടും വെടിയൊച്ച ഞങ്ങളുടെ ദൗത്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാലും ആ വഴി ഉപേക്ഷിച്ചു night navigation ചെയ്ത ഞങ്ങൾ ചെന്ന് പെട്ടത് ഒരു കാര മുൾകാട്ടിലായിരുന്നു ഒന്നും രണ്ടും ഇഞ്ചുകൾ നീളമുള്ള മുൾ മരങ്ങൾ തിങ്ങിയ ആ കാട്ടിൽ മറ്റൊരു മരവും ഉണ്ടായിരുന്നില്ല. ഒരാൾക്ക് നടക്കുവാൻ പാകത്തിൽ മുള്ളുകൾ വെട്ടി പാത ഒരുക്കുവാൻ നിയോഗിക്കപ്പെട്ട എന്നെ സഹായിക്കുവാൻ ഉടൻ തന്നെ മാധവനും എത്തിച്ചേർന്നു. രാത്രി ഒൻപതു മണിക്ക് തുടങ്ങി സൂര്യൻ ഉദിക്കും വരെ ഇരുവരും ചേർന്ന് വിശ്രമമില്ലാതെ മുള്ളുകൾവെട്ടി സഞ്ചരിച്ച ദൂരം വെറും രണ്ടര കിലോമീറ്റർ ആയിരുന്നു എന്ന് അറിയുമ്പോൾ ആ പാത എത്ര ദുഷ്ക്കരമായിരുന്നു എന്ന് ഊഹിക്കാൻ കഴിയും. 

കീഴടങ്ങാൻ കൂട്ടാക്കാത്തതും നിരാശ ലവലേശമില്ലാത്തതുമായ ഒരാളുടെ ശരീര ഭാഷ കൂടെ ജോലി ചെയ്യുന്നവർക്ക് എത്രത്തോളം ആത്മവിശ്വാസവും പ്രചോദനവും നൽകുമെന്ന് മാധവൻ സാബിൽ നിന്നും അന്ന് ഞാൻ മനസ്സിലാക്കി.

മഹത്വം തസ്തികയിലല്ലെന്നും മറിച്ചു ചെയ്യുന്ന ജോലിയോടുള്ള അർപ്പണ ബോധവും ആത്മാര്ഥതയുമാണ് ഒരാളെ മഹാനാക്കുന്നതെന്നും നമുക്ക് കാണിച്ചു തന്ന നമ്മുടെ പ്രിയങ്കരനായ ക്യാപ്റ്റൻ മാധവൻ സാബിന് എന്റെ big salute

advertisment

News

Related News

    Super Leaderboard 970x90